ഹൈദറലി ശാന്തപുരം നിര്യാതനായി

ശാന്തപുരം (മലപ്പുറം) : പണ്ഡിതൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, പ്രബോധകൻ, സംഘാടകൻ, ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ്യ അലുംനി അസോസിയേഷൻ പ്രസിഡൻ്റ്, ശാന്തപുരം മഹല്ല് അസി. ഖാദി തുടങ്ങിയ നിലകളിൽ ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ച ഹൈദറലി ശാന്തപുരം നിര്യാതനായി. 1943 ജൂലൈ 15 ന് മലപ്പുറം ജില്ലയിലെ ശാന്തപുരത്ത് ജനനം. പിതാവ് മൊയ്തീന്‍, മാതാവ് ആമിന. മുള്ള്യാകുര്‍ശി അല്‍മദ്‌റസതുല്‍ ഇസ്‌ലാമിയയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1955- 1965-ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ നിന്ന് എഫ്.ഡി, ബി.എസ്. എസ്.സി ബിരുദങ്ങൾ നേടി.1965-1968-ൽ അന്തമാനില്‍ പ്രബോധകനും ബോര്‍ഡ് ഓഫ് ഇസ്‌ലാമിക് എഡ്യുക്കേഷന്‍ സെക്രട്ടറിയുമായി പ്രവർത്തിച്ചു. 1968-72-ൽ മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം. പ്രബോധനം വാരിക സബ് എഡിറ്റര്‍ (1972-1973), ജമാഅത്തെ ഇസ്ലാമി കേരള ഓഫീസ് സെക്രട്ടറി (1974-75), സൗദി മത കാര്യാലയത്തിനു കീഴില്‍ യു.എ.ഇയില്‍ പ്രബോധകന്‍ (1976-2006), യു.എ.ഇയിലെ ഐ.സി.സി പ്രസിഡന്റ്…

ജനകീയ സമിതി 30-ാം വാർഷിക സമ്മേളനം 7ന്; കെ.ഇ.മാമ്മൻ സ്മാരക രാഷ്ട്ര സേവാ പുരസ്കാരം ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായ്ക്ക് നൽകും

കോട്ടയം: സ്വതന്ത്ര ആശയ വിനിമയ സംഘടനയായ ജനകീയ സമിതിയുടെ സ്ഥാപകൻ കെ.ഇ.മാമ്മൻ സ്മാരക രാഷ്ട്ര സേവാ പുരസ്കാരം മലങ്കര ഓർത്തഡോക്സ് സഭാ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായ്ക്ക് നൽകും. ജനകീയ സമിതി മാദ്ധ്യമ പുരസ്കാരം മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എം.ജി.രാധാകൃഷ്ണനും പ്രവാസി പുരസ്കാരം ജീവകാരുണ്യ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ.ഉമ്മൻ പി.ഏബ്രഹാമിനും നൽകും. ജനകീയ സമിതിയുടെ മുപ്പതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കോട്ടയം ഡി സി ബുക്സ് ആഡിറ്റോറിയത്തിൽ 7നു ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന സമ്മേളനത്തിൽ 25000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന അവാർഡുകൾ ഗോവ ഗവർണർ ഡോ. പി. എസ്.ശ്രീധരൻ പിള്ള സമർപ്പിക്കും. ജനകീയ സമിതി സംസ്ഥാന ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ദർശന രേഖാ സമർപ്പണവും വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി ബ്രഹ്മശ്രീ പ്രജ്ഞാനന്ദ…

ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ വെള്ളാപ്പള്ളി നടേശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആലപ്പുഴ: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്ത് പൊതുയോഗങ്ങളിൽ പങ്കെടുത്ത ശേഷം കണിച്ചുകുളങ്ങരയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ആശുപത്രിയിലേക്കു പോകും വഴി ചേപ്പാട് കാഞ്ഞൂര്‍ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടു ദേശീയ പാതയിലുണ്ടായ വലിയ ഗതാഗത തിരക്കില്‍ 15 മിനിറ്റോളം വാഹനം കുടുങ്ങി. തുടര്‍ന്ന് ഹരിപ്പാട് ഗവ. ആശുപത്രിയില്‍ എത്തിച്ചു. ഇ.സി.ജി. ഉള്‍പ്പെടെയുള്ള എല്ലാ പരിശോധനകളും ഇവിടെ നടത്തുകയും ചെയ്തു. എന്നാല്‍ ഇ.സി.ജി.യില്‍ നേരിയ വ്യതിയാനം ഉള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിനാല്‍ അടിയന്തര ചികിത്സ നല്‍കിയ ശേഷം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി കൊല്ലത്ത് എസ്എന്‍ഡിപി യോഗവുമായി ബന്ധപ്പെട്ട പരിപാടികളില്‍ വെള്ളാപ്പള്ളി നടേശന്‍ പങ്കെടുത്തു വരികയായിരുന്നു. ഇന്ന് അവിടെ പൊതു യോഗങ്ങളില്‍ പങ്കെടുക്കേണ്ടതായിരുന്നു അദ്ദേഹത്തിന്. വെള്ളാപ്പള്ളി നടേശന്റെ ആരോഗ്യനിലയെ…

എടത്വ ടൗൺ ലയൺസ് ക്ളബിന്റെ സേവന പ്രവർത്തനനങ്ങളും സാമൂഹിക പ്രതിബദ്ധതയും അനുകരണിയം: ഗവർണർ ആർ വെങ്കിടാചലം

എടത്വ: ലയൺസ് ക്ളബ് ഓഫ് എടത്വ ടൗണിന്റെ സേവന പ്രവർത്തനനങ്ങൾ അനുകരണിയമെന്ന് ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം പ്രസ്താവിച്ചു. എടത്വ ടൗൺ ലയൺസ് ക്ലബിന്റെ 2025 വർഷത്തെ പ്രവർത്തന പദ്ധതികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മികവാർന്നതും വ്യത്യസ്തവുമായ കർമ്മ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിൽ എടത്വ ടൗൺ ക്ളബ് മറ്റു ക്ളബുകൾക്ക് മാതൃകയാണെന്ന് അദ്ദേഹം കൂട്ടിചേർത്തു. ക്ളബ് പ്രസിഡന്റ് ഡോ ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു.  ക്യാബിനറ്റ് സെക്രട്ടറി ലയൺ വി.കെ സജീവ് മുഖ്യ പ്രഭാഷണം നടത്തി.റീജിയണൽ ചെയർമാൻ ജേക്കബ് ടി. നീണ്ടിശ്ശേരി,സോൺ ചെയർമാൻ ലയൺ സുരേഷ് ബാബു , സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ, ലയൺ വിൻസൺ ജോസഫ്, റെന്നി തോമസ് എന്നിവർ പ്രസംഗിച്ചു. ക്ളബ് തയ്യാറാക്കിയ കലണ്ടർ ഗവർണർ ആർ വെങ്കിടാചലം റീജിയണൽ ചെയർമാൻ ലയൺ ജേക്കബ് ടി നീണ്ടിശ്ശേരിക്ക്…

അറബിക് മുശാഅറയിൽ എ ഗ്രേഡോടു കൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി ഫാത്തിമ ജസ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് മുശാഅറയിൽ എ ഗ്രേഡോടു കൂടി ഫാത്തിമ ജസ (ടി.എസ്. എസ് വടക്കാങ്ങര, മങ്കട ) രണ്ടാം സ്ഥാനം കരസ്ഥമാക്കി. വന്നേരി ഹൈസ്കൂൾ അദ്ധ്യാപകൻ സിദ്ദീഖ് കീഴക്കേതിലിൻ്റെയും മലപ്പുറം കെ എസ് ഇ ബി കാഷ്യർ ജസീന പി. ടി യുടെയും മകളാണ്.  

കേരളം മിനി പാക്കിസ്താന്‍ ആണെന്ന മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണയുടെ പ്രസ്താവനക്കെതിരെ സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് ഡി.ജി.പിക്ക് പരാതി നൽകി

കോഴിക്കോട്: കേരളം മിനി പാക്കിസ്താന്‍ ആണെന്ന മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണയുടെ പ്രസ്താവനക്കെതിരെ സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് ഡി.ജി.പിക്ക് പരാതി നൽകി. ഭാരതീയന്യായ സംഹിത 196 വകുപ്പ് പ്രകാരം പ്രതിക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. പരാതിയുടെ പൂര്‍ണരൂപം ചുവടെ : ബഹുമാനപ്പെട്ട കേരള പോലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ് ഐ.പി.എസ് മുമ്പാകെ സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീക്ക് കെ.പി ബോധിപ്പിക്കുന്ന പരാതി. സര്‍, മത-സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിൽ, കേരളത്തെ മിനി പാകിസ്ഥാനെന്നെ ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബി. ജെ പി മന്ത്രി നിതേഷ് റാണ നടത്തിയ പ്രസ്താവനയുടെ ഉള്ളടക്കത്തെ സംബന്ധിച്ച പരാതി. കേരളത്തെ മിനി പാകിസ്ഥാനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബി. ജെ പി മന്ത്രി നിതേഷ് റാണ നടത്തിയ പ്രസ്താവന, സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതിനും വിവിധ മത-സമുദായങ്ങള്‍ക്കിടയില്‍ വെറുപ്പ്…

തലവടി സിഎംഎസ് ഹൈസ്കൂളിൽ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 20 മുതൽ 26 വരെ; ലോഗോ പ്രകാശനം ചെയ്തു

തലവടി: തലവടി സി.എം.എസ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ നിർമ്മിച്ചു നല്കിയ ബാഡ്മിന്റണ്‍ കോർട്ടിൽ ജനുവരി 20 മുതൽ 26 വരെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സ്മാഷ് 2025 നടക്കും. സംസ്ഥാന മാസ്റ്റേഴ് മീറ്റ് നീന്തൽ മത്സരത്തില്‍ 4 സ്വർണ്ണം നേടിയ എടത്വ സ്വദേശി ബിനോമോൻ പഴയമഠം ലോഗോ പ്രകാശനം ചെയ്തു. റവ. തോമസ് നോർട്ടൻ നഗറിൽ നടന്ന ചടങ്ങ് പ്രസിഡന്റ് റവ മാത്യൂ ജിലോ നൈനാൻ അദ്ധ്യക്ഷത വഹിച്ചു. പ്രഥമ അദ്ധ്യാപകൻ റെജിൽ സാം മാത്യു, സംഘടനാ ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ട്രഷറർ എബി മാത്യു ചോളകത്ത്, കൺവീനർ മാത്യുസ് പ്രദീപ് ജോസഫ് , അഡ്വ. ഐസക്ക് രാജു, വണ്ടർ ബീറ്റ്സ് കൺവീനർ ജിബി ഈപ്പൻ എന്നിവർ പ്രസംഗിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ 9544495065.

സനാതന ധർമ്മ വിവാദത്തിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള

കൊച്ചി: ശ്രീനാരായണഗുരു തൻ്റെ 70-ഓളം പുസ്തകങ്ങളിലൂടെ പ്രചരിപ്പിച്ച ആത്മീയതയെയും, അദ്ദേഹം സ്ഥാപിച്ച 42 ക്ഷേത്രങ്ങളിൽ സനാതന ധർമ്മ വിശ്വാസ സമ്പ്രദായവും തത്വശാസ്ത്രവും പിന്തുടരുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് എങ്ങനെ നിഷേധിക്കാനാകുമെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ചോദിച്ചു. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൻ്റെ (എബിവിപി) ത്രിദിന സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച ഇവിടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിൻ്റെ ആത്മീയ വശം അർഹിക്കുന്ന രീതിയിൽ കേരളം ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. “ആദിശങ്കരാചാര്യരുടെ മതമാണ് നമ്മുടെ മതമെന്ന് ഗുരു പ്രഖ്യാപിച്ചിരുന്നു. എഴുപതോളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുള്ള അദ്ദേഹം അവയിലൊന്നിലും ആത്മീയതയെക്കുറിച്ച് പരാമർശിക്കാതിരുന്നിട്ടില്ല. ആ ആത്മീയതയെ മുഖ്യമന്ത്രിക്ക് എങ്ങനെ നിഷേധിക്കാനാകും? പിള്ള ചോദിച്ചു. എബിവിപി ജനറൽ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡൻ്റ് വൈശാഖ് സദാശിവൻ അധ്യക്ഷനായി.

പെരിയ ഇരട്ടക്കൊലക്കേസ്: പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ പത്ത് പ്രതികൾക്ക് കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി ജീവപര്യന്തം തടവും, രണ്ടാം പ്രതി സജി ജോർജിനെ പോലീസ് രക്ഷപ്പെടാൻ സഹായിച്ചതിന് ഉദുമ മുൻ എംഎൽഎയും സിപിഐ എം നേതാവുമായ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ നാലുപേർക്ക് അഞ്ചുവർഷം തടവും വിധിച്ചു. പീതാംബരൻ, സജി ജോർജ്, സുരേഷ്, അനിൽകുമാർ, ജിജിൻ, ശ്രീരാഗ്, അശ്വിൻ, സുബീഷ്, രഞ്ജിത്ത്, സുരേന്ദ്രൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം, അന്യായമായി തടഞ്ഞുനിർത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇവർക്കു രണ്ടു ലക്ഷം രൂപ വീതം പിഴയും ചുമത്തി. ശിക്ഷ ഒരുമിച്ച് നടപ്പാക്കുമെന്ന് കൊച്ചി സിബിഐ കോടതിയിലെ പ്രത്യേക ജഡ്ജി എൻ.ശേഷാദ്രിനാഥൻ ഉത്തരവിട്ടു. മണികണ്ഠൻ, കെ വി കുഞ്ഞിരാമൻ, വെളുത്തോളി രാഘവൻ, കെ വി ഭാസ്‌കരൻ എന്നിവരും അഞ്ച് വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളിൽ ഉൾപ്പെടുന്നു.…

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയക്ക് സഹായഹസ്തവുമായി ഇറാന്‍

യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന നിമിഷ പ്രിയയെ സഹായിക്കാൻ ഇറാൻ സന്നദ്ധത അറിയിച്ചു. നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാനുള്ള നിയമപരമായ വഴികൾ ആരായാനുള്ള ഇന്ത്യയുടെ നിരന്തരമായ ശ്രമങ്ങള്‍ക്കാണ് ഇറാന്‍ പിന്തുണവാഗ്ദാനംചെയ്തിരിക്കുന്നത്. അതേസമയം, ഗാസയിലെയും പശ്ചിമേഷ്യയിലെയും ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ, എണ്ണ കയറ്റുമതി പുനരാരംഭിക്കുന്നത് ഉൾപ്പെടെ ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനരുജ്ജീവിപ്പിക്കാനും ഇറാൻ ശ്രമിക്കുന്നുണ്ട്. മാനുഷിക പരിഗണന ഊന്നിപ്പറഞ്ഞുകൊണ്ട് പ്രിയയുടെ കേസിൽ ഇടപെടാൻ ടെഹ്‌റാൻ സന്നദ്ധത പ്രകടിപ്പിച്ചതായി ഒരു മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. “സാധ്യമായ എല്ലാ സഹായവും നൽകാൻ ഞങ്ങൾ തയ്യാറാണ്. കാരണം, ഈ കേസ് കാര്യമായ മാനുഷിക ആശങ്കകൾ ഉയർത്തുന്നു,” അജ്ഞാതാവസ്ഥയിൽ സംസാരിച്ച ഉദ്യോഗസ്ഥൻ പറഞ്ഞു. യെമൻ്റെ തലസ്ഥാനമായ സനയും മറ്റ് പ്രധാന പ്രദേശങ്ങളും ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ നിയന്ത്രണത്തിലാണെന്നുള്ളത് കേസിനെ സങ്കീർണ്ണമാക്കുന്നു. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ 2017 മുതൽ യെമനിൽ തടവിലാണ് നിമിഷ…