മലപ്പുറം : താനൂർ നടന്നുവരുന്ന സി.പി.എം ജില്ലാ സമ്മേളനത്തിൽ ‘ജില്ലയിൽ തീവ്രവാദികൾ നുഴഞ്ഞുകയറുന്നത് സേവനങ്ങളിലൂടെ ‘ എന്ന് പറഞ്ഞ് അർ.എസ്.എസിൻ്റെ ഭീകരതയെക്കുറിച്ച് പറയേണ്ടടത്ത് ന്യൂനപക്ഷ സമുദായ സംഘടനകളെ കൂടി ചേർത്ത് പറഞ്ഞിരിക്കുകയാണ്. അർ.എസ്.എസിനെ പറയാൻ ന്യൂനപക്ഷങ്ങളെ തീവ്രവാദിയാക്കണം എന്നത് സി.പി.എമ്മിൻ്റെ സംഘ് വിരുദ്ധതയുടെ നിലപാട് ഇല്ലായ്മയാണ് എന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. ലോകത്ത് തന്നെ ഏറ്റവും വലിയ ഭീകര സംഘടന എന്ന് പലരും വിശേഷിപ്പിച്ച ആർ.എസ്.എസിനെ ഇങ്ങനെ സി.പി.എം സമീകരിക്കുന്നത് അങ്ങേയറ്റം അക്രമം നിറഞ്ഞ നടപടിയാണെന്നും പറഞ്ഞു. കേരളത്തിൽ കഴിഞ്ഞ നിയമസഭാ ഇലക്ഷനിലും മറ്റും സി.പി.എം നടത്തിയ അതേ ദ്രുവീകരണ രാഷ്ട്രീയവും ഇസ്ലാമോഫോബിക് പ്രചരണവുമാണ് ജില്ലാ സമ്മേളനങ്ങളിലൂടെ വീണ്ടും ഇങ്ങനെ നടത്തുന്നത്. ആർ.എസ്.എസിനോട് മത്സരിക്കുന്ന സിപിഎമ്മിന്റെ ദ്രുവീകരണ രാഷ്ട്രീയത്തെയും ഇസ്ലാമോഫോബിക് പ്രചരണങ്ങളെയും സോളിഡാരിറ്റി ചെറുത്തു തോൽപ്പിക്കുമെന്ന് കൂട്ടിച്ചേർത്തു. ജില്ലാ വൈസ് പ്രസിഡൻ്റ് അജ്മൽ…
Category: KERALA
“ഗസൽസന്ധ്യ” ജനുവരി 4 ന് പൊന്നൂക്കരയിൽ
തൃശ്ശൂര്‍: കലയേയും ജീവിതത്തേയും പ്രണയിക്കുന്നവർക്കായി സംഗീതത്തിന്റെ ലാവണ്യഭംഗി നുകരാനും പകരാനും വിശാലമായി ചിന്തിക്കുന്നവരുടെ ഒരു കൂട്ടായ്മയാണ് അന്തര മ്യൂസിക്കൽ കളക്റ്റീവ് പൊന്നൂക്കര, തൃശ്ശൂർ. 2021 മുതൽ പൊന്നൂക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന അന്തര, “ചാരിറ്റബിൾ സൊസൈറ്റീസ് ആക്ടിനു കീഴിലും” “കേരള സംഗീത നാടക അക്കാദമിയിലും” രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊന്നൂക്കരയിൽ എല്ലാ മാസവും അവസാന ഞായറാഴ്ചയിൽ നടത്തുന്ന “പാടാം നമുക്ക് പാടാം” എന്ന പരിപാടിയിലൂടെ ഗ്രാമങ്ങളിലെ ഗായകർക്ക് അവസരം നല്‍കുകയും അതിലൂടെ മികച്ച ഗായകരെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നല്കുന്നു. ഇവർക്ക് എല്ലാ വർഷവും അന്തര നടത്തുന്ന സ്റ്റേജ് ഷോയിൽ പാടാൻ അവസരം നല്കുന്നു. മാത്രമല്ല ഗ്രാമത്തിൽ മാത്രം ഒതുങ്ങിപോകുന്ന, എന്നാൽ പാടാൻ സവിശേഷമായ കഴിവുള്ള ഗായകർക്ക് കേരളത്തിലെ അതുല്യ പ്രതിഭകളായ സംഗീത സംവിധായകർ പങ്കെടുക്കുന്ന കേരളത്തിലെ മികച്ച ഓർക്കസ്ട്ര നയിക്കുന്ന പരിപാടികളിൽ പാടുവാൻ അവസരം ഒരുക്കുന്നു. മാത്രമല്ല…
വെൽഫെയർ പാർട്ടി പ്രവര്‍ത്തന ഫണ്ട് ശേഖരണ ഉദ്ഘാടനം
മലപ്പുറം: വെൽഫെയർ പാർട്ടി സംസ്ഥാന തലത്തിൽ നടക്കുന്ന പ്രവർത്തന ഫണ്ട് ശേഖരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിലമ്പൂർ ആദിവാസി സമരനായിക ബിന്ദു വൈലാശ്ശേരി നിർവ്വഹിച്ചു. പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് സഫീർഷ, ജനറൽ സെക്രട്ടറിമാരായ കൃഷ്ണൻ കുനിയിൽ, മുനിബ് കാരക്കുന്ന്, സംസ്ഥാന കമ്മിറ്റി അംഗം നാസർ കീഴുപറമ്പ്, ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, ജില്ലാ കമ്മിറ്റി അംഗം മജീദ് ചാലിയാർ തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു. ഫോട്ടോ: വെൽഫെയർ പാർട്ടി പ്രവർത്തന ഫണ്ട് ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലത്തിന് ഫണ്ട് നൽകി നിലമ്പൂർ ആദിവാസി സമരനായിക ബിന്ദു വൈലാശ്ശേരി നിർവഹിക്കുന്നു.
ഇന്ത്യയില്‍ ആദ്യമായി തേങ്ങാപ്പാലില്‍ നിന്നുള്ള വീഗന്‍ ഐസ്ഡ്ക്രീം വിപണിയില്‍ എത്തിക്കാനൊരുങ്ങി വെസ്റ്റ
കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല് ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കാന്‍ ഒരുങ്ങി വെസ്റ്റ. ജന്തുജന്യ ഘടകങ്ങളായ പാലും മറ്റു ഉത്പന്നങ്ങളും ഒഴിവാക്കി സസ്യാധിഷ്ഠിത പാല് ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണ് വീഗന്‍ ഐസ്ഡ്ക്രീം. മുംബെ, തമിഴ്നാട് എന്നിവടങ്ങളില്‍ വീഗന്‍ ഐസ്ഡ് ക്രീം നിര്‍മ്മിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് തേങ്ങാപ്പാല്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നത്. ഉത്പന്നം ഫെബ്രുവരി ആദ്യവാരം പുറത്തിറക്കും. കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ വെസ്റ്റ ബ്രാന്‍ഡ് അംബാസിഡറും അഭിനേത്രിയുമായ കല്യാണി പ്രിയദര്ശന് പ്രോഡക്ട് ലോഞ്ചിങ് നിര്‍വഹിക്കും. വെസ്റ്റ കൊക്കോ പാം എന്ന പേരില്‍ പുറത്തിറക്കുന്ന ഐസ്ഡ് ക്രീം വിവിധ രുചികളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. “കഴിഞ്ഞ ആറ് പതിറ്റാണ്ടായി കേരളത്തില്‍ പാലുല്‍പ്പന്നങ്ങളും കാലിത്തീറ്റയും നിര്‍മ്മിക്കുന്ന കെ.എസ്.ഇ ലിമിറ്റഡിന്റെ ഐസ്ക്രീം ബ്രാന്‍ഡാണ് വെസ്റ്റ. സുസ്ഥിരവും ആരോഗ്യകരവുമായ ഭക്ഷ്യ ഉത്പന്നം വിപണിയിൽ എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം” – കെ.എസ്.ഇ ചെയർമാൻ ടോം ജോസ് പറഞ്ഞു.…
ഓളപ്പരപ്പുകളെ കീറി മുറിക്കുവാൻ നെപ്പോളിയൻ വെപ്പ് എ ഗ്രേഡ് വള്ളം നീരണഞ്ഞു
എടത്വ: തലവടി ചുണ്ടന്റെ നാട്ടിൽ നിന്നും പുതുവത്സര ദിനത്തിൽ വെപ്പ് എ ഗ്രേഡ് വള്ളമായ നെപ്പോളിയൻ നീരണഞ്ഞു.തലവടി ചുണ്ടന്റെ നീരണിയലിന്റെ 2-ാം വാർഷിക ദിനത്തിലാണ് കളിവള്ളം നീരണിഞ്ഞത് . നെപ്പോളിയൻ വെപ്പ് എ ഗ്രേഡ് വള്ളത്തിൻ്റെ നീരണിയൽ ചടങ്ങിന് മൂന്നോടിയായി ഉള്ള പ്രാർത്ഥന ചടങ്ങുകള്‍ക്ക് തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാദർ റോബിൻ വർഗ്ഗീസ് നേതൃത്വം നല്കി.നീരണിയൽ ചടങ്ങ് മുഖ്യ ശില്പി സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ നടന്നു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ, വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത്, പഞ്ചായത്തംഗം ബിനു സുരേഷ്, തലവടി സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.ഇ ഏബ്രഹാം, നീരേറ്റുപുറം ജനകീയ ജലോത്സവ സമിതി ജനറൽ സെക്രട്ടറി പ്രകാശ് പനവേലി ,തലവടി ചുണ്ടൻ വള്ളം സമിതി പ്രസിഡന്റ് ഷിനു എസ്…
പുതുവത്സര ലഹരിയിലാറാടി തിരുവനന്തപുരം നഗരം
തിരുവനന്തപുരം: നൃത്തവും സംഗീതവും ചിയേഴ്സും കരിമരുന്ന് പ്രയോഗവുമൊക്കെയായി തിരുവനന്തപുരം നഗരം പുതുവത്സര ലഹരിയില്‍ ആറാടി. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബീച്ചുകളിൽ നല്ല തിരക്കുണ്ടായപ്പോൾ, കോവളം, വർക്കല, പൂവാർ എന്നിവിടങ്ങളിലെ ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്വകാര്യ കമ്പനികൾ സംഘടിപ്പിച്ച പുതുവത്സര പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. എല്ലാ പ്രായത്തിലുമുള്ള ആളുകളെ ആകർഷിക്കുന്നതിനായി ഹോട്ടലുകൾ ഗാല ഡിന്നറുകൾ, ഡീജെകൾ, ലൈറ്റ് ഷോകൾ, ഗെയിമുകൾ എന്നിവ ക്രമീകരിച്ചിരുന്നു. കുടുംബങ്ങളും സുഹൃത്തുക്കളും ഒത്തുകൂടി, സംഗീതത്തിനൊത്ത് നൃത്തച്ചുവടുകള്‍ വെച്ചു. കൗമാരപ്രായക്കാരും യുവാക്കളും പ്രത്യേകിച്ച് ഏറ്റവും പുതിയ ഹിറ്റുകളിലേക്ക് ആടിപ്പാടാനും പാട്ടുപാടാനും സമയം കണ്ടെത്തി. സ്ഥാനത്തിന് പുറത്തുനിന്നും വിദേശത്തുനിന്നും നിരവധി വിനോദസഞ്ചാരികൾ 2024-ലേക്ക് വിടപറയാനും പുതുവത്സരം ആഘോഷിക്കാനും ബീച്ച് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയിരുന്നു. ലുലു ഗ്രൂപ്പ് സംഘടിപ്പിച്ച അർദ്ധരാത്രി സംഗീത-നൃത്ത മാമാങ്കത്തിൽ നിരവധി നഗരവാസികൾ ആവേശത്തോടെ പങ്കെടുത്തു. ലുലു മാളിന് ചുറ്റുമുള്ള റോഡുകൾ പുതുവത്സര ആവേശത്തിൽ മുഴുകാൻ ജനത്തിരക്കായിരുന്നു ടൂറിസം…
മഞ്ചേരി ജനറൽ ആശുപത്രി നിലനിർത്തി മെഡിക്കൽ കോളേജ് അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുക: കെവി സഫീർഷ
മലപ്പുറം: മഞ്ചേരി ജനറൽ ആശുപത്രി അവിടെത്തന്നെ നിലനിർത്തി മെഡിക്കൽ കോളേജ് സമഗ്ര വികസനം സാധ്യമാവുന്നിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെവി സഫീർഷ ആവശ്യപെട്ടു. പാർട്ടി ജില്ലാ കമ്മറ്റി മഞ്ചേരി മെഡിക്കൽ കോളേജിന് മുമ്പിൽ സംഘടിപ്പിച്ച ഏകദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേരിയിൽ ജനറൽ ഹോസ്പിറ്റലിന്റെ പേരിൽ ഉണ്ടായിരുന്ന പരിമിതമായ സംവിധാനങ്ങൾ പോലും പൂർണമായും ഇല്ലാതാക്കുകയാണ് അധികാരികൾ ചെയ്യുന്നത്. ദിവസവും മൂവായിരത്തിലധികം രോഗികൾ ആശ്രയിക്കുന്ന ജനറൽ ഹോസ്പിറ്റൽ നഷ്ടപെടുകയും എന്നാൽ രോഗികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഒരു മെഡിക്കൽ കോളേജ് ജില്ലക്ക് ലഭിക്കാതിരിക്കുകയുമാണ് ഫലത്തിൽ സംഭവിച്ചിരിക്കുന്നത്. മറ്റു ജില്ലകളിൽ 100 മുതൽ 300 വരെ ഏക്കർ ഭൂമി മെഡിക്കൽ കോളേജുകൾക്കുള്ളപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജിന് 23 ഏക്കർ ഭൂമി മാത്രമാണ് ഉള്ളത്. ഭൂമി ലഭ്യമാവുന്ന മറ്റൊരിടത്തേക്ക് മെഡിക്കൽ കോളേജ് മാറ്റി സ്ഥാപിക്കുക എന്നത്…
സി.പി.എമ്മിൻ്റെ ഹിന്ദുത്വ അജണ്ടകളെ ചെറുക്കും : തൗഫീഖ് മമ്പാട്
മലപ്പുറം : കേരളത്തിൽ നടന്ന ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾക്ക് ശേഷം സി.പി.എം ഹിന്ദുത്വ രാഷ്ട്രീയ അജണ്ടകളെ ഏറ്റെടുത്ത് മുസ്ലിം സമുദായത്തെ ഭീകരവൽകരിക്കുന്ന രീതിയിൽ പ്രസ്താവനകളും പ്രചാരണങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഇങ്ങനെ കേരളത്തിലെ സമുദായ സഹവർത്തിത്വത്തെ തകർക്കുന്ന രീതിയിലുള്ള സിപിഎമ്മിന്റെ ഹിന്ദുത്വ അജണ്ടകളെ ചെറുത്തു തോൽപ്പിക്കുമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന ജനറൽ തൗഫീഖ് മമ്പാട്.മലപ്പുറം മലബാർ ഹൗസിൽ നടന്ന സോളിഡാരിറ്റി ജില്ലാ എസ്.എം.സി (സെലക്റ്റട് മെമ്പേഴ്സ് ക്യാമ്പ് ) യുടെ സമാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സെഷനുകളിലായി ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഹമീദ് വാണിയമ്പലം, കെ ടി ഹുസൈൻ, അഷ്റഫ് കീഴ്പറമ്പ്, ജാബിർ സുലൈം, ഡോ. വി ഹിക്മത്തുള്ള , ജുമൈൽ. പി പി എന്നിവർ വിഷയാവതരണങ്ങൾ നടത്തി.സോളിഡാരിറ്റി ജില്ലാ ഭാരവാഹികളായ അജ്മൽ. കെ പി, സാബിക് വെട്ടം, യാസിർ കൊണ്ടോട്ടി, എം ഐ അനസ്…
കലൂര്‍ സ്റ്റേഡിയം ഗാലറിയില്‍ നിന്ന് കാല് വഴുതി വീണ ഉമാ തോമസ് എം എല്‍ എയ്ക്ക് ഗുരുതര പരിക്ക്
കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ നിന്ന് വീണ തൃക്കാക്കര എം.എൽ.എ ഉമാ തോമസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച (ഡിസംബർ 29, 2024) വൈകുന്നേരമാണ് സംഭവം. ഗുരുതരമായി രക്തസ്രാവം ഉണ്ടായ എം എല്‍ എയെ സന്നദ്ധപ്രവർത്തകരും മറ്റുള്ളവരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വെൻ്റിലേറ്റർ സപ്പോർട്ടിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഏകദേശം 15 അടി ഉയരത്തിൽ നിന്നുള്ള വീഴ്ചയിൽ കോൺക്രീറ്റ് ഗ്രൗണ്ടിൽ തലയിടിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നത്. പരിപാടി ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് എംഎൽഎ വേദിയിലേക്ക് എത്തിയത്. മന്ത്രി സജി ചെറിയാനെ കണ്ടപ്പോള്‍ സംസാരിക്കാനായി അടുത്ത് ചെന്നപ്പോഴാണ് ഗാലറിയിൽ താത്കാലികമായി കെട്ടിയ ബാരിക്കേഡിൽ തട്ടി താഴേക്ക് മറിഞ്ഞ് വീണത്. ഏറ്റവും കൂടുതൽ നർത്തകർ (ഏകദേശം 12,000 പേർ) ഗിന്നസ് ബുക്കിൽ ഇടം നേടുകയെന്ന ലക്ഷ്യത്തോടെ നടന്ന ‘മൃദംഗ നാദം’…
“അപ്പൻകാപ്പിലെ ഊരുത്സവം രാഷ്ട്രീയ – ഉദ്യോഗസ്ഥ കൂട്ടുകെട്ട്” തടഞ്ഞത് പ്രതിഷേധാർഹം: ഫ്രറ്റേണിറ്റി മൂവ്മെന്റ്
മലപ്പുറം: നിലമ്പൂർ അപ്പൻകാപ്പ് ആദിവാസി ഊരിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി ഡിസംബർ 28 ശനിയാഴ്ച നടത്താനിരുന്ന ഊരുത്സവമാണ് പരിപാടിയുടെ ഏതാനും മണിക്കൂറുകൾക്ക് മുൻപ് അന്യായമായി തടഞ്ഞത്. ആഴ്ചകൾക്ക് മുൻപേ തന്നെ ഊരു മൂപ്പൻ ഉൾപ്പടെയുള്ളവരുമായി സംസാരിച്ചു തീരുമാനിച്ച പരിപാടി അപ്പോൾ തന്നെ എസ് സി / എസ് ടി പ്രൊമോട്ടറെയും ഫോറസ്റ്റ് ഓഫീസർ ഉൾപ്പടെയുള്ളവരെയും അറിയിച്ചതും അവരൊക്കെയും സമ്മതം അറിയിച്ചതുമാണ്. എന്നാൽ പരിപാടി നടക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് മാത്രം ഇന്റലിജൻസ്, സ്പെഷ്യൽ ബ്രാഞ്ച്, ഫോറസ്റ്റ് വകുപ്പുകളിലെ നിരവധി ഉദ്യോഗസ്ഥർ സംഘടനാ നേതാക്കളെയും പ്രവർത്തകരെയും വിളിച്ചു ഭീഷണിപ്പെടുത്തുകയും പരിപാടി ഒഴിവാക്കാൻ ആവശ്യപ്പെടുകയായിരുന്നു, പരിപാടി നടത്തിയാൽ നേതാക്കളെയുൾപ്പെടെ അറസ്റ്റ് ചെയ്യുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി. ഈ നടപടി ജനാധിപത്യ വിരുദ്ധവും സംഘടന സ്വാതന്ത്ര്യം നിഷേധിക്കുന്നതുമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ…
