മലപ്പുറം പ്രസ്‌ ക്ലബ് പാലോളി കുഞ്ഞിമുഹമ്മദ് മാധ്യമ പുരസ്‌കാരം നിലീന അത്തോളിക്ക്

മലപ്പുറം: മലപ്പുറം പ്രസ്‌ ക്ലബിന്റെ സ്ഥാപകരില്‍ പ്രമുഖനും ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫുമായിരുന്ന പാലോളി കുഞ്ഞിമുഹമ്മദിന്റെ സ്മരണയ്ക്കായി കോഡൂര്‍ സര്‍വിസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ മലപ്പുറം പ്രസ്‌ ക്ലബ് ഏര്‍പ്പെടുത്തിയ പ്രഥമ ‘പാലോളി കുഞ്ഞിമുഹമ്മദ് സ്മാരക മാധ്യമ പുരസ്‌കാരം’ മാതൃഭൂമി ഡിജിറ്റല്‍ സീനിയര്‍ സബ് എഡിറ്റര്‍ നിലീന അത്തോളിക്ക്. 25,000 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മാതൃഭൂമി ദിനപത്രത്തില്‍ 2023 ഫെബ്രുവരി 22 മുതല്‍ 26 വരെ പ്രസിദ്ധീകരിച്ച ‘രക്ഷയില്ലല്ലോ ലക്ഷദ്വീപിന്’ എന്ന ലേഖന പരമ്പരയാണ് അവാര്‍ഡിന് അര്‍ഹമായത്. ഡോ. സെബാസ്റ്റ്യന്‍ പോള്‍, കേരളാ മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു, സി.പി സെയ്തലവി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. രാംനാഥ് ഗോയങ്ക അവാര്‍ഡ്, പ്രസ് കൗണ്‍സില്‍ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാര്‍ മാധ്യമ അവാര്‍ഡ്, നാഷണല്‍ മീഡിയ അവാര്‍ഡ് അടക്കം 25 ഓളം…

അമ്പലപ്പുഴ മരിയ മോണ്ടിസോറി സെൻട്രൽ സ്കൂളിൽ കേരളപ്പിറവി ആഘോഷിച്ചു

അമ്പലപ്പുഴ: അമ്പലപ്പുഴ മരിയ മോണ്ടിസോറി സെൻട്രൽ സ്കൂളിൽ കേരളപ്പിറവി ആഘോഷിച്ചു. പ്രിൻസിപ്പാൾ ഡോ. മഞ്ജുള നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂളിക് നടത്തിയ പ്രച്ഛന്നവേഷ മത്സരത്തിൽ മികച്ച കേരള മങ്ക, കേരളശ്രീകളായി തെരെഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളെ കേരള ഭൂപടത്തിന്റെ മാതൃകയിൽ അണിനിരത്തി സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം വേറിട്ടതും കൗതുകം നിറഞ്ഞതുമായിരുന്നു. അദ്ധ്യാപകരായ സൗമ്യ, ആതിര, ഹൗസ് ലീസ്ഴ്സ് ഫിഡ, അഭിനവ്, അനന്ദകൃഷ്ണൻ എന്നിവർ നേതൃത്വം നല്‍കി. കേരളത്തിന്റെ സാംസ്കാരികവും പൈതൃകവുമായ വിഷയത്തിൽ വിദ്യാര്‍ഥികള്‍ക്ക് അവബോധം സൃഷ്ടിക്കുവാൻ ആണ് ഇത് സംഘടിപ്പിച്ചതെന്ന് പ്രിൻസിപ്പാൾ ഡോ. മഞ്ജുള നായർ പറഞ്ഞു. കഴിഞ്ഞയാഴ്ച വിദ്യാർത്ഥികൾ ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ രോഗികൾക്ക് ഭക്ഷണ പൊതിയുമായി എത്തിയിരുന്നു. വീടുകളില്‍ തയ്യാറാക്കിയ ഭക്ഷണം വാഴയിലയിൽ പൊതിഞ്ഞ് കൊണ്ടുവന്നാണ് വിദ്യാർത്ഥികൾ പങ്കുവെച്ചത്. അദ്ധ്യാപകരായ എലിസബേത്ത് ശാരോൻ, അൻസ് അന്ന തോമസ്, വിജയകുമാർ എന്നിവരാണ് നേതൃത്വം…

എസ്.ഐ.ആർ: ഭീതി അകറ്റണമെന്ന് കാന്തപുരം

കോഴിക്കോട്: വോട്ടര്‍പട്ടിക തീവ്രപരിശോധന ജനങ്ങള്‍ക്കിടയിൽ ഭീതിയും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ടെന്നും അത് പരിഹരിക്കാൻ അധികൃതർ തയ്യാറാവണമെന്നും ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. നിലവിൽ എസ്.ഐ.ആർ പൂർത്തിയായ ബീഹാറിൽ ലക്ഷക്കണക്കിന് മനുഷ്യർ വോട്ടർപട്ടികയിൽ നിന്ന് പുറത്തായതും സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടായതും നമ്മുടെ മുന്നിലുണ്ട്. വോട്ടര്‍പട്ടികയിൽ നിന്ന് പുറംതള്ളപ്പെട്ടവരിൽ മഹാഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ടവരും ദരിദ്രസാഹചര്യത്തിൽ ഉള്ളവരുമാണ്. സമാനമായി കേരളത്തിലും അർഹതപ്പെട്ടവർ പട്ടികയിൽ നിന്ന് പുറത്ത്‌പോകുമോ എന്ന ആശങ്കയുണ്ട്. എസ്.ഐ.ആറിന്റെ മറവിൽ പൗരത്വപരിശോധനയാണ് യഥാർഥത്തിൽ നടക്കുന്നതെന്ന ഭീതിയും നിലനിൽക്കുന്നു. വോട്ടർപട്ടിക കുറ്റമറ്റതാക്കാൻവേണ്ട പരിശോധന നടത്തുന്നതിൽ ആർക്കും എതിർപ്പില്ല. പക്ഷേ, അത്തരം നടപടികൾ സുതാര്യവും നീതിയുക്തവുമാവണം. തീവ്രപരിശോധനയ്ക്ക് സമർപ്പികേണ്ട രേഖകൾ സംബന്ധിച്ച ചില മാനദണ്ഡങ്ങൾ അടിസ്ഥാന ജനവിഭാഗങ്ങളിൽപെട്ട മനഷ്യർക്കും പുറം രാജ്യങ്ങളിൽ ജോലിയെടുത്ത് ജീവിക്കുന്നവർക്കും പല തരത്തിലുള്ള സങ്കീർണതകൾ സൃഷ്ടിക്കുന്നുണ്ട്. ഈ സങ്കീർണതകളിൽതട്ടി വോട്ടവകാശത്തോടൊപ്പം പൗരത്വംപോലും…

ഇടത് സർക്കാരിന്റെ വിദ്യാർത്ഥി-യുവജന ക്ഷേമ പദ്ധതികൾ മാതൃകാപരം: നാഷണൽ യൂത്ത് ലീഗ് കേരള

കോഴിക്കോട്: നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘യുവമുന്നേറ്റം’ സംസ്ഥാന ക്യാമ്പ് കോഴിക്കോട് ചേംബർ ഭവൻ ഹാളിൽ ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ഉൽഘാടനം ചെയ്തു. പാർട്ടിയുടെ കരുത്താണ് യുവാക്കൾ എന്നും സേട്ട് സാഹിബ് കാണിച്ച ആദർശ ക്ഷേമ രാഷ്ട്രീയം സാമൂഹ്യ രംഗത്തും അധികാരത്തിലും നടപ്പാക്കാൻ യുവജനങ്ങൾ മുന്നോട്ട് വരണമെന്നും പാർട്ടിയുടെ ചരിത്രത്തിൽ നിർണായക ഘട്ടങ്ങളിൽ എല്ലാം നാഷണൽ യൂത്ത് ലീഗ് മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയവരെന്നും അദ്ദേഹം സൂചിപ്പിച്ചു. ഡിവൈഎഫ്ഐ നേതാവും കെ.ടിൽ ചെയർമാനുമായ എസ്.കെ സജീഷ് ‘യുവജനരാഷ്ട്രീയം വെല്ലുവിളികൾ’ വിഷയത്തിൽ ക്ലാസ് നയിച്ചു. ഇന്ത്യയിലെ കോർപ്പറേറ്റുകൾക്ക് കോണ്ഗ്രസ് ഉൾപ്പെടെയുള്ള വലതുപക്ഷത്തെയും തീവ്ര വലതുപക്ഷമായ ബിജെപിയെയും അധികാരത്തിൽ എത്തിക്കാനും നിലനിർത്താനുമുള്ള കുതന്ത്രങ്ങൾ ആണ് മെനയുന്നതെന്നും,രാജ്യത്തെ ഇടതുപക്ഷത്തെ ഇല്ലാതാക്കിയാൽ സംഭവിക്കുന്നത് വലിയ സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ ദുരന്തങ്ങൾ ആണെന്നും കേരളത്തിൽ ഉൾപ്പെടെ…

ചികിത്സാ പിഴവുമൂലം 9-വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം: വിമൻ ജസ്റ്റിസ് നേതാക്കൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു

പാലക്കാട്‌: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കിടെ സംഭവിച്ച അശ്രദ്ധ മൂലം വലതു കൈ മുട്ടിന് താഴെ മുറിച്ചു മാറ്റി കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടർചികിത്സയിലുള്ള ഒമ്പതു വയസ്സുകാരിയെ വിമൻ ജസ്റ്റിസ് നേതാക്കൾ സന്ദർശിച്ചു. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന പട്ടികജാതി കുടുംബം ജോലിയ്ക്ക് പോകാൻ കഴിയാതെ ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്ന കുട്ടിയുടെ അടുത്താണ്. രക്ഷിതാക്കളുടെ മൂന്നു മക്കളിൽ ഒരേ ഒരു പെൺകുട്ടിക്കാണ് ഈ ദുരവസ്ഥ നേരിട്ടിരിക്കുന്നത്. താഴെയുള്ള ആറും നാലും വയസ്സുള്ള ആൺകുട്ടികളെ വീട്ടിലാക്കിയാണ് രക്ഷിതാക്കൾ മകൾക്കൊപ്പമിരിക്കുന്നത്. സഹായത്തിനു വേണ്ടി കലക്ടർക്കും മുഖ്യമന്ത്രിക്കും അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും നടപടികളൊന്നും ഇതുവരേയും ഉണ്ടായിട്ടില്ല. ചികിത്സാ പിഴവിനെത്തുടർന്ന് രോഗികൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരുന്ന സംഭവങ്ങൾ കേരളത്തിൽ ആവർത്തിച്ചുകൊണ്ടിരിക്കുമ്പോഴും ഇരയാക്കപ്പെട്ടവർ നീതിക്കു വേണ്ടി ആയുസ്സ് മുഴുവൻ തെരുവിൽ ജീവിക്കേണ്ടി വരുന്നു എന്നത് പതിവായിരിക്കുന്നു. ഒമ്പത് വയസ്സിൽ വലതു കൈ മുറിച്ചു…

ദൗറതുൽ ഖുർആനും ശൈഖ് രിഫാഈ അനുസ്മരണവും ഇന്ന്(ശനി) മർകസിൽ

കോഴിക്കോട്: വിശുദ്ധ ഖുർആൻ പൂർണമായി പാരായണം ചെയ്ത് നാലുമാസത്തിലൊരിക്കൽ വിശ്വാസികൾ സംഗമിക്കുന്ന ദൗറതുൽ ഖുർആൻ ആത്മീയ സംഗമവും ശൈഖ് രിഫാഈ അനുസ്മരണവും ഇന്ന്(01.11.25) മർകസിൽ നടക്കും. പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രത്യേക ഖുർആൻ പാരായണ ക്യാമ്പയിനാണ്‌ ദൗറത്തുൽ ഖുർആൻ. വിശ്വാസികളായ സാധാരണക്കാരെ ഖുർആനുമായി കൂടുതൽ സഹവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയിൽ ഇതിനകം ആയിരക്കണക്കിന് പേർ സ്ഥിരാംഗങ്ങളാണ്. ദിവസവും ഖുർആൻ പാരായണം ചെയ്ത് നാലു മാസത്തിനകം പൂർത്തീകരിച്ച്‌ പ്രാർഥനക്കായി മർകസിൽ സംഗമിക്കുന്ന രൂപത്തിലാണ് ദൗറത്തുൽ ഖുർആൻ സംവിധാനിച്ചിട്ടുള്ളത്. വൈകുന്നേരം 6:30 ന് മർകസ് കൺവെൻഷൻ സെന്ററിൽ സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സംഗമം ഉദ്ഘാടനം ചെയ്യും. സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണവും…

ഖുർആന്റെ വൈജ്ഞാനിക സമ്പന്നതയും സാഹിത്യ മികവും കൂടുതൽ പഠനവിധേയമാക്കണം: സി മുഹമ്മദ് ഫൈസി മർകസ് അൽ ഖലം ഖുർആൻ ഫെസ്റ്റ് ശ്രദ്ധേയമായി

കാരന്തൂർ: വിശുദ്ധ ഖുർആന്റെ വൈജ്ഞാനിക സമ്പന്നതയും സാഹിത്യ മികവും പഠനവിധേയമാക്കുന്ന ഗവേഷണങ്ങളും ചർച്ചകളും പുതിയ കാലത്ത് കൂടുതൽ നടക്കേണ്ടതുണ്ടെന്ന് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. ഖുർആൻ പ്രമേയമായി മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നടന്ന  അൽ ഖലം ക്യാമ്പസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം നടക്കുന്ന മർകസ് ഖുർആൻ ഫെസ്റ്റിന് മുന്നോടിയായി നടന്ന ക്യാമ്പസ് തല മത്സരത്തിൽ ഖുർആനും അറബി ഭാഷയും ആസ്പദമായ വിവിധ വൈജ്ഞാനിക-കലാ പരിപാടികളാണ് അരങ്ങേറിയത്. പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം വിളിച്ചോതി അഖ്സ, റഫ, ഗസ എന്നീ മൂന്ന് ടീമുകളായാണ് ഇത്തവണ മത്സരങ്ങൾ നടന്നത്. 104 ഇനങ്ങളിലായി 160 വിദ്യാർഥികൾ മത്സരിച്ച ഫെസ്റ്റിൽ ഇബ്‌റാഹീം സിയാദ് കാസർഗോഡ് കലാപ്രതിഭയായും ⁠മുഹമ്മദ്‌ അദ്നാൻ റിപ്പൺ സർഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. ജെ എൻ യു സ്കൂൾ ഓഫ് ലാംഗ്വേജ് പ്രൊഫസർ…

മലയാള ദിനാചരണത്തിന്റെയും ഭരണ ഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍‌വ്വഹിച്ചു

തിരുവനന്തപുരം: 2025 ലെ സംസ്ഥാനതല മലയാള ദിനാചരണവും ഭരണഭാഷാ വാരാഘോഷവും സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ അഭിവൃദ്ധിക്കും സമഗ്ര വികസനത്തിനും വേണ്ടിയുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരള സംസ്കാരത്തോടും നമ്മുടെ മാതൃഭാഷയോടും, സർക്കാർ ജീവനക്കാർ ഉൾപ്പെടെ, വർദ്ധിച്ചുവരുന്ന സ്നേഹവും താൽപ്പര്യവും ഉണ്ട്. നമ്മുടെ ഭരണസംവിധാനത്തിന്റെ നടത്തിപ്പിൽ വലിയ അളവിൽ പ്രതിഫലിക്കാൻ ഇത്തരം പരിപാടികൾ പ്രചോദനം നൽകും. നിയമങ്ങൾ ഏർപ്പെടുത്തി മലയാളം ഭരണഭാഷയാക്കരുതെന്നാണ് സർക്കാരിന്റെ നിലപാട്. ഭാഷാ പഠനത്തിനും ഭരണഭാഷ മാറ്റുന്നതിനുമായി സർക്കാർ സ്വീകരിക്കുന്ന ശക്തമായ നടപടികൾ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളം ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട ശ്രേഷ്ഠ ഭാഷയാണ്. എന്നാൽ യഥാർത്ഥത്തിൽ അതു ശ്രേഷ്ഠമാകണമെങ്കിൽ വിദ്യാഭ്യാസം, ഭരണം, നീതിനിർവഹണം തുടങ്ങി മലയാളികളുടെ സമസ്ത ജീവിതമണ്ഡലങ്ങളിലും മലയാള ഭാഷയ്ക്ക് മുഖ്യമായ ഇടം…

കേരളത്തെ ദാരിദ്ര്യ മുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു; പ്രതിഷേധവുമായി പ്രതിപക്ഷം വാക്ക്ഔട്ട് നടത്തി

തിരുവനന്തപുരം: കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ ‘അതിദാരിദ്ര്യരഹിത’ സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച നിയമസഭയിൽ പ്രഖ്യാപിച്ചു. കേരളപ്പിറവി ദിനമായ (സംസ്ഥാനപിറവി ദിനം) ശനിയാഴ്ച നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് മുഖ്യമന്ത്രി ചട്ടം 300 ഉപയോഗിച്ച് പ്രഖ്യാപനം നടത്തിയത്. അതേസമയം, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. എണ്ണത്തിൽ ക്രമക്കേട് നടന്നതായും നിയമങ്ങൾ ലംഘിച്ചാണ് നിയമസഭാ സമ്മേളനം വിളിച്ചുചേർത്തതെന്നും ആരോപിച്ചായിരുന്നു ബഹിഷ്‌കരണം. കടുത്ത ദാരിദ്ര്യം തുടച്ചുനീക്കുന്നതിൽ കേരളത്തിന്റെ ചരിത്രപരമായ നേട്ടം താങ്ങാൻ കഴിയാത്തതിന് ചരിത്രം ഈ പ്രതിപക്ഷത്തെ വിധിക്കുമെന്ന് പറഞ്ഞുകൊണ്ട് മന്ത്രി എം ബി രാജേഷ് പ്രതിപക്ഷ ബഹിഷ്‌കരണത്തെ രൂക്ഷമായി വിമർശിച്ചു. സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. “നമുക്ക് നടപ്പിലാക്കാൻ കഴിയുന്ന വാഗ്ദാനങ്ങൾ മാത്രമേ നൽകാവൂ. നടപ്പിലാക്കുമെന്ന് ഉറപ്പുള്ള വാഗ്ദാനങ്ങൾ മാത്രമേ നമ്മൾ നൽകുന്നുള്ളൂ എന്നതിനാൽ കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷ സർക്കാരിന്റെ നയങ്ങളിൽ വിശ്വസിക്കുന്നു,” മുഖ്യമന്ത്രി പിണറായി വിജയൻ…

ചലച്ചിത്ര അക്കാദമി ഭരണസമിതിയിലെ നേതൃത്വ മാറ്റം സര്‍ക്കാരിന്റെ തീരുമാനം: പ്രേം കുമാര്‍

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയിലെ മാറ്റം സർക്കാരിന്റെ തീരുമാനമാണെന്നും, ആരുടെയും അഭിപ്രായത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും മുന്‍ ചെയര്‍മാന്‍ പ്രേം കുമാര്‍ പറഞ്ഞു. തന്നെ ഏൽപ്പിച്ച ചുമതല നല്ല രീതിയിൽ നിർവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശാ വർക്കർമാരുടെ സമരത്തെ പിന്തുണച്ച് സംസാരിച്ചതിനാലാണ് തന്നെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന അഭ്യൂഹങ്ങൾ അദ്ദേഹം നിഷേധിച്ചു. ഓസ്‌കാർ ജേതാവും സൗണ്ട് എഞ്ചിനീയറും സം‌വിധായകനുമായ റസൂൽ പൂക്കുട്ടിയെ പുതിയ ചെയർമാനായി സംസ്ഥാന സർക്കാർ നിയമിച്ചു. സംവിധായകൻ രഞ്ജിത്ത് രാജിവച്ച ഒഴിവിലേക്കാണ് റസൂൽ പൂക്കുട്ടിയെ നിയമിച്ചത്. വൈസ് ചെയർപേഴ്‌സണായി കുക്കു പരമേശ്വരനും ചുമതലയേറ്റു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രഞ്ജിത്ത് രാജി വെച്ചത്. അന്ന് വൈസ് ചെയർപേഴ്‌സണായിരുന്ന പ്രേം കുമാറിന് ഇടക്കാല ചെയർമാന്റെ ചുമതല നൽകിയിരുന്നു. ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിനെത്തുടർന്ന് സർക്കാർ പുതിയ ഭരണസമിതി രൂപീകരിച്ചുവെന്നാണ് ഔദ്യോഗിക വിശദീകരണം. അമൽ…