എടത്വ: മഴമിത്രത്തിന്റെ സ്മരണക്കായി മഴ നനഞ്ഞ് വീയപൂരം നഗര വാടികയിൽ ‘ആന്റപ്പന് അമ്പിയായം ഓർമ്മ മരം’ നട്ടു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിലെ സംഘടനകളെയും വ്യക്തികളെയും ഒരു കുടകീഴില്‍ അണിനിരത്താനുള്ള ശ്രമത്തിനിടയില്‍ അകാലത്തില്‍ പൊലിഞ്ഞ ഗ്രീന്‍ കമ്മ്യൂണിറ്റി സ്ഥാപകന്‍ ആന്റപ്പന് അമ്പിയായത്തിന്റെ (39) സ്മരണയ്ക്കായാണ് പരിസ്ഥിതി ദിനത്തിൽ ‘ഓർമ്മ മരം’ നട്ടത്. റാന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി ആർ ജയൻ ‘ഓർമ്മ മരം’ നടുന്നതിന് നേതൃത്വം നല്കി. വീയപൂരം നഗര വാടിക ഇക്കോ ടൂറിസം സെന്ററിൽ നടുന്നതിനുള്ള ആദ്യ വൃക്ഷതൈ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അമ്മു ഉദയന്‍ ആന്റപ്പന് അമ്പിയായം സ്മാരക സമിതി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള കൈമാറിയ ചടങ്ങിൽ കുട്ടനാട് നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ജയന് ജോസഫ് പുന്നപ്ര അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അജിത്ത് പിഷാരത്ത്, ജി. ജയചന്ദ്രന് എന്നിവർ…
Category: KERALA
ജലോത്സവ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി എടത്വ മാലിയിൽ പുളിക്കത്ര തറവാട്; സ്വാഗത സംഘ സംഘാടക സമിതി രൂപീകരണ യോഗം ജൂൺ 7ന്
എടത്വ : ജലോത്സവ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി എടത്വ മാലിയിൽ പുളിക്കത്ര തറവാട് .എടത്വ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളിവള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികം ജൂലൈ 25ന് നടത്തും. സ്വാഗത സംഘ സംഘാടക സമിതി രൂപീകരണ യോഗം ജൂൺ 7ന് 3 മണിക്ക് എടത്വ പാണ്ടങ്കരി മാലിയിൽ പുളിക്കത്ര തറവാട്ടിൽ നടക്കുമെന്ന് ഡോ. ജോൺസൺ വി ഇടിക്കുള അറിയിച്ചു. മാനേജർ റജി എം.വർഗ്ഗീസ് അധ്യക്ഷത വഹിക്കും. കഴിഞ്ഞ ഒരു നൂറ്റാണ്ട് ഷോട്ട് കുടുംബത്തെ ഹൃദയത്തോട് ചേർത്ത് പിടിച്ച ജലോത്സവ പ്രേമികളായ എല്ലാവർക്കും ജോർജ്ജ് ചുമ്മാർ മാലിയിൽ നന്ദി അറിയിച്ചു. വള്ളംക്കളി പ്രേമികൾക്ക് എന്നും ആവേശമാണ് എടത്വാ പാണ്ടങ്കേരി പുളിക്കത്ര തറവാട് .ഒരേ കുടുബത്തിൽ നിന്നും തുടർച്ചയായി 4 തലമുറക്കാർ കളി വള്ളങ്ങൾ നിർമിക്കുന്നതും മത്സരങ്ങളിൽ പങ്കെടുക്കുന്നതുമായ യു ആർ.എഫ് വേൾഡ് റെക്കോർഡ് ബഹുമതി…
പ്രിസ്ക്കില്ല എൽസ ജോണിന് ഒന്നാം റാങ്ക്
കോട്ടയം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി പരീക്ഷയിൽ ബാച്ചിലർ ഓഫ് കോമേഴ്സിൽ പ്രിസ്ക്കില്ല എൽസ ജോൺ ഒന്നാം റാങ്ക് നേടി. കുളത്തൂപ്പുഴ ഗ്രേസ് വില്ലയിൽ അനിൽ ജോണിന്റെയും തിരുവല്ല മുണ്ടിയപള്ളി പാറയിൽ എൽസ ഏബ്രഹാമിന്റെയും മകളാണ്. കോട്ടയം പത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിലെ വിദ്യാര്‍ഥിയായിരുന്നു. ആദ്യത്തെ 9 റാങ്കുകളിൽ 3,5,7,8 ഒഴികെ ബാക്കിയുള്ള റാങ്കുകള്‍ കോട്ടയം പത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിനാണ്.
വനത്തിനുള്ളിൽ ആന്റപ്പൻ അമ്പിയായം അനുസ്മരണം നടത്തി
എടത്വ:പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിലെ സംഘടനകളെയും വ്യക്തികളെയും ഒരു കുടകീഴില്‍ അണിനിരത്താനുള്ള ശ്രമത്തിനിടയില്‍ അകാലത്തില്‍ പൊലിഞ്ഞ ആന്റപ്പന് അമ്പിയായത്തിന്റെ (39) ഹരിത ചിന്തകള്‍ പങ്കു വെയ്ക്കുവാൻ ആന്റപ്പന്റെ മിത്രങ്ങൾ ഒത്തു കൂടി.കുട്ടനാട് നേച്ചര്‍ സൊസൈറ്റിയുടെയും ആന്റപ്പന് അമ്പിയായം സ്മാരക സമിതിയുടെയും സഹകരണത്തോടെ ഗ്രീന്‍ കമ്മ്യൂണിറ്റി സ്ഥാപകന്‍ ആന്റപ്പന് അമ്പിയായം അനുസ്മരണം വീയപൂരം നഗര വാടിക ഇക്കോ ടൂറിസം സെന്ററിൽ നടത്തി. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അമ്മു ഉദയൻ ഉദ്ഘാടനം ചെയ്തു. കുട്ടനാട് നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ജയന് ജോസഫ് പുന്നപ്ര അധ്യക്ഷത വഹിച്ചു. സമിതി സെക്രട്ടറി ബില്‍ബി മാത്യൂ കണ്ടത്തില്‍ മുഖ്യ സന്ദേശം നല്കി. മഴമിത്രത്തില്‍ നടുന്നതിനുള്ള വ്യക്ഷ തൈ പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് കേന്ദ്ര വന മിത്ര അവാർഡ് ജേതാവ് ജി. രാധാകൃഷ്ണന് കൈമാറി.ആന്റപ്പന് അമ്പിയായം സ്മാരക സമിതി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള,…
ദാമ്പത്യ പ്രശ്നം: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഒളിവില്‍ പോയ ഭര്‍ത്താവ് സുരേഷിന്റെ മൃതദേഹം തമിഴ്നാട്ടിൽ റെയിൽവേ ട്രാക്കിൽ കണ്ടെത്തി
തിരുവനന്തപുരം: നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഒളിവില്‍ പോയ ഭര്‍ത്താവ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. നാല് കുട്ടികളുടെ മുന്നിൽ വെച്ചാണ് ഇയാൾ കുറ്റകൃത്യം ചെയ്തത്. തമിഴ്നാട്ടിലെ ചിദംബരത്ത് റെയിൽവേ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സുരേഷ് കാറിൽ രക്ഷപ്പെട്ടത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തി. പിന്നീട് ഇന്ന് രാവിലെയാണ് ചിദംബരത്ത് മൃതദേഹം കണ്ടെത്തിയ വിവരം അറിഞ്ഞത്. ആത്മഹത്യ ചെയ്തതായിരിക്കാമെന്ന് പോലീസ് കരുതുന്നു. നാലാഞ്ചിറ ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബീവി (36) യാണ് ഇന്നലെ കൊല്ലപ്പെട്ടത്. ദാമ്പത്യ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. നാല് മാസം മുമ്പ് ദമ്പതികൾ നാലാഞ്ചിറയിലെ ഒരു വാടക വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇരുവരും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഒരു ഘട്ടത്തിൽ…
സംസ്ഥാനത്ത് ഗ്രിഡ് അസ്ഥിരത നിയന്ത്രിക്കുന്നതിന് അമേരിക്കയിലെ സ്റ്റാന്‍ഫോഡ് സര്‍വ്വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ച ‘പ്രവാഹു’മായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നു
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഗാർഹിക സോളർ പാനലുകളുടെ ആധിക്യം കാരണമുള്ള ഗ്രിഡ് അസ്ഥിരത നിയന്ത്രിക്കുന്നതിന് നിർമിത ബുദ്ധി (എഐ) സംവിധാനവുമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്. ഗാർഹിക സോളർ പാനലുകളുടെ ആധിക്യം കാരണം ഗ്രിഡ് സ്ഥിരത നഷ്ടമാകുകയും ഇൻവെർട്ടർറുകളും ട്രാൻസ്ഫോമറുകളും തകരാറിലാകുന്നതു തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി, യുഎസിലെ സ്റ്റാൻഫഡ് സർവകലാശാല പൂർവ വിദ്യാർഥികൾ സ്ഥാപിച്ച ക്ലീൻ എനർജി അനലിറ്റിക്സ് സ്റ്റാർട്ടപ്പായ ‘പ്രവാഹു’മായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അപകടകരമായ വോൾട്ടേജ് വർധന ഏതൊക്കെ സ്ട്രീറ്റ് ലവൽ ഫീഡർ ലൈനുകളിലും ട്രാൻസ്ഫോമറുകളിലും എപ്പോൾ ഉണ്ടാകുന്നുവെന്ന് എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്തി മുന്നറിയിപ്പു നൽകുന്ന സംവിധാനമാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിക്കുന്നത്. ഓരോ പ്രദേശത്തും സുരക്ഷിതമായി എത്ര സോളർ പാനലുകൾ കൂടി ഉൾക്കൊള്ളാനാകുമെന്നും ഇതുവഴി കണ്ടെത്തും. ഗ്രിഡിനു യഥാർഥത്തിൽ അപകടസാധ്യതയുള്ള സ്ഥലങ്ങൾ മാത്രം കണ്ടെത്തി നിയന്ത്രണം ഏർപ്പെടുത്താൻ ഇതു കെഎസ്ഇബിയെ സഹായിക്കുമെന്നാണ് കരുതുന്നത്.3…
സഹകരണ സംഘങ്ങള്‍ വഴി നെല്ല് ശേഖരിച്ച് കര്‍ഷകര്‍ക്ക് പണം നല്കുന്ന പദ്ധതിക്ക് പകരം നേരിട്ട് പണം നല്‍കാനുള്ള നടപടി സ്വീകരിക്കും: മന്ത്രി
തിരുവനന്തപുരം: സഹകരണ സംഘങ്ങള്‍ വഴി നെല്ല് ശേഖരിച്ച് കര്‍ഷകര്‍ക്ക് പണം നല്കുന്ന പദ്ധതിക്ക് പകരം നേരിട്ട് പണം നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്. നിയമസഭാ മീഡിയ ഹാളിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇതുമായി ബന്ധപ്പെട്ട യോഗം ചേർന്നിരുന്നു. കൃഷിമന്ത്രിക്ക് പുറമെ, സഹകരണ, പൊതുവിതരണ വകുപ്പ് മന്ത്രിമാരും ബാങ്കുകളുടെ പ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. സഹകരണ സംഘങ്ങൾ വഴി നെല്ല് സംഭരിച്ച് പണം നൽകുന്ന പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ മാത്രമാണ് ഈ പദ്ധതി ഉണ്ടായിരുന്നത്. പിആർഎസ് വായ്പ പ്രശ്നം യോഗത്തിൽ ചർച്ച ചെയ്തു. നെല്ലിന്റെ പണം നൽകുന്ന കാനറ,എസ്ബിഐ ബാങ്കുകളുടെ കരാർ കാലാവധി നീട്ടാനും തീരുമാനിച്ചു. കർഷകർക്ക് പണം നൽകാനുള്ള തീരുമാനം ആദ്യയോഗത്തിൽ തന്നെ കൈക്കൊണ്ടതാണെന്നും മന്ത്രി പറഞ്ഞു. പിആര്‍ഡി, കേരള സര്‍ക്കാര്‍
പമ്പനാറില്‍ നിർമ്മാണത്തിലിരുന്ന അഞ്ച് നില കെട്ടിടം തകർന്നുവീണു; ആളപായമില്ല
ഇടുക്കി: ഇടുക്കിയിലെ പീരുമേടിനടുത്തുള്ള പമ്പനാറിൽ വ്യാഴാഴ്ച പുലർച്ചെ 3.30 ഓടെ നിർമ്മാണത്തിലിരുന്ന അഞ്ച് നില കെട്ടിടം തകർന്നുവീണു. ആ സമയത്ത് കെട്ടിടത്തിൽ തൊഴിലാളികളാരും താമസിച്ചിരുന്നില്ല, അതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കെട്ടിടം പൂർണ്ണമായും തകർന്നെങ്കിലും, സമീപത്തുള്ള ഒരു വീട്ടിൽ താമസിച്ചിരുന്ന ഒരു കുടുംബം കഷ്ടിച്ച് രക്ഷപ്പെട്ടു. പാമ്പനാർ നിവാസിയായ അഗ്നാൽ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. പമ്പനാർ പട്ടണത്തിലെ ഒരു താഴ്വര പ്രദേശത്താണ് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം സ്ഥിതി ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവ ദിവസം പ്രദേശത്ത് കനത്ത മഴ പെയ്തിട്ടില്ലാത്തതിനാൽ, കാലാവസ്ഥയാണ് തകർച്ചയ്ക്ക് പ്രധാന കാരണമെന്ന് കരുതുന്നില്ല. നിർമ്മാണത്തിലെ അപാകതകളാകാം അപകടത്തിന് കാരണമെന്ന് പ്രാഥമിക നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. പോലീസും ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ജീവനക്കാരും സ്ഥലത്തെത്തി സമീപത്തുള്ള കുടുംബങ്ങളെ ഒഴിപ്പിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷമേ തകർച്ചയുടെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് ഒരു ഉദ്യോഗസ്ഥൻ…
വനിതാ ജഡ്ജിയെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമം; പരിഭ്രാന്തയായി താഴെ വീണ ജഡ്ജിക്കും രണ്ട് കോടതി ജീവനക്കാര്‍ക്കും പരിക്കേറ്റു; അക്രമിയെ പോലീസ് അറസ്റ്റു ചെയ്തു
ആലപ്പുഴ: ചെങ്ങന്നൂർ മുൻസിഫ് കോടതിയിലേക്ക് ഒരു വ്യവഹാരി അതിക്രമിച്ചു കയറി ജഡ്ജിയെ അവരുടെ ചേംബറിൽ വെച്ച് ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ബുധനാഴ്ച രാവിലെ ഒരു ജുഡീഷ്യൽ ഓഫീസർക്കും രണ്ട് കോടതി ജീവനക്കാർക്കും പരിക്കേറ്റു. കോടതി നടപടികൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, രാവിലെ 10:00 മണിയോടെയാണ് സംഭവം നടന്നത്. ചെങ്ങന്നൂരിലെ പെരിങ്ങല സ്വദേശിയായ ഇരുപത്തിയെട്ട് വയസ്സുകാരനായ അരുൺ മോഹൻ എന്നയാളാണ് ഹെൽമെറ്റും റെയിൻകോട്ടും ധരിച്ച് കോടതി പരിസരത്ത് അതിക്രമിച്ചു കയറിയത്. സുരക്ഷാ ക്രമീകരണങ്ങൾ ലംഘിച്ച് മുൻസിഫ് ജഡ്ജിയും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമായ അമല ലോറൻസിന്റെ ചേംബറിൽ അതിക്രമിച്ചു കയറി. അമല ലോറൻസിന്റെ ഐഡന്റിറ്റി സ്ഥിരീകരിച്ചതോടെ, അരുൺ അവരുടെ നേരെ ചാടിവീഴുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള തീവ്രശ്രമത്തിൽ, ജഡ്ജി പരിഭ്രാന്തയായി താഴെ വീഴുകയും അവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കോടതി ജീവനക്കാരായ ക്ലർക്ക് ആർ. ജയകുമാറും കോടതി കീപ്പർ എം. വൈശാഖും…
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: കുറ്റവാളികള്‍ രക്ഷപ്പെടാതിരിക്കാന്‍ എല്ലാ പഴുതുകളും അടച്ച് പ്രത്യേക സംഘം കുറ്റപത്രം തയ്യാറാക്കുന്നു
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ നടത്തിയ റെയ്ഡിൽ പങ്കെടുത്ത് മടങ്ങുമ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഉൾപ്പെട്ട അക്രമികള്‍ക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ കേരള പോലീസ് അതിവേഗം നീങ്ങുന്നു. നിയമപരമായ പഴുതുകൾ പ്രതിരോധം ചൂഷണം ചെയ്യുന്നത് തടയാൻ, വിവിധ സ്റ്റേഷനുകളിലെയും ക്രൈംബ്രാഞ്ചിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഒരു പ്രത്യേക അന്വേഷണ സംഘത്തെ പോലീസ് വകുപ്പ് രൂപീകരിച്ചു. മുന്നൂറോളം അക്രമികള്‍ ഉൾപ്പെട്ട കൂട്ട ആക്രമണ കേസ് വളരെ അസാധാരണമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. അതുകൊണ്ടു തന്നെ യാതൊരു വിധത്തിലും പ്രോസിക്യൂഷന്റെ കേസ് പാളിപ്പോകാതിരിക്കാന്‍ എല്ലാ പഴുതുകളും അടച്ച് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് ഉറപ്പാക്കാൻ സമഗ്രമായ നടപടികൾ സ്വീകരിക്കാനാണ് അധികാരികളുടെ ശ്രമം. അക്രമികളെ ആദ്യം കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥർക്ക് ഈ പ്രത്യേക അന്വേഷണത്തിനുള്ള പ്രത്യേക അധികാരപരിധിയോ അധികാരമോ ഇല്ലെന്ന് വാദിച്ചുകൊണ്ട്, പ്രതിഭാഗം കോടതിയിൽ അറസ്റ്റുകളുടെ സാധുതയെ ചോദ്യം ചെയ്തേക്കാമെന്ന് വകുപ്പിലെ…
