കോട്ടയം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി പരീക്ഷയിൽ ബാച്ചിലർ ഓഫ് കോമേഴ്സിൽ പ്രിസ്ക്കില്ല എൽസ ജോൺ ഒന്നാം റാങ്ക് നേടി. കുളത്തൂപ്പുഴ ഗ്രേസ് വില്ലയിൽ അനിൽ ജോണിന്റെയും തിരുവല്ല മുണ്ടിയപള്ളി പാറയിൽ എൽസ ഏബ്രഹാമിന്റെയും മകളാണ്.
കോട്ടയം പത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിലെ വിദ്യാര്‍ഥിയായിരുന്നു.
ആദ്യത്തെ 9 റാങ്കുകളിൽ 3,5,7,8 ഒഴികെ ബാക്കിയുള്ള റാങ്കുകള്‍ കോട്ടയം പത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിനാണ്.

