സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു; യൂട്യൂബര്‍ മമ്മുവിനെ പോലീസ് അറസ്റ്റ് ചെയ്തു; സഹായികള്‍ ഒളിവില്‍

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീത്വത്തെ അപമാനിച്ച യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. മിസ്റ്റർ ഷമീർ എന്ന യൂട്യൂബ് ചാനല്‍ സംഘത്തിലെ അംഗം മുഹമ്മദ് മമ്മുവാണ് അറസ്റ്റിലായത്. ലൈവ് സ്ട്രീമിനിടെ ചാനൽ ഉടമ ഷമീർ, ജാസി, മമ്മു എന്നിവർ നടത്തിയ അശ്ലീലവും ലൈംഗികവുമായ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. മഞ്ചേരി സ്വദേശിയായ സ്ത്രീയാണ് പരാതി നല്‍കിയത്.

ഈ കേസിലെ പ്രതിയായ മുഹമ്മദ് നിഹാദ് എന്ന തൊപ്പി ഇപ്പോഴും ഒളിവിലാണ്. ജൂൺ 10 ന് രാത്രി 10 മണി മുതൽ മിസ്റ്റർ ഷമീർ എന്ന യൂട്യൂബ് ചാനലിലെ ലൈവ് സ്ട്രീമിനിടെയാണ് ഷമീർ, ജാസി, മമ്മു എന്നിവർ അശ്ലീലവും ലൈംഗികവുമായ പരാമർശങ്ങള്‍ നടത്തിയത്.

സെഷനിൽ സ്വയംഭോഗം ഉൾപ്പെടെയുള്ള അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. ലക്ഷക്കണക്കിന് വ്യൂവേഴ്സാണ് ഇത് കണ്ടത്. മഞ്ചേരി സ്വദേശിയായ ഒരു സ്ത്രീ ഇതിനെതിരെ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതാണ് മമ്മുവിന്റെ അറസ്റ്റിലേക്ക് നയിച്ചത്. കേസിലെ നാലാം പ്രതിയാണിയാള്‍. മറ്റു രണ്ടു പേരും ഒളിവിലാണ്.

കണ്ണൂര്‍ ഇരിക്കൂറിലെ വീട്ടിൽ നിന്നാണ് തിങ്കളാഴ്ച മമ്മുവിനെ മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തൽ, അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കല്‍ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുഹമ്മദ് ഷമീർ, ഷഹാദ് മുള്ളുപറമ്പൻ ജാസി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. എല്ലാവരും ഇപ്പോൾ ഒളിവിലാണ്.

Leave a Comment

More News