കേരളാ കോൺഗ്രസ്‌ (എം) അവസാന വാക്ക് പാർട്ടി ചെയർമാന്റേത്: കെ. ആനന്ദകുമാർ

കേരളാ കോൺഗ്രസ്‌ (എം) പാർട്ടിയിൽ വിവിധ അഭിപ്രായങ്ങളും ചർച്ചകളും നടക്കുമെങ്കിലും അവസാന തീരുമാനം പാർട്ടി ചെയർമാന്റേത് ആയിരിക്കുമെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ പറഞ്ഞു. ചെയർമാൻ ജോസ് കെ മാണി പാലായിൽ മത്സരിക്കും എന്ന് പാർലമെന്ററി പാർട്ടി ലീഡർ റോഷി അഗസ്റ്റിൻ പറഞ്ഞത്, പാർട്ടിയിലെ പൊതു അഭിപ്രായത്തെ മുൻനിർത്തി ആയിരിക്കാം. എന്നാൽ പാർട്ടി സ്ഥാനാർഥികളെ തീരുമാനിക്കേണ്ടത് പാർട്ടി സ്റ്റിയറിങ് കമ്മിറ്റിയും ഹൈ പവർ കമ്മിറ്റിയുമാണ്, പ്രഖ്യാപിക്കേണ്ടത് പാർട്ടി ചെയർമാനും. പാർട്ടി ഒരു സീറ്റിലും സ്ഥാനാർഥികളെ നിശ്ചയിച്ചിട്ടില്ലെങ്കിലും നിലവിലെ എം.എൽ.എ മാർ വീണ്ടും മത്സരിക്കുക എന്നത് കീഴ്‌വഴക്കം മാത്രമാണ്; തീരുമാനം അല്ല. പാർലമെന്ററി പദവിയിലൂടെയല്ല ഒരു നേതാവിന്റെ കഴിവ് തെളിയിക്കേണ്ടത്. ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാത്ത രാഷ്ട്രപിതാവ് മഹാത്മാഗാന്ധി അടക്കം നിരവധി ഉദാഹരണങ്ങൾ. പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും ആഗ്രഹ പ്രകടനം മാത്രമാണ് റോഷി അഗസ്റ്റിൻ…

രാഷ്ട്രീയ താൽപര്യങ്ങൾക്ക് സ്ത്രീകളെ ആയുധമാക്കുന്നതിനെ പ്രതിരോധിക്കാൻ നിയമം ശക്തിപ്പെടുത്തണം: വിഎ ഫായിസ

മലപ്പുറം: ലോകാടിസ്ഥാനത്തിലും ഇന്ത്യാ രാജ്യത്തും സ്ത്രീ സുരക്ഷ എന്നത് വലിയ ഭീഷണികളെ നേരിടുമ്പോൾ പ്രബുദ്ധ കേരളത്തിൽ പോലും ജനപ്രതിനിധികളും നേതാക്കളും മാന്യന്മാരായി കണക്കാക്കപ്പെടുന്നവരും വ്യക്തി താൽപര്യങ്ങൾക്കും രാഷ്ട്രീയ നേട്ടങ്ങൾക്കും അധികാരമോഹങ്ങൾക്കും വേണ്ടി സ്ത്രീകളെ ആയുധമാക്കുന്ന വാർത്തകളാണ് ദിനേന പുറത്തുവരുന്നതെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വിഎ ഫായിസ പറഞ്ഞു. വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ വലിയ മുന്നേറ്റം കാഴ്ചവെക്കുന്ന സ്ത്രീ സമൂഹത്തിന് ഭരണഘടന ഉറപ്പുനൽകിയ അന്തസ്സും സുരക്ഷിതത്വവും   ഉറപ്പുവരുത്താൻ ഇവിടത്തെ നിയമ വ്യവസ്ഥയെ കൂടുതൽ കർശനമാക്കാനുള്ള ബാധ്യത സർക്കാർ നിർവഹിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി മലപ്പുറം ഫാറൂഖ് മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച ‘റൈസ് ആന്റ് ലീഡ്’ ജില്ലാ ലീഡേഴ്‌സ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സംസ്ഥാന കമ്മിറ്റി അംഗവും ലൈഫ് കോച്ചുമായ നസീറ ബാനു ട്രൈനിങ് സെഷന് നേതൃത്വം നൽകി.…

എടത്വ വികസന സമിതി ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തനോദ്ഘാടനവും നടന്നു; വികസന സെമിനാർ മാർച്ച് 7ന്

എടത്വ: കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി എടത്വയുടെയും സമീപ പ്രദേശങ്ങളിലെയും സമഗ്ര വികസനത്തിന് കക്ഷി രാഷ്ട്രീയ ഭേദമന്യേ സജീവ ഇടപെടൽ നടത്തികൊണ്ടിരിക്കുന്ന എടത്വ വികസന സമിതിയുടെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തനോദ്ഘാടനവും എടത്വ സെന്റ് ജോർജ്ജ് മിനി ടൂറിസ്റ്റ് ഹാളിൽ നടന്നു. പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട് അദ്ധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലി കൊടുത്തു. വൈസ് പ്രസിഡന്റ് അഡ്വ. ഐസക്ക് രാജു പ്രവർത്തന രേഖ വൈസ് പ്രസിഡന്റ് ജോർജ്ജ് തോമസ് കളപ്പുരക്ക് നല്‍കി പ്രകാശനം ചെയ്തു. രക്ഷാധികാരി ഷാജി മാധവൻ, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള, ട്രഷറർ കുഞ്ഞുമോൻ പട്ടത്താനം, കൺവീനർ ഷാജി തോട്ടുകടവിൽ, ജോ. സെക്രട്ടറി അജി കോശി, പി.സി.ജോസഫ്, സാബു മാത്യൂ കളത്തൂർ,…

റേ പദ്ധതി : കോർപ്പറേഷൻ്റേത് കുറ്റകരമായ അനാസ്ഥ – വെൽഫെയർ പാർട്ടി

കൊച്ചി: റേ ഫ്ലാറ്റ് പദ്ധതി നിർമ്മാണം പൂർത്തീകരിച്ചിട്ടും ഗുണഭോക്താക്കൾക്ക് ഫ്ലാറ്റുകൾ കൈമാറാൻ കഴിയാത്തത് കോർപ്പറേഷൻ്റെ കുറ്റകരമായ അനാസ്ഥമൂലമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ്. സീവേജ് പ്ലാൻറ് നിർമ്മിക്കുന്നതിന് ഫണ്ട് ലഭിച്ചിട്ടും പൂർത്തീകരിക്കാൻ കഴിയാത്തത് നഗരസഭയുടെ പിടിപ്പുകേടാണ്. കേന്ദ്ര-സംസ്ഥാന വിഹിതമായി 14.5 കോടി രൂപയും നഗരസഭ വിഹിതമായി 23 കോടിയോളം രൂപയും ലഭിച്ചിട്ടും ഫ്ലാറ്റ് നിർമ്മാണം പൂർത്തീകരിക്കാതെ ഇഴയുന്നത് ഉദ്യോഗസ്ഥതല വീഴ്ച കൊണ്ടാണോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്. ഗുണഭോക്തൃ വിഹിതത്തിന്റെ പേരിൽ ഫ്ലാറ്റുകൾ കൈമാറാൻ വൈകുന്നത് ചേരി നിവാസികളോടുള്ള കടുത്ത വഞ്ചനയാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡന്റ് സമദ് നെടുമ്പാശ്ശേരി കുറ്റപ്പെടുത്തി. കോർപ്പറേഷന്റെ കുറ്റകരമായ അനാസ്ഥയ്ക്കെതിരെ ചേരി നിവാസികളെ അണിനിരത്തി പ്രക്ഷോഭ പരിപാടികൾക്ക് രൂപം കാണുവാൻ ജില്ലാ എക്സിക്യൂട്ടീവ് തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.

കാഴ്ച പരിമിതരായ സ്‌കൂൾ കുട്ടികളുടെ കായിക മത്സരങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകി യു എസ് ടി

ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ കേരള സംഘടിപ്പിച്ച മത്സരങ്ങൾക്ക് പിന്തുണയായി യു എസ് ടി നൽകിയത് 4 ലക്ഷത്തിലധികം രൂപ തിരുവനന്തപുരം: കാഴ്ച പരിമിതിയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്കായി ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ കേരള (സിഎബികെ) സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിന്റെയും ഇൻക്ലൂസീവ് സ്പോർട്സ് അത്‌ലറ്റിക്സ് മത്സരങ്ങളുടെയും സുഗമമായ നടത്തിപ്പിനായി പ്രമുഖ എ ഐ, ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി സാമ്പത്തിക സഹായം നൽകി. കമ്പനിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) വിഭാഗമാണ് ഈ സാമ്പത്തിക സഹായം കൈമാറിയത്. ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ കേരളയുടെ ഈ കായിക സംരംഭങ്ങൾക്കായി യു എസ് ടി 4 ലക്ഷത്തിലധികം രൂപയാണ് കൈമാറിയത്. കാഴ്ച പരിമിതരായ സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ക്രിക്കറ്റ് ടൂർണമെന്റും മൾട്ടി-ഡിസിപ്ലിനറി സ്പോർട്സ് മത്സരങ്ങളും…

മഞ്ചേശ്വരത്ത് ഉത്തര്‍പ്രദേശ് മോഡല്‍ ആക്രമണം; കന്നുകാലികളെ ഇറക്കുന്നതിനിടെ രണ്ട് കുടിയേറ്റ തൊഴിലാളികളെ സംഘം മര്‍ദ്ദിച്ചു

കാസര്‍ഗോഡ്: ഇന്ന് (ഫെബ്രുവരി 14 ശനിയാഴ്ച) പുലർച്ചെ കാസർഗോഡ് മഞ്ചേശ്വരത്തെ കരോഡയിലെ ഒരു ഇറച്ചിക്കടയ്ക്ക് സമീപം കന്നുകാലികളെ ഇറക്കുന്നതിനിടെ ആറംഗ സംഘം നടത്തിയ ആക്രമണത്തിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് പരിക്കേറ്റു. പുലർച്ചെ 1.30 ഓടെയാണ് സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ഉത്തർപ്രദേശ് സ്വദേശികളായ ദാവൂദ് (38), ഗുർഖാൻ (45) എന്നിവരാണ് പാലക്കാട് നിന്ന് കന്നുകാലികളെ കൊണ്ടുവന്നത്. മര്‍ദ്ദനമേറ്റ ഇവരെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്നുകാലികളെ ഇറക്കുകയോ കശാപ്പ് ചെയ്യുകയോ ചെയ്യരുതെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിലും മോട്ടോർ സൈക്കിളിലും എത്തിയ സംഘം തങ്ങളെ ആക്രമിച്ചതായി തൊഴിലാളികൾ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. ഉത്തര്‍‌പ്രദേശില്‍ സംഘ്‌പരിവാര്‍ നടത്തുന്ന രീതിയിലുള്ള ആക്രമണമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. അവര്‍ പോലീസിൽ വിവരം അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തുന്നതിനു മുമ്പു തന്നെ അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ എന്നും പ്രദേശത്ത് സംഘർഷം…

തൃശൂർ പൂരം തടസ്സപ്പെടുത്തിയത് തിരുവമ്പാടി ദേവസ്വമാണെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് പുതിയ വിവാദത്തിന് തിരികൊളുത്തി

തൃശൂര്‍: 2024-ലെ തൃശൂർ പൂരം തടസ്സപ്പെടുത്തിയതിനെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് പുതിയ വിവാദത്തിന് തിരികൊളുത്തി. പോലീസിനെ കുറ്റവിമുക്തരാക്കിക്കൊണ്ടും, സംഘർഷങ്ങളുടെ ഉത്തരവാദിത്തം തിരുവമ്പാടി ദേവസ്വത്തിന്റെ ചുമലിൽ കെട്ടിവയ്ക്കുന്നതുമായ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. 2024 ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ട അന്വേഷണ റിപ്പോർട്ട് 16 മാസങ്ങൾക്ക് ശേഷം വെള്ളിയാഴ്ചയാണ് (2026 ഫെബ്രുവരി 13) സമർപ്പിച്ചത്. ജില്ലാ കളക്ടറുടെയും സിറ്റി പോലീസ് കമ്മീഷണറുടെയും അദ്ധ്യക്ഷതയിൽ നടന്ന അവലോകന യോഗങ്ങളിൽ എടുത്ത തീരുമാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് ദേവസ്വത്തെ കുറ്റപ്പെടുത്തുകയും പോലീസിനെ തെറ്റ് ചെയ്തതിൽ നിന്ന് ഒഴിവാക്കുകയും ചെയ്യാനാണ് റിപ്പോർട്ട് ശ്രമിക്കുന്നതെന്ന ആരോപണങ്ങൾക്കിടെ, അതിന്റെ കണ്ടെത്തലുകൾ വിവിധ കോണുകളിൽ നിന്ന് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. മുൻ മന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) നേതാവുമായ വിഎസ് സുനിൽ കുമാർ അന്നത്തെ ജില്ലാ കളക്ടർ വിആർ കൃഷ്ണ തേജയുടെ പങ്കിനെ ചോദ്യം ചെയ്തു. പൂരം തടസ്സപ്പെടുത്താൻ…

മർകസ് പഞ്ചാബ് കാമ്പസ് ഉദ്ഘാടനം പ്രൗഢമായി

സർഹിന്ദ്(പഞ്ചാബ്): മർകസ് ദേശീയ വിദ്യാഭ്യാസ മുന്നേറ്റങ്ങളിൽ നാഴികകല്ലായി പഞ്ചാബ് കാമ്പസ് രാജ്യത്തിന് സമർപ്പിച്ചു. സമസ്ത സെന്റിനറി ആഘോഷങ്ങളുടെയും മർകസ് 50-ാം വാർഷിക ദേശീയ പദ്ധതികളുടെയും ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച കാമ്പസ് പഞ്ചാബിലെ വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറും. പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ ഇമാം റബ്ബാനി അഹ്മദ് ഫാറൂഖിയുടെ നാമധേയത്തിലുള്ള  സ്ഥാപനത്തിൽ റെസിഡൻഷ്യൽ വിദ്യാഭ്യാസ സംവിധാനം, ഗൈഡൻസ് സെന്റർ, പബ്ലിക് ലൈബ്രറി, യുവാക്കളും പെൺകുട്ടികളും പങ്കെടുക്കുന്ന പ്രത്യേക സീസണൽ ട്രെയിനിംഗ് പ്രോഗ്രാമുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ  ആരംഭിക്കുന്നത്. മർകസിന്റെ നേതൃത്വത്തിൽ പഞ്ചാബിൽ ഐറിസ് ഫൗണ്ടേഷന്റെ കീഴിൽ 25 ഗ്രാമങ്ങളിലായി പ്രവർത്തിക്കുന്ന അറുപതോളം സാംസ്കാരിക കേന്ദ്രങ്ങൾ, മൈക്രോ ലേണിംഗ് സെന്ററുകൾ, ഹിഫ്‌ളുൽ ഖുർആൻ മദ്റസകൾ, വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയുടെ ആസ്ഥാനമാണ് ഈ കാമ്പസ്. ഇമാം റബ്ബാനി ദർഗ സന്ദർശനത്തോടെ ആരംഭിച്ച ഉദ്ഘാടന സംഗമത്തിന്റെ ഭാഗമായി നടന്ന ഉലമാ സമ്മിറ്റ്,…

മോദിയുടെ അമേരിക്കൻ ദാസ്യം ഇന്ത്യൻ തൊഴിൽ വ്യവസ്ഥ തകർക്കും: ജ്യോതിവാസ് പറവൂർ

ആലുവ: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അമേരിക്കയോടുള്ള അടിമത്തം ഇന്ത്യൻ വിപണിയെയും കാർഷിക – തൊഴിൽ മേഖലയെയും തകർത്ത് തരിപ്പണമാക്കുമെന്ന് എഫ് ഐ ടി യു സംസ്ഥാന പ്രസിഡൻ്റ് ജ്യോതിവാസ് പറവൂർ. ദേശീയ പണിമുടക്കിന് അഭിവാദ്യം അർപ്പിച്ച് എഫ് ഐ ടി യു എണാകുളം ജില്ലാ കമ്മറ്റി ആലുവയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സബ്സിഡിയോടെ ഇന്ത്യൻ വിപണിയിലെത്തുന്ന വിദേശ ഉൽപന്നങ്ങളോട് പിടിച്ചു നിൽക്കാൻ നമ്മുടെ കാർഷിക വ്യാവസായിക ഉൽപന്നങ്ങൾക്ക് കഴിയാതെ വരുന്നതോടെ അവർക്ക് ആത്മഹത്യ അല്ലാതെ മറ്റു വഴികളുണ്ടാവില്ല. തൊഴിൽ വിരുദ്ധ ലേബർ കോഡ് കൂടി നിലവിൽ വരുന്നതോടെ കാർഷിക, വ്യാവസായിക, കച്ചവട മേഖലയിലെ തൊഴിലാളികളും മുഴുപ്പട്ടിണിയിലാകും. ആയതിനാൽ തൊഴിലാളിവിരുദ്ധ ലേബർ കോഡ് നിയമങ്ങൾ റദ്ദു ചെയ്യണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു. കർഷക സമരങ്ങളും തൊഴിലുറപ്പ് നിയമ ഭേദഗതിയും പരിക്കേൽപ്പിച്ച ഇന്ത്യൻ തൊഴിൽ മേഖലയെ പൂർണ്ണമായും തകർക്കുന്ന…

മസ്തിഷ്ക മരണം സംഭവിച്ച പിഞ്ചു പൈതല്‍ ആലിൻ ഷെറിന്‍ എബ്രഹാമിന്റെ അവയവങ്ങള്‍ ദാനം ചെയ്തു

കൊച്ചി: മസ്തിഷ്‌ക മരണം സംഭവിച്ച, വെറും പത്ത് മാസം പ്രായമുള്ള പിഞ്ചു പൈതല്‍ ആലിൻ ഷെറിന്‍ എബ്രഹാമിന്റെ അവയവങ്ങള്‍ ദാനം ചെയ്തതോടെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആ കുഞ്ഞ് മാറി. എറണാകുളം അമൃത ആശുപത്രിയിൽ വെച്ചാണ് ആലിൻ ഷെറിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിന്റെയും മകളാണ് ആലിൻ ഷെറിൻ എബ്രഹാം. വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. രണ്ട് വൃക്കകൾ തിരുവനന്തപുരം എസ്എടി (SAT) ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാർഡിൽ ചികിത്സയിലുള്ള 10 വയസ്സുകാരിക്കാണ് നൽകുന്നത്. ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്സയിലുള്ള കുഞ്ഞിന് നല്‍കും. ഇതിനായുള്ള ക്രോസ് മാച്ചിങ് ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. കുഞ്ഞിൻ്റെ കരൾ നൽകുന്നത് തിരുവനന്തപുരം കിംസ് (KIMS) ആശുപത്രിയിൽ…