വയനാട്: ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുമ്പോഴും അതിജീവിച്ചവരുടെ ഔദ്യോഗിക രേഖകൾ വീണ്ടെടുക്കുന്നതിനുള്ള പ്രത്യേക ക്യാമ്പ് ഇന്ന് (ആഗസ്റ്റ് 12 തിങ്കളാഴ്ച) ആരംഭിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പും ജില്ലാ ഭരണകൂടവും സംസ്ഥാന ഐടി മിഷനും സംയുക്തമായി നടത്തുന്ന സർട്ടിഫിക്കറ്റ്/രേഖകൾ വീണ്ടെടുക്കൽ കാമ്പയിൻ്റെ ഭാഗമായി മേപ്പാടിയിലെ തിരഞ്ഞെടുത്ത സ്കൂളുകളിലാണ് ക്യാമ്പുകൾ നടക്കുന്നത്. മണ്ണിടിച്ചിലിനെ അതിജീവിച്ച് ക്യാമ്പുകളിലോ മറ്റിടങ്ങളിലോ കഴിയുന്നവർക്ക് അവരുടെ നഷ്ടപ്പെട്ട രേഖകളോ സർട്ടിഫിക്കറ്റുകളോ തിരികെ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ക്യാമ്പുകളിൽ ഒരുക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. അതേസമയം, എൻഡിആർഎഫ്, പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, സിവിൽ ഡിഫൻസ് ഫോഴ്സ്, ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ്, റെസ്ക്യൂ വോളൻ്റിയർമാർ എന്നിവരടങ്ങുന്ന 190 അംഗ സംഘം രാവിലെ ദുരന്തബാധിത പ്രദേശത്തെ അഞ്ച് സോണുകളിൽ തിരച്ചിൽ പുനരാരംഭിച്ചു. മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ കനത്ത മഴയെ തുടർന്ന് കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നലെ…
Category: KERALA
വയനാടിനായി കൈകോർക്കാം;പാഴ് വസ്തുക്കളുടെ ശേഖരണ യജ്ഞം ആരംഭിച്ചു
തലവടി: വയനാട് പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് കഴിയുന്നവര്‍ക്ക് അത്താണിയാകുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതിന് ലക്ഷ്യമിട്ട് സിപിഎം തലവടി തെക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാഴ് വസ്തുക്കളുടെ ശേഖരണ യജ്ഞം ആരംഭിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം തലവടി തെക്ക് സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വി ഇടിക്കുളയിൽ നിന്നും പാഴ് വസ്തുക്കൾ ശേഖരിച്ച് തലവടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം നിർവഹിച്ചു. സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.കെ സജി അധ്യക്ഷത വഹിച്ചു. തലവടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.ഇ ഏബ്രഹാം പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ ലോക്കൽ കമ്മിറ്റി അംഗം പി.ഡി. സുരേഷ്, പി .കെ സദാനന്ദൻ, ബ്രാഞ്ച് സെക്രട്ടറി വിൻസൻ പൊയ്യാലുമാലിൽ, സാം വി.മാത്യു, ദാനിയേല്‍ തോമസ് ,എൻ. എം മോനിച്ചൻ എന്നിവർ സംബന്ധിച്ചു.…
എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് കൊടിയിറങ്ങി; ഹാട്രിക് കിരീട നേട്ടവുമായി ഫറോക്ക്
കൊടുവള്ളി: കളരാന്തിരിയില്‍ നടന്ന എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന് കൊടിയിറങ്ങി. തുടര്‍ച്ചയായി മൂന്നാം തവണയും ഫറോഖ് ഡിവിഷന് കിരീടം നേടി. 669 പോയിന്റാണ് ഫറോഖ് ഡിവിഷന് നേടിയത്. 652 പോയിന്റ് നേടിയ കുന്ദമംഗലം ഡിവിഷന് രണ്ടാം സ്ഥാനവും 631 പോയിന്റോടെ മുക്കം ഡിവിഷന് മൂന്നാം സ്ഥാനവും നേടി. മുക്കം ഡിവിഷനിലെ മുഹമ്മദ് ജസീല്‍ കലാപ്രതിഭയായും മുക്കം ഡിവിഷനിലെ തന്നെ മുഹമ്മദ് ലുബൈബ് സര്‍ഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. ക്യാമ്പസ് വിഭാഗത്തില്‍ ഫാറൂഖ് കോളജ് 107 പോയിന്റോടെ ജേതാക്കളായി. മര്‍കസ് യുനാനി മെഡിക്കല്‍ കോളജ്, കെ എം ഒ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എന്നീ ക്യാമ്പസുകളാണ് ക്രമപ്രകാരം രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തിയത്. ക്യാമ്പസ് വിഭാഗത്തില്‍ കെ എം ഒ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ മുഹമ്മദ് റാഫി ടി കെ കലാപ്രതിഭയായും എന്‍ ഐ ടി കാലിക്കറ്റിലെ…
സാമൂഹിക നീതിക്കായി നില കൊണ്ട വ്യക്തിത്വം: വെൽഫെയർ പാർട്ടി
മലപ്പുറം : അന്തരിച്ച മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി സാമൂഹ്യനീതിക്കായി അടിയുറച്ചു നിൽക്കുന്ന വ്യക്തിത്വമായിരുന്നു എന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അനുസ്മരിച്ചു. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവർക്കും സമീപിക്കാൻ സാധിക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. കേരളത്തിലെ വൈജ്ഞാനിക കരുത്തുള്ള നേതാക്കളിലൊരാളായിരുന്നു കൂട്ടി അഹമ്മദ് കുട്ടി. അദ്ദേഹത്തിൻ്റെ മരണത്തിൽ ജില്ലാ എക്സിക്യൂട്ടീവ് അനുശോചിച്ചു. വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഹമീദ് വാണിയമ്പലം, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എ ഷഫീഖ്, ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് തുടങ്ങിയവർ വീട്ടിൽ ഭൗതികശരീരം സന്ദർശിച്ച് അനുശോചനം അറിയിച്ചു.
മദ്യനിരോധന സമിതി സമരപ്പന്തൽ നിർമാണം തടഞ്ഞത് പ്രതിഷേധാർഹം :വെൽഫെയർ പാർട്ടി
മലപ്പുറം : മലപ്പുറം കലക്ടറേറ്റ് പടിക്കൽ നടന്നുകൊണ്ടിരിക്കുന്ന മദ്യനിരോധന സമിതിയുടെ അനിശ്ചിതകാല സമര പന്തലിന്റെ പുനർനിർമ്മാണം തടഞ്ഞ പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് കുറ്റപ്പെടുത്തി . ജനകീയ സമരങ്ങളോട് സിപിഎം സർക്കാർ സ്വീകരിച്ചുവരുന്ന നിലപാടുകളുടെ തുടർച്ച തന്നെയാണ് ഇതും . ലഹരി വിരുദ്ധ സമരങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള സർക്കാർ ശ്രമം മദ്യ മാഫിയകളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണെന്നും എക്സിക്യൂട്ടീവ് വിലയിരുത്തി .തുടർ സമര പോരാട്ടങ്ങൾക്ക് മദ്യനിരോധന സമിതി ക്ക് എല്ലാ പിന്തുണയും ഐക്യദാർഢ്യവും എക്സിക്യൂട്ടീവ് പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, ആരിഫ് ചുണ്ടയിൽ, ബിന്ദു…
വയനാട് ദുരന്തം: ഉറ്റവരെ നഷ്ടമായ വേദനയിൽ ബീഹാറിലെ ഭഗവാൻപൂർ ഗ്രാമം; സാന്ത്വനമേകി ബീഹാർ മർകസ് വളണ്ടിയേഴ്സ്
കോഴിക്കോട്/പാറ്റ്ന: ഒട്ടേറെ പേരുടെ മരണത്തിനും തിരോധാനത്തിനും കാരണമായ വയനാട് മുണ്ടക്കൈ, ചൂരൽ മല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ തങ്ങളുടെ ഉറ്റവരെ നഷ്ടമായ വേദനയിൽ കഴിയുകയാണ് ബീഹാറിലെ വൈശാലി ജില്ലയിലെ ഭഗവാൻപൂർ ഗ്രാമം. മുണ്ടക്കൈയിലെ ഹാരിസൺ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന ആറ് ഭഗവാൻപൂർ സ്വദേശികളാണ് ദുരന്തത്തിൽ അകപ്പെട്ടത്. ഇതിൽ ഒരാൾക്ക് ജീവൻ നഷ്ടമാവുകയും രണ്ടുപേർ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. മൂന്നുപേരെ ഇപ്പോഴും കണ്ടുകിട്ടിയിട്ടുമില്ല. 45 വയസ്സുകാരി ഫൂൽകുമാരി ദേവിയുടെ മൃതശരീരമാണ് സംഭവസ്ഥലത്തു നിന്നും കണ്ടെടുത്തത്. ഉപേന്ദർ പാസ്വാൻ, അരുൺ കുമാർ എന്നിവരാണ് പരിക്കുകളോടെ രക്ഷപെട്ട് ഇപ്പോൾ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. സാദു പാസ്വാൻ(47), രഞ്ജിത് കുമാർ(22), ബിജിനസ് പാസ്വാൻ(40) എന്നീ മൂന്നുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. മരണപ്പെട്ട ഫൂൽകുമാരി ദേവിയുടെ മകൻ രോസൻ കുമാർ മുഖേനയാണ് ദുരന്തവിവരം ഗ്രാമവാസികൾ അറിയുന്നത്. ഭാഷ തടസ്സമായതിനാലും പ്രദേശത്ത് ദുരന്തസാഹചര്യം നിലനിന്നിരുന്നതിനാലും പരിക്കേറ്റവരുടെ…
മക്നൂൻ – 24 : സാഹിത്യ സമാജം ഉദ്ഘാടനവും അനുമോദന യോഗവും
മലപ്പുറം: ഫലാഹിയ കോളേജ് സാഹിത്യ സമാജം മക്നൂൻ- 24 ഉദ്ഘാടനവും പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവരായി പങ്കെടുത്ത വിദ്യാർഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. സാഹിത്യ സമാജ ഉദ്ഘാടനം ഗാനരചയിതാവായ അബി കരുവാരക്കുണ്ട് നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൾ അബ്ദുൽ ലത്തീഫ് ബസ്മല അധ്യക്ഷനായിരുന്നു. വയനാട് പ്രളയ ബാധിതർക്കുളള വിദ്യാർഥികളുടെ ധനസഹായം സ്റ്റുഡൻസ് ഡീൻ വി ടി അബ്ദു സമദ് വിദ്യാർത്ഥി പ്രതിനിധി സി തൻസീഹിൽ നിന്നും സ്വീകരിച്ചു. സമാജം സെക്രട്ടറി പി നസീഹ സ്വാഗതവും അസി. കൺവീനർ അഹമ്മദ് ബാസിത്ത് നന്ദിയും പറഞ്ഞു.
വെൺമണി സെഹിയോൻ മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ നടന്നുവന്ന ബൈബിൾ പാരായണം സമാപിച്ചു
ചെങ്ങന്നൂർ: ദേശത്തിൻ്റെ ഐക്യത്തിനും , മനുഷ്യരുടെ സൗഖ്യത്തിനുമായി വെൺമണി സെഹിയോൻ മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ നടന്നുവന്ന ബൈബിൾ പാരായണം സമാപിച്ചു. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലും ലോകം നേരിടുന്ന യുദ്ധ ഭീഷണിയുടെ സാഹചര്യത്തിലും കൂടിയാണ് ഇടവക മിഷൻ്റെ നേതൃത്വത്തിൽ ഇദം പ്രഥമമായി ഇത്തരത്തിൽ ഒരു ബ്രഹദ് സംരംഭം നടത്തിയത്. ആഗസ്റ്റ് 5 തിങ്കളാഴ്ച രാവിലെ 8 ന് ആരംഭിച്ച പാരായണ യജ്ഞം 10 ശനിയാഴ്ച രാത്രി 10 മണിക്കാണ് സമാപിച്ചത്. തുടക്കത്തിൽ രാവിലെ 8 ന് ആരംഭിച്ച പാരായണം രാത്രി 8 ന് സമാപിക്കുകയായിരുന്നു. രണ്ടു ദിവസത്തിന് ശേഷം ജനങ്ങളുടെ ആഗ്രഹം മാനിച്ച് കൂടുതൽ പേർക്ക് പങ്കാളിത്തം നൽകാൻ അത് രാത്രി 10 മണി വരെ തുടർന്നു. 75 മണിക്കൂർ സമയം വായനയ്ക്കായി ചെലവഴിച്ചപ്പോൾ ഇടവകയിലെ വിവിധ സംഘടനയിൽ പെട്ട 450 പേരാണ് പങ്കെടുത്തത്. വചന കേൾവിക്കാരായും ഇടവകയിലെ…
നെപ്പോളിയൻ എ ഗ്രേഡ് വെപ്പ് വള്ളത്തിൻ്റെ മലർത്തൽ ചടങ്ങ് നടന്നു
തലവടി: പുതിയതായി നിർമ്മിക്കുന്ന നെപ്പോളിയൻ വെപ്പ് എ ഗ്രേഡ് വള്ളത്തിൻ്റെ മലർത്തൽ ചടങ്ങ് നടന്നു. കളിവള്ള ശില്പി സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ ആണ് മലർത്തൽ കർമ്മം നടന്നത്. വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് ആരംഭിച്ച പൊതുസമ്മേളനം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ ഉദ്ഘാടനം ചെയ്തു. തലവടി ചുണ്ടൻ വള്ളം സമിതി പ്രസിഡന്റ് ഷിനു എസ് പിള്ള അദ്ധ്യക്ഷത വഹിച്ചു. തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. റോബിൻ വർഗ്ഗീസ് മേടയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോജി ജെ വൈലപ്പള്ളി, ബിനു സുരേഷ്, തലവടി ടൗൺ ബോട്ട് ക്ലബ് ജനറൽ സെക്രട്ടറി റിക്സൺ എടത്തിൽ, ട്രഷറർ അരുൺ പുന്നശ്ശേരിൽ,…
ഉരുൾപൊട്ടലിൽ നാശം വിതച്ച വയനാട്ടിൽ പ്രധാനമന്ത്രി മോദിയുടെ സന്ദർശനം പ്രതീക്ഷ നൽകുന്നു
വയനാട്: കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന് ശേഷം ജീവിതം പുനർനിർമ്മിക്കാൻ പാടുപെടുന്ന ആയിരക്കണക്കിന് അതിജീവിച്ചവർക്ക് ആവശ്യമായ സഹായങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉരുൾപൊട്ടൽ ഗ്രാമങ്ങളിലേക്കുള്ള സന്ദർശനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അനൗദ്യോഗിക മരണസംഖ്യ 400 കടന്ന വയനാട് ഉരുൾപൊട്ടലിൽ നിയമപരമായ വ്യവസ്ഥകളൊന്നുമില്ലെങ്കിലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ദേശീയ ദുരന്ത നിവാരണ പദ്ധതിയുടെ ലെവൽ 3 ആയി ദുരന്തത്തെ തരംതിരിക്കാൻ കഴിയുമെന്ന് വിദഗ്ധർ പറയുന്നു, ഇത് സംസ്ഥാന, ജില്ലാ അധികാരികളുടെ ശേഷിയെ മറികടക്കുന്ന ഒരു ദുരന്ത സാഹചര്യത്തെ സൂചിപ്പിക്കുന്നു. പാർലമെൻ്റിൻ്റെ ഇരുസഭകളിലെയും എല്ലാ എംപിമാർക്കും വയനാടിൻ്റെ പുനരധിവാസത്തിനായി പാർലമെൻ്റ് അംഗങ്ങളുടെ ലോക്കൽ ഏരിയ വികസന പദ്ധതിയുടെ ഒരു ഭാഗം ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ദുരന്തത്തെ “ഗുരുതര സ്വഭാവമുള്ള ദുരന്തം” ആയി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന ആഹ്വാനങ്ങളുമുണ്ട്. 2018ലെ വെള്ളപ്പൊക്കത്തെ രൂക്ഷമായ പ്രകൃതി ദുരന്തമായി കേന്ദ്രം…
