അമീബിക് എൻസെഫലൈറ്റിസ്: 4 വയസ്സുള്ള കുട്ടിയുടെ പരിശോധനയിൽ പോസിറ്റീവ്

കോഴിക്കോട്: അമീബിക് എൻസെഫലൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസ്സുകാരനും രോഗം സ്ഥിരീകരിച്ചു. കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കണ്ണൂർ സ്വദേശിയായ നാല് വയസുകാരനെ അമീബിയ ലക്ഷണങ്ങളോടെ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം പോണ്ടിച്ചേരിയിലെ ലാബിൽ നടത്തിയ പിസിആർ പരിശോധനയിലും കുട്ടിക്ക് അമീബിക് എൻസെഫലൈറ്റിസ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ അമീബിക് മസ്തിഷ്കജ്വരം കണ്ടെത്തിയ കുട്ടിക്ക് ചികിത്സ ആരംഭിച്ചിരുന്നു. സമാന രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് സ്വദേശിയായ മറ്റൊരു കുട്ടിയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഈ കുട്ടിയുടെ പ്രാഥമിക പരിശോധന ഫലം ലഭിച്ചിട്ടില്ല. അതേസമയം അമീബിക് മസ്തിഷ്കജ്വരത്തിനുള്ള ചികിത്സക്കായി വിദേശത്തുനിന്ന് കേരളത്തിലേക്ക് എത്തിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ജർമനിയിൽ നിന്നാണ് ജീവൻരക്ഷാ മരുന്നായ മിൽറ്റിഫോസിൻ എത്തിച്ചത്. സംസ്ഥാന സർക്കാറിന്റെ അഭ്യർഥന പ്രകാരം ഡോക്ടർ ഷംസീർ വയലിലാണ്…

കനത്ത മഴ: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തൃശൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ചൊവ്വ) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകളും ട്യൂഷൻ സെൻ്ററുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുഴുവൻ സമയ വിദ്യാർത്ഥികൾ പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക്/കോഴ്‌സുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. അതേസമയം,സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്താകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാ​ഗ്രതയുടെ ഭാ​ഗമായി 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയെന്നാണ് പ്രവചനം. മധ്യപ്രദേശിനു മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. കേരളതീരത്ത് ഉൾപ്പെടെ തീരദേശ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നതിനാലും വരുന്ന രണ്ടു ദിവസത്തേക്ക് കൂടി മഴ തുടരും. വ്യാപക മഴയിൽ സംസ്ഥാനത്ത് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു. കനത്ത മഴയിൽ…

തോരാത്ത മഴയും വെള്ളപ്പൊക്കവും: വയനാട്, കോഴിക്കോട് ജില്ലകളിലെ വിനോദ സഞ്ചാര കേന്ദ്രം താത്കാലികമായി അടച്ചു

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലും കോഴിക്കോട്ടും വിനോദസഞ്ചാരം നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. വടക്കൻ കേരളത്തിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. 900 കണ്ടി ഉൾപ്പെടെയുള്ള പ്രദേശത്തെ സാഹസിക പാർക്കുകളും ട്രെക്കിംഗ് പ്രവർത്തനങ്ങളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിരോധിച്ചിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ വിനോദസഞ്ചാരികൾ എത്തുന്നില്ലെന്ന് പൊലീസും ഗ്രാമപഞ്ചായത്ത് അധികൃതരും ഉറപ്പുവരുത്തണമെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു. മേപ്പാടി മുണ്ടക്കൈയില്‍ മലമുകളില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് ജലാശയങ്ങളില്‍ മലവെള്ളപ്പാച്ചിലുണ്ടായി. മുണ്ടക്കൈ പുഴയില്‍ ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നിട്ടുണ്ട്. അതേസമയം ബാണാസുര സാ​ഗർ ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവിൽ ജലനിരപ്പ് 773 മീറ്റർ ആണ് ഡാമിലെ ജലനിരപ്പ്. പ്രദേശവാസികൾക്ക് ജാ​ഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. കോ​ഴി​ക്കോ​ട് കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും ഇന്ന് പു​ല​ര്‍​ച്ചെ മു​ത​ല്‍ ക​ന​ത്ത മ​ഴ​യാ​ണ്. പു​ഴ​ക​ളി​ൽ ജ​ല​നി​ര​പ്പും ഉയരുന്നുണ്ട്. കോഴിക്കോട് തിരുവമ്പാടി…

മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്: വർഷങ്ങളായി തുടരുന്ന തട്ടിപ്പ് പുറത്തായത് മൈക്രോസോഫ്റ്റ് വിൻഡോസിൻ്റെ ആഗോള പരാജയം

തൃശൂർ: മണപ്പുറം ഫിനാൻസിൽ നിന്ന് 20 കോടി തട്ടിയെടുത്ത ധന്യാമോഹൻ ഓഹരി വിപണിയിൽ വൻ തുക നിക്ഷേപിച്ചതായി പൊലീസ്. റമ്മി കളിച്ച് രണ്ട് കോടിയോളം രൂപ നഷ്ടമായെങ്കിലും കുറച്ച് പണം തിരികെ കിട്ടിയെന്നാണ് പോലീസിൻ്റെ നിഗമനം. അതിനിടെ, മൈക്രോസോഫ്റ്റ് വിൻഡോസ് കഴിഞ്ഞയാഴ്ച ആഗോളതലത്തിൽ തകരാറിലായതിനെ തുടർന്നാണ് ധന്യ കുടുങ്ങിയതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. വിന്‍ഡോസ് തകരാറിലായതോടെ ഇവര്‍ നടത്തിയ അനധികൃത പണമിടപാടിൻ്റെ വിവരം കമ്പനിയുടെ ശ്രദ്ധയില്‍ പെട്ടു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ധന്യയുടെ തട്ടിപ്പ് കണ്ടെത്തിയത്. ധന്യയുടെ പണം ഭർത്താവിന്റെ എൻആർഐ അക്കൗണ്ടിലൂടെ കുഴൽപ്പണ സംഘത്തിലേക്ക് എത്തിയെന്ന സൂചനയുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലും പൊലീസ് അന്വേഷണം സംഘടിപ്പിക്കുന്നുണ്ട്. എട്ട് അക്കൗണ്ടുകൾ വഴി 8,000ത്തോളം ഇടപാടുകളിലൂടെ 20 കോടി രൂപ ഇവർ തട്ടിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.തട്ടിപ്പ് നടത്താൻ ഉപയോഗിച്ച അഞ്ച് അക്കൗണ്ടുകൾ ധന്യയുടെ പേരിൽ എടുത്തിട്ടുള്ളതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മണപ്പുറം ഫിനാന്‍സ്…

മാന്നാർ കൊലപാതകക്കേസിലെ ഒന്നാം പ്രതിയെ വിദേശത്തു നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങി

ആലപ്പുഴ: മാന്നാർ കല കൊലപാതകക്കേസിലെ ഒന്നാം പ്രതി അനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ പുതിയ അപേക്ഷ സമർപ്പിച്ച് അന്വേഷണ സംഘം. റെഡ്കോർണർ നോട്ടീസ് ഇറക്കാനുള്ള അപേക്ഷ കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം തിരിച്ചയച്ചിരുന്നു. ആവശ്യപ്പെട്ട വിവരങ്ങൾ കൂടി ചേർത്താണ് പുതിയ അപേക്ഷ അന്വേഷണ സംഘം സമർപ്പിച്ചത്. 2009 ഡിസംബറിൽ കാണാതായ മാന്നാർ എരമത്തൂർ സ്വദേശി കലയുടേത് കൊലപാതകമെന്ന് ഈ മാസം ആദ്യമാണ് പുറത്ത് വന്നത്. കലയുടെ ഭർത്താവ് അനിൽകുമാറും സുഹൃത്തുക്കളും ചേർന്ന് കലയെ കൊന്ന് കുഴിച്ചു മൂടിയെന്നാണ് കേസ്. അനിൽ വിദേശത്തു നിന്ന് ബന്ധുക്കളെ നിരന്തരം ബന്ധപ്പെടുന്നത് പൊലീസ് നിരീക്ഷിക്കുന്നുണ്ട്. കേസിൽ, അറസ്റ്റിലായ അനിൽകുമാറിന്റെ ബന്ധുക്കൾ കൂടിയായ ജിനു, സോമരാജൻ, പ്രമോദ് എന്നിവരെ രണ്ട് തവണയായി ഒൻപത് ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തെങ്കിലും കൂടുതൽ തെളിവുകൾ ഒന്നും പൊലീസിന് കണ്ടെത്താനായിരുന്നില്ല. അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ…

റെസ്ക്യൂ ഗാർഡുകളുടെ കുറവ് കോഴിക്കോട് ബീച്ചുകളെ സുരക്ഷിതമല്ലാതാക്കുന്നു

കോഴിക്കോട്: അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും കടൽത്തീരത്തെത്തുന്നവരുടെ വൻ തിരക്ക് അനുഭവപ്പെടുന്ന കോഴിക്കോട് ജില്ലയിലെ കാപ്പാടിനും ബേപ്പൂരിനുമിടയിൽ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്ന് പൊതുജനങ്ങളുടെ ആവശ്യം ഉയർന്നിട്ടും ബീച്ച് ടൂറിസം കേന്ദ്രങ്ങളിൽ റെസ്ക്യൂ ഗാർഡുകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യം ടൂറിസം വകുപ്പ് ഇതുവരെ പരിഗണിച്ചിട്ടില്ല. നിലവിൽ ആറ് ഗാർഡുകൾ മാത്രമാണ് കോഴിക്കോട് ബീച്ചിൽ നിലയുറപ്പിച്ചിരിക്കുന്നത്. ഇത് തെക്ക്, വടക്കേ അറ്റത്ത് ആവശ്യമായ അധിക നിരീക്ഷണത്തിന് അപര്യാപ്തമാണ്. ബട്ട് റോഡ്, കോനാട് ബീച്ച് മേഖലകളിൽ കാവൽക്കാരില്ലാത്തതിനാൽ ആളുകൾ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നത് പതിവാണ്. “ഞങ്ങളുടെ പ്രധാന ബീച്ച് ടൂറിസം കേന്ദ്രങ്ങളിൽ കൃത്യമായ നിരീക്ഷണം ഉറപ്പാക്കാൻ കുറഞ്ഞത് 20 റെസ്ക്യൂ ഗാർഡുകളെങ്കിലും ആവശ്യമാണ്. അത് സാധ്യമല്ലെങ്കിൽ, ഏറ്റവും കൂടുതൽ സുരക്ഷാ ലംഘനങ്ങൾ സംഭവിക്കുന്ന വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും അവരുടെ എണ്ണം വർദ്ധിപ്പിക്കണം,” റിട്ട. ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഉദ്യോഗസ്ഥനായ വി.ബാബു പറഞ്ഞു.…

എസ്.എസ്.എഫ് താമരശേരി ഡിവിഷൻ സാഹിത്യോത്സവിൽ കട്ടിപ്പാറ ജേതാക്കൾ

താമരശ്ശേരി: എസ്.എസ് എഫ് താമരശ്ശേരി ഡിവിഷൻ സാഹിത്യോത്സവിൽ കട്ടിപ്പാറ സെക്ടർ ജേതാക്കളായി. മൂന്നു ദിനങ്ങളിലായി മലപുറത്ത് വെച്ച് നടന്ന സാഹിത്യോത്സവിൽ കട്ടിപ്പാറ 645 പോയിന്റ് നേടിയാണ് ജേതാക്കളായത്. പുതപ്പാടി 566, താമരശേരി 512 പോയന്റുകൾ നേടി യഥാക്രമം രണ്ട്,മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ പുതുപ്പാടി സെക്ടക്റിലെ അൽത്താഫ് കെ.ആർ 40 പോയന്റുകൾ നേടി കലാപ്രതിഭയായി. ജൂനിയർ വിഭാഗത്തിൽ മത്സരിച്ച പുതുപ്പാടി സെക്ടറിലെ തന്നെ ഹാഷിർ സുലൈമാൻ 36 പോയന്റുകൾ നേടി സർഗ്ഗ പ്രതിഭയുമായി. ഇന്നലെ വൈകിട്ട് നടന്ന സമാപന സംഗമം സ്വാഗതസംഘ ചെയർമാൻ സയ്യിദ് അബ്ദുള്ളക്കോയ തങ്ങളുടെ അദ്ധ്യക്ഷതയിൽ കേരള എസ്.ജെ.എം സെക്രട്ടറി സുലൈമാൻ സഖാഫി കുഞ്ഞുകുളം ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി അനുമോദന ഭാഷണം നടത്തി. സാഹിത്യോത്സവ് വിജയികളെ പ്രഖ്യാഭിച്ച് എസ് വൈ…

ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പ്: സ്വർണ മെഡൽ നേടി മെംസ് ഇൻ്റർനാഷണൽ സ്കൂൾ വിദ്യാർഥികൾ

കോഴിക്കോട്: നാഷണൽ യൂത്ത് സ്പോർട്‌സ് ആൻഡ് എജുക്കേഷൻ ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ ഗോവയിൽ നടന്ന ദേശീയ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡലുകൾ കരസ്ഥമാക്കി കോഴിക്കോട് കാരന്തൂർ മെംസ് ഇൻ്റർനാഷണൽ സ്കൂൾ വിദ്യാർഥികളായ ശംറീൻ അലിയും അമൻ സയാനും. വിദ്യാർഥികളെ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി, മർകസ് ഗ്രൂപ് ഓഫ് സ്കൂൾ സി.എ.ഒ വി.എം. റഷീദ് സഖാഫി തുടങ്ങിയവർ അഭിനന്ദിച്ചു. പ്രിൻസിപ്പൽ മുഹമ്മദ് ഷാഫി, അഡ്‌മിനിസ്ട്രേറ്റിവ് ഓഫിസർ ശഹീർ അസ്ഹരി, സദർ മുഅല്ലിം ഹുസൈൻ സഖാഫി, എച്ച്.എം സുലൈഖ, പി.ടി.എ പ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

പെരിന്തൽമണ്ണ – അങ്ങാടിപ്പുറം ഗതാഗതക്കുരുക്ക്; വെൽഫെയർ പാർട്ടി പ്രതിഷേധ ബോർഡ് സ്ഥാപിച്ചു

പെരിന്തൽമണ്ണ : കേരളത്തിലെ സുപ്രധാന പാതകളിൽ ഒന്നായ ദേശീയപാത 966 (213) യിൽ പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷൻ മുതൽ അങ്ങാടിപ്പുറം ടൗൺ വരെയുള്ള ഭാഗങ്ങളിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവിക്കുകയും മണിക്കൂറുകളോളം കുരുങ്ങിക്കിടക്കേണ്ട സാഹചര്യമാണ് ഇന്നുള്ളത്. ‘അങ്ങാടിപ്പുറം വഴി പെരിന്തൽമണ്ണയിലേക്ക് വരുന്നവർ ആവശ്യമുള്ള ഭക്ഷണവും വെള്ളവും മരുന്നും കരുതണം’ എന്ന പ്രതിഷേധ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. ‘ഓരോടംപാലം – മാനത്തുമംഗലം ബൈപ്പാസിന് എന്താണ് സർക്കാരേ തടസ്സം’ എന്ന തലക്കെട്ടോട്കൂടി വെൽഫെയർ പാർട്ടി നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ പ്രചരണ പരിപാടിയുടെ ഭാഗമായിരുന്നു ഈ പ്രതിഷേധം. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ നിർവഹിച്ചു. 2010ൽ ഭരണാനുമതി ലഭിക്കുകയും 10 കോടി അനുവദിച്ച് അലൈൻമെന്റ് ഫിക്‌സ് ചെയ്ത് സർവേ പൂർത്തീകരിച്ച് സർവേ കല്ലുകൾ നാട്ടുകയും ചെയ്ത ഒരേടം പാലം മാനത്തു മാംഗലം ബൈപ്പാസ് പദ്ധതി ഭരണകൂടത്തിന്റെ അവഗണന മൂലം നടപ്പിലാകാതെ…

ലയൺസ് 318 ബി ക്യാബിനറ്റ് മെമ്പർമാർ സ്ഥാനമേറ്റു

എടത്വ ടൗൺ : ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318 ബി യുടെ 2024 2025 വർഷത്തെ ക്യാബിനറ്റ് മെമ്പർമാരുടെ സ്ഥാനാരോഹണം ചങ്ങനാശ്ശേരി കോണ്ടൂർ ബാക് വാട്ടർ കൺവെൻഷൻ ഹാളിൽ നടന്നു. ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം അധ്യക്ഷത വഹിച്ചു.ജോബ് മൈക്കിൾ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലയൺസ് ഇൻറർനാഷണൽ ഡയറക്ടർ കെ ജി രാമകൃഷ്ണമൂർത്തി കാബിനറ്റ് അംഗങ്ങളുടെ സ്ഥാനാരോഹണവും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ചു. വൈസ് ഗവർണർമാരായി വിന്നി ഫിലിപ്പും ജേക്കബ് ജോസഫും സ്ഥാനം ഏറ്റു. ലിയോ ഡിസ്ട്രിക്ട് കൗൺസിലിന്റെ ഉദ്ഘാടനം എൽ സി ഐ എഫ് ഏരിയ ലീഡർ അമർനാഥും ഡിസ്ട്രിക്ട് വനിതാ ഫോറം മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ അജയകുമാറും നിർവഹിച്ചു .ക്യാബിനറ്റ് സെക്രട്ടറിയായി വി കെ സജീവ് ട്രഷററായി സുരേഷ് ജെയിംസ് കൗൺസിൽ പ്രസിഡണ്ടായി ജൂലിയ സതീഷ് ജോർജ് വനിതാ ഫോറം പ്രസിഡണ്ടായി ഡോക്ടർ…