കോഴിക്കോട്: നാഷണൽ യൂത്ത് സ്പോർട്സ് ആൻഡ് എജുക്കേഷൻ ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ ഗോവയിൽ നടന്ന ദേശീയ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡലുകൾ കരസ്ഥമാക്കി കോഴിക്കോട് കാരന്തൂർ മെംസ് ഇൻ്റർനാഷണൽ സ്കൂൾ വിദ്യാർഥികളായ ശംറീൻ അലിയും അമൻ സയാനും. വിദ്യാർഥികളെ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി, മർകസ് ഗ്രൂപ് ഓഫ് സ്കൂൾ സി.എ.ഒ വി.എം. റഷീദ് സഖാഫി തുടങ്ങിയവർ അഭിനന്ദിച്ചു. പ്രിൻസിപ്പൽ മുഹമ്മദ് ഷാഫി, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ശഹീർ അസ്ഹരി, സദർ മുഅല്ലിം ഹുസൈൻ സഖാഫി, എച്ച്.എം സുലൈഖ, പി.ടി.എ പ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
More News
-
മർകസ് ഐ സി എസ് ബിരുദദാനം
കാരന്തൂർ : മർകസ് റൈഹാൻ വാലി ഐസിഎസ് ഡിപ്ലോമ പ്രിലിമിനറി സെക്കൻഡറി കോഴ്സുകളുടെ അസംബ്ലേജും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ജാമിഅ മർകസ്... -
ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ സ്കോളർ സ്പാർക് ടാലന്റ് ഹണ്ട്: അപേക്ഷിക്കാനുള്ള അവസാന തിയ്യതി നീട്ടി
കോഴിക്കോട്: ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ നടത്തുന്ന സ്കോളർ സ്പാർക് ടാലന്റ് ഹണ്ട് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഡിസംബർ 13 വരെ... -
മസ്ജിദുകൾക്കും ദർഗകൾക്കും നേരെയുള്ള അവകാശവാദങ്ങൾ രാജ്യത്തെ മുറിവേൽപ്പിക്കും: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി
കോഴിക്കോട്: മസ്ജിദുകൾക്കും ദർഗകൾക്കും നേരെയുള്ള അവകാശവാദങ്ങൾ ആത്യന്തികമായി രാജ്യത്തെ മതേതര സങ്കൽപ്പത്തിനും ഒരുമക്കും മുറിവേൽപ്പിക്കുമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ...