കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 99-ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് മർകസിൽ സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ പതാകയുയർത്തി. കേരളത്തിൽ പാരമ്പര്യ ഇസ്ലാമിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിലും സാമുദായിക ഐക്യവും പുരോഗതിയും സാധ്യമാക്കുന്നതിലും മുസ്ലിം സമൂഹത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിലും സമസ്ത നിർവഹിച്ച പങ്ക് വളരെ വലതുതാണെന്ന് കാന്തപുരം പറഞ്ഞു. ചടങ്ങിൽ സമസ്ത മുശാവറ അംഗങ്ങളായ കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, സി മുഹമ്മദ് ഫൈസി, അബ്ദുൽ ജലീൽ സഖാഫി ചെറുശോല, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, വിവിധ കീഴ്ഘടകങ്ങളുടെ സാരഥികൾ, പ്രവർത്തകർ സംബന്ധിച്ചു. ദിനാചരണത്തിന്റെ ഭാഗമായി മർകസ് വിദ്യാർഥി യൂണിയൻ ഇഹ്യാഉസ്സുന്ന സംഘടിപ്പിച്ച പഠനക്ലാസിൽ മുശാവറ അംഗം അബ്ദുൽ ജലീൽ സഖാഫി ചെറുശോല…
Category: KERALA
ഫലാഹിയ കോളേജ് ബോധവൽക്കരണ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു
മലപ്പുറം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് മലപ്പുറം ഫലാഹിയ കോളേജ് ബോധവൽക്കരണ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ ലത്തീഫ് ബസ് മല പരിപാടി ഉദ്ഘാടനം ചെയ്തു. ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥികളായ വി റജ മർജാൻ,പി കെ മുഹമ്മദ് നബ്ഹാൻ ബോധവത്കരണ സന്ദേശം നൽകി. എൻ വി അബ്ദുൽ ജലീൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. അധ്യാപകരായ വി ടി അബ്ദുസ്സമദ്, അസ്ഹർ പുള്ളിയിൽ, കെ എം സുമയ്യ, കെ മുഹമ്മദ് റുവൈസ്, സി മുബീൻ, ലബീബ ജാസ്മിൻ എന്നിവർ നേത്വത്വം നൽകി
അൺസ്റ്റോപ്പ്, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി അക്കാദമി ഓഫ് കേരളയുമായി ധാരണാപത്രം ഒപ്പുവച്ചു
അൺസ്റ്റോപ്പും ഐ.സി.ടി.എ.കെ.യും കേരളത്തിലുടനീളമുള്ള വിദ്യാർത്ഥികൾക്ക് നൈപുണ്യവികസനം, ഇൻ്റേൺഷിപ്പുകൾ, പ്ലേസ്മെന്റ് അവസരങ്ങൾ എന്നിവയ്ക്കായി ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കും . തിരുവനന്തപുരം: വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കുമുള്ള മുൻനിര ടാലന്റ് എൻഗേജ്മെന്റ്, ഹയറിംഗ് പ്ലാറ്റ്ഫോമായ അൺസ്റ്റോപ്പ്, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി അക്കാദമി ഓഫ് കേരളയുമായി (ഇക്ടാക്ക്) ധാരണാപത്രം ഒപ്പുവച്ചു. നൈപുണ്യവികസനത്തിനും ഇൻ്റേൺഷിപ്പുകൾക്കും കഴിവുകൾ വിലയിരുത്താനും പ്ലേസ്മെന്റ് അവസരങ്ങൾക്കുമായി ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിക്കുകയും അതിലൂടെ ഐ.സി.ടി.എ.കെ.യുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ തൊഴിൽക്ഷമത വർധിപ്പിക്കുന്നതിനായി സഹകരിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം കോളേജുകൾക്കായി തൊഴിൽക്ഷമതക്കും തൊഴിലന്വേഷണത്തിനും പോർട്ടൽ, തൊഴിൽ മേഖലയിലേക്ക് കടക്കാൻ സജ്ജമാക്കുന്ന വിദ്യാർത്ഥികൾക്ക് തൊഴിലവസരങ്ങൾ, നൈപുണ്യ വികസന മൊഡ്യൂളുകൾ എന്നിവ സമാരംഭിക്കുന്നതിനായി അൺസ്റ്റോപ്പും ഐ.സി.ടി.എ.കെ.യും ഒരുമിച്ച് പ്രവർത്തിക്കും. “പ്രശസ്തമായ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി അക്കാദമി ഓഫ് കേരളയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.…
പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിൻ്റെ സേവന കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടാന്‍ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിൻ്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 2023 ജൂലൈ 1 മുതൽ രണ്ട് വർഷത്തേക്കാണ് ഷെയ്ഖ് ദർവേഷ് സാഹിബ് ചുമതലയേറ്റത്. അടുത്ത മാസം 31ന് വിരമിക്കാനിരിക്കെയാണ് മന്ത്രിസഭാ യോഗത്തിൽ കാലാവധി നീട്ടാൻ തീരുമാനിച്ചത്. ഇതോടെ 2025 ജൂൺ വരെ സർവീസിൽ തുടരാം. നിലവിലെ സുപ്രീം കോടതി ഉത്തരവ് കണക്കിലെടുത്താണ് തീരുമാനം. അഡീഷണല്‍ സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടറായി ഗ്രേഷ്യസ് കുര്യാക്കോസിനെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഹൈക്കോടതിയില്‍ അഡീഷണല്‍ സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടറായി മൂന്ന് വര്‍ഷകാലയളവിലേക്കാണ് നിയമിക്കുന്നത്. കൊച്ചി കലൂര്‍ സ്വദേശിയാണ്. ആന്ധ്രാപ്രദേശ് സ്വദേശിയായ ഷെയ്ക്ക് ദര്‍വേഷ് സാഹിബ് 1990 ബാച്ചിലെ ഐപിഎസ് ഓഫീസറാണ്. കേരള കേഡറില്‍ എഎസ്പിയായി നെടുമങ്ങാട് സര്‍വ്വീസ് ആരംഭിച്ചു. എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പൊലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല,…
താൽക്കാലിക ബാച്ചുകൾ പരിഹാരമല്ല: വെൽഫെയർ പാർട്ടി
മലപ്പുറം: മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ കുറവ് നികത്തുന്നതിന് താൽക്കാലിക ബാച്ചുകൾ പരിഹാരമല്ല. വിദ്യാഭ്യാസ മന്ത്രി അംഗീകരിച്ച കണക്ക് വെച്ച് നോക്കുകയാണെങ്കിൽ പോലും നൂറിലധികം സ്ഥിരം ബാച്ചുകൾ മലപ്പുറം ജില്ലയിൽ അനുവദിച്ചാലേ പ്രശ്നപരിഹാരം സാധ്യമാവൂ. അതുകൊണ്ടുതന്നെ ഇപ്പോൾ പ്രഖ്യാപിക്കും എന്ന് പറയുന്ന താൽക്കാലിക ബാച്ചുകൾ സ്ഥിരപ്പെടുത്താനുള്ള നടപടികൾ ഉടനെ സ്വീകരിക്കണം. നിലവിൽ ഒരു ക്ലാസിൽ 65 ലധികം കുട്ടികൾ തിങ്ങിഞെരുങ്ങി ഇരിക്കേണ്ടിവരുമ്പോൾ ഉണ്ടാകുന്ന അക്കാദമികവും അല്ലാതെയുമായ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ ഇതിലേറെ ബാച്ചുകൾ ജില്ലയിൽ അനിവാര്യമാണ്. ഇതെല്ലാം കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ വിവരിക്കുന്ന കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന്റെ പക്കലുണ്ടായിരിക്കെ വീണ്ടും പഠനം നടത്താൻ ആവശ്യപ്പെടുന്നത് പരിഹാസ്യമാണെന്നും വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യുട്ടീവ് വിലയിരുത്തി. ജില്ലയിൽ ഹയർ സെക്കന്ററിയില്ലാത്ത ഗവ.ഹൈസ്കൂളുകളെ എത്രയും പെട്ടെന്ന് അപ്ഗ്രേഡ് ചെയ്യണമെന്നും പാർട്ടി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു.…
“ഡിജിറ്റൽ യുഗത്തിലെ രക്ഷാകർതൃത്വം”: രക്ഷിതാക്കൾക്കായി സിജി ഒരുക്കുന്ന പ്രത്യേക പരിപാടി
കോഴിക്കോട്: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ സെന്റർ ഫോർ ലേർണിംഗ് ഡിപ്പാർട്മെന്റിന് കീഴിൽ, മാതാപിതാക്കൾക്കായി ” ഡിജിറ്റൽ യുഗത്തിലെ രക്ഷാകർതൃത്വം” എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. 2024 ജൂൺ 29 ന് കോഴിക്കോട് ചേവായൂർ സിജി ക്യാമ്പസ്സിൽ വച്ചായിരിക്കും പരിപാടി.സിജി കൺസൾട്ടന്റ് സൈകോളജിസ്റ്റ് കൃഷ്ണപ്രിയ സി കെ നേതൃത്വം വഹിക്കും കുട്ടികളുടെ വികസനത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സ്വാധീനം, സ്ക്രീൻ സമയം ക്രമീകരിക്കുന്നതിനുള്ള മാർഗങ്ങൾ, ആരോഗ്യകരമായ സാങ്കേതിക ശീലങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള നിർദ്ദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവുകൾ പ്രോഗ്രാമിലൂടെ ലഭിക്കുന്നതാണ്. പ്രോഗ്രാമിന്റെ ഭാഗമായി മാതാപിതാക്കൾക്ക് സൈക്കോളജി മേഖലയിലെ വിദഗ്ധരുമായി സംവദിക്കാനും സംശയനിവാരണത്തിനും അവസരം ഉണ്ടായിരിക്കുന്നതാണ്. പ്രോഗ്രാമിന്റെ വിശദാംശങ്ങൾ: തിയതി: 2024 ജൂൺ 29 (ശനി), സമയം: 10:30 AM – 12:30 PM, സ്ഥലം: സിജി ക്യാമ്പസ് ചേവായൂർ കോഴിക്കോട് പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക…
സ്ത്രീകൾക്ക് പകുതി വിലയിൽ പുതിയ സ്കൂട്ടർ പദ്ധതിയുമായി സൈന്‍ സൊസൈറ്റി
എറണാകുളം: സ്ത്രീശാക്തീകരണത്തിനായി സ്ത്രീകൾക്ക് ഇരുചക്ര വാഹനങ്ങൾ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ. രാധാകൃഷ്ണൻ വിതരണം ചെയ്തു. കഴിഞ്ഞ ദിവസം പകുതി വിലയ്ക്ക് പുതിയ സ്കൂട്ടറുകളുടെ 15-ാം ഘട്ട വിതരണം നടന്നു. എറണാകുളം ചേരാനല്ലൂരിലാണ് പരിപാടി സംഘടിപ്പിച്ചത്. സൈൻ സൊസൈറ്റിയും എംജിഒ കോൺഫറേഷനും സംയുക്തമായാണ് ഇരുചക്രവാഹനങ്ങൾ വനിതകൾക്ക് പകുതി വിലയിൽ നൽക്കുന്നത്. 50 ശതമാനം സബ്സിഡി നിരക്കിലാണ് ഇവ വനിതകളിലേക്ക് എത്തിക്കുന്നത്. സ്ത്രീകളുടെ മാനസിക സന്തോഷം ഉന്നതിയിലേക്ക് എത്തിക്കുക സ്ത്രീകൾക്ക് ഒരു കൈതാങ്ങ് ആവുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 100 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഇരുചക്ര വാഹനം സ്ത്രീകളുടെ കൈകളിലെത്തും. 130 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സ്ത്രീ ശാക്തീകരണത്തിനായി സൈൻ സൊസൈറ്റി കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
തിരുവനന്തപുരം കൊച്ചുവേളിയിലെ പ്ലാസ്റ്റിക് ഗോഡൗണിൽ തീപിടിത്തം
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിലെ പ്ലാസ്റ്റിക് റീസൈക്ലിംഗ് പ്ലാൻ്റിൻ്റെ ഗോഡൗണിൽ ചൊവ്വാഴ്ച പുലർച്ചെ തീ പിടിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അറിയിച്ചു. എന്നിരുന്നാലും, ഗോഡൗണിൽ നിന്ന് കറുത്തതും വിഷാംശമുള്ളതുമായ പുക ഉയർന്നത് പ്രദേശത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. പുലർച്ചെ 4 മണിയോടെ തീപിടിത്തത്തെക്കുറിച്ച് ഒരു നൈറ്റ് വാച്ച്മാൻ അധികൃതരെ അറിയിച്ചതിനെത്തുടർന്ന് ജില്ലയിലെ എല്ലാ ഫയർഫോഴ്സ് യൂണിറ്റുകളും സംഭവസ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമം രണ്ട് മണിക്കൂറുകളായി തുടരുകയുമാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.നിലവിൽ തീയണക്കാനാകാത്ത സാഹചര്യമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. സൂര്യ പാക്സ് എന്ന കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റിനാണ് തീപിടിച്ചത്. ഉപയോഗിച്ച പ്ലാസ്റ്റിക്കുകൾ കംപ്രസ് ചെയ്ത് റീസൈക്കിൾ ചെയ്യുന്ന ഫാക്ടറിയാണിത്. ഇവിടെ കംപ്രസ് ചെയ്ത പ്ലാസ്റ്റിക്കുകൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തം. വെള്ളമൊഴിക്കുന്തോറും പുകയുൾപ്പടെ കൂടുതൽ ശക്തമാകുന്നതാണ് നിലവിലെ സ്ഥിതി. പ്രദേശത്ത് കനത്ത മഴയുമുണ്ട്.…
നൂറാനി റിസര്‍ച്ച് സമ്മിറ്റ് സമാപിച്ചു
കോഴിക്കോട്: പ്രിസം ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റിന് കീഴില്‍ സംഘടിപ്പിച്ച നൂറാനി റിസര്‍ച്ച് സമ്മിറ്റ് സമാപിച്ചു. മര്‍ക്കസ് നോളജ് സിറ്റിയില്‍ നടന്ന സമ്മിറ്റില്‍ ഇന്ത്യയിലെയും വിദേശത്തെയും യൂണിവേഴ്സിറ്റികളില്‍ ഗവേഷക പഠനം പൂര്‍ത്തിയാക്കിയവരും ഗവേഷണം നടത്തുന്നവരുമായ പ്രിസം ഫൗണ്ടേഷന് അംഗങ്ങള്‍ പങ്കെടുത്തു. സമ്മിറ്റിന്റെ ഭാഗമായി നടത്തിയ ഡോക്ടറല്‍ ഡയലോഗില്‍ ജാമിഅ മദീനത്തുന്നൂര്‍ റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ചരിത്രവും വിജ്ഞാനവും വികലമാക്കപ്പെടുന്ന കാലത്ത് മൂല്യവത്തും വസ്തുതാപരവുമായ ഗവേഷണ പഠനങ്ങള്‍ നടക്കേണ്ടത് അനിവാര്യമാണെന്ന് ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. ഗവേഷണവും പഠനവും മനുഷ്യര്‍ക്ക് ആശ്വാസം നല്കണമെങ്കില് ആഗോളവ്യാപകമായി ഗവേഷണങ്ങള്‍ മൂല്യങ്ങളാല്‍ പ്രചോദിതമാകണം. ഇന്ത്യയിലും വിദേശത്തുമായിട്ടുള്ള ഇന്‍സ്റ്റിട്യൂട്ടുകളിലെ ഗവേഷണം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിസം ഫൗണ്ടേഷന് ചെയര്മാന് ജാഫര്‍ നൂറാനി അദ്ധ്യക്ഷത വഹിച്ചു. അക്കദാമിക് അസംബ്ലിയില്‍ ഡോ. സയ്യിദ് ഹബീബ് നൂറാനി…
പ്ലസ് വൺ വിഷയം ജനാധിപത്യ സമരങ്ങളിലൂടെ മുഖ്യധാരയിലെത്തിച്ചത് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്: കെ.എ ഷഫീഖ്
മലപ്പുറം: ബഹുജന പിന്തുണയിലൂടെ ആർജ്ജിച്ച രാഷ്ട്രീയ വിജയമാണ് ഫ്രറ്റേണിറ്റിയുടെ സമരങ്ങളെ നയിക്കുന്നതെന്നും, സർക്കാർ എത്ര ശ്രമിച്ചാലും അതിനെ തകർക്കാൻ കഴിയില്ലെന്നും വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ ഷഫീഖ്. മലബാറിലെ വിദ്യാർത്ഥികളുടെ അവകാശ സമരവുമായി ബന്ധപ്പെട്ട് ആശയസംവാദത്തിന് മന്ത്രിയോ, ന്യായീകരണ തൊഴിലാളികളോ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. പ്ലസ് വൺ വിഷയം ജനാധിപത്യ സമരങ്ങളിലൂടെ മുഖ്യധാരയിലെത്തിച്ച വിദ്യാർത്ഥി പ്രസ്ഥാനമെന്ന നിലയിൽ ഫ്രറ്റേണിറ്റി പ്രവർത്തകർക്കും നേതാക്കൾക്കും അഭിമാനിക്കാമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ജില്ലാ കമ്മിറ്റി കലക്ട്രേറ്റിലേക്ക് സംഘടിപ്പിച്ച മലപ്പുറം പട ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലക്ടർ വസതിക്ക് സമീപത്ത് നിന്ന് ആരംഭിച്ച മാർച്ചിൽ രണ്ടായിരത്തോളം പ്രവർത്തകർ അണിനിരന്നു. പ്രവർത്തകർ പോലിസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ നേരിയ സംഘർഷമുണ്ടായി, ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ, സെക്രട്ടറി ഫായിസ് എലാങ്കോട് എന്നിവർക്ക് പരിക്കേറ്റു. സംസ്ഥാന…
