നിരണം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷനും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഉൾപ്പെടെ നിരവധി പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമായിരുന്ന മോറാൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ സഹോദരൻ നിരണം കടപ്പിലാരിൽ കെപി. വർഗ്ഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗ്ഗീസ് ( 67) അന്തരിച്ചു. സംസ്ക്കാരം പിന്നീട്. മക്കൾ : അജിത പോൾ, ആശ സാം, അജീഷ് കെ വർഗീസ്, അജോയ് കെ വർഗീസ്. മരുമക്കൾ: ജിക്സൺ, സാം, സൗമ്യ, അഞ്ജലി.
Category: KERALA
ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിക്ക് 50 ഏക്കർ സ്ഥലം അനുവദിച്ചു
ഇടുക്കി: ഇടുക്കി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിക്കായി സംസ്ഥാന സർക്കാർ 50 ഏക്കർ സ്ഥലം കൂടി അനുവദിച്ചു. ലാൻഡ് റവന്യൂ കമ്മീഷണർ മുഖേന ഇടുക്കി ജില്ലാ കളക്ടർ നൽകിയ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഭൂമി അനുവദിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. റവന്യൂ വകുപ്പിൻ്റെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് (മെഡിക്കൽ എജ്യുക്കേഷൻ) ഭൂമി കൈമാറിയിട്ടുണ്ട്. അധികമായി അനുവദിച്ച ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനോ പാട്ടത്തിന് നൽകാനോ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഭൂമി കൈയേറ്റങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടണം. ഭൂമി ഒരു ധനകാര്യ സ്ഥാപനത്തിലും പണയം വയ്ക്കാൻ കഴിയില്ല. വ്യവസ്ഥകൾ ലംഘിച്ചാൽ ഭൂമി റവന്യൂ വകുപ്പിന് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു. 2018ൽ എംസിഎച്ചിൻ്റെ വികസന പ്രവർത്തനങ്ങൾക്കായി റവന്യൂ വകുപ്പ് 40 ഏക്കർ സ്ഥലം അനുവദിച്ചിരുന്നു.
ഇടിമിന്നലേറ്റ് തൃശൂരില്‍ രണ്ട് പേർ മരിച്ചു
തൃശൂര്‍: ഇന്ന് (ശനിയാഴ്ച) രാവിലെ തൃശ്ശൂരിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. വേളൂർ സ്വദേശി തോപ്പിൽ ഗണേശൻ (50), വലപ്പാട് കോതകുളം വേളേക്കാട് സുധീറിൻ്റെ ഭാര്യ നിമിഷ (42) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ തൃശൂർ ജില്ലയിൽ മിക്കയിടത്തും പേമാരിയും തുടർന്നുണ്ടായ ഇടിമിന്നലിലുമാണ് ഇരുവരും മരിച്ചത്. വീടിൻ്റെ വരാന്തയിൽ ഇരിക്കുമ്പോഴാണ് ഗണേശന് ഇടിമിന്നലേറ്റത്. ഉടൻ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെയാണ് നിമിഷയ്ക്ക് ഇടിമിന്നലേറ്റത്. ഇടിമിന്നലിൻ്റെ ആഘാതത്തിൽ കുളിമുറിയുടെ ഭിത്തിയിൽ വിള്ളലുകൾ വീഴുകയും വൈദ്യുത കമ്പികളും ലൈറ്റുകളും തകരുകയും ചെയ്തു. അതിനിടെ, ഒല്ലൂരിൽ റെയിൽവേ ട്രാക്കിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ട്രെയിൻ ഗതാഗതം താത്കാലികമായി തടസ്സപ്പെട്ടു. നാല് ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിലായി നിർത്തി. ട്രാക്ക് വൃത്തിയാക്കിയ ശേഷമാണ് ട്രെയിനുകൾ സർവീസ് പുനരാരംഭിച്ചത്. തൃശൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സിഗ്നൽ…
ഓട്ടിസ്റ്റിക്ക് വിദ്യാര്‍ത്ഥിയായ വരുണ്‍ രവീന്ദ്രന്റെ കര്‍ണാടക സംഗീത കച്ചേരിക്ക് ഇരട്ടിമധുരം പകര്‍ന്ന് എം. ജയചന്ദ്രന്റെ ഗഞ്ചിറ വാദനം
തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഓട്ടിസ്റ്റിക് വിദ്യാര്‍ത്ഥി വരുണ്‍ രവീന്ദ്രന്റെ കര്‍ണാടക സംഗീത കച്ചേരിക്ക് പിന്തുണയുമായി പ്രശസ്ത സംഗീത സംവിധായകന് എം. ജയചന്ദ്രന്റെ ഗഞ്ചിറ വാദനം കാണികള്‍ക്ക് പുതുഅനുഭവമായി. എം.ജെ മ്യൂസിക്ക് സോണും ഡിഫറന്റ് ആര്‍ട് സെന്ററും സംയുക്തമായി സംഘടിപ്പിച്ച വര്‍ണം എന്ന സംഗീത പരിപാടിയിലാണ് സംഗീത പ്രേമികളെ ഒന്നടങ്കം ഹരം കൊള്ളിച്ച വിസ്മയ പ്രകടനം അരങ്ങേറിയത്. ഓട്ടിസമെന്ന പരിമിതിയെ മറികടന്ന് കൃത്യമായ താളബോധത്തോടെയും ശ്രുതിശുദ്ധമായും കീര്‍ത്തനങ്ങള്‍ ആലപിച്ച് വരുണ്‍ കാണികളുടെ ഹൃദയം കവര്‍ന്നു. ഗണപതിയെ സ്തുതിച്ചു കൊണ്ടാണ് കച്ചേരി ആരംഭിച്ചത്. തുടര്‍ന്ന് സരസ്വതി – ദേവീ സ്തുതികള്‍ അല്‍പ്പം പോലും പിഴയ്ക്കാതെ വരുണ്‍ ആലപിച്ചു. ഗഞ്ചിറയുടെ പിന്തുണയുമായി എം. ജയചന്ദ്രനും മൃദംഗത്തില്‍ വരുണിന്റെ ഗുരു കൊല്ലം ജി.എസ് ബാലമുരളിയും വയലിനില്‍ അന്നപൂര്‍ണയും ഒപ്പം ചേര്‍ന്നതോടെ വരുണിന്റെ കച്ചേരി ശ്രുതിമധുരമായി. വര്‍ണം പരിപാടി പ്രശസ്ത ഗാനരചയിതാവും സംഗീത…
ജാമിഅ മർകസ് വിർച്വൽ ടോക് സീരീസിന് തുടക്കം
കോഴിക്കോട്: ഇസ്ലാമിക വൈജ്ഞാനിക മേഖലയിലെ ആഗോള പ്രമുഖർ ജാമിഅ മർകസ് വിദ്യാർഥികളുമായി സംവദിക്കുന്ന വിർച്വൽ ടോക് സീരീസിന് തുടക്കം. അക്കാദമിക രംഗത്ത് വിദ്യാർഥികളുടെ നൈപുണ്യ വികാസം ലക്ഷ്യംവെച്ചു സംഘടിപ്പിക്കുന്ന ടോക് സീരീസിന്റെ ആദ്യ പതിപ്പിൽ ജോർദാനിലെ ഇമാം റാസി ഫിലോസഫി ചെയർ അഡ്വൈസർ ഡോ. സഈദ് ഫൂദ സംസാരിച്ചു. ഇസ്ലാമിക വിശ്വാസ സംഹിതകളുടെ കെട്ടുറപ്പ് വിളിച്ചോതുകയും അതിൽ വൈകല്യം നേരിട്ട പ്രസ്ഥാനങ്ങളെ തുറന്നുകാട്ടുകയും ചെയ്ത ടോക് ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ജാമിഅ ഫൗണ്ടർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വിശിഷ്ടാതിഥിയായി. ഭാഷ, കർമശാസ്ത്രം, ചരിത്രം, സംസ്കാരം, വിശ്വാസം തുടങ്ങി വിവിധ വൈജ്ഞാനിക വിഷയങ്ങൾ പ്രമേയമാവുന്ന ടോക് സീരീസിന്റെ വരും സെഷനുകളിലും ലോക പ്രശസ്ത സുന്നി പണ്ഡിതർ വിദ്യാർഥികളുമായി സംവദിക്കും. തിയോളജി ഡിപ്പാർട്മെന്റിന് കീഴിൽ സംഘടിപ്പിച്ച ടോകിൽ മർകസ് ഡയറക്ടർ…
കീം: മതിയായ പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കാത്തത് ജില്ലയോടുള്ള ഭരണകൂട വിവേചനം
മലപ്പുറം : മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയായ കീം പരീക്ഷക്ക് മലപ്പുറം ജില്ലയിൽ മതിയായ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കാത്തത് ജില്ലയോടുള്ള ഭരണകൂട വിവേചനമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. കൂടുതൽ വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുള്ള മലപ്പുറം ജില്ലയിൽ മതിയായ സൗകര്യം ഒരുക്കാത്തതിനാൽ പല വിദ്യാർത്ഥികളും താരതമ്യേനെ അപേക്ഷകർ കുറവുള്ള തെക്കൻ ജില്ലകളിൽ പോയി പരീക്ഷ എഴുതേണ്ട സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. മലപ്പുറം പ്രഥമ പരിഗണയും മലബാറിലെ മറ്റു ജില്ലകൾ തുടർന്നും കൊടുത്തവരിൽ പലർക്കും മലബാർ ജില്ലകളിൽ എവിടെയും തന്നെ പരീക്ഷാ കേന്ദ്രങ്ങൾ ലഭിക്കാതെ തെക്കൻ ജില്ലകളിൽ പോയി പരീക്ഷ എഴുതേണ്ടുന്ന അവസ്ഥ സംജാതമായത് സർക്കാർ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കാണിച്ച നിസ്സംഗത ആണെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. പരീക്ഷാ കേന്ദ്രങ്ങൾ നൽകുന്നതിൽ പോലും നിലനിൽക്കുന്ന ഈ അന്തരം സർക്കാർ മലപ്പുറത്തോട് വച്ചുപുലർത്തുന്ന വിവേചന സമീപനത്തിന്റെ മറ്റൊരു ഉദാഹരണമാണെന്നും ജില്ലാ സെക്രട്ടറിയേറ്റ്…
ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് ചോർച്ച; അഴിമതിക്കാരെ കണ്ടെത്തി നടപടിയെടുക്കുക: ഹമീദ് വാണിയമ്പലം
മലപ്പുറം: ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ചക്ക് കാരണമായ തുടർ നിർമാണ പ്രവർത്തനങ്ങളിൽ നടന്ന അഴിമതിയെയും ക്രമക്കേടുകളെയും കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി നരിപ്പറമ്പിൽ സംഘടിപ്പിച്ച സമരാരവം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഗുലേറ്റർ നിർമാണത്തിന് പ്രൊജക്റ്റ് തയ്യാറാക്കിയ ഡൽഹി ഐഐടി നിർദ്ദേശിച്ച നിലവാരമുള്ള ഷീറ്റുകൾക്ക് പകരം ചൈനയിൽ നിന്ന് ഇറക്കിയ നിലവാരമില്ലാത്ത ഷീറ്റുകൾ ഉപയോഗിച്ചത്തിന്റെ ഫലമാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചോർച്ച. ഈ ഷീറ്റുകൾ ഇറക്കുമതി ചെയ്യാൻ അനുമതി ആവശ്യപ്പെട്ടുകൊണ്ട് അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രിക്ക് കത്തെഴുതിയ തവനൂർ എംഎൽഎ കെടി ജലീലിന്റെ ഈ അഴിമതിയിലുള്ള പങ്കും അന്വേഷണ വിധേയമാക്കണം. അഞ്ചു കോടിക്ക് മുകളിൽ വരുന്ന അഴിമതിക്കാണ് കളമൊരുക്കിയതെങ്കിലും പെട്ടെന്ന് അഡ്വക്കേറ്റ് ജനറലിന്റെ ഓഡിറ്റിംഗ് നടന്നത്…
തേർഡ് ഓഫീസർ പദവി ലഭിച്ചു
കുന്ദമംഗലം: കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ ഉറുദു അദ്ധ്യാപകനും അസോസിയേറ്റ് എൻ സി സി ഓഫീസറുമായ കെ വി അഹ്മദിന് തേർഡ് ഓഫീസർ പദവി ലഭിച്ചു. നാഗ്പൂർ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിലെ രണ്ടു മാസം നീണ്ടു നിന്ന മിലിട്ടറി കായിക പരിശീലനത്തിനും ആയുധ പരിശീലനത്തിനും ശേഷം പ്രായോഗിക പരീക്ഷ, സർവീസ് വിഷയങ്ങളിലുള്ള എഴുത്തു പരീക്ഷ എന്നിവയ്ക്ക് ശേഷമാണ് തേർഡ് ഓഫീസർ പദവി ലഭിച്ചത്. 30 കേരള എൻസിസി ബറ്റാലിയൻ കോഴിക്കോടിനു കീഴിലുള്ള അസോസിയേറ്റ് എൻസിസി ഓഫീസർ ആയ അഹ്മദ് നാദാപുരം കുറുവന്തേരി സ്വദേശിയാണ്.
മർകസ് സാനവിയ്യ വിദ്യാർഥി യൂണിയന് പുതിയ നേതൃത്വം
കോഴിക്കോട്: മർകസ് സാനവിയ്യ വിദ്യാർഥി യൂണിയൻ ഇഹ്യാഉസ്സുന്നയുടെ 2024-25 വർഷത്തേക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തു. സാനവിയ്യ കൺവെൻഷൻ സെൻ്ററിൽ നടന്ന വാർഷിക പുനഃസംഘടനാ കൗൺസിലിൽ പ്രിൻസിപ്പൽ ബശീർ സഖാഫി കൈപ്രമാണ് പുതിയ യൂണിയൻ നേതൃത്വത്തെ പ്രഖ്യാപിച്ചത്. ഭാരവാഹികൾ: മുഹമ്മദ് ആശിഫ് താനാളൂർ (പ്രസിഡണ്ട്), മുഹമ്മദ് അൽത്വാഫ് പോലൂർ (ജനറൽ സെക്രട്ടറി), മുഹമ്മദ് റഹ്മത്തുല്ല പരപ്പനങ്ങാടി (ഫിനാൻസ് സെക്രട്ടറി), തൗഫീഖ് അഹ്മദ് കവരത്തി, മുഹമ്മദ് ബാശിർ കക്കാട്, മുഹമ്മദ് ശറഫ് കാവനൂർ, അബ്ദുൽ വാഹിദ് കൊടശ്ശേരി (സെക്രട്ടറിമാർ).
തലവടി ചുണ്ടൻ വള്ളം ഓവർവീസ് ഫാൻസ് അസോസിയേഷന് പഠനോപകരണ വിതരണം പൂർത്തിയായി
തലവടി : അക്ഷര മുറ്റത്തേക്ക് പിച്ച വെയ്ക്കുന്ന കുരുന്നുകൾക്കുള്ള തലവടി ചുണ്ടൻ വള്ളം ഓവർവീസ് ഫാൻസ് അസോസിയേഷന് പഠനോപകരണ വിതരണം പൂർത്തിയായി. തലവടി പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട എട്ട് സ്കൂളുകളിലെ എൽ. പി വിഭാഗ ത്തിലുള്ള മുഴുവൻ വിദ്യാർത്ഥികൾക്കാണ് നോട്ടുബുക്കുകൾ നല്‍കിയത്.തലവടി ഗ്രാമത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി കർമ്മ പരിപാടികൾ തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന് ഇതിനോടകം ഏറ്റെടുത്ത് നടത്തിയിട്ടുണ്ടെന്നും ജന ക്ഷേമ പദ്ധതികളുമായി തലവടി ടൗൺ ബോട്ട് ക്ലബ് ഉണ്ടാകുമെന്നും ടി.ടി.ബി.സി പ്രസിഡന്റ് ഷിനു എസ് പിള്ള, ജനറൽ സെക്രട്ടറി റിക്സൺ ഉമ്മൻ എടത്തിൽ, ട്രഷറാർ അരുൺ പുന്നശ്ശേരിൽ, വർക്കിംഗ് പ്രസിഡൻ്റ് ജോമോൻ മാത്യു ചക്കാലയിൽ , ടോഫാ പ്രസിഡന്റ് ലിജു സാം വർഗ്ഗീസ്,സെക്രട്ടറി കെഎസ് സന്ദീപ് എന്നിവർ അറിയിച്ചു. പുതു തലമുറയെ ജലോത്സവ പ്രേമികള്‍ ആക്കുന്നതിന് ലക്ഷ്യമിട്ട് വിതരണം ചെയ്യുന്ന ബുക്കുകൾ പ്രത്യേകം ഡിസൈന്‍…
