വെള്ളൂര്‍ കേരള പേപ്പര്‍ പ്രൊഡക്റ്റ്സില്‍ വന്‍ തീപിടിത്തം; യന്ത്രങ്ങള്‍ കത്തി നശിച്ചു; ആളപായമില്ല

കോട്ടയം: വെള്ളൂരിലെ കേരള പേപ്പര്‍ പ്രൊഡക്സ്‌ ലിമിറ്റഡില്‍ (കെപിപിഎല്‍) തീപിടിത്തം. ഇന്ന്‌ വൈകുന്നേരമാണ്‌ സംഭവം. പേപ്പര്‍ നിര്‍മാണ യന്ത്രത്തിന്റെ ഒരു ഭാഗത്താണ്‌ തീപിടിത്തമുണ്ടായത്‌. യന്ത്രം പൂര്‍ണമായും കത്തിനശിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ പൂര്‍ണമായും അണച്ചു. തീപിടിത്തത്തെ തുടര്‍ന്ന്‌ പ്രദേശമാകെ കറുത്ത പുക നിറഞ്ഞു. 45 മിനിറ്റോളം നീണ്ടുനിന്ന തീപിടിത്തം കടുത്തുരുത്തിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ്‌ യുണിറ്റാണ്‌ അണച്ചത്‌. തീപിടിത്തം കണ്ട്‌ തൊഴിലാളികള്‍ മില്ലില്‍ നിന്ന്‌ ഇറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടിത്തത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.

സിപി‌എം നേതാവും സി‌ഐ‌ടി‌യു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസ്സായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ദീർഘകാലമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വൈകീട്ടോടെയായിരുന്നു അന്ത്യം. ഏതാനും മാസങ്ങളായി അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ട്. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സിഐടിയു സംസ്ഥാന പ്രസിഡന്റാണ് അദ്ദേഹം. 1956 ലാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായത്. പിന്നീട് പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിൽ തുടരുകയായിരുന്നു. ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും മൂന്ന് തവണ അദ്ദേഹം എംഎൽഎ ആയിട്ടുണ്ട്. 2008ൽ സെക്രട്ടേറിയറ്റ് അംഗമായി. വർക്കല സ്വദേശിയാണ് ആനത്തലവട്ടം. 1937 ലായിരുന്നു ആനത്തലവട്ടം ആനന്ദന്റെ ജനനം. പിതാവ് വി. കൃഷ്ണൻ. മാതാവ് നാണിയമ്മ. 1954 ൽ കയർ തൊഴിലാളികൾ നടത്തിയ പണിമുടക്കിൽ അദ്ദേഹവും പങ്കാളി ആയിരുന്നു. ഇതോടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം.  

കുടുംബശ്രീയുടെ ‘തിരികെ സ്കൂളിലേക്ക്’ പ്രചാരണം പുരോഗമിക്കുന്നു

ഇടുക്കി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന ‘തിരികെ സ്‌കൂളിലേക്ക്’ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഗ്രാമപഞ്ചായത്തില്‍ പുരോഗമിക്കുന്നു. ഒക്ടോബര്‍ 1 നാണ് പ്രചാരണം ആരംഭിച്ചത്. പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ പ്രചാരണത്തിന്റെ ഫ്ളാഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് പി ടി ഷിഹാബ് നിര്‍വഹിച്ചു. തുടര്‍ന്ന് മുണ്ടിയെരുമയിലെ ഗവ. എച്ച് എസ് കല്ലാര്‍ സ്‌കൂളിലെ രണ്ട് ക്ലാസ്സ് റൂമുകളിലായാണ് ആദ്യ ക്ലാസ്സ് നടത്തിയത്. പഞ്ചായത്തിലെ 3,4 വാര്‍ഡുകളിലെ 30 അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത രാജേഷ് മാലിന്യമുക്തം നവകേരളം പ്രചാരണ സന്ദേശം ചൊല്ലിക്കൊടുത്തു. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് സിഡിഎസിലെ 265 അയല്‍ക്കൂട്ടങ്ങളില്‍ നിന്നും 4000 വനിതകളാണ് തിരികെ സ്‌കൂളിലേക്ക് പ്രചാരണത്തില്‍ പങ്കെടുക്കുന്നത്. ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 10 വരെയുള്ള പൊതു അവധി ദിവസങ്ങളിലാണ് ക്ലാസുകള്‍ നടത്തുന്നത്. പഞ്ചായത്തിന് കീഴിലുള്ള ആറ് സ്‌കൂളുകളിലായി പരിശീലനം…

കടത്തില്‍ മുങ്ങി കേരളം; അനിയന്ത്രിതമായ കടം വാങ്ങല്‍ അനര്‍ത്ഥങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷന്റെ (ഗിഫ്റ്റ്) പഠനം സംസ്ഥാനത്തിന്റെ പൊതുകടം വർധിക്കുന്നത് വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു. പൊതുകടം നിയന്ത്രിക്കുന്നതിൽ കേരളം പരാജയപ്പെടുകയാണെന്നും ഗിഫ്റ്റ് പഠനം മുന്നറിയിപ്പ് നൽകുന്നു. ഈ രീതി തുടരുകയാണെങ്കിൽ, നിലവിലെ ബാധ്യതകൾ നിറവേറ്റാൻ വീണ്ടും വീണ്ടും കടം വാങ്ങേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങും. 2001ൽ 25,721 കോടി രൂപയായിരുന്ന പൊതുകടം ഇപ്പോൾ 3.57 ലക്ഷം കോടിയായി മാറി. കടം നിയന്ത്രിച്ചു നിർത്തുന്നതിൽ 2004-05 മുതൽ 2012-13 വരെയുള്ള കാലയളവിൽ ഒഴികെ സർക്കാർ പരാജയപ്പെട്ടു. അസിസ്റ്റന്റ് പ്രഫസർ ഡോ. പി.എസ്.രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഒരു സംസ്ഥാനത്തിന് എത്ര കടം താങ്ങാനാകുമെന്നു നിർണയിക്കുന്നത് മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) എത്ര ശതമാനം കടമുണ്ടെന്നു നോക്കിയാണ്. ജിഎസ്ഡിപി കടം അനുപാതം കഴിഞ്ഞ വർഷം 39 ശതമാനത്തോളമെത്തിയെന്ന്…

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനം; നടന്‍ ഷിയാസ് കരീമിനെ കസ്റ്റഡിയിലെടുത്തു

ചെന്നൈ: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ നടന്‍ ഷിയാസ് കരീമിനെ കസ്റ്റഡിയിലെടുത്തു. ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് ഷിയാസ് കരീമിനെ കസ്റ്റഡിയിലെടുത്തത്. ഗൾഫിൽ നിന്ന് എത്തിയ ഷിയാസിന്റെ പേരില്‍ ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ ചന്ദേര പോലീസ് സ്ത്രീ പീഡനത്തിനും പണം തട്ടിയതിനും ഇയാൾക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷിയാസിനെതിരെ ലൂക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് കാസർകോട് സ്വദേശിനിയുടെ പരാതി. വിവാഹ വാഗ്ദാനം നൽകി 2021 ഏപ്രിൽ മുതൽ പീഡിപ്പിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ജിംനേഷ്യം പരിശീലകയായ യുവതി പരാതിപ്പെട്ടിരുന്നു. 2021 മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ എറണാകുളം കടവന്ത്ര, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളിൽ എത്തിച്ച് പലതവണ…

വിയോജിപ്പിന്റെ സ്വരങ്ങളെ വേട്ടയാടുന്ന സംഘപരിവാർ സർക്കാറിന്റെ നടപടി അവസാനിപ്പിക്കുക: വെൽഫെയർ പാർട്ടി

അങ്ങാടിപ്പുറം : സംഘപരിവാറിനെതിരായി ശബ്ദമുയർത്തുന്ന മാധ്യമപ്രവർത്തകരെയും പ്രതിപക്ഷ പാർട്ടി നേതാക്കളുടെയും വീടുകളിൽ റൈഡ് നടത്തി തങ്ങൾക്കെതിരായി ഉയർന്നുവരുന്ന ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള സംഘപരിവാർ ഭരണകൂടത്തിന്റെ നീക്കത്തിൽ വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി അങ്ങാടിപ്പുറം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് സൈതാലി വലമ്പൂർ ഉദ്ഘാടനം ചെയ്തു. 2024ലെ തെരഞ്ഞെടുപ്പിൽ വിജയിക്കാനാണ് നീചവൃത്തിയിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. എതിർ ശബ്ദമുയർത്തുന്നവരെ ഭീകരവാദ ചാപ്പ കുത്തിയും കേസിൽ പെടുത്തിയും കൊന്നും ഉന്മൂലനം ചെയ്യുന്ന രീതി ഫാസിസത്തിന് പുതിയതല്ല ഗൗരി ലങ്കേഷ് അടക്കമുള്ള നിരവധി മാധ്യമപ്രവർത്തകർ വേട്ടയാടപ്പെട്ട രാജ്യമാണിത്, വിയോജിക്കാനും വിമർശിക്കാനും പൗരന്മാർക്ക് വിലക്കാണെങ്കിൽ രാജ്യത്തിന്റെ ജനാധിപത്യം നിരർത്ഥമാണ് എന്ന് അദ്ദേഹം പറഞ്ഞു പാർട്ടി പഞ്ചായത്ത് സെക്രട്ടറി ശിഹാബ് മാസ്റ്റർ,സക്കീർ അരിപ്ര ആഷിക് ചാത്തോലി,അബ്ദുൽ മനാഫ്,അനീസ് പേരയിൽ,ഇക്ബാൽ കെ വി,റഹ്മത്തുള്ള, ഫസൽ തിരൂർക്കാട്,മൊയ്തീൻ കെ ടി, തുടങ്ങിയവർ…

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയം നാടിന് സമർപ്പിച്ചു

തൃശൂര്‍: തൃശൂർ ജില്ലയിലെ മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. നിത്യ ജീവിതത്തിൽ സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന പഞ്ചായത്ത്‌ ഓഫീസ്‌ നവീകരിക്കുന്നതിലൂടെ ആധുനിക സംവിധാനങ്ങൾ ജനങ്ങൾക്ക് നൽകാൻ മുരിയാട് ഗ്രാമപഞ്ചായത്തിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. മുരിയാട് ഗ്രാമപഞ്ചായത്തിന് എഴുപതാം പിറന്നാൾ സമ്മാനമായി ആധുനിക ഇൻഫ്രാസ്ട്രക്ച്ചറോട്കൂടി നവീകരിച്ച ഓഫീസ് കെട്ടിടമാണ് മന്ത്രി നാടിന് സമർപ്പിച്ചത്. പഞ്ചായത്തിന്റെ തനത് പ്രവർത്തികളായ ഡിജി മുരിയാട്, മൊബൈൽ ആപ്പ് തുടങ്ങിയ ആധുനിക സേവനങ്ങൾ നൽകുന്നതിനോടൊപ്പം ആധുനിക സൗകര്യങ്ങൾ കൂടി ജനങ്ങൾക്ക് നൽകുകയാണ് മുരിയാട് ഗ്രാമപഞ്ചായത്ത്. കാർഷിക പ്രാധാന്യമുള്ള മുരിയാട് ഗ്രാമപഞ്ചായത്ത് ടൂറിസം മേഖലയിൽ കൂടി കടന്ന് ചെല്ലുകയാണെന്ന് മന്ത്രി പറഞ്ഞു. മൊബൈൽ ആപ്ലിക്കേഷൻ, സേവാഗ്രാം ഗ്രാമ കേന്ദ്രങ്ങൾ, ഐഎൽജി എംഎസ്, കുടുംബശ്രീ ഡിജിറ്റൽ ഹെൽപ്പ് ഡെസ്ക്, ഡിജി മുരിയാട് തുടങ്ങിയ…

ഗോതുരുത്തിൽ കാര്‍ നദിയിലേക്ക് മറിഞ്ഞത് അശ്രദ്ധമൂലമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്

എറണാകുളം: വടക്കൻ പറവൂരിൽ കാർ നദിയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടർമാർ ദാരുണമായി മരിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും (എംവിഡി) ലോക്കൽ പോലീസും സമഗ്രമായ അന്വേഷണം നടത്തി. വടക്കേക്കര പോലീസിനൊപ്പം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഗോതുരുത്തിൽ അപകടസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് എംവിഡിയുടെ നിഗമനം. പാതയോരത്ത് അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടും ഈ മുന്നറിയിപ്പുകൾ കാറിലുണ്ടായിരുന്നവരുടെ ശ്രദ്ധയിൽ പെട്ടില്ല. തന്നെയുമല്ല, കനത്ത മഴ മൂലം നദി കരകവിഞ്ഞ് റോഡിലേക്കൊഴുകിയിരുന്നു. രാത്രിയുടെ ഇരുട്ടിൽ അത് മിക്കവാറും കാണാനും സാധ്യമല്ലായിരുന്നു. ഗൂഗിള്‍ മാപ്പു നോക്കിയാണ് വാഹനം ഓടിച്ചിരുന്നതെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാർ പറഞ്ഞു. നിർഭാഗ്യവശാൽ, വ്യക്തമായ ദൃശ്യപരതയുടെ അഭാവത്തിൽ, മുന്നില്‍ ഒരു റോഡുണ്ടെന്ന് വിശ്വസിച്ച് അവർ മുന്നോട്ട് പോയി. വാഹനം മറിഞ്ഞ് ഡോ. അജ്മൽ, ഡോ. അദ്വൈത് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച…

പുതിയ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഒക്ടോബര്‍ 28 വരെ അപേക്ഷിക്കാം

പത്തനം‌തിട്ട: പത്തനംതിട്ട ജില്ലയില്‍ ഒഴിവുള്ള നാലു ലൊക്കേഷനുകളില്‍ അക്ഷയ കേന്ദ്രം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. കരിയിലമുക്ക് ജംഗ്ഷന്‍ (കോയിപ്രം), ചേര്‍തോട് ജംഗ്ഷന്‍ (മല്ലപ്പളളി), മഞ്ഞാടി ജംഗ്ഷന്‍ (തിരുവല്ല നഗരസഭ), പാലച്ചുവട് ജംഗ്ഷന്‍ (റാന്നി) എന്നീ ലൊക്കേഷനുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സാമൂഹ്യ പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുളള പ്ലസ് ടു /പ്രീ ഡിഗ്രി യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള 18 മുതല്‍ 50വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം http://akshayaexam.kerala.gov.in/aes/registration എന്ന ലിങ്കിലൂടെയും akshaya.kerala.gov.in എന്ന വെബ് സൈറ്റിലൂടെയും ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം. ഓണ്‍ലൈനിലൂടെ ഡയറക്ടര്‍ അക്ഷയ, തിരുവനന്തപുരം എന്ന പേരില്‍ മാറാവുന്ന 750 രൂപയുടെ ഡി.ഡി സഹിതം അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും ഡിഡിയും ഒക്ടോബര്‍ 28 ന് വൈകിട്ട് അഞ്ചിനകം പത്തനംതിട്ട ഹെലന്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസില്‍ (ജില്ലാ പ്രൊജക്ട് മാനേജര്‍, അക്ഷയ ജില്ലാ…

വീട്ടമ്മയെ കപ്പത്തോട്ടത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി; പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റെന്ന് സംശയം

പാലക്കാട്: കപ്പത്തോട്ടത്തില്‍ വെച്ച പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു. വണ്ടാഴി സ്വദേശി ഗ്രേസിയെ (63) ബുധനാഴ്ച രാവിലെയാണ് കപ്പത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. തോട്ടത്തിൽ കാട്ടുപന്നിയെ പിടിക്കാന്‍ കെണിയൊരുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് ഗ്രേസി മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം മൃതദേഹം ജില്ലാ മോർച്ചറിയിലേക്ക് മാറ്റി. ഏകദേശം രണ്ട് ഏക്കറോളം വ്യാപിച്ചുകിടക്കുന്ന തോട്ടം സ്ഥിരമായി വന്യമൃഗശല്യത്തിന് പേരുകേട്ട പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഗ്രേസി തനിച്ചാണ് താമസിച്ചിരുന്നത്. രാവിലെ വൈദ്യുത കെണി ക്രമീകരിക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതം ഏല്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് പറഞ്ഞത്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരാഴ്‌ചയ്‌ക്കുള്ളിൽ ജില്ലയിൽ ഇത്തരത്തിൽ രണ്ടാമത്തെ സംഭവമാണിത്. ഒരാഴ്ച മുമ്പ് പാലക്കാട്ടെ മറ്റൊരിടത്ത് കാട്ടുപന്നികൾക്കായി സ്ഥാപിച്ച കെണിയിൽ നിന്ന് രണ്ട് യുവാക്കൾ വൈദ്യുതാഘാതമേറ്റ് മരിച്ചിരുന്നു. സംഭവം മൂടിവയ്ക്കാൻ ശ്രമിച്ചതിനും മൃതദേഹം മറച്ചുവെച്ചതിനും ഉത്തരവാദിയായ…