മന്ത്രിയായിരിക്കെ കെ.ടി. ജലീൽ കോടികളുടെ അഴിമതി നടത്തിയെന്ന ആരോപണവുമായി പി.കെ. ഫിറോസ്

തിരുവനന്തപുരം: മന്ത്രിയായിരിക്കെ കെ ടി ജലീൽ കോടികളുടെ അഴിമതി നടത്തിയെന്ന ആരോപണവുമായി പി കെ ഫിറോസ് രംഗത്ത്. അന്ന് നടന്ന ഗുരുതരമായ അഴിമതികളുടെ കഥ ഉടൻ പുറത്തുവരുമെന്നും ഫിറോസ് പറഞ്ഞു. അതിന്റെ വെപ്രാളമാണ് ജലീല്‍ ഇപ്പോള്‍ കാണിക്കുന്നത്. പരസ്പരവിരുദ്ധമായ പല കാര്യങ്ങളും അദ്ദേഹം ഇപ്പോൾ പറയുന്നുണ്ട്. മറ്റൊരു അഴിമതി കേസ് കൂടി പുറത്തുവന്നാൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമോ എന്ന ചിന്തയാണ് ജലീലിനുള്ളതെന്നും അതുകൊണ്ടാണ് ഈ വെപ്രാളം കാണിക്കുന്നതെന്നും ഫിറോസ് ആരോപിച്ചു. മലയാളം സർവകലാശാലയ്ക്കു വേണ്ടി ഭൂമി ഏറ്റെടുത്തതില്‍ ജലീലിന് പങ്കുണ്ടെന്ന് ഫിറോസ് ആരോപിച്ചു. അതിന്റെ നിർണായക തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തുവരും. ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ജലീൽ നേരിട്ട് ഇടപെട്ട് കോടികളുടെ അഴിമതി നടത്തിയെന്നും ഫിറോസ് ആരോപിച്ചു. ജലീൽ നേരത്തെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഫിറോസ്. ഒരു ബിസിനസുകാരൻ എന്ന നിലയിൽ താൻ അഭിമാനിക്കുന്നു…

വാക്കുതര്‍ക്കത്തിനിടെ മകന്‍ അമ്മയെ ആക്രമിച്ചു; കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ക്ക് പരിക്കേറ്റു

കൊച്ചി: മകനുമായുള്ള വാക്കുതര്‍ക്കത്തിനിടെ മുൻ കൊച്ചി കോർപ്പറേഷൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ കുത്തി പരിക്കേല്പിച്ചു. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. മകന്റെ കുത്തേറ്റ ഗ്രേസിയെ പരിക്കുകളോടെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം ഗ്രേസിയുടെ മകൻ രക്ഷപ്പെട്ടതായി പോലീസ് പറയുന്നു. ഗ്രേസിക്ക് കലൂരിൽ ഒരു കടയുണ്ട്. ഇവിടെ വെച്ചാണ് ഇവർ ആക്രമിക്കപ്പെട്ടത്. മകനും ഗ്രേസിയും തമ്മിൽ തർക്കമുണ്ടായതായും തർക്കത്തെത്തുടർന്ന് ഗ്രേസിയെ കത്തികൊണ്ട് കുത്തിയതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ എറണാകുളം ടൗൺ നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഗ്രേസിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 2015 നും 2020 നും ഇടയിൽ കതൃക്കടവ് ഡിവിഷനിൽ നിന്നുള്ള കോൺഗ്രസ് കൗൺസിലറായിരുന്നു ഗ്രേസി ജോസഫ്.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായ പി പി തങ്കച്ചൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായ പി പി തങ്കച്ചൻ (87) വ്യാഴാഴ്ച (സെപ്റ്റംബർ 11, 2025) എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖവും വാർദ്ധക്യസഹജമായ സങ്കീർണതകളുമാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. തങ്കച്ചന്റെ വിയോഗത്തോടെ അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന ഒരു സുപ്രധാന രാഷ്ട്രീയ ജീവിതത്തിനാണ് വിരാമമാകുന്നത്. യാക്കോബായ പുരോഹിതനായ പൗലോസ് പൈനാടത്തിന്റെയും അന്നമ്മ പൈനാടത്തിന്റെയും മകനായി 1939-ൽ അങ്കമാലിയിലാണ് തങ്കച്ചൻ ജനിച്ചത്. ഒരു അഭിഭാഷകനായിരുന്ന തങ്കച്ചൻ താരതമ്യേന ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയത്തിലേക്ക് കടന്നു. 1968 ൽ അദ്ദേഹം പെരുമ്പാവൂർ മുനിസിപ്പാലിറ്റിയുടെ ചെയർപേഴ്‌സണായി. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ, 1991 മുതൽ 1995 വരെ കേരള നിയമസഭയുടെ 14-ാമത് സ്പീക്കറായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 1995-ൽ കെ. കരുണാകരനിൽ നിന്ന് എ.കെ. ആന്റണി മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ അദ്ദേഹം കൃഷി മന്ത്രിയായും സേവനമനുഷ്ഠിച്ചു. 1995-ൽ…

മാരക വിഷം ചേർത്ത ഭക്ഷ്യ വസ്തുക്കൾ; അടിയന്തിര ഇടപെടൽ വേണം: കെ. ആനന്ദകുമാർ

ജനങ്ങളെ മാറാരോഗികളാക്കുന്ന മാരക വിഷം ചേർത്ത ഭക്ഷ്യവസ്തുക്കൾക്കെതിരെ, സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അടിയന്തിര ഇടപെടലും കർശന നടപടികളും ഉണ്ടാകണമെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു. അർബുദം അടക്കമുള്ള മാരകരോഗങ്ങൾ ബാധിച്ച രോഗികളെയും ആശുപത്രികളെയും കൊണ്ട് നിറയുന്ന അവസ്ഥയിലേക്കാണ് കേരളം എത്തിയിരിക്കുന്നത്. നിരോധിച്ച നിറങ്ങളും കീടനാശിനികളും വ്യാപകമായി ഭക്ഷ്യ വസ്തുക്കളിൽ ഉപയോഗിച്ചുവരുന്നു. മാരകമായ അളവിൽ രാസവസ്തുക്കൾ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വിവിധതരം ധാന്യപ്പൊടികൾ, വെളിച്ചെണ്ണ, മിക്സ്ചറുകൾ, പ്ലംകേക്ക്, പാകം ചെയ്ത ചിക്കൻ, മന്തി, ആൽഫാം, പച്ചമുന്തിരി, മല്ലിപ്പൊടി, മുളകുപൊടി, തുവരപ്പരിപ്പ്, ജീരകം, ശർക്കര, പനം ശർക്കര തുടങ്ങിയ വസ്തുക്കളുടെ ഏതാനും സാമ്പിളുകൾ പരിശോധിച്ച ഭക്ഷ്യസുരക്ഷ വകുപ്പിൽ നിന്നും, ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് പുറത്തുവന്നത്. മായം ചേർത്ത ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കുന്ന നിരവധി കേന്ദ്രങ്ങൾ സംസ്ഥാനത്തിന് അകത്ത് തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങൾ എന്നെന്നേക്കുമായി അടച്ചുപൂട്ടുകയും…

വിമൻ ജസ്റ്റിസ്‌ മൂവ്മെന്റ് ജില്ലാ പ്രതിനിധി സമ്മേളനം

പാലക്കാട്‌: പേഴുങ്കര നൂർമഹലിൽ സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഫസ്ന മിയാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ അദ്ധ്യക്ഷ ആയിരുന്ന പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ ഹാജറ ഇബ്രാഹിം സ്വാഗതവും ജില്ലാ വരണാധികാരി ഷഹീറ വല്ലപ്പുഴ നന്ദിയും പറഞ്ഞു. സെക്രട്ടറിമാരായ റുക്‌സാന സൈദലവി, സാബിറ ഹുസൈൻ എന്നിവർ സംഘടന റിപ്പോർട്ട്‌ അവതരിപ്പിച്ചു. 2025- 27 കാലയളവിലേക്കുള്ള ജില്ലാ സംഘടനാ തെരെഞ്ഞെടുപ്പിന് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുലേഖ അസീസ്, സനീറ ബഷീർ എന്നിവർ നേതൃത്വം നൽകി. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ കെ.സി. നാസർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജൂലൈ 20 സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തിയ രചനാ മത്സര വിജയികൾക്ക് സംസ്ഥാന ജനറൽ സെക്രട്ടറി ഉപഹാരങ്ങൾ നൽകി.

അന്താരാഷ്ട്ര മീലാദ് സമ്മേളനം; പ്രചാരണങ്ങൾ പുരോഗമിക്കുന്നു

കോഴിക്കോട്: സെപ്റ്റംബർ 13 ശനിയാഴ്ച കോഴിക്കോട് നടക്കുന്ന അന്താരാഷ്‌ട്ര മീലാദ് സമ്മേളനത്തിന്റെ പ്രചാരണ പരിപാടികൾ അന്തിമഘട്ടത്തോടടുക്കുന്നു. കേരളത്തിന്റെ ആഗോള ബന്ധങ്ങളുടെ കവാടം എന്ന നിലയിലും മുസ്‌ലിം സാംസ്കാരിക കേന്ദ്രം എന്ന നിലയിലും വർഷങ്ങളായി മികച്ച രീതിയിലാണ് അന്താരാഷ്ട്ര മീലാദ് സമ്മേളനം കോഴിക്കോട് നഗരത്തിൽ നടന്നുവരുന്നത്. വിവിധ രാജ്യങ്ങളിലെ പണ്ഡിതരും മുഫ്തിമാരും യൂണിവേഴ്‌സിറ്റി തലവന്മാരും സമസ്ത നേതാക്കളും പങ്കെടുക്കുന്ന ഈ വർഷത്തെ സമ്മേളനം പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് കൂടുതൽ അറിയാനും വിവിധ ദേശങ്ങളിലെ പ്രവാചക പ്രകീർത്തന വൈവിധ്യം ആസ്വദിക്കാനുമുള്ള വേദിയാകും. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണം സമ്മേളനത്തിന്റെ പ്രധാന ആകർഷണമാകും. തിരുനബി ദർശനങ്ങളും മൊഴികളും കൂടുതൽ പ്രസക്തിയാർജിക്കുന്ന സമകാലികാന്തരീക്ഷത്തിൽ അവ കൂടുതൽ ജനങ്ങളിലേക്കും ഇടങ്ങളിലേക്കും പ്രസരിപ്പിക്കുകയാണ് സമ്മേളനത്തിന്റ ദൗത്യം. നൂറിലധികം ദഫ്,സ്‌കൗട്ട്, ഫ്ലവർഷോ സംഘങ്ങൾ അണിനിരക്കുന്ന മെഗാ ദഫ്…

‘സാർവത്രിക വോട്ടവകാശം’: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസ് ശിൽപശാല സംഘടിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ കേരള ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസ് സംഘടിപ്പിച്ച ‘ഇൻക്ലൂസീവ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ’ എന്ന ഏകദിന ശിൽപശാല സംസ്ഥാന ഇലക്ഷൻ കമ്മീഷണർ എ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാർ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളെയും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണ്ണമായും ഉൾപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ശക്തമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരായ വോട്ടർമാരുടെ വോട്ടവകാശം ഉറപ്പാക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. ദേശീയ തലത്തിൽ ജനസംഖ്യയുടെ 2-3 ശതമാനം വരുന്ന ഭിന്നശേഷി വിഭാഗത്തിന്, തിരഞ്ഞെടുപ്പുകളിൽ സുഗമമായി പങ്കെടുക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് സുപ്രീം കോടതിയുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. ഈ ലക്ഷ്യത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരുകളും എൻ‌ജി‌ഒകളും ഒരുമിച്ച് പ്രവർത്തിക്കുന്നു. 18 വയസ്സ് തികയുമ്പോൾ തന്നെ അവരുടെ രജിസ്ട്രേഷൻ പൂർത്തിയാക്കി ഭിന്നശേഷിക്കാരുടെ വോട്ടിംഗ് പ്രക്രിയയിൽ പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി സാർവത്രിക വോട്ടവകാശമാണ്. അർഹരായ ഒരാൾ…

നോർക്ക ബിസിനസ് ലീഡർഷിപ്പ് മീറ്റ്-2025 ന്റെ ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന നോർക്ക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് 2025 ന്റെ ഔദ്യോഗിക വെബ്‌സൈറ്റും ലോഗോയും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ നോർക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ, ലോക കേരള സഭ ഡയറക്ടർ ആസിഫ് കെ. യൂസഫ് എന്നിവർ പങ്കെടുത്തു. സെപ്റ്റംബർ 27 ന് കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ലീഡർഷിപ്പ് മീറ്റ്, ആരോഗ്യ സംരക്ഷണം, ഭാവി സാങ്കേതിക വിദ്യകൾ, സുസ്ഥിരത, വിദ്യാഭ്യാസം, സാമൂഹിക ഉന്നമനം എന്നീ അഞ്ച് പ്രധാന മേഖലകളിലെ കേരളത്തിന്റെ ദീർഘകാല വികസന കാഴ്ചപ്പാടിൽ പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ഒരു വേദിയായിരിക്കും. വ്യവസായം, നയരൂപീകരണം, പദ്ധതി രൂപീകരണം എന്നീ മേഖലകളിൽ ആഗോള പരിചയസമ്പന്നരായ ക്ഷണിക്കപ്പെട്ട മലയാളി പ്രവാസി പ്രൊഫഷണലുകളുമായി സഹകരണ മാതൃകകൾ നടപ്പിലാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.…

ശബരിമല ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികള്‍ ഉടൻ ശ്രീകോവിലിലേക്ക് തിരികെ കൊണ്ടുവരണം: ഹൈക്കോടതി

കൊച്ചി: ശബരിമല ദ്വാരപാലക വിഗ്രഹങ്ങളിൽ നിന്ന് സ്വർണ്ണം പൂശിയത് നീക്കം ചെയ്തതിന് ദേവസ്വം ബോർഡിനെ ഹൈക്കോടതി ശക്തമായി വിമർശിച്ചു. അനുമതിയില്ലാതെ നീക്കം ചെയ്ത സ്വർണ്ണപ്പാളികള്‍ ഉടൻ ശ്രീകോവിലിലേക്ക് തിരികെ നൽകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. കോടതിയുടെ അനുമതിയോടെ മാത്രമേ ശ്രീകോവിലിൽ സ്വർണ്ണം പൂശാൻ പാടുള്ളൂ എന്ന് നേരത്തെ നിർദ്ദേശിച്ചിരുന്നെങ്കിലും, അത് ലംഘിക്കുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് കമ്മീഷണർ കോടതിയിൽ റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ഉത്തരവിനെത്തുടർന്ന്, ഉടൻ തന്നെ അപ്പീൽ നൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. നിയമ വിദഗ്ധരുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും ബോർഡ് അറിയിച്ചു. ചെന്നൈയിൽ ആരംഭിച്ചിരിക്കുന്ന സ്വര്‍ണ്ണപ്പാളികളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാതെ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണം പൂശിയത് തിരികെ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്.

ബസ്സിലെ എസിയ്ക്ക് തണുപ്പ് പോരാ; ടൂറിസ്റ്റ് ബസ് ക്ലീനറെ യാത്രക്കാര്‍ മര്‍ദ്ദിച്ചു

കോഴിക്കോട്: കോഴിക്കോട് ടൂറിസ്റ്റ് ബസിലെ ക്ലീനറെ യാത്രക്കാർ മർദിച്ചു. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അരവിന്ദിനെയാണ് യാത്രക്കാര്‍ മര്‍ദ്ദിച്ച് അവശനാക്കിയത്. ബസിലെ എസിയ്ക്ക് തണുപ്പ് പോരാ എന്ന കാരണം പറഞ്ഞാണ് അരവിന്ദിനെ മര്‍ദ്ദിച്ചത്. പരിക്കേറ്റ യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർഗോഡ്-എറണാകുളം ബസിലെ ജീവനക്കാരനാണ് അരവിന്ദ്. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് ബസ് നന്തിയില്‍ എത്തിയപ്പോള്‍ തളിപ്പറമ്പിൽ നിന്ന് ബസിൽ കയറിയ രണ്ടുപേരാണ് യുവാവിനെ മർദ്ദിച്ചത്. ബസിലെ എസിയ്ക്ക് തണുപ്പു പോരാ എന്നു പറഞ്ഞ് ഇവര്‍ അരവിന്ദിനെ അധിക്ഷേപിക്കുകയും ചെയ്തു. തുടര്‍ന്ന് യാത്രക്കാർ യുവാവുമായി തർക്കത്തിലേർപ്പെടുകയും മുഖത്ത് ആവർത്തിച്ച് മർദ്ദിക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് യുവാവ് കൊയിലാണ്ടി പോലീസിൽ പരാതി നൽകി. ബെംഗളൂരു-കോഴിക്കോട് ഇന്റർസ്റ്റേറ്റ് നൈറ്റ് ബസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.