പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ പേരില്‍ തെരുവുകളിൽ അക്രമികള്‍ അഴിഞ്ഞാടി; നോക്കുകുത്തികളായി പോലീസുകാർ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളെ എന്‍‌ഐ‌എ/ഇഡി വിഭാഗം അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമം. പോലീസിനെതിരെയും അക്രമികള്‍ വ്യാപകമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. സംസ്ഥാനത്തുടനീളം കെഎസ്ആർടിസി ബസുകൾക്കും ലോറികൾക്കും നേരെ കല്ലേറുണ്ടായി. കല്ലേറിൽ ഭൂരിഭാഗം വാഹനങ്ങളുടെയും ചില്ലുകൾ തകർന്നു. എൻഐഎ രൂപീകരണത്തിനു ശേഷമുള്ള ഏറ്റവും വലിയ റെയ്ഡാണ് ഇന്നലെ നടന്നത്. 11 സംസ്ഥാനങ്ങളിലായി രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളിൽ 150ലധികം പിഎഫ്ഐ നേതാക്കളെ എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 50 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തിൽ മിക്കയിടത്തും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലത്ത് യാത്രക്കാരെ അസഭ്യം പറഞ്ഞ പിഎഫ്‌ഐ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാനെത്തിയ പോലീസുകാരെ ബൈക്കിടിപ്പിച്ച് പരിക്കേല്‍പിച്ചു. കണ്ണൂരില്‍ പെട്രോള്‍ ബോംബേറ് നടത്തി. കല്യാശേരിക്കടുത്ത് പെട്രോള്‍ ബോംബുമായി രണ്ട് ബൈക്കുകളില്‍ എത്തിയ അഞ്ച് പേരില്‍ ഒരാള്‍ പോലീസിന്റെ പിടിയിലായി.…

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തൃപ്തര്‍; കോന്നി മെഡിക്കൽ കോളേജിന് അംഗീകാരം ലഭിക്കുമെന്ന് ഉറപ്പായി

തിരുവനന്തപുരം: പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജ് എം.ബി.ബി.എസ്. പ്രവേശനത്തിനായി നടത്തിയ പരിശോധനകളിൽ ദേശീയ മെഡിക്കൽ കമ്മിഷൻ തൃപ്തരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കോന്നി മെഡിക്കൽ കോളേജിന്റെ അംഗീകാരത്തിനായി സർക്കാർ നിരവധി അടിയന്തര ഇടപെടലുകൾ നടത്തിയിട്ടുണ്ട്. കൊവിഡ് പടരുമ്പോഴും മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഏറെ ശ്രദ്ധ നൽകിയിരുന്നു. എത്രയും വേഗം രേഖാമൂലം അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ കോന്നി മെഡിക്കൽ കോളേജിന്റെ വിവിധ തലങ്ങളിൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നിരവധി പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. 250 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി. മെഡിക്കൽ കോളജ് നിർമാണത്തിന് പാരിസ്ഥിതികാനുമതി ലഭിച്ചു. ആശുപത്രിയുടെ സുഗമമായ നടത്തിപ്പിനായി ആശുപത്രി വികസന സമിതി (എച്ച്ഡിഎസ്) രൂപീകരിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, കാന്റീന്‍, ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്‌സുകള്‍, ലോണ്‍ട്രി, അനിമല്‍ ഹൗസ്,…

സംഗീതജ്ഞൻ കൈലാസ് മേനോന്റെ പിതാവ് എആർ രാമചന്ദ്ര മേനോന്‍ അന്തരിച്ചു

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകൻ കൈലാസ് മേനോന്റെ പിതാവ് ഡോ. എ.ആർ. രാമചന്ദ്രമേനോൻ അന്തരിച്ചു. 71 വയസ്സായിരുന്നു. കേരള ഫോറസ്റ്റ് അനാലിസിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിരമിച്ച ശാസ്ത്രജ്ഞൻ എ ആർ രാമചന്ദ്രമേനോൻ ഇന്ന് (വ്യാഴാഴ്ച) രാവിലെയാണ് അന്തരിച്ചത്. ശവസംസ്‌കാരം വെള്ളിയാഴ്ച (സെപ്തംബർ 23) ഉച്ചയ്ക്ക് 1 മണിക്ക് രവിപുരം ശ്മശാനത്തിൽ. https://www.facebook.com/kailasmenon/posts/635518381481186

വിഴിഞ്ഞം സമരം: സമരസമിതി മന്ത്രിതല ചര്‍ച്ച നാളെ വീണ്ടും നടക്കും

തിരുവനന്തപുരം: വിഴിഞ്ഞം സമര സമിതിയെ സർക്കാർ വീണ്ടും ചർച്ചയ്ക്ക് വിളിച്ചു. നാളെ രാവിലെ 11ന് സമരസമിതിയുമായി മന്ത്രിതല ഉപസമിതി ചർച്ച നടത്തും. നേരത്തെ നാല് തവണ സമരസമിതിയുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുറമുഖ നിർമാണം നിർത്തി സാമൂഹിക ആഘാത പഠനം നടത്തണമെന്നതുൾപ്പെടെ ഏഴു ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്നു പിന്മാറില്ലെന്നാണു സമരസമിതിയുടെ തീരുമാനം. ഇന്നലെ സമരസമിതി ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ചർച്ച നടത്തിയിരുന്നു. സമരം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഗവർണർ ഉറപ്പു നൽകിയതായി യോഗത്തിനുശേഷം സമരസമിതി നേതാക്കൾ അറിയിച്ചു. അതേസമയം വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണം നിര്‍ത്തിവെക്കില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. സമരസമിതി മുന്നോട്ടുവച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുകയാണെന്നും അതിനിടെ സമരം തുടരുന്നത് ശരിയല്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. വിഴിഞ്ഞത്തെ സമരപ്പന്തല്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം നോട്ടീസ് നല്‍കിയിരുന്നു.  

പോപ്പുലർ ഫ്രണ്ടിനെതിരായ ഭരണകൂടവേട്ട: ആസൂത്രിത മുസ്ലിം വേട്ടയിൽ പ്രതിഷേധിച്ചു

മലപ്പുറം: ഇഡിയേയും എൻ.ഐ.എയും മുൻനിർത്തി ദേശീയ തലത്തിൽ ആർ.എസ്.എസ് നടത്തുന്ന കർസേവയെ തെരുവിൽ പൗരജനങ്ങളെ അണിനിരത്തി ശക്തമായി പ്രതിരോധിക്കുമെന്ന് ഫ്രറ്റേണിറ്റി. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം പ്രതിഷേധ പരിപാടി മലപ്പുറം ടൗണിൽ പരിപാടി സംഘടിപ്പിച്ചു. സംഘ്പരിവാറിന്റെ നേതൃത്വത്തിലുള്ള മുസ്ലിം വേട്ട അവസാനിപ്പിക്കണമെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ടു ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി സയ്യിദ് ഉമർ തങ്ങൾ പറഞ്ഞു. പരിപാടിയിൽ വെൽഫയർ പാർട്ടി ജില്ല ട്രഷറർ മുനീബ് കാരക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി, ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് ജസീം സുൽത്താൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിയേറ്റ് അംഗം സഹൽ ബാസ് സ്വാഗതവും ജില്ല വൈസ് പ്രസിഡന്റ്‌ സൽമാൻ താനൂർ സമാപനവും നിർവഹിച്ചു. ഷാറൂൻ അഹമ്മദ് നന്ദിയും പറഞ്ഞു. അജ്മൽ തോട്ടോളി, ഷബീർ പി.കെ, ഇർഫാൻ കോട്ടപറമ്പൻ, അജ്മൽ കോഡൂർ, ഹിജാസ്…

പൊടിമറ്റം സെന്റ് മേരീസ് പള്ളി സുവര്‍ണ്ണ ജൂബിലി സമാപനാഘോഷങ്ങള്‍ക്ക് ശനിയാഴ്ച (24.09.22) ജപമാല റാലിയോടെ തുടക്കം

പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്‍ണ്ണജൂബിലിയാഘോഷ സമാപനത്തിന് ശനിയാഴ്ച (24.09.2022) നടക്കുന്ന ജപമാലറാലിയോടെ തുടക്കമാകും. ഉച്ചകഴിഞ്ഞ് 3.45ന് പൊടിമറ്റം സിഎംസി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം ഇടവക വിശ്വാസിസമൂഹമൊന്നാകെ പങ്കെടുക്കുന്ന ജപമാലറാലി ആരംഭിക്കും. പേപ്പല്‍ പതാകയേന്തിയ 50 ബൈക്കുകളില്‍ യുവജനങ്ങള്‍ റാലിയുടെ മുന്‍നിരയില്‍ അണിചേരും. തുടര്‍ന്ന് 50 കൊടികളുമായി കുട്ടികളും വെള്ളക്കുടകളേന്തി വനിതകളും പങ്കെടുക്കും. മാതാവിന്റെ തിരുസ്വരൂപം അലങ്കരിച്ച വാഹനത്തിനു പിന്നാലെ ചെണ്ടമേളങ്ങളും തുടര്‍ന്ന് 32 കുടുംബക്കൂട്ടായ്മാ ലീഡര്‍മാരുടെ നേതൃത്വത്തില്‍ ഇടവകസമൂഹം ജപമാല ചൊല്ലി നീങ്ങും. സെമിനാരിയംഗങ്ങള്‍, വിവിധ സന്യാസ സഭാംഗങ്ങള്‍ എന്നിവര്‍ക്കു പിന്നാലെ ബാന്‍ഡുമേളവും അതിനു പിന്നിലായി മാതാവിന്റെ തിരുസ്വരൂപം കൈകളിലേന്തി പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവരും നീങ്ങും. ജപമാലറാലി പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ കുരിശടിയില്‍ അവസാനിക്കുമ്പോള്‍ സമാപന പ്രാര്‍ത്ഥനയ്ക്ക് വികാരി ഫാ.മാര്‍ട്ടിന്‍ വെള്ളിയാംകുളം, സഹവികാരി ഫാ. സിബി കുരിശുംമൂട്ടില്‍ എന്നിവര്‍ നേതൃത്വം…

ഡാൻസ് കേരള ഡാൻസ് സീസൺ-2 ഗ്രാൻഡ് ഫിനാലെ സീ കേരളം ചാനലിൽ സെപ്റ്റംബർ 24ന്

കൊച്ചി: സീ കേരളം ചാനലിലെ ഏറെ ജനപ്രീതിയാർജ്ജിച്ച നൃത്ത റിയാലിറ്റി ഷോയായ ഡാൻസ് കേരള ഡാൻസ് സീസൺ 2 ഗ്രാൻഡ് ഫിനാലെ ഈ വരുന്ന ശനിയാഴ്ച (സെപ്റ്റംബർ 24) രാത്രി 7 മണി ക്ക് സംപ്രേഷണം ചെയ്യും. ഡാൻസ് റിയാലിറ്റി ഷോകളിൽ മികവിന്റെ പുത്തൻ തലങ്ങൾ താണ്ടിയ ഡാൻസ് കേരള ഡാൻസ് സീസൺ 2 ഗ്രാൻഡ് ഫിനാലെയിലേയ്ക്ക് കടക്കുമ്പോൾ ഏറെ വിസ്മയകരങ്ങളായ നൃത്തപ്രകടങ്ങൾക്കാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ശനിയാഴ്‌ച ഗ്രാൻഡ് ഫിനാലെ വേദിയിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്‌ചവെക്കാനൊരുങ്ങുന്നത് മുനീർ, ജിഷ്ണുദാസ്, അഭിനവ് – സാനിയ (ഡ്യുയറ്റ്), നിഖിൽ വിജയലക്ഷ്മി – സൂര്യ (ഡ്യൂയറ്റ്), ഡയനാമിക്ക് ഹീറോസ് (ഗ്രൂപ്പ്) എന്നിവരാണ്. എറണാകുളം വൈപ്പിൻ സ്വദേശിയായ മുനീർ അസാമാന്യമായ മെയ്‌വഴക്കത്തിലൂടെ ഡാൻസ് കേരള ഡാൻസ് സീസൺ 2 വിലുടനീളം തകർപ്പൻ പ്രകടനങ്ങളാണ് കാഴ്‌ചവച്ചിട്ടുള്ളത്. ഏറെ പ്രതിസന്ധികളിലൂടെ മുന്നോട്ടു പോകുന്ന തന്റെ കുടുംബത്തിന്…

പ്രളയത്തിൽ തകർന്ന വീട് പുനർനിർമ്മിച്ചു നൽകി ഏരിസ് ഗ്രൂപ്പ്‌

പ്രളയക്കെടുതിയിൽ വാസയോഗ്യമല്ലാത്ത രീതിയിൽ വീട് തകർന്നുപോയ വീട് പുനർനിർമ്മിച്ചു നൽകി ഏരിസ് ഗ്രൂപ്പ്‌. നവീകരിച്ച വീടിന്റെ താക്കോൽ, ഏരിസ് ഗ്രൂപ്പ്‌ സി ഇ ഒയും സ്ഥാപക ചെയർമാനുമായ ഡോ. സോഹൻ റോയ് കൈമാറി. ഗ്രൂപ്പ്‌ മാനേജിംഗ് ഡയറക്ടർ പ്രഭിരാജ് നടരാജൻ ചടങ്ങിൽ സംബന്ധിച്ചു. ചെങ്ങന്നൂർ കല്ലേലിൽ ഇടനാട് പുത്തൻകാവ് സ്വദേശിനി സ്വപ്നലേഖയ്ക്കാണ് പ്രളയത്തിൽ വീട് മുങ്ങിപ്പോയതിനെത്തുടർന്ന് കിടപ്പാടം നഷ്ടമായത്. ആറ് പേർ അടങ്ങുന്ന കുടുംബത്തിന്റെ ദുരവസ്ഥ അറിഞ്ഞ് സ്ഥാപനത്തിന്റെ കേരളാ ഘടകം സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. തോമസ്, സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള നാട്ടുകാരും ഏരീസ് ഗ്രൂപ്പ്‌ ഉദ്യോഗസ്ഥനായ ജെസനും ചേർന്നാണ് നവീകരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. സ്ഥാപനത്തിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയിൽപ്പെടുത്തി പണികൾ പൂർത്തിയാക്കുകയായിരുന്നു. പ്രളയ സമയത്തും നിരവധി സാമൂഹ്യ ക്ഷേമ പദ്ധതികൾ സ്ഥാപനം ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും വെന്റിലേറ്ററുകൾ, മാസ്ക്, എന്നിവ വിതരണം ചെയ്യുകയും…

പ്രായപൂര്‍ത്തിയാകാത്ത വീട്ടുജോലിക്കാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡോക്ടര്‍ ദമ്പതിമാരെ അറസ്റ്റു ചെയ്തു

കോഴിക്കോട്: പന്തീരാങ്കാവിൽ വീട്ടുജോലി ചെയ്യാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഡോക്ടർ ദമ്പതികൾ അറസ്റ്റിൽ. ഉത്തര്‍പ്രദേശ് സ്വദേശി ഡോ.മിര്‍സ മുഹമ്മദ് കമ്രാന്‍ (40), ഭാര്യ റുമാന (30) എന്നിവരാണ് അറസ്റ്റിലായത്. മെയ് മാസത്തിലാണ് അലിഗഢില്‍ നിന്നുള്ള പതിമൂന്നുകാരിയായ പെൺകുട്ടി വീട്ടുജോലിക്കായി പന്തീരാങ്കാവിലെ ഡോക്ടറുടെ ഫ്‌ളാറ്റിൽ എത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെണ്‍കുട്ടിക്ക് വീട്ടുകാരില്‍ നിന്ന് ക്രൂര മര്‍ദമേല്‍ക്കുന്ന കാര്യം അയല്‍വാസികളാണ് ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയെ ഇന്നലെ (സെപ്‌റ്റംബര്‍ 21) രാത്രി കോഴിക്കോട് വെള്ളിമാട്‌കുന്നിലെ ബാലിക മന്ദിരത്തിലേക്ക് മാറ്റി. ഡോക്ടറും ഭാര്യയും ചേർന്ന് ചൂടുള്ള ചട്ടുകം കൊണ്ട് പൊള്ളിച്ചതായി പെൺകുട്ടി പോലീസിന് മൊഴി നൽകി. തുടർന്ന് ഇരുവർക്കുമെതിരെ കുട്ടികളെ കടത്തൽ, തടങ്കലിൽ വയ്ക്കൽ, ക്രൂരമായി പരിക്കേൽപ്പിക്കൽ, ബാലവേല തുടങ്ങിയ കുറ്റങ്ങൾക്ക് പൊലീസ് കേസെടുത്തു. ഡോ. മിർസ മുഹമ്മദ് കമ്രാൻ കോഴിക്കോട്ടെ…

തീവ്രവാദ ധനസഹായം: പത്ത് സംസ്ഥാനങ്ങളിൽ എൻഐഎയും ഇഡിയും റെയ്ഡ് നടത്തി; നൂറിലധികം പി‌എഫ്‌ഐ നേതാക്കൾ അറസ്റ്റിൽ

ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി), സംസ്ഥാന പോലീസ് സേന എന്നിവയുടെ സംയുക്ത സംഘം 10 സംസ്ഥാനങ്ങളിലായി നടത്തിയ റെയ്‌ഡുകളിൽ നൂറിലധികം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) നേതാക്കളെ അറസ്റ്റ് ചെയ്‌തതായി വൃത്തങ്ങൾ അറിയിച്ചു. നാളിതുവരെയുള്ള ഏറ്റവും വലിയ അന്വേഷണ പ്രക്രിയയിൽ ഒന്നിലധികം സ്ഥലങ്ങളിൽ തിരച്ചിൽ നടക്കുന്നു. “ഭീകരവാദത്തിന് ധനസഹായം നൽകൽ, പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കൽ, നിരോധിത സംഘടനകളിൽ ചേരാൻ ആളുകളെ തീവ്രവാദിവൽക്കരിക്കൽ” എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുടെ താമസസ്ഥലത്തും ഔദ്യോഗിക സ്ഥലങ്ങളിലുമാണ് തിരച്ചില്‍ നടക്കുന്നത്. “10 സംസ്ഥാനങ്ങളിലായി നടന്ന തിരച്ചിലില്‍ NIA, ED, സംസ്ഥാന പോലീസ് എന്നിവ 100 ലധികം PFI കേഡർമാരെ അറസ്റ്റ് ചെയ്തു,” വൃത്തങ്ങൾ പറഞ്ഞു. തെലങ്കാന, കേരളം, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു. പിഎഫ്ഐ കേസിൽ ഈ മാസം ആദ്യം…