ആലപ്പുഴ: വേനല്‍മഴയില്‍ വന്‍ കൃഷിനാശമുണ്ടായ കുട്ടനാട്ടിലെ പാടശേഖരം യു.ഡി.എഫ് പ്രതിനിധി സംഘം സന്ദര്‍ശിക്കുന്നു. ചമ്പക്കുളം കൃഷിഭവനു കീഴിലുള്ള പാടശേഖരത്താണ് യു.ഡി.എഫ് നേതാക്കള്‍ ആദ്യമെത്തിയത്. ഇവിടെ 900 ഏക്കറോളം വിസ്തൃതിയുള്ള പാടശേഖരമാണ്. ഏറ്റവും കൂടുതല്‍ കുഷിനാശം ഉണ്ടായതും ഇവിടെയാണ്. കണ്ണീര്‍ പാടങ്ങളായ ഈ പാടശേഖരങ്ങളിലെ കര്‍ഷകര്‍ വട്ടിപ്പലിശയ്ക്കും പണയം വച്ചുമാണ് പണം കണ്ടെത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പലര്‍ക്കും വിള ഇന്‍ഷുറന്‍സ് പരിരക്ഷയില്ല. മില്ലുകള്‍ക്ക് ഒരു കാരണവശാലും സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇന്നലെ കൊയ്ത്ത് തുടങ്ങേണ്ട പാടങ്ങളാണ് വെള്ളത്തിനടിയിലായത്. കുട്ടനാട്ടിലെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ കൃഷിമന്ത്രിയും ജലവിഭവമന്ത്രിയും കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ സംഘത്തിലുണ്ട്. കൃഷിനാശത്തെ തുടര്‍ന്ന് തിരുവല്ല നിരത്ത് ഇന്നലെ കര്‍ഷകര്‍ ആത്മഹത്യ…
Category: KERALA
സിഐടിയു വിട്ട് സ്വതന്ത്ര സംഘടന രൂപീകരിച്ച തൊഴിലാളി ജീവനൊടുക്കി; സിപിഎം നേതാക്കളുടെ ഭീഷണിമൂലമെന്ന് കുടുംബം
തൃശൂര്‍: സിഐടിയു വിട്ട് സ്വതന്ത്ര സംഘടന രൂപീകരിച്ച തൊഴിലാളി ജീവനൊടുക്കി. പീച്ചി സ്വദേശി സജിയാണ് ജീവനൊടുക്കിയത്. സി.പി.എം ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിമാര്‍ വധിക്കുമെന്ന ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാര്‍ പറയുന്നു. ആരോപണം നേരിടുന്ന സിപിഎം നേതാക്കള്‍ക്കെതിരെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശമുണ്ട്. സജിയുടെ മരണത്തില്‍ പീച്ചി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, ഈ നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം. പീച്ചി സിഐടിയു ഘടകത്തില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് ഒരുവിഭാഗം തൊഴിലാളികള്‍ സംഘടന വിട്ട് സ്വതന്ത്ര സംഘടന രൂപീകരിക്കുകയായിരുന്നു.
മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റ് ബസ് കന്നിയാത്രയില്‍ അപകടത്തില്‍പ്പെട്ടു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴിലെ പുതിയ സ്ഥാപനമായ കെ സ്വിഫ്‌റിന് കന്നിയാത്രയില്‍ അപകടം. തിരുവനന്തപുരം തമ്പാനൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത ആദ്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകിട്ട് തമ്പാനൂരില്‍ നിന്നും പുറപ്പെട്ട ബസ് തിരുവനന്തപുരം കല്ലമ്പലത്തിന് സമീപം അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ ആളപായമോ യാത്രക്കാര്‍ക്കോ പരിക്കോ ഇല്ല. എന്നാല്‍ ഗജരാജ വോള്‍വോ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകി പോയിട്ടിട്ടുണ്ട്. ഈ മിററിന് പകരമായി കെഎസ്ആര്‍ടിസിയുടെ സൈഡ് മിറര്‍ ഫിറ്റ് ചെയ്ത് സര്‍വ്വീസ് തുടര്‍ന്നു. സംസ്ഥാനത്തെ പൊതുഗതാഗതമേഖലിയില്‍ പുതുയുഗത്തിന് തുടക്കം എന്ന അവകാശവാദവുമായാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് തുടക്കമായിരിക്കുന്നത്. ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണിത്. സര്‍ക്കാര്‍ അനുവദിച്ച 100 കോടി കൊണ്ട് വാങ്ങിയ 116 ബസ്സുകളുമായാണ് തുടക്കം, ഇതില്‍ 8 എസി സ്‌ളീപ്പറും, 20 എസി സെമി സ്‌ളീപ്പറും ഉള്‍പ്പെടുന്നു.
മന്ത്രിയേയും ചെയര്‍മാനേയും പരിഹസിച്ച് സിഐടിയു;വകുപ്പിനെക്കുറിച്ച് അറിയില്ലെങ്കില്‍ ഇട്ടിട്ടുപോകണം
തിരുവനനന്തപുരം: വൈദ്യുതി(മന്ത്രിയേയും ബോര്‍ഡ് ചെയര്‍മാനേയും പരിഹസിച്ച് സി ഐ ടി യു. ഓഫിസേഴ്‌സ് അസോസിയേഷന്റെ സമരം തീര്‍ക്കാന്‍ മന്ത്രി ചര്‍ച്ചയ്ക്ക് തയാറാകാത്തതിനെത്തുടര്‍ന്നാണ് പരിഹാസം. രാവിലെ ബോര്‍ഡ് ചെയര്‍മാനുമായി ചര്‍ച്ച നടത്തിയ മന്ത്രി സമരം ചെയ്യുന്നവരുമായി ചര്‍ച്ചയ്ക്ക് ഇല്ലെന്നും ബോര്‍ഡ് ചര്‍ച്ച നടത്തുമെന്നും വ്യക്തമാക്കിയിരുന്നു . ഇതിനെതിരെയാണ് സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എസ് സുനില്‍ കുമാറിന്റെ പരിഹാസം. പാലക്കാട്ട് കൊതുമ്പിന് മുകളില്‍ കൊച്ചങ്ങ വളരുകയാണ്. വൈദ്യുതി വകുപ്പിന്റെ ചുമതല ഈ മന്ത്രി ഏറ്റെടുത്ത ശേഷമാണിത്. വകുപ്പിനെ കുറിച്ച് അറിയില്ലെങ്കില്‍ ഇട്ടിട്ടു പോകണം. മുന്നണി മര്യാദ കൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എസ് സുനില്‍ കുമാര്‍ പറഞ്ഞു. ചെയര്‍മാന് എതിരേയും സി ഐ ടി യു പരിഹാസം നടത്തി. ചില സംഘടനകളുടെ താത്പര്യത്തിനു വേണ്ടി നില്‍ക്കുന്ന…
തൃക്കാക്കരയില്‍ കരുത്തുറ്റ സ്ഥാനാര്‍ഥിയെന്ന് കെ. സുധാകരന്‍; പി.ടി തോമസിന്റെ ഭാര്യയെ നേതാക്കള്‍ സന്ദര്‍ശിച്ചു
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസ്. അന്തരിച്ച എം.എല്‍.എ. പി.ടി. തോമസിന്റെ ഭാര്യ ഉമാ തോമസുമായി കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടിലെത്തി ചര്‍ച്ചനടത്തി. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തുടങ്ങിയവരാണ് ഉമാ തോമസിനെ വീട്ടിലെത്തി സന്ദര്‍ശിച്ചത്. അതേസമയം, ഇത് വെറുമൊരു സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നായിരുന്നു കെ. സുധാകരന്റെ പ്രതികരണം. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ കരുത്തുറ്റ സ്ഥാനാര്‍ഥി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമാ തോമസിനെ സന്ദര്‍ശിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ എറണാകുളം ഡി.സി.സി. ഓഫീസില്‍ യോഗം ചേര്‍ന്നിട്ടുണ്ട്. തൃക്കാക്കരയിലെ സ്ഥാനാര്‍ഥി നിര്‍ണയം ഈ യോഗത്തിലും ചര്‍ച്ചയാകുമെന്നാണ് സൂചന. വി.ടി. ബല്‍റാം അടക്കമുള്ള യുവനേതാക്കളുടെ പേരുകളും കോണ്‍ഗ്രസിന്റെ പരിഗണനയിലുണ്ടെന്നാണ് വിവരം.
കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യാനാകില്ലെന്ന് ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യാനാവില്ലെന്ന് ക്രൈംബ്രാഞ്ച്. ബുധനാഴ്ച വീട്ടില്‍വച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ മാധവന്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. ഈ ആവശ്യമാണ് ക്രൈംബ്രാഞ്ച് തള്ളിയത്. കേസിലെ സാക്ഷി എന്ന നിലയ്ക്കാണ് കാവ്യയെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നത്. സാക്ഷിയായതിനാല്‍ തനിക്ക് ഉചിതമായ സ്ഥലം തെരഞ്ഞെടുക്കാമെന്ന നിലപാടിലായിരുന്നു കാവ്യ മാധവന്‍. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായാണ് കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. പുതിയ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
കളക്ടര്‍മാര്‍ കാപ്പ ചുമത്തുന്നത് വേഗത്തിലാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഗുണ്ടാനിയമപ്രകാരമുള്ള പോലീസിന്റെ ശിപാര്‍ശകള്‍ പരിശോധിക്കാന്‍ ഒരു ഡപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള കളക്ട്രേറ്റുകളില്‍ സെല്‍ രൂപീകരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് ശിപാര്‍ശകളില്‍ കളക്ടര്‍മാര്‍ പ്രത്യേക ശ്രദ്ധ നല്‍കുകയും ജില്ലാ പോലീസ് മേധാവിമാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയും വേണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കാപ്പാ നിയമ പ്രകാരം ഗുണ്ടകളെ കരുതല്‍ തടുങ്കലില്‍ എടുക്കുന്നതിനും നാടുകടത്തുന്നതിനുമുള്ള ശിപാര്‍ശകളില്‍ കളക്ടര്‍മാര്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നില്ലെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിരുന്നു. ഗുണ്ടാനിയമത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നല്‍കുന്ന ശിപാര്‍ശകളില്‍ മൂന്നാഴ്ചക്കകം ജില്ലാ കളക്ടമാര്‍ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
പ്രതിദിന കോവിഡ് കണക്കുകള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിച്ചു. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ രണ്ടു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ തുടര്‍ന്നുവന്നിരുന്ന പതിവാണ് നിര്‍ത്തിവയ്ക്കുന്നത്. പുതിയ കേസുകള്‍, രോഗമുക്തി നേടിയവര്‍, ചികിത്സയില്‍ കഴിയുന്നവര്‍, സാമ്പിള്‍ പരിശോധിച്ചത്, കോവിഡ് മരണം, ഇതുവരെ മരിച്ചവരുടെ എണ്ണം, ജില്ല തിരിച്ചുള്ള കണക്ക് തുടങ്ങിയ വിവരങ്ങളാണ് എല്ലാ ദിവസവും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നത്.
ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു
തിരുവല്ല: നടന്‍ ഗിന്നസ് പക്രുവിന്റെ കാര്‍ തിരുവല്ലയില്‍ അപകടത്തില്‍പ്പെട്ടു. പക്രു സഞ്ചരിച്ച കാറും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിന്നു. ആര്‍ക്കും പരിക്കില്ലെന്നു പോലീസ് പറഞ്ഞു. തിരുവല്ല ബൈപാസില്‍ മഴുവങ്ങാടുചിറയ്ക്കു സമീപം പാലത്തില്‍ ഉച്ചയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്കു പോവുകയായിരുന്ന പക്രുവിന്റെ വാഹനത്തില്‍, ചെങ്ങന്നൂര്‍ ഭാഗത്തേക്കു പോയ ലോറി മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ഇടിക്കുകയായിരുന്നു.
കൊല്ലത്ത് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐയേയും കുടുംബത്തേയും കൈകാര്യം െചയ്ത് ബൈക്ക് യാത്രികര്‍
കൊല്ലം: കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ ആക്രമണം. കുണ്ടറ പോലീസ് സ്റ്റേഷനിലെ സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐക്കും മകനും ഭാര്യയ്ക്കുമാണ് മര്‍ദനമേറ്റത്. ഓവര്‍ടേക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ പുത്തൂര്‍ സ്വദേശികളായ രണ്ടു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. എസ്‌ഐയുടെ മകനെ യുവാക്കള്‍ ഹെല്‍മറ്റ് കൊണ്ട് അടിച്ചുവെന്നും പരാതിയുണ്ട്. നാട്ടുകാരില്‍ ചിലരും ഇവരെ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്.
