മന്ത്രിയേയും ചെയര്‍മാനേയും പരിഹസിച്ച് സിഐടിയു;വകുപ്പിനെക്കുറിച്ച് അറിയില്ലെങ്കില്‍ ഇട്ടിട്ടുപോകണം

തിരുവനനന്തപുരം: വൈദ്യുതി(മന്ത്രിയേയും ബോര്‍ഡ് ചെയര്‍മാനേയും പരിഹസിച്ച് സി ഐ ടി യു. ഓഫിസേഴ്‌സ് അസോസിയേഷന്റെ സമരം തീര്‍ക്കാന്‍ മന്ത്രി ചര്‍ച്ചയ്ക്ക് തയാറാകാത്തതിനെത്തുടര്‍ന്നാണ് പരിഹാസം. രാവിലെ ബോര്‍ഡ് ചെയര്‍മാനുമായി ചര്‍ച്ച നടത്തിയ മന്ത്രി സമരം ചെയ്യുന്നവരുമായി ചര്‍ച്ചയ്ക്ക് ഇല്ലെന്നും ബോര്‍ഡ് ചര്‍ച്ച നടത്തുമെന്നും വ്യക്തമാക്കിയിരുന്നു . ഇതിനെതിരെയാണ് സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എസ് സുനില്‍ കുമാറിന്റെ പരിഹാസം.

പാലക്കാട്ട് കൊതുമ്പിന് മുകളില്‍ കൊച്ചങ്ങ വളരുകയാണ്. വൈദ്യുതി വകുപ്പിന്റെ ചുമതല ഈ മന്ത്രി ഏറ്റെടുത്ത ശേഷമാണിത്. വകുപ്പിനെ കുറിച്ച് അറിയില്ലെങ്കില്‍ ഇട്ടിട്ടു പോകണം. മുന്നണി മര്യാദ കൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എസ് സുനില്‍ കുമാര്‍ പറഞ്ഞു.

ചെയര്‍മാന് എതിരേയും സി ഐ ടി യു പരിഹാസം നടത്തി. ചില സംഘടനകളുടെ താത്പര്യത്തിനു വേണ്ടി നില്‍ക്കുന്ന അര സംഘിയാണ് കെ എസ് ഇ ബി ബോര്‍ഡ് ചെയര്‍മാന്‍ ബി.അശോക് . ചെയര്‍മാന് മീഡിയ മാനിയയാണ്. ജാസ്മിന്‍ ബാനുവിനെതിരായ ചെയര്‍മാന്റെ പരാമര്‍ശം ശരിയോ തെറ്റോ എന്ന് മന്ത്രി വ്യക്തമാക്കണം. മന്ത്രിയുടെ അനുമതി യോടെയാണോ ചെയര്‍മാന്‍ മാധ്യമങ്ങില്‍ തൊഴിലാളി വിരുദ്ധ പരാമര്‍ശം നടത്തിയതെന്ന് വ്യക്തമാക്കണം. അല്ലെങ്കില്‍ ചെയര്‍മാനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി തയ്യാറാകണമെന്നും സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എസ് സുനില്‍ കുമാര്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News