ചലച്ചിത്ര പ്രവര്‍ത്തകന്‍ ജോണ്‍ പോളിന്റെ ചികിത്സ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് തുക അനുവദിച്ചു

തിരുവനന്തപുരം: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നു ചികിത്സയില്‍ കഴിയുന്ന തിരക്കഥാകൃത്ത് ജോണ്‍ പോളിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിച്ചു. ശ്വാസ തടസവും മറ്റ് ആരോഗ്യപ്രശ്നങ്ങളും മൂലം രണ്ട് മാസത്തോളമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയെ തുടര്‍ന്ന് കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ സുഹൃത്തുക്കള്‍ സഹായമഭ്യര്‍ഥിച്ച് രംഗത്തെത്തിയിരുന്നു.      

ചലച്ചിത്ര- നാടക നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര- നാടക നടന്‍ കൈനകരി തങ്കരാജ് (77) അന്തരിച്ചു. കൊല്ലം കേരളപുരം വേലംകോണം സ്വദേശിയാണ്. ഈ.മ.യൗ, ലൂസിഫര്‍ , ഇഷ്ഖ്, ഹോം എന്നീ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്. നാടക നടനായാണ് അഭിനയരംഗത്ത് പ്രവേശിച്ചത്. കെ.എസ്.ആര്‍.ടിസിയിലെയും കയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചാണ് അഭിനയത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. 10,000ലേറെ വേദികളില്‍ നാടകം അവതരിപ്പിച്ചു. കേരളപുരം വേലംകോണത്തെ വസതിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കായിരുനു അന്ത്യം. കരള്‍രോഗത്തിന് ചികിത്സയില്‍ കഴിയുകയായിരുന്നു. പ്രേം നസീര്‍ നായകനായ ആനപ്പാച്ചന്‍ ആയിരുന്നു ആദ്യ ചിത്രം. പ്രേംനസീറിന്റെ അച്ഛനായി അഭിനയിച്ചു ശ്രദ്ധ നേടി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ സിനിമയിലെ മുഖ്യകഥാപാത്രമായ വാവച്ചനായാണ് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്. 35ല്‍പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.  

കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ ബൈക്കില്‍ അഭ്യാസ പ്രകടനം; അഞ്ച് പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ ബൈക്കില്‍ അപകടകരമായ രീതിയില്‍ അഭ്യാസം കാണിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. കുന്നംകുളം അയ്നൂര്‍ സ്വദേശികളായ സുഷിന്‍, നിഖില്‍ദാസ്, അതുല്‍, അതിഷ്, മുഹമ്മദ് യാസിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ രണ്ട് ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ ഒരാളെയും ഒരു ബൈക്കും പിടികൂടാനുണ്ട്. കേസിലെ പ്രതികളായ ഏഴ് പേരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. കോഴിക്കോട് തൊട്ടില്‍പ്പാലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിന് മുന്നില്‍ പെരുമ്പിലാവിനും കുന്നംകുളത്തിനും ഇടയില്‍ പുലര്‍ച്ചെ ഒന്നോടെയാണ് യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തിയത്. മൂന്ന് ബൈക്കുകളിലായി ഏഴ് യുവാക്കളാണ് ഉണ്ടായിരുന്നത്. ഇവര്‍ ബസിലുണ്ടായിരുന്ന സ്ത്രീകള്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തി. ബസിന്റെ ഇരുവശങ്ങളിലും കല്ല് വച്ച് ഇടിച്ചു. ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുമോയെന്ന് ഭയന്നുവെന്ന് ഡ്രൈവര്‍ പ്രതികരിച്ചു. സംഭവം സമയം സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 80ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ഇവര്‍…

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടിയില്‍ സതീശന്‍ പങ്കെടുക്കില്ലെന്ന് വി.ഡി സതീശനും മുസ്ലീം ലീഗും

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടിയല്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പങ്കെടുക്കില്ല. സില്‍വര്‍ലൈന്‍ സമരത്തിനിടെ ഒരുതരത്തിലുള്ള യോജിപ്പും വേണ്ടെന്നാണ് സതീശന്റെ തീരുമാനം. കണ്ണൂരില്‍ നടക്കുന്ന ചടങ്ങിലേക്ക് സതീശനെയും വിളിച്ചിരുന്നു. ഇന്ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. പോലീസ് മൈതാനിയിലെ എന്റെ കേരളം മെഗാ എക്സിബിഷനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു വാര്‍ഷിക പരിപാടികളില്‍ മുസ്ലീം ലീഗ് പങ്കെടുക്കില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പറഞ്ഞത് തന്നെയാണ് മുസ്ലിം ലീഗിന്റെയും നിലപാടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാര്‍ വാര്‍ഷികാഘോഷ പരിപാടികളില്‍ പ്രതിപക്ഷം പങ്കെടുക്കാതെയിരിക്കുന്നത് ഇത് ആദ്യമല്ല. റമദാന്‍ മാസത്തില്‍ സില്‍വര്‍ ലൈന്‍ കല്ലിടല്‍ ഒഴിവാക്കേണ്ടത് സര്‍ക്കാര്‍ തീരുമാനിക്കേണ്ട കാര്യമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മെയ് 20 വരെ നീളുന്ന വാര്‍ഷികാഘോഷ പരിപാടികളാണ് സംസ്ഥാനത്താകെ സംഘടിപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് മെയ് 20നായിരിക്കും വാര്‍ഷികാഘോഷ…

മൂവാറ്റുപുഴയില്‍ കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്തു; പൂട്ട് പൊളിച്ച് മാത്യു കുഴല്‍നാടന്‍ എം.എല്‍.എയും നാട്ടുകാരും

മൂവാറ്റുപുഴ: അച്ഛനും അമ്മയും വീട്ടില്‍ ഇല്ലാത്ത സമയം മക്കളായ പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികളെ വീട്ടില്‍ നിന്നും പുറത്താക്കി ജപ്തി ചെയ്ത് ബാങ്കിന്റെ ക്രൂരത. മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തില്‍ വലിയപറമ്പില്‍ അജേഷിന്റെ വീടാണ് അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയാണ് അജേഷിന് കൂട്ടിരിക്കുന്നത്. ജപ്തി നടപടിയുമായി ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ നാല് കുട്ടികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ ജപ്തി നടപടിക്ക് സാവകാശം അഭ്യര്‍ഥിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. ഇവര്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി. എന്നാല്‍ വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ നേതൃത്വത്തില്‍ പ്രാദേശിക നേതാക്കള്‍ എത്തി പ്രതിഷേധിക്കുകയായിരുന്നു. ബാങ്ക് അധികൃതര്‍ നേരിട്ടെത്തി ജപ്തി ചെയ്ത വീട് തുറന്ന് കൊടുക്കുമെന്ന് എംഎല്‍എയെ അറിയിച്ചിരുന്നു. രാത്രി വൈകിയിട്ടും ബാങ്കിന്റെ ഭാഗത്തു നിന്നും വീട് തുറന്നുകൊടുക്കാനുള്ള നടപടികള്‍ ഒന്നും ഉണ്ടാവാത്തതോടെ എംഎല്‍എ…

ജി. സുധാകരനും പാര്‍ട്ടിയും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് കോടിയേരി

കണ്ണൂര്‍: ജി. സുധാകരനും പാര്‍ട്ടിയും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുധാകരന്‍ പാര്‍ട്ടി കോണ്‍ഗ്രസിന് എത്തില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. പകരം പ്രതിനിധിയെ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ അസ്വഭാവികതയൊന്നും ഇല്ലെന്നും കോടിയേരി പറഞ്ഞു. കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ലെന്ന് സുധാകരന്‍ നേരത്തെ അറിയിച്ചിരുന്നു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചത്. തനിക്ക് പകരമായി ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ. മഹേന്ദ്രന്റെ പേര് നിര്‍ദ്ദേശിച്ച് സുധാകരന്‍ ജില്ലാ സെക്രട്ടറി ആര്‍. നാസറിന് കത്തും നല്‍കിയിരുന്നു 23-മത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസാണ് കണ്ണൂരില്‍ നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 800 ഓളം പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. അവര്‍ക്കെല്ലാം കേരളത്തിലെ പാര്‍ട്ടിയുടെ ചരിത്രം മനസ്സിലാക്കാന്‍ ഉതകും വിധം സംവിധാനങ്ങള്‍ അക്കാദമിയില്‍ ഒരുക്കും.

കോതമംഗലം എസ്.എച്ച് കോണ്‍വെന്റില്‍ സന്യാസ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു

കോതമംഗലം: കന്യാസ്ത്രീ മഠത്തില്‍ ഒരു സന്യാസ വിദ്യാര്‍ഥി തൂങ്ങിമരിച്ചു. കോതമംഗലം എസ്എച്ച് സമൂഹത്തിലെ അന്നു അലക്സി (21) നെയാണ് കോതമംഗലം നോവിഷ്യേറ്റ് ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്‌കാരം നടത്തി. തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനിയാണ് അന്നു അലക്‌സ്‌ ഏപ്രില്‍ ഒന്നിന് രാത്രി10.15 വരെ മഠത്തിലെ പൊതു പരിപാടികളിലെല്ലാം പങ്കെടുത്തിരുന്നു. രാത്രി 11ന് നിശ്ചയിച്ചിരുന്ന പ്രത്യേക പ്രാര്‍ഥനയ്ക്ക് ചാപ്പലില്‍ അന്നുവിനെ കാണാതെ വന്നതോടെയാണ് മുറിയില്‍ അന്വേഷിച്ചത്. അകത്തുനിന്നു കുറ്റിയിട്ടിരിക്കുന്നതായി കാണപ്പെട്ട താഴത്തെ നിലയിലുള്ള ഒരു മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

കൊച്ചിയില്‍ പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളോട് ബൈക്കിലെത്തി ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

കൊച്ചി: പനമ്പിള്ളി നഗര്‍ ഭാഗത്തു രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ സ്ഥിരമായി ശല്യം ചെയ്തിരുന്ന യുവാവ് പിടിയില്‍. കോട്ടയം കുറവിലങ്ങാട് കുളത്തൂര്‍ സ്വദേശി ഇമ്മാനുവല്‍ സി.കുര്യനെയാണ് (31) സിറ്റി പൊലീസ് കമ്മിഷ്ണറുടെ പ്രത്യേക അന്വേഷണ സംഘമായ ഷാഡോ പൊലീസ് അറസ്റ്റു ചെയ്തത്. മൂവാറ്റുപുഴയില്‍ വാഹന ഷോറൂമില്‍ സിവില്‍ എന്‍ജിനീയറായി ജോലി നോക്കുകയാണ് ഇയാള്‍. പുലര്‍ച്ചെ മൂന്നിന് മൂവാറ്റുപുഴയില്‍ നിന്ന് ഇയാള്‍ കൊച്ചിയിലേക്ക് സ്‌കൂട്ടറില്‍ എത്തിയാണ് സ്ത്രീകളെ ഉപദ്രവിച്ചിരുന്നത്. സ്്രതീകള്‍ക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും അതിക്രമം നടത്തിയശേഷം അതിവേഗം സ്‌കൂട്ടര്‍ ഓടിച്ചുപോകുകയുമായിരുന്നു ഇയാളുടെ രീതി. നമ്പര്‍ പ്ലേറ്റ് നീക്കിയ സ്‌കൂട്ടറിലാണ് ഇയാള്‍ കറങിയിരുന്നത്. ഇടപ്പള്ളിയിലും പനമ്പള്ളി നഗറിലുമായി അഞ്ച് കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിസിടിവി കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. പനമ്പിള്ളി നഗര്‍ ഭാഗത്തുനിന്നും 75 സിസിടിവി കാമറകളിലെ ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. നഗരത്തിന്റെ…

സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണയ്ക്കും വില കൂടി; ലിറ്ററിന് 22 രൂപയുടെ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണയ്ക്കും വില കൂടി. ലിറ്ററിന് 22 രൂപ കൂടിയാണ് വര്‍ധിക്കുന്നത്. 59 രൂപ ലിറ്ററിനുണ്ടായിരുന്ന മണ്ണെണ്ണക്ക് ഈ മാസം മുതല്‍ 81 രൂപയാകും റേഷന്‍ കടയിലെ വില. ഈ മാസം മുതല്‍ മണ്ണെണ്ണ ലിറ്ററിന് 80 രൂപ ആയിരിക്കുമെന്ന് മൊത്ത വിതരണക്കാര്‍ക്ക് വിവരം ലഭിച്ചു. അതേസമയം ഇത്രയും ഉയര്‍ന്ന വിലയ്ക്ക് മണ്ണെണ്ണ എടുക്കാനാവില്ലെന്ന നിലപാടിലാണ് മൊത്ത വിതരണക്കാര്‍.

കേരളത്തില്‍ 331 പേര്‍ക്ക് കോവിഡ്-19; ആകെ മരണം 68,066

കേരളത്തില്‍ 331 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 69, തിരുവനന്തപുരം 48, കോട്ടയം 43, തൃശൂര്‍ 32, കൊല്ലം 30, കോഴിക്കോട് 20, പത്തനംതിട്ട 18, ഇടുക്കി 16, ആലപ്പുഴ 14, മലപ്പുറം 13, കണ്ണൂര്‍ 9, പാലക്കാട് 7, വയനാട് 7, കാസര്‍ഗോഡ് 5 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,230 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 8 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 65 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,066 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 472 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 60,…