കൊച്ചിയില്‍ പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളോട് ബൈക്കിലെത്തി ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

കൊച്ചി: പനമ്പിള്ളി നഗര്‍ ഭാഗത്തു രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ സ്ഥിരമായി ശല്യം ചെയ്തിരുന്ന യുവാവ് പിടിയില്‍. കോട്ടയം കുറവിലങ്ങാട് കുളത്തൂര്‍ സ്വദേശി ഇമ്മാനുവല്‍ സി.കുര്യനെയാണ് (31) സിറ്റി പൊലീസ് കമ്മിഷ്ണറുടെ പ്രത്യേക അന്വേഷണ സംഘമായ ഷാഡോ പൊലീസ് അറസ്റ്റു ചെയ്തത്.

മൂവാറ്റുപുഴയില്‍ വാഹന ഷോറൂമില്‍ സിവില്‍ എന്‍ജിനീയറായി ജോലി നോക്കുകയാണ് ഇയാള്‍. പുലര്‍ച്ചെ മൂന്നിന് മൂവാറ്റുപുഴയില്‍ നിന്ന് ഇയാള്‍ കൊച്ചിയിലേക്ക് സ്‌കൂട്ടറില്‍ എത്തിയാണ് സ്ത്രീകളെ ഉപദ്രവിച്ചിരുന്നത്. സ്്രതീകള്‍ക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും അതിക്രമം നടത്തിയശേഷം അതിവേഗം സ്‌കൂട്ടര്‍ ഓടിച്ചുപോകുകയുമായിരുന്നു ഇയാളുടെ രീതി. നമ്പര്‍ പ്ലേറ്റ് നീക്കിയ സ്‌കൂട്ടറിലാണ് ഇയാള്‍ കറങിയിരുന്നത്. ഇടപ്പള്ളിയിലും പനമ്പള്ളി നഗറിലുമായി അഞ്ച് കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സിസിടിവി കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. പനമ്പിള്ളി നഗര്‍ ഭാഗത്തുനിന്നും 75 സിസിടിവി കാമറകളിലെ ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന 100 ഓളം കാമറകളാണ് പരിശോധിച്ചത്.

ഇയാള്‍ സമാനമായ സ്വഭാവമുള്ള ആളുകള്‍ ഉള്‍പ്പെടുന്ന വാട്‌സ് ആപ് ഗ്രൂപ്പിലെ അംഗമാണെന്ന് പോലീസ് പറയുന്നു. മുന്‍പ് ഒരു സ്ത്രീയെ ഉപദ്രവിച്ച കേസിലും പ്രതിയാണ്.

മൂവാറ്റുപുഴയില്‍ നിന്നും തേവര പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News