കേരളത്തില്‍ 400 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 88, തിരുവനന്തപുരം 56, കോട്ടയം 55, കോഴിക്കോട് 37, പത്തനംതിട്ട 30, കൊല്ലം 27, ഇടുക്കി 24, തൃശൂര്‍ 19, കണ്ണൂര്‍ 16, വയനാട് 15, ആലപ്പുഴ 12, കാസര്‍ഗോഡ് 8, പാലക്കാട് 8, മലപ്പുറം 5 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,913 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 14,513 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 14,093 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 420 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 61 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3833 കോവിഡ് കേസുകളില്‍, 12.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി…
Category: KERALA
കെ റെയില്‍: കേന്ദ്രത്തെ സ്വാധീനിക്കാൻ ഭൂമി ഏറ്റെടുക്കല്‍ തിടുക്കത്തിലാക്കിയെന്ന്
തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തിടുക്കം കൂട്ടിയത് കേന്ദ്രത്തെ സ്വാധീനിക്കാനാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. സ്ഥലം ഏറ്റെടുക്കുന്ന മുറയ്ക്ക് പദ്ധതിക്ക് അനുമതി നൽകാൻ കേന്ദ്രസർക്കാർ നിർബന്ധിതമാകുമെന്നായിരുന്നു കെ റെയിൽ അധികൃതരുടെ നിലപാട്. സാമൂഹിക ആഘാത പഠനത്തിന്റെ പേരിൽ സര്‍വ്വേ കല്ലുകളിട്ട് ഭൂമി അടയാളപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താനായിരുന്നു എന്നാണ് വിദഗ്ദ്ഗര്‍ പറയുന്നത്. റെയിൽവേ പദ്ധതികൾക്ക് പരിസ്ഥിതി ആഘാത പഠനം നിർബന്ധമല്ലെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ടെങ്കിലും ഒന്നര ലക്ഷം ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾക്ക് ആഘാത പഠനം ആവശ്യമാണ്. അംഗീകാരമില്ലാത്ത സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് എന്ന സ്ഥാപനം നടത്തിയ പഠനത്തിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ ഇക്യുഎംഎസ് എന്ന സ്വകാര്യസ്ഥാപനത്തെയാണ് പരിസ്ഥിതി ആഘാതപഠനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നിയോഗിച്ചിരിക്കുന്നത്. റിപ്പോർട്ട് സമർപ്പിക്കാൻ 14 മാസത്തെ സമയമുണ്ട്. അടുത്ത ജനുവരിയിൽ പഠനം…
പൊതുപണിമുടക്ക്: സംസ്ഥാനത്ത് റേഷന്‍ കടകള്‍ ഞായറാഴ്ച തുറക്കും
തിരുവനന്തപുരം: റേഷന്‍ കടകള്‍ ഈ ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയതായി ഭക്ഷ്യമന്ത്രി അറിയിച്ചു. മാര്‍ച്ച് 28, 29 തീയതികളില്‍ വിവിധ ട്രേഡ് യൂണിയന്‍ സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. പണിമുടക്കിനെ തുടര്‍ന്നു തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ഇത് റേഷന്‍ വിതരണം തടസപ്പെടുത്തിയേക്കാമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് റേഷന്‍ കടകള്‍ ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കേരളത്തില്‍ 496 പേര്‍ക്ക് കോവിഡ്; മരണങ്ങളില്ല, ആകെ മരണം 67,772 ആയി
കേരളത്തില്‍ 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 138, തിരുവനന്തപുരം 70, കോട്ടയം 56, കോഴിക്കോട് 43, പത്തനംതിട്ട 40, കൊല്ലം 29, തൃശൂര്‍ 29, ആലപ്പുഴ 22, കണ്ണൂര്‍ 19, ഇടുക്കി 15, മലപ്പുറം 11, പാലക്കാട് 10, വയനാട് 10, കാസര്‍ഗോഡ് 4 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,883 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 14,838 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 14,412 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 426 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 71 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 4051 കോവിഡ് കേസുകളില്‍, 12 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി…
നിരക്ക് വര്‍ധിപ്പിക്കാതെ സമരം നിര്‍ത്തില്ലെന്ന് ബസുടമകള്‍; സര്‍ക്കാരിന് പിടിവാശിയില്ലെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: സ്വകാര്യ ബസ് പണിമുടക്ക് വരും ദിവസങ്ങളിലും തുടരുമെന്ന് ബസുടമകളുടെ സംഘടന അറിയിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് പോലും വിളിക്കുന്നില്ലെന്നും സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ബസുടമകള്‍ വ്യക്തമാക്കി. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പിടിവാശിയില്‍ നിന്നുണ്ടായ സമരമാണിത്. യാത്രാനിരക്ക് വര്‍ധിപ്പിക്കുമെന്ന് പറഞ്ഞ മന്ത്രി വാക്കുപാലിച്ചില്ല. നിരക്ക് വര്‍ധിപ്പിക്കാതെ സമരം അവസാനിക്കില്ലെന്നും ബസുടമകള്‍ വ്യക്തമാക്കി. മിനിമം നിരക്ക് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നിയിച്ച് വ്യാഴാഴ്ച മുതലാണ് ബസുടമകള്‍ സമരം തുടങ്ങിയത്. തിരുവനന്തപുരം ജില്ലയില്‍ ചില സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയതൊഴിച്ചാല്‍ പണിമുടക്ക് പൂര്‍ണമാണ്. അതേസമയം, സര്‍ക്കാരിന് പിടിവാശികളൊന്നും ഇല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ബസ് സമരത്തിന് പിന്നിലെ ലക്ഷ്യം മറ്റ് ചിലതാണ്. ചില നേതാക്കളുടെ സ്ഥാപിത താത്പര്യമാണ് സമരത്തിന് കാരണം. സമരം പിന്‍വലിക്കാന്‍ ബസുടമകള്‍ തയാറാകണമെന്നും മന്ത്രി പറഞ്ഞു.മന്ത്രിയുടെ പിടിവാശികൊണ്ടാണ് പണിമുടക്കിലേക്ക് പോകേണ്ടി വന്നതെന്ന…
മോഷ്ടിച്ച ബൈക്കില്‍ മാലപൊട്ടിക്കല്‍ പതിവാക്കി; സ്‌കൂട്ടര്‍ യാത്രികയുടെ മാല പൊട്ടിച്ച് അറസ്റ്റിലായ യുവാവില്‍ നിന്നും കിട്ടിയത് നിരവധി തുമ്പുകള്‍
മാവേലിക്കര: മോഷ്ടിച്ച ബൈക്കില്‍ മാലപൊട്ടിക്കല്‍ പതിവാക്കിയ കള്ളന്‍ സ്‌കൂട്ടര്‍ യാത്രികയുടെ മാല പൊട്ടിച്ച് അറസ്റ്റിലായി. ചോദ്യം ചെയ്യലില്‍ യുവാവില്‍ നിന്നും കിട്ടിയത് നിരവധി തുമ്പുകള്‍. മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം ഇടവഴിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ 3.5 പവന്‍ മാല പൊട്ടിച്ചെടുത്തു കടന്നു കളഞ്ഞ മോഷ്ടാവിനെയാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്. കൃഷ്ണപുരം കളീയ്ക്കല്‍ തറയില്‍ സജിത്ത്(സച്ചു – 34) ആണ് അറസ്റ്റിലായത ്. മറ്റൊരു കേസില്‍ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു റിമാന്‍ഡില്‍ കഴിഞ്ഞു വരികയായിരുന്ന ഇയാളെ മാവേലിക്കര ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുമതിയോടെ കൊല്ലം ജില്ലാ ജയിലില്‍നിന്നും അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ഫെബ്രുവരി 10 വൈകിട്ട് മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. ഇടവഴിയില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ 3.5 പവന്‍ മാല ഇയാള്‍ പൊട്ടിച്ചെടുത്ത ശേഷം കടന്നുകളയുകയായിരുന്നു. 2021…
പരീക്ഷ കാലത്ത് വിദ്യാർത്ഥികളെ ദ്രോഹിക്കുന്ന അനിശ്ചിത കാല ബസ് സമരം അനുവദിക്കില്ല
മലപ്പുറം: പരീക്ഷ കാലത്ത് വിദ്യാർത്ഥികളെ ദ്രോഹിക്കുന്ന അനിശ്ചിത കാല ബസ് സമരം അനുവദിക്കില്ലെന്നും, വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും എന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം തിരൂർ ആർ.ടി.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി. ജില്ലാ വൈസ് പ്രസിഡൻ്റ് സൽമാൻ താനൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി.പി.എസ് സഫ്‌വാൻ, മുഅ്മിൻ എന്നിവർ സംസാരിച്ചു. അഫ്‌ലാഹ്, മിഡ്ലാജ് മമ്പാട് തുടങ്ങിയവർ നേതൃത്വം നൽകി.
പരീക്ഷ കാലത്തെ ബസ് സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം: ആർ.ടി.ഒ ഓഫീസിലേക്ക് വിദ്യാർത്ഥി മാർച്ച് സംഘടിപ്പിച്ച് ഫ്രറ്റേണിറ്റി
പാലക്കാട്: പരീക്ഷ കാലത്ത് നടക്കുന്ന അനിശ്ചിത കാല ബസ് സമരം വിദ്യാർത്ഥി ദ്രോഹമാണെന്നും ഇത് അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടും ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ഒറ്റപ്പാലം ആർ.ടി.ഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.മാർച്ച് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. ജില്ലാ കമ്മിറ്റിയംഗം സബിൻ അമ്പലപ്പാറ മാർച്ച് ഉദ്ഘാടനം ചെയ്തു. കോങ്ങാട് മണ്ഡലം കൺവീനർ ഷഹ്ബാസ് അഹ്മദ് സംസാരിച്ചു. മാർച്ചിന് ശേഷം ജോയിന്റ് ട്രാൻസ്പോർട്ട് ഓഫീസർക്ക് നിവേദനം നൽകി. ഹാരിസ്, ഹാദി, സന, റഹ്മത്തുന്നീസ, സഹൽ എന്നിവർ നേതൃത്വം നൽകി. ബസ് ഉടമകളും ജീവനക്കാരും നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾ ലഘൂകരിക്കാൻ റോഡ്, ഇന്ധന നികുതി കുറച്ചു കൊടുക്കുന്ന പോലെയുള്ള മാർഗങ്ങളാണ് സർക്കാർ ചെയ്യേണ്ടത്. അല്ലാതെ അതിന്റെ ബാധ്യത വിദ്യാർത്ഥികളുടെ ചുമലിൽ ചാർത്തി കൺസെഷൻ വർധിപ്പിക്കുകയല്ല വേണ്ടത്. അനിശ്ചിതകാല ബസ് സമരം മൂന്ന് ദിവസം പിന്നിട്ടിട്ടും സർക്കാർ…
സില്‍വര്‍ ലൈന്‍: നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വിലക്ക് 5 മീറ്റര്‍ മാത്രമെന്ന് കെ.റെയില്‍
തിരുവനന്തപുരം: സില്‍വര്‍ലൈനിന്റെ ബഫര്‍ സോണ്‍ 10 മീറ്ററാണെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വിലക്ക് ‘ആദ്യത്തെ 5 മീറ്ററില്‍ മാത്രമേയുള്ളുവെന്നും കെ.റെയില്‍. മറ്റേ അഞ്ച് മീറ്ററില്‍ മുന്‍കൂര്‍ അനുമതി വാങ്ങി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം. ദേശിയപാതകളില്‍ നിലവില്‍ 5 മീറ്റര്‍ നിര്‍മ്മാണ പ്രവര്‍ത്തന വിലക്കുണ്ട്. സംസ്ഥാന പാതകളില്‍ ഇത്തരം നിര്‍മ്മാണ നിയന്ത്രണം 3 മീറ്റര്‍ ആണെന്നും കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: ബഫര്‍ സോണ്‍ ഇന്ത്യന്‍ റെയില്‍വേ ലൈനുകള്‍ക്ക് ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ഇരുവശത്തും 30 മീറ്റര്‍ ബഫര്‍ സോണ്‍ ഏര്‍പ്പെടുത്താറുണ്ട്. ഈ പ്രദേശത്ത് കെട്ടിട നിര്‍മാണം പോലുള്ള കാര്യങ്ങള്‍ക്ക് റെയില്‍വേയുടെ അനുമതി വാങ്ങണം. സില്‍വര്‍ ലൈനിന്റെ ബഫര്‍ സോണ്‍ 10 മീറ്റര്‍ മാത്രമാണ്. അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍നിന്ന് ഇരുവശത്തേക്കും പത്ത് മീറ്റര്‍വീതമാണ് ബഫര്‍ സോണ്‍. ഈ പത്ത് മീറ്ററില്‍ ആദ്യത്തെ…
മന്ത്രി സജി ചെറിയാന്‍ അനധികൃത സ്വത്ത് സമ്പാദിച്ചു; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പ് സത്യവാംഗ്മൂലത്തില്‍ കാണിച്ചത് തന്റെ ആസ്തി 32 ലക്ഷം രൂപയാണെന്നാണ്. എന്നാല്‍ മന്ത്രി കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത് തനിക്ക് അഞ്ച് കോടി രൂപയുടെ സ്വത്തുണ്ടെന്നാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഇത് അനധികൃത സ്വത്താണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ വിജിലന്‍സ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍, ലോകായുക്ത എന്നിവര്‍ക്ക് പരാതി നല്‍കി.
