കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുള്ള നടപടികള്‍ ത്വരിതഗതിയില്‍ നടപ്പിലാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ഭക്തർക്ക് ദർശന സൗകര്യം ഗണ്യമായി മെച്ചപ്പെടുത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ദർശനത്തിനായി വരുന്ന എല്ലാവർക്കും മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നതിന്റെ ദുരിതം ഒഴിവാക്കാൻ സ്പോട്ട് ബുക്കിംഗ് പരിഗണിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ, എ, ബി, സി മുതൽ ആരംഭിക്കുന്ന 300-500 പേരുടെ ഗ്രൂപ്പുകളെ വിഭജിച്ച് ദർശനത്തിന്റെ ഏകദേശ സമയം അറിയിക്കണം. എല്ലാവർക്കും കുടിവെള്ളം, ഇരിപ്പിടം, ലഘുഭക്ഷണം, വിശ്രമസ്ഥലം എന്നിവ ഉറപ്പാക്കണം. സ്പോട്ട് ബുക്കിംഗിന് ആധാറും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും നിർബന്ധമാക്കണം. ജീവനക്കാരുടെ മോശം പെരുമാറ്റം തടയാനും അവർക്ക് പതിവ് പരിശീലനം നൽകാനും ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. ഭക്തര്‍ക്ക് ദർശനം സുഖകരമാണെന്ന് ഉറപ്പാക്കണം. ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ പ്രവേശനം സുഗമമാക്കുന്നതിന് പ്രത്യേക പ്രവേശന, എക്സിറ്റ് പോയിന്റുകൾ ആവശ്യമാണ്. ക്യൂവിലുള്ള പ്രായമായവർ, ഭിന്നശേഷിക്കാർ, മുലയൂട്ടുന്ന അമ്മമാർ, ഗർഭിണികൾ എന്നിവർക്ക് മുൻഗണന…
Category: KERALA
ബില്ലുകൾ ഒപ്പിടുന്നതിനുള്ള സമയപരിധി ഒഴിവാക്കിയത് ഗവർണർമാരുടെ അമിതാധികാര പ്രയോഗത്തിന് വഴിയൊരുക്കും: വെൽഫെയർ പാർട്ടി
തിരുവനന്തപുരം: നിയമനിർമാണ സഭകൾ പാസാക്കിയ ബില്ലുകൾ ഒപ്പിടുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചുള്ള സുപ്രീംകോടതി രണ്ടംഗ ബെഞ്ചിൻ്റെ മുൻ ഉത്തരവ് റദ്ദ് ചെയ്ത ഭരണഘടന ബെഞ്ച് വിധി ഗവർണർമാർക്ക് വീണ്ടും അമിതാധികാര പ്രയോഗം നടത്തുന്നതിന് അവസരമാകുമെന്ന് ആശങ്കിക്കുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ. സംഘ്പരിവാറുകാരായ ഗവർണർമാരെ ഉപയോഗിച്ച് ബി.ജെ.പിയിതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ വരുതിയിൽ കൊണ്ടുവരാൻ കേന്ദ്ര ബിജെപി സർക്കാർ നടത്തുന്ന ശ്രമങ്ങളെ റദ്ദ് ചെയ്യുന്നതായിരുന്നു സുപ്രീംകോടതിയുടെ മുൻവിധി. ആ വിധി റദ്ദ് ചെയ്യപ്പെട്ടത് ഫെഡറലിസത്തെ അല്പം പോലും മാനിക്കാത്ത കേന്ദ്രസർക്കാർ ദുരുപയോഗിക്കാൻ സാധ്യതയുണ്ട്. ബില്ലുകൾ ഗവർണർമാർ കാരണമില്ലാതെ തടഞ്ഞുവെക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് സുപ്രീംകോടതി ഇന്നത്തെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നിയമസഭ പാസാക്കിയ ബില്ല് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ഗവർണർ അനന്തമായി പിടിച്ചുവെക്കാതെ രാഷ്ട്രപതിക്ക് അയക്കുകയോ, നിയമസഭയുടെ പരിഗണനയിലേക്ക് വീണ്ടും അയക്കുകയോ ചെയ്യണമെന്നും നിയമസഭ വീണ്ടും…
മർകസ് ഹയർസെക്കണ്ടറി സ്കൂളിൽ ‘സുരക്ഷിത് മാർഗ്’ ക്ലബ് ഉദ്ഘാടനം ചെയ്തു
കാരന്തുർ: മർകസ് ഹയർസെക്കണ്ടറി സ്കൂളിൽ ട്രാഫിക് ബോധവൽക്കരണ ക്ലബ്ബ് ‘സുരക്ഷിത് മാർഗിന്’ തുടക്കമായി. സ്കൂളിലെ എഴുനൂറിലധികം വരുന്ന പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളിൽ ട്രാഫിക് ബോധവൽക്കരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ്ബ് രൂപീകരിച്ചത്. വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ കോഴിക്കോട് സെൽ പോലീസ് സൂപ്രണ്ട് അബ്ദുൽ റസാക്ക് കെ പി ക്ലബ് ഉദ്ഘാടനം ചെയ്തു. ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതും നിയമങ്ങളെ പിടിഎ പ്രസിഡന്റ് ഷമീം കെ കെ അധ്യക്ഷത വഹിച്ചു. കോഴിക്കോട് മുൻ ആർ ടി ഒയും സുരക്ഷിത് മാർഗിന്റെ ജില്ലാ ചീഫുമായ സുഭാഷ് ബാബു ടി കെ, മർകസ് ഡയറക്ടർ സിപി ഉബൈദുല്ല സഖാഫി, കോഴിക്കോട് പോപ്പുലർ ബ്രാഞ്ച് അസിസ്റ്റൻറ് എച്ച് ആർ മാനേജർ ചഞ്ചൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. കോഴിക്കോട് സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഷാജു വി…
സാജിത അബൂബക്കർ നാമനിർദേശ പത്രിക നൽകി
പൂക്കോട്ടൂർ: മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പൂക്കോട്ടൂർ ഡിവിഷനിലേക്ക് യുഡിഎഫ് സ്വതന്ത്രയായി മത്സരിക്കുന്ന സാജിത അബൂബക്കർ മലപ്പുറത്ത് റിട്ടേണിങ് ഓഫീസർ മുമ്പാകെ പത്രിക നൽകി. ഇന്ന് (വ്യാഴം) രാവിലെ 11 മണിക്ക് സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും കൂടെ വാഹനങ്ങളുടെ അകമ്പടിയോടെയാണ് സാജിത പത്രിക സമർപ്പിക്കാനെത്തിയത്. വള്ളുവമ്പ്രം ഡിവിഷൻ ബ്ലോക്ക് മെമ്പർ സുബൈദ മുസ്ലിയാരകത്ത്, പൂക്കോട്ടൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഹാരിഫ ടീച്ചർ, ശിഹാബ് പൂക്കോട്ടൂർ, എൻ ഇബ്റാഹിം, കെ അബ്ദുന്നാസർ, ഷഫീഖ് അഹ്മദ്, ചേക്കുട്ടി ഹാജി, മുഹമ്മദലി മോഴിക്കൽ, കെ.വി. ആയിഷ ടീച്ചർ, ഉമൈറ, മഹ്ബൂബുറഹ്മാൻ, ഹംസ എം, അബ്ദുശുക്കൂർ, വി അബ്ദുൽ അസീസ്, പി ഇബ്റാഹിം, പി അബൂബക്കർ, ബി ഫാത്തിമ ടീച്ചർ, സഫിയ വെങ്കട്ട, താഹിറ, പി ഹഫ്സത്ത് തുടങ്ങിയവർ അനുഗമിച്ചു. കുടുംബത്തിലെ മുതിർന്ന പ്രതിനിധി സഫിയ കുഞ്ഞാൻ സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി.…
അംഗനവാടി വർണോത്സവം പ്രൗഢമാക്കി മർകസ് ഗേൾസ് സ്കൂൾ എൻ.എസ്.എസ് വിദ്യാർഥികൾ
കുന്ദമംഗലം: വർണ്ണോത്സവം പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം 22-ാം വാർഡ് അംഗനവാടിയിൽ നടന്ന ശിശുദിനാനുബന്ധ പരിപാടികൾ പ്രൗഢമാക്കി മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ. ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുരുന്നുകൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾക്ക് പ്രോത്സാഹനവും പരിശീലനവും മധുരവും സമ്മാനവും നൽകിയാണ് സ്കൂൾ വിദ്യാർഥികൾ പരിപാടി വർണാഭമാക്കിയത്. ചടങ്ങിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ റഷീജ പി. പി, മലയാളം അധ്യാപിക സീനത്ത് ഓ. പി, അംഗനവാടി അധ്യാപിക ഷീജ, എൻ.എസ്.എസ്. വളണ്ടിയർമാർ സംസാരിച്ചു.
നിക്ഷയ് മിത്രയുമായി കൈകോർത്ത് യു എസ് ടി; സി എസ് ആർ സംരംഭത്തിന്റെ ഭാഗമായി ക്ഷയരോഗ ബാധിതർക്ക് ഭക്ഷണ കിറ്റുകൾ നൽകും
കൊച്ചി: ദേശീയ ക്ഷയരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള ടി ബി മുക്ത് ഭാരത് അഭിയാനിനു കീഴിലുള്ള നിക്ഷയ് മിത്ര ദൗത്യവുമായി കൈകോർത്ത്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലുള്ള ക്ഷയരോഗ ബാധിതർക്ക് ആറു മാസക്കാലത്തേയ്ക്കുള്ള ഭക്ഷണ കിറ്റുകൾ കൈമാറാനുള്ള സംരംഭത്തിന് പ്രമുഖ എ ഐ, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി തുടക്കം കുറിച്ചു. സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലൂടെ 2025 ഓടെ രാജ്യത്തെ ക്ഷയരോഗമുക്തമാക്കുക എന്ന ഇന്ത്യയുടെ ദൗത്യത്തിന്റെ ഭാഗമാണ് നിക്ഷയ്. ക്ഷയരോഗ നിയന്ത്രണത്തിൽ കേരളം ഇതിനകം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. എങ്കിലും, പോഷകാഹാരക്കുറവ്, അനുബന്ധ രോഗാവസ്ഥകൾ, മരുന്നുകളോടുള്ള പ്രതിരോധം, രോഗനിർണയത്തിൽ കണ്ടുവരുന്ന തടസ്സങ്ങൾ തുടങ്ങിയ വെല്ലുവിളികൾ പൂർണമായ രോഗശാന്തിയെ ഇപ്പോഴും ബാധിക്കുന്നുണ്ട്. ഇത്തരം അടിയന്തര സാഹചര്യങ്ങൾക്കു പരിഹാരം കാണുന്നതിനായി ശക്തമായ സ്വാധീനം ചെലുത്താൻ കഴിയുന്ന മുൻഗണനാ മേഖലകൾ സംസ്ഥാനം തിരിച്ചറിഞ്ഞിട്ടുമുണ്ട്. 14 ജില്ലകളിലായി 6,800 ക്ഷയ…
ശബരിമല സ്വര്‍ണ്ണ മോഷണം: ടിഡിബി മുന്‍ പ്രസിഡന്റ് പത്മകുമാറിനെ റിമാൻഡ് ചെയ്തു
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി അഴിമതി കേസില്‍ അറസ്റ്റിലായതിന് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ.പദ്മകുമാര്‍ നിര്‍ണായക മൊഴി നല്കി. ഉണ്ണികൃഷ്ണന് പോറ്റിക്ക് നല്കിയ സ്വര്‍ണപ്പാളി ജോലി അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അറിവോടെയായിരുന്നുവെന്ന് അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. 2019 ലെ സ്വർണ്ണ മോഷണ കേസുമായി ബന്ധപ്പെട്ടാണ് പത്മകുമാറിന്റെ അറസ്റ്റ്. സ്വർണ്ണം പൂശുന്നതിനായി പോറ്റി മന്ത്രിക്ക് സമർപ്പിച്ച അപേക്ഷ ദേവസ്വം ബോർഡിൽ എത്തിയിരുന്നു. ക്ഷേത്ര വാതിലുകളുടെ ഫ്രെയിമുകൾ കൈമാറാൻ സർക്കാർ അംഗീകാരം നൽകിയതായി പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) അറിയിച്ചു. ഭക്തർ “ദൈവതുല്യർ” എന്ന് കരുതുന്ന ആളുകൾ മോഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ആറാമത്തെ വ്യക്തിയും നടപടി നേരിടുന്ന രണ്ടാമത്തെ മുൻ ബോർഡ് പ്രസിഡന്റുമാണ് അദ്ദേഹം. മുൻ പ്രസിഡന്റ്…
ശബരിമല സ്വർണ്ണ കവർച്ച കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണ മോഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് (ടിഡിബി) മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ ഇന്ന് (നവംബര്‍ 20, 2025 വ്യാഴാഴ്ച) അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യംചെയ്തത്. കേസില്‍ ഉള്‍പ്പെട്ട മുന്‍ ദേവസ്വം ബോര്‍ഡ് അദ്ധ്യക്ഷന്‍ എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. സിപിഐഎമ്മിന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ പദ്മകുമാർ കേസിലെ എട്ടാം പ്രതിയാണ്. കേരള സര്‍ക്കാരിനും ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ നടക്കുന്ന നടപടികള്‍. എസ്ഐടി മേധാവി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം അജ്ഞാത സ്ഥലത്ത്, രാവിലെ ചോദ്യം ചെയ്യലിനായി എസ്ഐടിക്ക് മുന്നിൽ ഹാജരായ പത്മകുമാറിന്റെ…
മോശം കാലാവസ്ഥയെ തുടർന്ന് ശ്രീലങ്കയിലേക്ക് പോകേണ്ട രണ്ട് വിമാനങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു
ശ്രീലങ്കയിൽ നിലനിൽക്കുന്ന മോശം കാലാവസ്ഥയെത്തുടർന്ന് ബുധനാഴ്ച (നവംബർ 19, 2025) ശ്രീലങ്കയിലേക്ക് പോകേണ്ട രണ്ട് വിമാനങ്ങൾ കേരളത്തിലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. ദമ്മാം-കൊളംബോ വിമാനവും തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ട ടർക്കിഷ് എയർലൈൻസ് വിമാനവും രാവിലെ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങി. ഇവിടേക്ക് വഴിതിരിച്ചുവിട്ട വിമാനങ്ങൾ കാലാവസ്ഥ മെച്ചപ്പെട്ടാൽ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുമെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു. ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള ശ്രീലങ്കയിലും രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ ശ്രീലങ്കയുടെയും ദക്ഷിണേന്ത്യയുടെയും ചില ഭാഗങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി കനത്ത മഴ പെയ്യുന്നു. ബുധനാഴ്ച പുലർച്ചെ 5.30 ന് അവസാനിച്ച 24 മണിക്കൂറിനുള്ളിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ മഴമാപിനിയിൽ 43 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.
നിലവാരമില്ലാത്ത സ്പിൻ പിച്ചുകൾ തയ്യാറാക്കി സ്വയം തോൽവി ഏറ്റു വാങ്ങി ഇന്ത്യൻ ടീം
കൊൽക്കത്തയിലെ ഈദൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്ക ചരിത്രം കുറിച്ചു. ടെംപ ബാവുമയുടെ നേതൃത്തത്തിൽ ആഫ്രിക്കൻ ടീം 30 റൺസിന് വിജയിച്ചു .ടെസ്റ്റ് മത്സരത്തിന്റെ അവസാന ദിവസം ഇന്ത്യക്കു ജയിക്കാൻ വേണ്ടത് വെറും 124 റൺസ് മാത്രം ആയിരുന്നു . ലോകോത്തര ബാറ്റിങ് നിര എന്നറിയപ്പെട്ടിരുന്ന ഇന്ത്യക്കു ഒരു ടെസ്റ്റ് മത്സരത്തിൽ അവസാന ദിവസം 124 റൺസ് എടുക്കാൻ കഴിഞ്ഞില്ല എന്നത് തികച്ചും അത്ഭുതാവഹം തന്നെ . അതിന്റെ , കാരണം അന്വേഷിച്ചു പോയാൽ , ഞെട്ടിപ്പിക്കുന്ന ചില കാര്യങ്ങൾ വ്യക്തമാവുo . നമ്മൾ സ്പിൻ ബൗളിങ്ങിൽ മറ്റു രാജ്യങ്ങളെക്കാൾ ഒരുപാട് മുന്നിൽ ആണെന്നും അതുകൊണ്ടു സ്പിന്നിന് അനുകൂലമായ ഒരു പിച്ച് നമ്മുടെ നാട്ടിൽ നടക്കുന്ന മത്സരങ്ങളിൽ തയ്യാറാക്കുന്ന ഒരു രീതി പണ്ടേ നമ്മുടെ ബോർഡ് സ്വീകരിക്കാറുണ്ട് . അങ്ങിനെ അവസാന ദിവസം ബാറ്റ് ചെയ്യാൻ പറ്റാത്ത സ്ഥിതി ഉണ്ടാക്കി…
