ഇടുക്കി: തുടർച്ചയായ മഴയും മണ്ണിടിച്ചിലും കാരണം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് പ്രതീക്ഷിച്ചതിലുമധികം ഉയരുന്നതിനാല്‍, അണക്കെട്ടിന്റെയും പ്രദേശവാസികളുടെയും സുരക്ഷ ഉറപ്പാക്കാൻ ഞായറാഴ്ച നിയന്ത്രിത രീതിയിൽ തുറക്കും. ഈ നടപടിയോടെ, അണക്കെട്ടിലെ വെള്ളം താഴെയുള്ള നദികളിലേക്ക് നിയന്ത്രിത രീതിയിൽ ഒഴുകാൻ തുടങ്ങും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്ത കനത്ത മഴയിൽ കെട്ടിടത്തിന് മുകളിൽ ജലനിരപ്പ് ഉയർന്നതിനാലാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നത്. പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയ ശേഷം നിയന്ത്രിത രീതിയിലാണ് വെള്ളം തുറന്നുവിടുന്നത്. ഞായറാഴ്ച രാവിലെ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ, ആ പ്രദേശത്തെ ജനങ്ങൾ മുൻകൂട്ടി ജാഗ്രത പാലിക്കേണ്ടതുണ്ട്. ആവശ്യമായ മുൻകരുതലുകൾ പാലിച്ചും രക്ഷാപ്രവർത്തന സംഘങ്ങളും മുന്നിൽ നിർത്തിയും പ്രവർത്തിക്കും. സംസ്ഥാന സർക്കാർ, വെള്ളം നിയന്ത്രിതമായി വിടുന്നതിലൂടെ സൈനികം, ആശുപത്രി, രക്ഷാപ്രവർത്തനങ്ങൾ എന്നിവയെ പൂർണമായി മുന്നിൽ നിർത്തിയിട്ടുണ്ട്. പ്രാദേശിക ഭരണകൂടങ്ങളും ദുരന്തനിവാരണ വകുപ്പ് സംഘം കഠിന പരിശ്രമത്തിലാണ് അടിയന്തര സാഹചര്യം…
Category: KERALA
നാടിന്റെ വികസനത്തിന് എല്ലാവരുടെയും സഹകരണം സർക്കാർ ആഗ്രഹിക്കുന്നു; ലുലു ട്വിൻ ടവർ ഐ.ടി സമുച്ചയം നാടിനു സമർപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി
കൊച്ചി: നാടിന്റെ വികസനത്തിൽ എല്ലാവരുടെയും സഹകരണം സർക്കാർ ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി സ്മാർട്ട് സിറ്റിയിലെ ലുലു ട്വിൻ ടവർ ഐടി സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “വികസന പ്രവർത്തനങ്ങളിൽ ഭരണ-പ്രതിപക്ഷ പ്രശ്‌നമില്ല. വികസന മേഖലയിൽ എല്ലാവരും സഹകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് സർക്കാർ ആഗ്രഹിക്കുന്നതും ഇപ്പോൾ ചെയ്യുന്നതും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐടി സമുച്ചയമായി ലുലു ട്വിൻ ടവേഴ്സ് മാറുകയാണ്. 1500 കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ച ഈ സമുച്ചയം 30,000-ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകും. ഇതിന് നേതൃത്വം നൽകിയ എം.എ. യൂസഫലിയെ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു,” അദ്ദേഹം പറഞ്ഞു. “പുതിയ വ്യവസായങ്ങളെയും സംരംഭകരെയും സ്വാഗതം ചെയ്യുന്ന നമ്മുടെ സംസ്ഥാനത്തിനും സർക്കാരിനും ഇത്തരമൊരു പദ്ധതി ഇവിടെ യാഥാർത്ഥ്യമായതിൽ സന്തോഷമുണ്ട്. കേരളീയരായ തൊഴിൽ അന്വേഷകർക്ക് വലിയ സഹായമാണ് ലുലുവിൽ നിന്നും അനുബന്ധ സ്ഥാപനങ്ങളിൽ…
യൂണിവേഴ്‌സൽ പാലിയേറ്റീവ് കെയർ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു
കൊച്ചി: കളമശ്ശേരി രാജഗിരി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല യൂണിവേഴ്സൽ പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. എല്ലാ കിടപ്പു രോഗികൾക്കും ചികിത്സാ സേവനങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന യൂണിവേഴ്സൽ പാലിയേറ്റീവ് കെയർ പദ്ധതി ആരോഗ്യ മേഖലയിൽ കേരളത്തിന് ഒരു പുതിയ മാതൃകയാണെന്ന് ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആരോഗ്യ മേഖലയിൽ കേരളം വളരെ മുന്നിലാണ്. വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും കിടപ്പിലായ രോഗികൾക്കും ആശ്വാസം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യം മനസ്സിൽ വെച്ചുകൊണ്ട്, സർക്കാർ, സർക്കാരിതര സംഘടനകളുമായി ഏകോപിപ്പിച്ച് ശക്തമായ ഒരു പാലിയേറ്റീവ് കെയർ സംവിധാനം സ്ഥാപിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹോം കെയർ യൂണിറ്റുകളും, 1142 പ്രാഥമിക പാലിയേറ്റീവ് കെയർ യൂണിറ്റുകളും സജീവമാണ്. ഭാരതീയ ചികിത്സാ വകുപ്പിന്റെയും…
സ്‌കൂളുകളിൽ സുംബ നൃത്തം നടപ്പിലാക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നവര്‍ മയക്കുമരുന്നിനേക്കാള്‍ മാരകം: മന്ത്രി വി ശിവന്‍കുട്ടി
കോഴിക്കോട്: സ്‌കൂളുകളിൽ സുംബ നൃത്തം നടപ്പിലാക്കുന്നതില്‍ മാറ്റമില്ല എന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്‌കൂളുകളിൽ നടത്തുന്ന ഒരു ലഘു വ്യായാമമാണിത്. കുട്ടികൾ ഇതിൽ പങ്കെടുക്കണമെന്നും മാതാപിതാക്കൾക്ക് മറ്റ് മാർഗമില്ലെന്നും ശിവൻകുട്ടി പറഞ്ഞു. അൽപ്പ വസ്ത്ര ധാരികളായല്ല കുട്ടികൾ യൂണിഫോമിലാണ് സുംബ നൃത്തം ചെയ്യുന്നതെന്നും ശിവൻകുട്ടി പറഞ്ഞു. ഈ സംരംഭം തങ്ങളുടെ ധാർമ്മികവും സാംസ്കാരികവുമായ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് അവകാശപ്പെട്ട് ചില മുസ്ലീം ഗ്രൂപ്പുകളിൽ നിന്നാണ് വിമർശനങ്ങൾ ഉയർന്നുവന്നിട്ടുള്ളത്. ഈ അധ്യയന വർഷത്തെ സ്കൂൾ ഷെഡ്യൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംയോജിപ്പിച്ചിരിക്കുന്ന ഈ പരിപാടി, വിദ്യാർത്ഥികളിലെ സമ്മർദ്ദം കുറയ്ക്കുന്നതിനും മയക്കുമരുന്ന് ദുരുപയോഗത്തിന്റെ വർദ്ധിച്ചുവരുന്ന ഭീഷണിയെ ചെറുക്കുന്നതിന് ആരോഗ്യകരമായ ഒരു മാർഗം നൽകുന്നതിനും ലക്ഷ്യമിടുന്നു. എന്നാല്‍, ഈ സംരംഭത്തിനെതിരെ വിവിധ ഇസ്ലാമിക സംഘടനകളിൽ നിന്ന് ശക്തമായ എതിർപ്പാണ് നേരിടുന്നത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ യുവജന വിഭാഗമായ സമസ്ത കേരള സുന്നി…
ബസ്സുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കണ്ണൂര്‍ ആര്‍ ടി ഒ; ബസ്സിനുള്ളിലെ ഓഡിയോ, വീഡിയോ സംവിധാനം അഴിച്ചു മാറ്റണം
കണ്ണൂര്‍: കണ്ണൂർ ജില്ലയിലെ ബസുകളിലുള്ള ഓഡിയോ, വീഡിയോ സംവിധാനങ്ങളും അമിത ശബ്ദം ഉണ്ടാക്കുന്ന ഹോണുകളും രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ണമായി അഴിച്ചു മാറ്റണമെന്ന് കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ ഉത്തരവിട്ടു. പരിശോധനയിലോ പരാതിയിലോ ഇത്തരത്തിലുള്ള നിയമ ലംഘനം കണ്ടെത്തിയാല്‍ വാഹനത്തിന് പെര്‍മിറ്റ് ഫിറ്റ്‌നസ് റദ്ദാക്കുകയും 10000 രൂപ വരെയുള്ള ഉയര്‍ന്ന പിഴ ഈടാക്കുകയും ചെയ്യും. കൂടാതെ, ഡ്രൈവര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളുമെന്നും ആര്‍ടിഒ അറിയിച്ചു. ബസ്സിന്റെ വാതില്‍ തുറന്നു വച്ച് സര്‍വീസ് നടത്തുന്നതും, എന്‍ജിന്‍ ബോണറ്റിന്റെ മുകളില്‍ യാത്രക്കാരെ ഇരുത്തി സര്‍വീസ് നടത്തുന്നതും നിയമവിരുദ്ധമാണ്. ഇതിനെതിരെ വ്യപകമായ പരാതികള്‍ വരുന്നുണ്ട്. സീറ്റിന്റെ അടിയില്‍ വലിയ സ്പീക്കര്‍ ബോക്സ് പിടിപ്പിക്കുന്നത് യാത്രക്കാര്‍ക്ക് കാല്‍ നീട്ടി വച്ച് യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നുള്ള പരാതിയും വ്യാപകമാണെന്നും ആര്‍ടിഒ അറിയിച്ചു.
കൊടകരയില്‍ കുടിയേറ്റ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടം തകർന്നു വീണു; മൂന്ന് പേര്‍ മരിച്ചു
തൃശൂർ: കൊടകരയിൽ പഴയ കെട്ടിടം തകർന്ന് വീണ്‍= മൂന്ന് കുടിയേറ്റ തൊഴിലാളികൾ മരിച്ചു. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് കെട്ടിടം തകർന്നത്. ബംഗാൾ സ്വദേശികളാണ് മരിച്ചവർ. ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുടിയേറ്റ തൊഴിലാളികൾ താമസിച്ചിരുന്ന ഒരു പഴയ ഇരുനില കെട്ടിടമാണ് തകർന്നുവീണത്. പന്ത്രണ്ട് പേർ കെട്ടിടത്തിൽ താമസിച്ചിരുന്നു. ജോലിക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് സംഭവം. ഒമ്പത് പേർ രക്ഷപ്പെട്ടു. ഈ കെട്ടിടത്തിന് നാൽപ്പത് വർഷം പഴക്കമുണ്ടെന്ന് സൂചനയുണ്ട്. ഇപ്പോഴത്തെ ഉടമയുടെ മുത്തച്ഛന്റെ കാലത്ത് ഇഷ്ടികകൾ കൊണ്ടാണ് ഈ കെട്ടിടം നിർമ്മിച്ചത്. കനത്ത മഴയിൽ ഇത് തകർന്നിരിക്കാമെന്ന് സംശയിക്കുന്നു. കെട്ടിടം പൂർണ്ണമായും നിലംപൊത്തി.
‘ടു മില്യണ്‍ പ്ലഡ്ജ്’ : മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂള്‍ പങ്കാളികളായി
കുന്ദമംഗലം: അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ‘ടു മില്യണ്‍ പ്ലഡ്ജ്’ ജനകീയ മാസ്സ് കാംപയിനില്‍ കാരന്തൂർ മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂള്‍ പങ്കാളികളായി.കുന്ദമംഗലം പോലീസ് സിവിൽ ഓഫീസർ വിപിൻ പ്രതിജ്ഞക്ക് നേതൃത്വം നൽകി. വിദ്യാർഥികള്‍ പ്രതിജ്ഞ ഏറ്റുചൊല്ലി. പോലീസ് സബ് ഇന്‍സ്പെക്ടർ ടി ബൈജു ഉത്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡണ്ട് ഷാജി കാരന്തൂർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെ എം ഫിറോസ് ബാബു, ഹെഡ്മാസ്റ്റർ നിയാസ് ചോല, വി പി ബഷീർ,എൻ ഷമീർ, സാജിത കെ വി, ഒ ടി ഷഫീഖ് സഖാഫി,എം വി ഫഹദ്,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ റഷീജ പി പി സംസാരിച്ചു. ലഹരിക്കെതിരെ ഹയർ സെക്കണ്ടറി സ്കൗട്ട് ആന്റ് ഗൈഡ് വിദ്യാർഥികൾ അവതരിപ്പിച്ച മൈമിംഗ് ശ്രദ്ധേയമായി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ലഹരി…
മർകസിൽ സമസ്ത സ്ഥാപകദിനാചരണം പ്രൗഢമായി; സമസ്ത മുസ്‌ലിം സമൂഹത്തെ പുനർനിർമിച്ച പ്രസ്ഥാനം: കാന്തപുരം
കോഴിക്കോട്: പല നിലയിൽ അരക്ഷിതാവസ്ഥ നേരിട്ട കാലത്ത് മുസ്‌ലിം സമൂഹത്തെ അറിവുകൊണ്ടും ആശയം കൊണ്ടും പുനർനിർമിച്ച പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെന്ന് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. 100-ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് മർകസിൽ നടന്ന പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പാരമ്പര്യ ഇസ്‌ലാമിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിലും സാമുദായിക ഐക്യവും പുരോഗതിയും സാധ്യമാക്കുന്നതിലും മുസ്‌ലിം സമൂഹത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിലും സമസ്ത നിർവഹിച്ച പങ്ക് വളരെ വലതുതാണെന്നും കാന്തപുരം പറഞ്ഞു. ചടങ്ങിൽ സമസ്ത മുശാവറ അംഗങ്ങളുടെ നേതൃത്വത്തിൽ പതാകയുയർത്തി. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി…
അഷ്റഫ് : ഹിന്ദുത്വ വംശീയതയുടെ ആൾക്കൂട്ട കൊലപാതകത്തിനെതിരെ സോളിഡാരിറ്റി പൊതുസമ്മേളനം
മലപ്പുറം : മംഗലാപുരത്ത് വെച്ച് ആർഎസ്എസ്, ബജ്റംദൾ പ്രവർത്തകർ ചേർന്ന് മലപ്പുറം ജില്ലയിലെ പറപ്പൂരുകാരനായ അഷ്റഫ് എന്ന മുസ്ലിം യുവാവിനെ വളരെ ക്രൂരവും ഭീകരവുമായ ആൾക്കൂട്ട കൊലപാതകത്തിന് വിധേയമാക്കിയ ഹിന്ദുത്വ വംശീയതക്കെതിരെ സോളിഡാരിറ്റി പൊതുസമ്മേളനം സംഘടിപ്പിക്കുന്നു. സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലായ് 27 ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് പറപ്പൂരിലെ ചോലക്കുണ്ടിൽ വെച്ചാണ് ‘അഷ്റഫ് : ഹിന്ദുത്വ വംശീയതയുടെ ആൾക്കൂട്ട കൊലപാതകം, അഷ്‌റഫിൻ്റെ കുടുംബത്തിന് നീതി ലഭ്യമാക്കുക’ എന്ന തലക്കെട്ടിൽ പൊതുസമ്മേളനം നടത്തുന്നത്. മലപ്പുറം ജില്ലയിലെ പറപ്പൂർ സ്വദേശിയായ മാനസ്സിക പ്രയാസമനുഭവിക്കുന്ന ഒരു മുസ്‌ലിം ചെറുപ്പക്കാരനെയാണ് സംഘ്പരിവാർ ശക്തികൾ വധിച്ച് കളഞ്ഞത്. ശേഷം പോലീസ് അന്വേഷണമാരംഭിക്കുകയും സംഘ്പരിവാർ ഭീകരരായ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ദിവസങ്ങൾക്ക് ശേഷം കൊലപാതകികൾക്ക് കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. സംഘ്പരിവാർ…
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നവരുടെ സ്വകാര്യത ഉറപ്പാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്ന വ്യക്തികളുടെ സ്വകാര്യത പൂർണ്ണമായും ഉറപ്പാക്കുമെന്നും അത്തരം സ്വകാര്യത ഏതെങ്കിലും വിധത്തിൽ ലംഘിക്കപ്പെട്ടാൽ ആ ഉദ്യോഗസ്ഥർ സർവീസിൽ തുടരില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും നോ ടു ഡ്രഗ്സ് അഞ്ചാംഘട്ടത്തിനു തുടക്കവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി വ്യാപനം തടയേണ്ടതിന്റെ പൂർണ്ണ ഉത്തരവാദിത്വം സമൂഹത്തിന് ആകെയുണ്ട് രക്ഷിതാക്കളും അധ്യാപകരും പ്രത്യേകം ഉത്തരവാദിത്തം എടുക്കണം. രക്ഷിതാക്കൾ ലഹരി ഉപയോഗത്തിൽ നിന്നും പൂർണമായും വിട്ടുനിൽക്കേണ്ടതുണ്ട്. കുട്ടികളോട് സ്നേഹപൂർണ്ണമായി തുറന്നു സംസാരിക്കാനും അവരുടെ പ്രശ്നങ്ങൾ കേൾക്കാനും ലഹരിയുടെ ചതിക്കുഴികളെ കുറിച്ച് ബോധവാന്മാരാക്കാനും രക്ഷിതാക്കൾക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.. ലോകത്താകമാനമുള്ള ലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വിപത്താണ് ലഹരി. തകർക്കാം ചങ്ങലകൾ, എല്ലാവർക്കും പ്രതിരോധവും ചികിത്സയും വീണ്ടെടുക്കൽ എന്നതാണ് ഇത്തവണത്തെ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ മുഖ്യവാക്യം.…
