ഹൂസ്റ്റൺ: കുറുപ്പുംതറ മാൻവെട്ടം കലയന്താനം കെ. ഒ. ജോസ് (79) നിര്യാതനായി. ഭാര്യ:വത്സമ്മ ജോസ് ഏറ്റുമാനൂർ മുതിരക്കാലായിൽ കുടുംബാംഗമാണ്. മക്കൾ: ജഫിനാ, ജസിനാ,(ഇരുവരും ഹൂസ്റ്റൺ, സെൻറ്.മേരീസ് സീറോ മലബാർ കാത്തലിക് ചർച്ച് അംഗങ്ങൾ) ,ജോവിൻ (ഏറ്റുമാനൂർ). മരുമക്കൾ: ജോയ്മോൻ പള്ളിപ്പറമ്പിൽ , സെർനി പുത്തൻപുരയിൽ (ഇരുവരും ഹൂസ്റ്റൺ), റ്റീന കുന്നക്കാട്ടുതറ (കോട്ടയം). കൊച്ചുമക്കൾ: ജെറിൽ, ജോയൽ, ജൂഡ്, ജസ്റ്റസ്, ഇവാന, എംലിൻ, ജനിറ്റ, ജൂബെൽ, ജോവീറ്റ.
Category: OBITUARY
മറിയാമ്മ തോമസ് പിണക്കുഴത്തില്‍ (95) ഫ്ലോറിഡയില്‍ നിര്യാതയായി
ഫ്ലോറിഡ: നീറിക്കാട് പരേതനായ പി.യു. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് പിണക്കുഴത്തില്‍ (95) ഫ്ലോറിഡയില്‍ നിര്യാതയായി. പരേത പേരൂര്‍ പുളിക്കത്തൊടിയില്‍ കുടുംബാംഗമാണ്. മക്കള്‍: മേരിക്കുട്ടി ജേക്കബ്ബ് പ്ലാംകൂടത്തില്‍ (കൂപ്പര്‍ സിറ്റി, ഫ്ലോറിഡ), പരേതയായ ഏലിയാമ്മ തോമസ് മറ്റത്തില്‍പറമ്പില്‍ (റോക്ക്ലാന്റ്, ന്യൂയോര്‍ക്ക്), ആനി ഇടിക്കുള പാറാനിയ്ക്കല്‍ (ഡേവി, ഫ്ലോറിഡ), ഗ്രേസി ജോസഫ് പുതുപ്പള്ളില്‍ (കൂപ്പര്‍ സിറ്റി, ഫ്ലോറിഡ), റോയ് തോമസ് പിണക്കുഴത്തില്‍ (കൂപ്പര്‍ സിറ്റി, ഫ്ലോറിഡ). 13 കൊച്ചുമക്കളും 17 കൊച്ചുമക്കളുടെ മക്കളുമുണ്ട്. പൊതുദര്‍ശനം: ഫെബ്രുവരി 28 വെള്ളിയാഴ്ച രാവിലെ 9:00 മണി മുതല്‍ 11:00 മണി വരെ സെന്റ് ജൂഡ് ക്നാനായ കാത്തലിക് ചര്‍ച്ചില്‍ (1105 NW 6th Ave., Fort Lauderdale, FL). തുടര്‍ന്ന് സംസ്ക്കാരവും നടക്കും. വാര്‍ത്ത: ജയപ്രകാശ് നായര്‍
പ്രൊഫ. ജോസഫ് തോമസ് പ്രാക്കുഴി (മാമച്ചൻ) ഡാളസിൽ അന്തരിച്ചു
മെസ്ക്വിറ്റ് (ഡാളസ് ) ഡാളസ് കേരള അസോസിയേഷൻ മുൻ ഡയറക്ടർ ബോർഡ് അംഗം ചങ്ങനാശ്ശേരി മടപ്പള്ളി ജോസഫ് തോമസ് പ്രാക്കുഴി (മാമച്ചൻ)(78) ഡാളസിൽ അന്തരിച്ചു.പരേതരായ പി.സി. തോമസിന്റെയും കത്രിനാമ തോമസിന്റെയും മകനാണു . ഡാളസിലെ സീറോ മലബാർ ഫൊറോന കാത്തലിക് ചർച്ചിലെ സെന്റ് തോമസ് ദി അപ്പോസ്തലന്റെ വളരെ സജീവവും സമർപ്പിതനുമായ അംഗമായിരുന്നു ജോസഫ് ഭാര്യ :പരേതനായ താന്നിക്കൽ ലൈപ്പ് ചെറിയാന്റെയും സോസമ്മ ചെറിയാന്റെയും (താനിക്കൽ ഹൗസ് കോട്ടയം) മകൾ അമ്മാൾ ചെറിയാൻ മകൻ: മനു മരുമകൾ: റിക്കി കൊച്ചു മക്കൾ :നിധി, നീൽ പി.ടി. ആന്റണി, മേജർ പി.ടി. ചെറിയാൻ, ലീലാമ്മ ജോസഫ്, റോസമ്മ ജോസഫ്, പി.ടി. സെബാസ്റ്റ്യൻ( ഡാളസ് കേരള അസോസിയേഷൻ&ഐ സി ഇ സി ഡയറക്ടർ )എന്നിവർ അദ്ദേഹത്തിന്റെ സഹോദരങ്ങളാണ് കുറുമ്പനാടത്തെ സെന്റ് പീറ്റേഴ്സ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 19 വയസ്സുള്ളപ്പോൾ…
റെയ്ച്ചലമ്മ ജോണിന്റെ പൊതുദര്‍ശനം, സംസ്ക്കാരം എന്നിവ വെള്ളി, ശനി ദിവസങ്ങളില്‍
ഫിലഡല്‍ഫിയ: ഞായറാഴ്ച ഫിലഡല്ഫിയയില് അന്തരിച്ച തങ്ങളത്തില്‍ റെയ്ച്ചലമ്മ ജോണിന്റെ (96) സംസ്ക്കാരം സംബന്ധിച്ച വിവരങ്ങള്‍. പൊതുദര്‍ശനം: ഫെബ്രുവരി 21 വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചര മുതല്‍ ഒന്‍പതു വരെ. സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ പള്ളിയില്‍ (1200 Park Ave. Bensalem PA 19020). സംസ്ക്കാര ശൂശ്രൂഷകള്‍: ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ 9:30 മുതല്‍ 10:30 വരെ പൊതുദര്‍ശനവും, തുടര്‍ന്ന് 12:00 വരെ സംസ്ക്കാര ശൂശ്രൂഷകളും സെ. ജൂഡ് മലങ്കര കത്തോലിക്കാപള്ളിയില്‍. ശൂശ്രൂഷകള്‍ക്കു ശേഷം 12:30 നു ഭൗതിക ശരീരം ബെന്‍സേലത്തുള്ള റിസറക്ഷന് സിമിത്തേരിയില്‍ (5201 Humville Road, Bensalem PA 19020) സംസ്കരിക്കും. കല്ലൂപ്പാറ തങ്ങളത്തില്‍ പരേതനായ ഇടിക്കുള ജോണിന്റെ ഭാര്യയായിരുന്നു പരേത. തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പ് കാലംചെയ്ത ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, റവ. ഡോ. ഇഗ്നേഷ്യസ് തങ്ങളത്തില്‍ ഒ. ഐ. സി. എന്നിവര്‍ പരേതയുടെ…
റെയ്ച്ചലമ്മ ജോണ്‍ തങ്ങളത്തില്‍ ഫിലഡല്ഫിയയില് നിര്യാതയായി
ഫിലഡല്‍ഫിയ: കാലം ചെയ്ത ഭാഗ്യസ്മരണാര്‍ഹനായ തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ സഹോദരന് കല്ലൂപ്പാറ തങ്ങളത്തില്‍ പരേതനായ ഇടിക്കുള ജോണിന്റെ ഭാര്യ റെയ്ച്ചലമ്മ ജോണ്‍ തങ്ങളത്തില്‍ (96) ഫെബ്രുവരി 16 ഞായറാഴ്ച ഫിലഡല്ഫിയയില് നിര്യാതയായി. മൃതസംസ്കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും. മക്കള്‍: അലക്സ് ജോണ്‍, റവ. സിസ്റ്റര്‍ സ്വാന്തന എസ്. ഐ. സി, പരേതനായ വറുഗീസ് ജോണ്‍ (ജയന്), കൊച്ചുമോള് സക്കറിയ, നിര്‍മ്മല ശങ്കരത്തില്‍, ഫിലിപ് ജോണ്‍ (ബിജു). സിസ്റ്റര്‍ ഒഴികെ എല്ലാവരും യു. എസില്‍. മരുമക്കള്‍: വല്‍സമ്മ അലക്സ്, ജോസഫ് സക്കറിയ (ബിജു), സജീവ് ശങ്കരത്തില്‍, ആഷാ ഫിലിപ് റവ. ഡോ. ഇഗ്നേഷ്യസ് തങ്ങളത്തില്‍ ഒ. ഐ. സി. പരേതയുടെ ഭര്‍തൃസഹോദരനാണു. ഫിലഡല്‍ഫിയ സെന്റ് ജൂഡ് മലങ്കര കത്തോലിക്കാപള്ളി ഇടവകാംഗമായിരുന്ന പരേത മക്കളോടൊപ്പം അമേരിക്കയില്‍ ദീര്‍ഘകാലമായി താമസിച്ചുവരികയായിരുന്നു.
ചെറിയാൻ പി. ചെറിയാൻ (സണ്ണിസാർ, 83) അന്തരിച്ചു
തിരുവല്ല: ഇരവിപേരൂരിന്റെ വികസന പ്രവർത്തനങ്ങളിൽ നിരവധി സംഭാവനകൾ നൽകിയ അറിയപ്പെടുന്ന സാഹിത്യകാരനും, 32 പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവും, മികച്ച അധ്യാപകനും, അറിയപ്പെടുന്ന സാമൂഹിക, സാംസ്കാരിക പ്രവർത്തകനുമായിരുന്ന പ്ലാക്കീഴ് പുത്തൻപുരയിൽ ശ്രീ. ചെറിയാൻ പി. ചെറിയാൻ (സണ്ണിസാർ, 83) അന്തരിച്ചു. സംസ്ക്കാരം ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ പിന്നീട് നടക്കും. മാരാമൺ കളത്തൂർ തേവർത്തുണ്ടിയിൽ കുടുംബാംഗമായ ശ്രീമതി മേരി ചെറിയാൻ ആണ് ഭാര്യ. (റിട്ട. ഹെഡ്മിസ്ട്രസ്, എം.എം.എ ഹൈസ്കൂൾ, മാരാമൺ). ദീപു (യു.എസ്.എ), ദിലീപ് (യു.കെ), ദീപ്തി (കാനഡ) എന്നിവർ മക്കളും, ദീപം (യു.എസ്.എ), ടീന (യു.കെ), ജൂബിൻ (കാനഡ) എന്നിവർ മരുമക്കളും, ദിയ, അയാൻ, ആരൺ എന്നിവർ കൊച്ചുമക്കളുമാണ്. 1941-ൽ പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ ഇരവിപേരൂരിൽ ജനിച്ച ഇദ്ദേഹം, ഇരവിപേരൂർ സെന്റ് ജോൺസ് ഹൈസ്കൂളിൽ ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയ ശേഷം, തിരുവല്ല മാർത്തോമ്മാ കോളേജിൽ മത്തമാറ്റിക്സ് ഐച്ഛിക…
റെയ്ച്ചൽ ഉമ്മൻ ന്യൂജേഴ്സിയിൽ നിര്യാതയായി
ബർഗൻ ഫീൽഡ് : കല്ലൂപ്പാറ കൈതയിൽ മുണ്ടകക്കുളത്തിൽ ജോർജ്ജ് ഉമ്മന്റെ ( തമ്പാച്ചൻ) സഹധർമ്മിണി റേച്ചൽ ഉമ്മൻ ( മോളി ) (74) ന്യൂ ജേഴ്സിയിലെ ബെർഗൻഫീൽഡിൽ ഫെബ്രുവരി 12 ന് രാവിലെ കർത്താവിൽ നിദ്രപ്രാപിച്ചു . പരേത പത്തനംതിട്ട ഉതിമൂട് ഇളവട്ട കുടുംബാംഗമാണ് . ബെർഗൻ ഫീൽഡ് റീജിയണൽ മെഡിക്കൽ സെന്ററിൽ മുപ്പത് വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട് . മക്കൾ: തോമസ് ജോർജ്ജ് ( ജോമോൻ ) ന്യൂ ജേഴ്സി , ജോളി ആഡംസ് ( ഒഹായോ ). മരുമക്കൾ: ഷാരൻ ( ന്യൂ ജേഴ്സി ) , ആഡംസ് ( ഒഹായോ ). കൊച്ചുമക്കൾ : ഇസബെല്ല , സോഫിയ , റെയ്ച്ചൽ , റിയ . വിസിറ്റേഷൻ ആൻഡ് സെലിബ്രേഷൻ ഓഫ് ലൈഫ് : 2025, ഫെബ്രുവരി 14 വെള്ളിയാഴ്ച 4pm –…
ചിന്നമ്മ തോമസ് (102) ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: അയിരൂർ പകലോമറ്റം കോളാകോട്ട് പരേതനായ കെ.ടി.തോമസിന്റെ ഭാര്യ ചിന്നമ്മ തോമസ് (102) ഹൂസ്റ്റണിൽ അന്തരിച്ചു. അയിരൂർ ചായൽ മാർത്തോമാ ഇടവകാംഗമായിരുന്ന പരേത സുവിശേഷ സേവികാ സംഘം സെന്റർ സെക്രട്ടറിയായും സൺഡേ സ്കൂൾ അദ്ധ്യാപികയായും ദീർഘ വർഷങ്ങൾ പ്രവർത്തിച്ചു. പരേത പുന്നക്കാട് കുഴിമ്പാറ കുടുംബാംഗമാണ്. 1984 ൽ അമേരിക്കയിൽ എത്തിയ പരേത ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയിലെയും ലോസ് ആഞ്ചലസ് മാർത്തോമാ ഇടവകയിലെയും സജീവ സാന്നിധ്യമായിരുന്നു. പരേതയുടെ 100-ാം ജന്മദിനത്തോടബന്ധിച്ചു ഹൂസ്റ്റൺ മേയർ സിൽവെസ്റ്റെർ ടെർണെർ 2023 ജനുവരി 15 “ചിന്നമ്മ തോമസ് ഡേ” യായി പ്രഖ്യാപിക്കുകയും പെയർ ലാൻഡ് മേയർ കെവിൻ കോൾ “മംഗളപത്രം” നൽകി ആദരിക്കുകയും ചെയ്തിരുന്നു. യുഎസ് മുൻ പ്രസിഡന്റ് ജോ ബൈഡനും ജന്മദിനാശംസകൾ നേർന്ന് മംഗള പത്രം അയച്ചു കൊടുക്കുയുണ്ടായി. മക്കൾ: വത്സ മാത്യു (ഹൂസ്റ്റൺ), ആലിസ് മാത്യു ( ലോസ്…
പുന്നമൂട് അജയഭവനിൽ ശാന്തമ്മ (84) അന്തരിച്ചു
വർക്കല: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) യുടെ യൂത്ത് നാഷണൽ കമ്മിറ്റിയംഗം ആകാശ് അജീഷിന്റെ പിതാമഹി പുന്നമൂട് അജയഭവനിൽ ശാന്തമ്മ (84) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.അപ്പുക്കുട്ടൻപിള്ള. മക്കൾ: അജയ് കുമാർ, പ്രദീപ് കുമാർ, അജീഷ് കുമാർ (ഹ്യൂസ്റ്റൻ), അജിത കുമാരി. മരുമക്കൾ: ശ്രീലത, മിനി കുമാരി, ഷിനി കൃഷ്ണ, രാജഗോപാൽ. പരേതയുടെ നിര്യാണത്തിൽ ഫൊക്കാന പ്രസിഡന്റ് സണ്ണി മറ്റമന, ജനറൽ സെക്രട്ടറി എബ്രഹാം ഈപ്പൻ, ട്രഷറർ സണ്ണി ജോസഫ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസഫ് കുരിയപ്പുറം, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. ജേക്കബ് ഈപ്പൻ, ഇന്റർനാഷണൽ കോഓർഡിനേറ്റർമാരായ കല ഷഹി, റെജി കുര്യൻ, അസോസിയേറ്റ് സെക്രട്ടറി റോബർട്ട് അരീചിറ, വൈസ് പ്രസിഡന്റ് ഷാജി ആലപ്പാട്ട്, ജോയിന്റ് സെക്രട്ടറി തമസ് ജോർജ്, പി ആർ ഒ ഷാജി ജോൺ എന്നിവർ അനുശോചിച്ചു.
തലവടി ആനപ്രമ്പാൽ തെക്ക് പകലോമറ്റം കണിച്ചേരിൽ പി.വി. മാത്യു അന്തരിച്ചു
തലവടി: ആനപ്രമ്പാൽ തെക്ക് പകലോമറ്റം കണിച്ചേരിൽ പിവി.മാത്യു (കുഞ്ഞൂഞ്ഞ് -99) അന്തരിച്ചു. സംസ്ക്കാരം ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാണ്ടങ്കരി സെന്റ് മേരിസ് ഓര്‍ത്ത്ഡോക്സ് പള്ളി സെമിത്തേരിയില്‍. തലവടി ഒറേത്ത് പുളിമൂട്ടില്‍ കുടുംബാംഗം പരേതയായ ഏലിയാമ്മ മാത്യു ആണ് ഭാര്യ. മക്കൾ: ജോബോയി മാത്യു (റിട്ട.പ്രൊഫസർ, സെന്റ് അലോഷ്യസ് കോളജ്, എടത്വ), ജേക്കബ് മാത്യു (മുൻ ഫിനാൻഷ്യൽ കൺട്രോളർ പി.എംഡി.സി, ദുബൈ), ജസ്സിക്കുട്ടി മാത്യു (റിട്ട. ഡെപ്യൂട്ടി കളക്ടർ). മരുമക്കൾ: സജിവില്ലയിൽ സുജ (എറണാകുളം), കുടശനാട് കൃപാ ഭവനിൽ ജോർജ്ജ് തോമസ് (റിട്ട. സീനിയർ സൂപ്രണ്ട്, എഡ്യൂക്കേഷന്‍ ഡിപ്പാർട്ട്മെന്റ്).
