ഡാളസ് :ആലപ്പുഴ.എരമത്തൂർ തെന്നടിയിൽ വർഗീസ് ജോൺ (69)ഡാളസിൽ അന്തരിച്ചു…ആഗസ്ത് 15 രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണാണ് അന്ത്യം സംഭവിച്ചത്. സെയിന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോൿസ് ഇടവകാംഗമാണ് . ഭാര്യ: ആനിയമ്മ വറുഗീസ്.(മാലിപ്പറമ്പിൽ പുളികീഴ് കുടുംബാംഗമാണ്) മക്കൾ: അനൂപ് വർഗീസ് & ബിനൂപ് വർഗീസ് മരുമക്കൾ: ലിൻസി അനുപ് & ഷിജി ബിനുപ്പ് ആശാ ഉമ്മൻ (ന്യൂ ജേഴ്‌സി ) പരേതന്റെ സഹോദരിയാണ് .സംസ്കാരം പിന്നീട് കൂടുതൽ വിവരങ്ങൾക്കു: ബിനൂപ് വർഗീസ് (ഡാളസ് ) 469 407 9637
Category: OBITUARY
പ്രശസ്ത അമേരിക്കന്‍ മലയാളി സാഹിത്യകാരൻ എബ്രഹാം തെക്കേമുറി ഡാളസ്സിൽ അന്തരിച്ചു
ഡാളസ്: മലയാള സാഹിത്യത്തിനു ഊടും പാവുമേകിയ സാഹിത്യകാരൻ, അമേരിക്കൻ മലയാളികളുടെ കഥ പറയുന്ന കഥാകാരൻ, പ്രശസ്തനായ എബ്രഹാം തെക്കേമുറി ഇന്ന് (ആഗസ്റ്റ് 14) വൈകീട്ട് 4 നു റിച്ചാർഡ്സൺ മെതഡിസ്റ്റ് ഹോസ്പിറ്റലിൽ വെച്ച് അന്തരിച്ചു. രാവിലെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ശാന്തമായാണ് അദ്ദേഹം മരണത്തെ പുല്‍കിയത്. സംസ്ക്കാര ചടങ്ങുകളുടെ വിശദവിവരങ്ങൾ പിന്നീട്.
അമേരിക്കയില്‍ അറിയപ്പെടുന്ന സാമൂഹ്യ-സാംസ്ക്കാരിക നേതാവ് ടി എസ് ചാക്കോ അന്തരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തില്‍ അറിയപ്പെടുന്ന സാമൂഹ്യ-സാംസ്ക്കാരിക നേതാവും, ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ സ്ഥാപകാംഗവും തലമുതിർന്ന നേതാവുമായ ടി.എസ് ചാക്കോ (85) ഇരവിപേരൂരിൽ അന്തരിച്ചു. പത്തനംതിട്ട ജില്ലയിൽ ഇരവിപേരൂർ തറുവേലി മണ്ണിൽ കുടുംബാംഗമാണ്. പരേതയായ ചേച്ചമ്മ ചാക്കോയാണ് ഭാര്യ. മക്കൾ: സഖറിയ ജേക്കബ്, നൈനാൻ ജേക്കബ് , വർഗീസ് ജേക്കബ്. സംസ്കാരം പിന്നീട് ഇരവി പേരൂരിൽ നടക്കും. ഇരവിപേരൂരിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് ട്രാവൻകൂർ ടീ എസ്റ്റേറ്റിൻ്റെ വണ്ടിപ്പെരിയാർ, പീരുമേട്, ഏലപ്പാറ എന്നിവിടങ്ങളിൽ 18 വർഷം ജോലി ചെയ്തിരുന്ന കാലത്ത് തൊഴിലാളി നേതാവായി പേരെടുത്തിരുന്നു. 1966 ൽ സ്റ്റാഫ് യൂണിയനുകൾ ഉണ്ടാക്കി തൊഴിലാളികളെ ഏകോപിപ്പിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. 1983-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ടി എസ് ചാക്കോ, നാല് പതിറ്റാണ്ടോളം അമേരിക്കൻ മലയാളികൾക്കൊപ്പം നിന്ന് അവരുടെ എല്ലാ പ്രശ്നങ്ങളിലും…
താന്യ ഷെമി (20) പെൻസിൽവേനിയയിൽ അന്തരിച്ചു
ന്യൂജെഴ്സി: അടിമാലി സ്വദേശികളും ന്യൂജേഴ്‌സിയിലെ കെൻഡൽ പാർക്ക് നിവാസികളുമായ ഷെമി അന്ത്രു – ജിഞ്ചു ഷെമി ദമ്പതികളുടെ മകള്‍ താന്യ ഷെമി (20) പെന്‍സില്‍വേനിയയില്‍ അന്തരിച്ചു. ഡെലവേര്‍ യൂണിവേഴ്‌സിറ്റിയിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് ബിരുദ വിദ്യാർത്ഥിനിയായിരുന്നു താന്യ. പ്രസിഡൻഷ്യൽ സ്‌കോളർ എന്ന നിലയിൽ ശ്രദ്ധേയയായിരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദം ഷെമി സഹോദരനാണ്. കഴിഞ്ഞ രണ്ട് ദിവസമായി മസ്തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് ഫിലഡൽഫിയയിലെ യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വേനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു താന്യ. ഇന്ന് (ആഗസ്റ്റ് 2 വെള്ളിയാഴ്ച) ഉച്ചയ്ക്ക് 1:00 മണിക്ക് ബ്രണ്‍സ്‌വിക്കിലുള്ള ഇസ്ലാമിക് സൊസൈറ്റി ഓഫ് സെന്‍ട്രല്‍ ജെഴ്സിയില്‍ (ഐഎസ്‌സിജെ) മയ്യത്ത് നിസ്കാരവും, തുടര്‍ന്ന് 2:00 മണിക്ക് ഹാമില്‍ടണിലുള്ള ഗ്രീന്‍വുഡ് സെമിത്തേരിയില്‍ ഖബറടക്കവും നടക്കും. താന്യയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കാനും, സന്ദേശങ്ങള്‍ അയക്കാനും ആഗ്രഹിക്കുന്നവര്‍ ഈ ഇ-മെയിലില്‍ അയക്കാവുന്നതാണ്: thanya.shemi.condolences@gmail.com
റോസമ്മ മാത്യു (68) ഡാളസിൽ അന്തരിച്ചു
ഡാളസ്: നാലുകോടി ചങ്ങനാശ്ശേരി തടത്തിൽ മാത്യു സ്കറിയയുടെയും ശോശാമ്മ മാത്യുവിനെയും മകൾ റോസക്കുട്ടി മാത്യു 68 ഡാളസ്സിൽ അന്തരിച്ചു. പാർക്‌ലാൻഡ് ഹോസ്പിറ്റലിൽ ദീർഘകാലം നഴ്‌സായിരുന്നു. സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി അംഗമാണ്. പാർക്‌ലാൻഡ് റേഡിയോളജി വിഭാഗം ജീവനക്കാരനായിരുന്ന തിരുവല്ല ഇരട്ട പ്ലാമൂട്ടിൽ ഇ സി മാത്യുവിന്റെ ഭാര്യയാണ് പരേത. മക്കൾ: റെനു മാത്യൂസ്, റെജു മാത്യു. മരുമക്കൾ: ക്രിസ്റ്റോഫർ ഫിലിപ്പ്, ജിൻസി മാത്യൂസ് കൊച്ചുമക്കൾ:ലെവി, മിഖാ, ഹെവൻ, ലൂക്ക, മീര പൊതുദർശനം: 08/04/24 ന് വൈകുന്നേരം 6 മുതൽ 9 വരെ സ്ഥലം: സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി, ഗാർലാൻഡ്. സംസ്കാര ശുശ്രുഷ: 08/05/2024 ന് രാവിലെ 9 മുതൽ 11 വരെ സ്ഥലം: സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി, ഗാർലാൻഡ് തുടർന്ന് സംസ്‌കാരം സണ്ണിവെയ്‌ൽ ന്യൂ ഹോപ്പ് സെമിത്തേരിയിൽ. സംസ്കാരത്തിന്റെ തത്സമയ ചടങ്ങുകൾ provisiontv.in ലഭ്യമാണ്…
ജോർജ് കുര്യൻ (82) ഡാളസിൽ അന്തരിച്ചു
ഡാളസ്: കൊല്ലം മുണ്ടക്കൽ ഷാരോണിൽ ജോർജ് കുര്യൻ (82) ഡാളസിൽ അന്തരിച്ചു. ചെങ്ങന്നൂർ പ്രയാർ പേടിയിൽ കുടുംബാംഗമാണ്. ഡാളസ്സിലെ സി എസ് ഐ കോൺഗ്രിഗേഷൻ സ്ഥാപകാംഗങ്ങളിൽ ഒരാളും നല്ലൊരു ഗായകനും ഫോർട്ട്‌വർത്ത് കുരിയൻ എന്നും അറിയപ്പെട്ടിരുന്നു. ഭാര്യ: ഏലിയാമ്മ കുര്യൻ (തേപ്പു കല്ലുങ്കൽ, ഗൂഡല്ലൂർ). മക്കൾ: അൽജോ കുര്യൻ, ആൽവിൻ കുര്യൻ. മരുമക്കൾ: അൻസു കുര്യൻ (മറ്റത്തിൽ പള്ളം), ഷീബ കുര്യന്‍ (കല്ലുവിള വീട് മുളവന). കൊച്ചുമക്കൾ: ആരൻ, എയ്ഡൻ, ഈതൻ, അഞ്ജലീന, ആൻഡ്രൂ പൊതുദർശനം: ആഗസ്റ്റ് 3 ശനിയാഴ്ച രാവിലെ 10 മുതൽ 11 മണി വരെയും തുടർന്ന് സംസ്കാരം 11 മണിക്ക് സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് വികാരി റവ രജീവ് സുഗുവിന്റെ മുഖ്യകാര്‍മികത്വത്തില്‍ സണ്ണിവെയ്ൽ ന്യൂഹോപ്പ് ഫ്യൂണറൽ ഹോമിൽ (500 US Sunnyvale Texas) നടക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: ആൽവിൻ കുരിയൻ 817…
സാമുവേല്‍ തോമസ് (ജോസുകുട്ടി) നിര്യാതനായി
ന്യൂജേഴ്സി: കടമ്പനാട് പുത്തന്‍വീട്ടില്‍ പരേതരായ കെ. ജി. തോമസിന്‍റെയും ചിന്നമ്മ തോമസിന്‍റെയും മകന്‍ സാമുവേല്‍ തോമസ് (ജോസുകുട്ടി – 68), ജുലൈ 25 ന് നിര്യാതനായി. ശവസംസ്കാരച്ചടങ്ങുകള്‍ ഓഗസ്റ്റ് 2, 3 തീയതികളില്‍ ന്യജേഴ്സിയിലെ മിഡ്‌ലാന്‍ഡ് പാര്‍ക്ക് സെന്‍റ് സ്റ്റീഫന്‍സ് ദൈവാലയത്തില്‍ വെച്ച് നടത്തപ്പെടും. ഭാര്യ ലിസി തോമസ് പന്തളം കുരമ്പാല ആലുംമൂട്ടില്‍ മുകുളുംപുറത്ത് കുടുംബാംഗമാണ്. മക്കള്‍: ബിജോയ് തോമസ്, ഏഞ്ചല തോമസ്. സഹോദരങ്ങള്‍: തോമസ് & പൊന്നമ്മ അലക്സാണ്ടര്‍, പരേതനായ ജോര്‍ജ് തോമസ് & ലീലാമ്മ, ജെയിംസ് & മേരി തോമസ്, സൂസമ്മ & കെ.ജി. തോമസ്, പരേതയായ മോളി മാത്യു & ഫാ. ഡോ. ബാബു കെ. മാത്യു, റോയ് തോമസ് (എല്ലാവരും യു.എസ്. എ.യില്‍).
ചെല്ലമ്മ (76) നിര്യാതയായി
നെടുമ്പന: നവജീവൻ അഭയ കേന്ദ്രം അന്തേവാസിയായിരുന്ന ഓച്ചിറ മുല്ലേലിപടീറ്റതിൽ കൊറ്റമ്പള്ളി മഠത്തിൽ കാരാഴ്മയിൽ നാരായണൻ മകൾ ചെല്ലമ്മ കെ (7) നിര്യാതയായി. സംസ്കാരം പോളയത്തോട് പൊതുസ്മശാനത്തിൽ നടന്നു.
മത്തായി പി. തോമസ് (രാജു – 69) ഫിലഡൽഫിയയിൽ നിര്യാതനായി
ഫിലഡൽഫിയ: കോട്ടയം – വാകത്താനം മംഗലപ്പള്ളിയിലായ പുന്നശ്ശേരിൽ പരേതരായ തൊമ്മൻ തോമസിന്റെയും, ശോശാമ്മ തോമസിന്റെയും മകൻ മത്തായി പി തോമസ് (രാജു – 69) ഫിലഡൽഫിയയിൽ നിര്യാതനായി. പരേതൻ ബെൻസേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തോഡോക്സ് ഇടവകാംഗമാണ്. ഭാര്യ: പുന്നവേലിൽ പുതുക്കല്ലേൽ സൂസൻ തോമസ്. മക്കൾ: ഷോൺ, ഷാന, ഷെൽസി. പൊതുദർശനം ജൂലൈ 28 ഞായറാഴ്ച വൈകിട്ട് 6:00 മണി മുതൽ 8:00 മണി വരെയും, സംസ്ക്കാര ശുശ്രൂഷകൾ ജൂലൈ 29 തിങ്കളാഴ്ച രാവിലെ 9:00 മണി മുതൽ 10:00 മണി വരെയുമുള്ള സമയങ്ങളിൽ ബെൻസേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തോഡോക്സ് ചർച്ചിൽ വച്ച് നടത്തപ്പെടും (St. Gregorios Malankara Orthodox Church, 4136 Hulmeville Road, Bensalem, PA 19020). ഇടവക വികാരി റവ. ഫാ. ഷിബു വേണാട് മത്തായിയുടെ നേതൃത്വത്തിലും, സമീപ ഇടവകകളിലെ വൈദീകരുടെ…
നരിമറ്റത്തിൽ റേച്ചൽ ജോർജ്ജ് നിര്യാതയായി
ഡാളസ്: അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടി ടെക്സാസ് സ്റ്റേറ്റ് ചെയർമാൻ ഏബ്രഹാം ജോർജ്ജിൻ്റെ മാതാവ് പാലക്കാട് നരിമറ്റത്തിൽ റേച്ചൽ ജോർജ്ജ് (ചിന്നമ്മ -71) ജൂലൈ 24 ന് അന്തരിച്ചു. 1995-ൽ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരുന്ന കുടുംബം, പ്രേഷിത പ്രവർത്തനത്തിൻ്റെ ഭാഗമായി കേരളത്തിൽ താമസിച്ചുവരവെയാണ് അന്ത്യം. പാലക്കാട് ശാലേം ബൈബിൾ സെമിനാരിയുടെ ഡയറക്ടർമാരിൽ ഒരാളായിരുന്നു പരേത. കുടുംബം ഡാളസ് ഐ.പി.സി. ഹെബ്രോൻ സഭാംഗങ്ങൾ ആണ്. നരിമറ്റത്തിൽ പാസ്റ്റർ ജോർജ്ജ് എൻ. ഏബ്രഹാം ആണ് ഭർത്താവ്. അട്ടപ്പാടി എഴയ്ക്കാട് ഐ.പി.സി. സഭ, ഡാളസ് ഗ്രേസ് പെന്തകോസ്തൽ ചർച്ച് എന്നിവടങ്ങളിൽ വൈദിക ശുശ്രൂഷയിൽ ആയിരുന്നിട്ടുണ്ട്. ഭൗതീക സംസ്കാരം പിന്നീട്. മക്കൾ: ഏബ്രഹാം ജോർജജ് (റെജി) – ജീന (പ്രിയ), റോസ്‌ലിൻ ജോൺ – ഡോക്ടർ ജെയ്സൺ ജോൺ. കൊച്ചുമക്കൾ: സാറ, ഏബൽ, എസ്രാ, ജൂഡ്.
