ഷിക്കാഗോ: ഇന്ത്യ പെന്തകോസ്ത് ദൈവസഭ എബനേസർ മല്ലശ്ശേരി സഭയുടെ അംഗമായിരുന്ന പാസ്റ്റർ തോമസ് ഡാനിയേൽ (70) ഷിക്കാഗോയിൽ അന്തരിച്ചു പാസ്റ്റർ തോമസ് ഡാനിയേൽ, 30 വർഷം ചെന്നൈയിൽ കർത്തൃശുശ്രൂഷയിലായിരുന്നു. 2018 മുതൽ അമേരിക്കയിൽ മക്കളോടൊത്ത് താമസിച്ച് വരികയായിരുന്നു. ഷിക്കാഗോ ബെതൽ ഇന്ത്യ പെന്തകോസ്ത് ദൈവസഭയിലെ സീനിയർ സഭാ ശുശ്രൂഷകൻ, പാസ്റ്റർ സാമൂവേൽ ചക്കോയുടെ സഹോദരൻ, പാസ്റ്റർ തോമസ് ഡാനിയേൽ, സഭയിലെ പ്രിയപ്പെട്ട സേവകനായി അറിയപ്പെടുന്നു. പാസ്റ്റർ തോമസ് ഡാനിയേലിന്റെ ഭാര്യ, ശ്രീമതി ഏലിയാമ്മ തോമസ്, മക്കളായ ലിൻസി, ഫിന്നി, കൊച്ചുമക്കളായ ഏഥൻ, യെഹെസ്കേൽ, റോസ് എന്നിവരാണ്. സംസ്കാര ശുശ്രൂഷ പിന്നീട് നടക്കും. വാർത്ത അയച്ചത് :അനിൽജോയ് തോമസ്
Category: OBITUARY
കെകെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ അന്തരിച്ചു
കോഴിക്കോട്: സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗവും സുന്നി മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡന്റും ജാമിഅ മർകസ് സീനിയർ മുദരിസുമായ കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ അന്തരിച്ചു. 80 വയസ്സായിരുന്നു. ജനാസ നിസ്കാരം രാവിലെ എട്ട് മണിക്ക് മർകസ് കാമ്പസിലുള്ള മസ്ജിദുൽ ഹാമിലിയിലും ഉച്ചക്ക് ഒരു മണിക്ക് താമരശ്ശേരിക്കു സമീപം കട്ടിപ്പാറ ചെമ്പ്ര കുണ്ട ജുമാ മസ്ജിദിലും നടക്കും. താമരശ്ശേരിക്കടുത്ത കട്ടിപ്പാറ ചെമ്പ്രകുണ്ടയിലായിരുന്നു താമസം. കോഴിക്കോട് ജില്ലയിലെ മങ്ങാട് കുറുപ്പനക്കണ്ടി തറവാട്ടിൽ കുഞ്ഞായിൻ കുട്ടി ഹാജിയുടെയും ഇമ്പിച്ചി ആയിശ ഹജ്ജുമ്മയുടെയും മകനായി 1945ൽ ജനനം. ഇയ്യാട് യുപി സ്കൂളിൽ ഏഴാം ക്ലാസ് വരെ പഠനം. മങ്ങാട്, ഇയ്യാട്, തൃപ്പനച്ചിക്കടുത്ത പാലക്കാട്, കൊടുവള്ളിക്ക് അടുത്ത ഉരുളിക്കുന്ന് പള്ളി, ആക്കോട് ജുമാ മസ്ജിദ്, ഐക്കരപ്പടി പുത്തൂപ്പാടം, പരപ്പനങ്ങാടി പനയത്തിൽ പള്ളി, ചാലിയം ജുമാ മസ്ജിദ്, വെല്ലൂർ…
ശോശാമ്മ തോമസ് മുളമൂട്ടിൽ അന്തരിച്ചു
ന്യൂയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്കയിൽ നിന്നുള്ള മുൻ സഭാ കൗൺസിൽ അംഗവും, എക്യുമെനിക്കല്‍ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക വൈസ് ചെയര്‍മാനും, ന്യൂയോർക്കിലെ വിവിധ സമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യവുമായ അനില്‍ റ്റി. തോമസ് മുളമൂട്ടിലിന്റെ മാതാവ് കോഴഞ്ചേരി മുളമൂട്ടിൽ തുണ്ടിയത്ത് പരേതനായ തോമസ് മാത്യുവിന്റെ ഭാര്യ ശോശാമ്മ തോമസ് (96) നിര്യാതയായി. റാന്നി അത്തിക്കയം വാഴോലില്‍ ചക്കിട്ടയില്‍ പുന്നമൂട്ടില്‍ കുടുംബാംഗമാണ്. എലിസബത്ത് റോയി (മുൻ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക), പരേതനായ സുശീല്‍ റ്റി. തോമസ് , ജെസ്സി വിജു ചെറിയാന്, വില്‍സണ്‍ റ്റി. തോമസ് (ഐഒബി റിട്ടയേർഡ് സീനിയര്‍ മാനേജര്‍), വിക്ടര്‍ ടി. തോമസ് (സെറിഫെഡ് ചെയര്മാൻ , ബിജെപി ദേശീയ നിർവാഹ സമിതി അംഗം ,മാർത്തോമ്മ സഭയുടെ…
സി.വി. ജോൺ (ജോണിക്കുട്ടി) അന്തരിച്ചു
ഹൂസ്റ്റൺ: കോട്ടയം തോട്ടയ്ക്കാട് ചേലമറ്റത്ത് സി. വി. ജോൺ (ജോണിക്കുട്ടി 83) അന്തരിച്ചു. ഭാര്യ: വാകത്താനം ചാക്കച്ചേരിൽ കുടുംബാംഗമായ സി. കെ. ഏലിയാമ്മ (ആലീസ്, റിട്ടയേർഡ് ഹെഡ്മിസ്ട്രസ് തോട്ടയ്ക്കാട് ഗവൺമെൻറ് എൽ പി സ്കൂൾ). മക്കൾ: അജി (ഓസ്ട്രേലിയ), സിജി (ദുബായ്), ബിജു (അബുദാബി), ലിജു (ഗ്ലോറി ഗ്ലോബൽ സൊല്യൂഷൻസ്). മരുമക്കൾ: വർഗീസ് കോശി മതിലുങ്കൽ പുന്നവേലി (ഓസ്ട്രേലിയ), വിനോദ് കുര്യാക്കോസ് ചാലപ്പുറം എറണാകുളം (ദുബായ്), ഷൈനി ജേക്കബ് മുരിക്കുമൂട്ടിൽ കായംകുളം, ജാസ്മിൻ റേച്ചൽ ഒരികൊമ്പിൽ ഊന്നുകൽ(മാർ ബസേലിയോസ് പബ്ലിക് സ്കൂൾ ദേവലോകം). ഹൂസ്റ്റൺ സെൻ്റ്.ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകാംഗമായ അനിയൻ ചാക്കച്ചേരിയുടെ സഹോദരീ ഭർത്താവാണ് പരേതൻ.
വിക്ടർ ടി തോമസ്സിൻ്റെ മാതാവ് മുളമുട്ടിൽ തുണ്ടിയത്ത് ശോശാമ്മ തോമസ് അന്തരിച്ചു; സംസ്ക്കാരം നവംബർ 6ന്
കോഴഞ്ചേരി: നീരേറ്റുപുറം പമ്പ ബോട്ട് റേയ്സ് ക്ലബ്ബ് വർക്കിംഗ് പ്രസിഡൻ്റ് വിക്ടർ ടി. തോമസ്സിൻ്റെ മാതാവ് മുളമുട്ടിൽ തുണ്ടിയത്ത് ശോശാമ്മ തോമസ് (96) അന്തരിച്ചു. ഭൗതികശരീരം നവംബർ 6ന് രാവിലെ 7 മണിക്ക് ഭവനത്തിൽ എത്തിക്കും. സംസ്കാരം വ്യാഴാഴ്ച 2 മണിക്ക് കോഴഞ്ചേരി മാർത്തോമ പള്ളിയിൽ ഡോ: തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. പരേത അത്തിക്കയം വാഴോലിൽ ചക്കിട്ടയിൽ പുന്നമൂട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തോമസ് മാത്യു. മക്കൾ: എലിസബത്ത് റോയി (റിട്ട. അദ്ധ്യാപിക പത്തനംതിട്ട മാർത്തോമ്മാ എച്ച്എസ്എസ്), അനിൽ ടി. തോമസ് (യുഎസ്എ എക്യുമെനിക്കൽ ഫോറം വൈസ് ചെയർമാൻ), ജെസി ബിജു ചെറിയാൻ, വിൽസൻ ടി.തോമസ് (റിട്ട. സീനിയർ മാനേജർ ഐഒബി), വിക്ടർ ടി. തോമസ് (ബിജെപി ദേശീയ സമിതിയംഗം, നീരേറ്റുപുറം കെ സി മാമൻ മാപ്പിള ട്രോഫി ഉത്രാടം തിരുനാൾ പമ്പ…
ഡോ. പി.ജി. നായരുടെ ദേഹവിയോഗത്തിൽ എൻ.എസ്.എസ്. ഓഫ് ഹഡ്സൺവാലി അനുശോചനം രേഖപ്പെടുത്തി
ന്യൂയോര്‍ക്ക്: നായർ ബനവലന്റ് അസോസിയേഷന്റെ പ്രാരംഭ പ്രവർത്തകരിൽ ഒരാളും, മുൻ പ്രസിഡന്റും, എൻ.എസ്.എസ്. ഓഫ് ഹഡ്സൺവാലിയുടെ സഹയാത്രികനും ഉപദേഷ്ടാവും രക്ഷാധികാരിയുമായിരുന്ന ഡോ. പി.ജി. നായരുടെ ദേഹവിയോഗത്തില്‍ എൻ.എസ്.എസ്. ഓഫ് ഹഡ്സൺവാലി അനുശോചനം രേഖപ്പെടുത്തി. ഒരു തികഞ്ഞ ജീവകാരുണ്യ പ്രവർത്തകൻ, സാമൂഹ്യ പരിഷ്കർത്താവ് എന്നീ നിലകളിൽ സമാരാദ്ധ്യനുമായിരുന്നു ഡോ. പി.ജി. നായര്‍ എന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഡോ. പി.ജി. നായർ ന്യൂജേഴ്സിയിലെ സ്വവസതിയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം ഒക്ടോബർ 20-നാണ് അന്തരിച്ചത്. ശയ്യാവലംബി ആയിരുന്നപ്പോൾ തന്നെ അദ്ദേഹത്തെ ബന്ധുമിത്രാദികളും സുഹൃത്തുക്കളുമായി നാനാ തുറകളിൽപെട്ടവരെത്തി പ്രാർത്ഥനാ സൗഹൃദം പങ്കിട്ടിരുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ എൻ.എസ്.എസ്. ഓഫ് ഹഡ്സൺവാലി ഒക്ടോബർ 24 വെള്ളിയാഴ്ച വൈകിട്ട് പ്രാർത്ഥനായോഗവും അനുശോചന സമ്മേളനവും നടത്തി. ജയപ്രകാശ് നായരുടെ പ്രാർത്ഥനാ ഗാനത്തിനുശേഷം ആളുകൾ രാമായണത്തിലെയും ഭാഗവതത്തിലെയും സ്തുതികൾ പാരായണം ചെയ്ത് പരേതാത്മാവിന് നിത്യശാന്തി നേർന്നു. തുടർന്ന് എൻ.എസ്.എസ്.…
ഡാലസിൽ അന്തരിച്ച കെ. എം. ഫിലിപ്പ് (നെബു) പൊതുദർശനം ഒക്ടോബർ 26-ഞായർ
മെസ്ക്വിറ്റ്(ഡാലസ്): (മെസ്ക്വിറ്റ്) ഡാളസിൽ അന്തരിച്ച കെ. എം. ഫിലിപ്പ് (നെബു) (79) പൊതുദർശനം ഒക്ടോബർ 26, 2025 ഞായറാഴ്ച ഇർവിങ്ങിലെ സെൻ്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിൽ (1627 ഇ. ഷേഡി ഗ്രോവ് റോഡ്, ഇർവിംഗ്, TX 75060) വെച്ച് നടക്കും. സമയക്രമം: 11:00 AM: കുടുംബാംഗങ്ങൾക്കുള്ള സമയം (Family Time),11:30 AM: പൊതുദർശനം (Public Viewing),12:00 PM: മൂന്നാം ഭാഗം ശുശ്രൂഷ (Funeral Service Part III),12:25 PM: പൊതുദർശനം, അനുസ്മരണ പ്രസംഗങ്ങൾ (Public Viewing, Eulogies) 1:00 PM: നാലാം ഭാഗം ശുശ്രൂഷ (Funeral Service IV). പ. ദക്ഷിണ പശ്ചിമ അമേരിക്കൻ മെത്രാപ്പോലീത്ത ഡോ. തോമസ് മാർ ഇവാനിയോസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.1:30 PM: സെമിത്തേരിയിലേക്കുള്ള വിലാപയാത്ര (Procession to the Cemetery). സംസ്കാരം സണ്ണിവേലിലെ ന്യൂ ഹോപ് ഫ്യൂണറൽ ഹോം & മെമ്മോറിയൽ…
പി. വി. വർഗീസ് അന്തരിച്ചു
തിരുവല്ല/ഡാളസ് : കവിയൂർ ആഞ്ഞിലിത്താനം പുതുപ്പറമ്പിൽ പി.വി. വർഗീസ് (ബേബി – 95) അന്തരിച്ചു. സംസ്കാരം ഒക്ടോബർ 27ാം തീയതി തിങ്കളാഴ്ച ഇന്ത്യൻ സമയം 1 മണിക്കു കവിയൂർ ശാലേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: കിഴക്കൻ മുത്തൂർ പാട്ടപ്പറമ്പിൽ കുടുംബാംഗം പരേതയായ അന്നമ്മ വർഗീസ്. മക്കൾ: സാറാമ്മ വർഗീസ് (ലിസി), തമ്പി വർഗീസ് (ഡാലസ്), മാത്യു വർഗീസ്, എബി വർഗീസ് (ഡാലസ് , കുന്നന്താനം ഗ്രാമ പഞ്ചായത്ത് മുൻ അംഗം), ബിന്ദു സൂസൻ (മസ്ക്കറ്റ്). മരുമക്കൾ: മാവേലിക്കര ചെറുകോൽ തുലുക്കാശേരിൽ എം. രാജൻ (റിട്ട. സുബേദാർ ഇന്ത്യൻ ആർമി), മല്ലപ്പള്ളി മേലേക്കുറ്റ് ഏലിയാമ്മ (മോളി), ഡാലസ്), കൊട്ടാരക്കര ചെങ്ങമനാട് തൊണ്ടുവിള പുത്തൻവീട്ടിൽ ഓമന മാത്യൂ, കവിയൂർ പച്ചംകുളത്ത് സൂസൻ വർഗീസ് (ഡാലസ്), ആഞ്ഞിലിത്താനം പാലപ്പള്ളിൽ തോമസ് വർഗീസ് (രാജു) മസ്ക്കറ്റ്. സഹോദരങ്ങൾ: പരേതയായ ചിന്നമ്മ വർഗീസ്…
മത്തായി തോമസ് (80) ബെൻസേലത്ത് അന്തരിച്ചു; സംസ്കാരം ഒക്ടോബർ 22 ബുധനാഴ്ച (നാളെ)
ബെൻസേലം: പുല്ലാട് വരയന്നൂർ ഉമ്മഴങ്ങത്ത് പരേതരായ തോമസ് വർഗീസിന്റെയും, മറിയാമ്മ തോമസിന്റെയും മകൻ മത്തായി തോമസ് (80) ബെൻസേലത്ത് അന്തരിച്ചു. ഭാര്യ: തട്ടയ്ക്കാട്, കുമ്പനാട്, പള്ളിക്കിഴക്കേതിൽ പരേതയായ മറിയാമ്മ മത്തായി. പരേതൻ, ഫിലഡൽഫിയ അസ്സൻഷൻ മാർത്തോമാ ചർച്ച് ഇടവാംഗമായിരുന്നു. മേബൽ, മേബിൾ, മേബി എന്നിവർ മക്കളും, തോമസ് ചാണ്ടി, അജി ജോൺ, ഉമ്മൻ ഡാനിയൽ എന്നിവർ മരുമക്കളും, മെലിസ, മെറിൻ, എലീന, ഷോൺ, മേഗൻ, ആഷ്ലി, ജോഷ്വ, സാറ എന്നിവർ കൊച്ചുമക്കളുമാണ്. പൊതുദർശനവും, സംസ്കാര ശുശ്രൂഷകളും: 2025 ഒക്ടോബർ 22 ബുധനാഴ്ച രാവിലെ 9:15 മുതൽ ഉച്ചയ്ക്ക് 12:15 വരെ ഫിലഡൽഫിയ അസ്സൻഷൻ മാർത്തോമാ ചർച്ചിൽ വച്ച് നടത്തപ്പെടും. (10197 Northeast Ave, Philadelphia, PA 19116) സംസ്കാര ശുശ്രൂഷകൾക്ക് അസെൻഷൻ മാർത്തോമ്മാ ചർച്ച് വികാരി ഫാ. ജോജി എം.ജോർജ് നേതൃത്വം നൽകും. അതിനെത്തുടർന്ന്, ഉച്ചയ്ക്ക് 12:45…
ലൈല അനീഷ് ന്യൂയോർക്കിൽ നിര്യാതയായി; പൊതുദർശനം ശനിയാഴ്ച, സംസ്കാരം തിങ്കളാഴ്ച
ന്യൂയോർക്ക് : ന്യൂയോർക്ക് ഐലാൻഡിയയിൽ താമസിക്കുന്ന തിരുവനന്തപുരം ഇടവക്കോട് മാമംഗലത്തു അനീഷ് കെ. വി യുടെ ഭാര്യ ലൈല അനീഷ്(61) നിര്യാതയായി. ഇരവിപേരൂർ ചക്കുംമൂട്ടിൽ പരേതരായ സി. എം. ജോർജ് – മറിയാമ്മ ജോർജ് ദമ്പതികളുടെ മകളാണ് പരേത. മകൻ: അബിജിത്, മരുമകൾ: റിയ, കൊച്ചുമകൻ: ഇമ്മാനുവേൽ സഹോദരർ: പരേതനായ വറുഗീസ് മാത്യു, ലിസിയമ്മ വറുഗീസ് (തിരുവല്ല), ജേക്കബ് വറുഗീസ് (യു.എസ്.എ), ജോൺ വറുഗീസ് (ഇരവിപേരൂർ), റെജി വറുഗീസ് (യു.എസ്.എ) സംസ്കാര ശുശ്രുഷകൾ ഒക്ടോബർ 25, 27 (ശനി, തിങ്കൾ) ദിവസങ്ങളിൽ ഈസ്റ്റേൺ ലോങ്ങ് ഐലൻഡ് ശാലേം മാർത്തോമ്മ ദേവാലയത്തിൽ വെച്ചു നടത്തപ്പെടും. ഒക്ടോബർ 25-നു ശനിയാഴ്ച വൈകുന്നേരം 5:00 മുതൽ 9:00 വരെ ശാലേം മാർത്തോമ്മ പള്ളിയിൽ (45 N. Service Road, Dix Hills, NY 11746) ഭൗതിക ശരീരം പൊതു ദർശനത്തിനു വെക്കുന്നതും ഒക്ടോബർ 27-നു തിങ്കളാഴ്ച്ച രാവിലെ 9 മണി മുതൽ സംസ്കാര ശുശ്രുഷകൾ ആരംഭിക്കുന്നതും തുടർന്ന് പൈൻലോൺ മെമ്മോറിയൽ പാർക്ക് (2030 Wellwood Ave, Farmingdale,…
