കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് കേരള ലോക സഭയെപ്പറ്റി വേണ്ടുന്ന അപഗ്രഥനം നടത്തിയതുകൊണ്ടാകണം പ്രാഞ്ചിയേട്ടന്മാരുടെ കൂട്ടമെന്ന് വിളിച്ചത്. കോടികണക്കിന് പാവങ്ങളുടെ നികുതിപ്പണമെടുത്തു് നടത്തുന്ന ഈ ധൂർത്തിനെപ്പറ്റി പലരും എഴുതിയിട്ടുണ്ട്. പ്രവാസി മലയാളികളുടെ മനസ്സിലെ അഗ്നികോണിൽ നിന്ന് ഉദിച്ചുയർന്ന നിസ്സംഗത, വിഷാദത്തിന്റെ വിരാടരൂപം പ്രവാസികൾ മനസ്സിലാക്കി യിട്ടുണ്ട്. കേരളം ഒന്നാം നമ്പരെന്ന് തീപ്പൊരി പ്രസംഗം നടത്തുന്നതു പോലെ പ്രവാസികളുടെ മുന്നിൽ തീപ്പൊരി പ്രസംഗം നടത്തി അവരുടെ വയർ നിറച്ചതല്ലാതെ പ്രവാസി സമൂഹത്തിന്റെ വിചാരധാരയിൽ നിന്ന് പഠിച്ചാൽ ഈ സംഘടനകൊണ്ട് എന്ത് ക്ഷേമ പദ്ധതികളാണ് പ്രവാസികൾക്ക് ലഭ്യമായത്? 2022-ലും 2024-ലും പ്രവാസികളെ അറിയിച്ചത് പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾ അധികാരികളെ അറിയിച്ചിട്ട് പ്രശ്ന പരിഹാരം കാണുമെന്നാണ്. അധികാരികളുടെ വാക്കും പ്രവർത്തിയും തമ്മിൽ പൊരുത്തപ്പെടില്ലെങ്കിൽ മഹാവാഗ്ദാനങ്ങൾക്ക് എന്ത് പ്രസക്തി? ഒാരോ രാജ്യങ്ങളി ലുള്ള പ്രവാസികളുടെ പ്രശ്നപരിഹാര ഒാട്ടത്തിന് പിന്നിലെ യജ്ഞം ആ വ്യക്തിയെ…
Category: ARTICLES
മുഖമില്ലാത്ത രാഷ്ട്രീയം: ജനവിധിയെ വഞ്ചിക്കുന്ന കേരള മോഡൽ (ജെയിംസ് കൂടല്‍)
കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും മുന്നണികളും തെരഞ്ഞെടുപ്പിന് മുൻപ് നേതാവിനെ പ്രഖ്യാപിക്കാത്തത് വെറും തന്ത്രമല്ല; അത് ജനാധിപത്യത്തോട് നടത്തുന്ന കൃത്യമായ ചതിയാണ്. വോട്ട് ചെയ്യാൻ ആവശ്യപ്പെടുന്നവർക്കു മുന്നിൽ തന്നെ, “ആർക്കാണ് നിങ്ങൾ അധികാരം നൽകുന്നത്” എന്ന അടിസ്ഥാന ചോദ്യത്തിന് മറുപടി നൽകാൻ തയ്യാറാകാത്ത രാഷ്ട്രീയം, ജനങ്ങളെ ബുദ്ധിയില്ലാത്തവരായി കണക്കാക്കുന്നതിന്റെ തെളിവാണ്. ഒരു പൗരൻ വോട്ട് ചെയ്യുന്നത് ചിഹ്നത്തിനോ പതാകയ്ക്കോ അല്ല. അത് അധികാരം കൈമാറുന്ന ഒരു നിയമപരമായ സമ്മതപത്രമാണ്. അധികാരം കൈകാര്യം ചെയ്യാൻ പോകുന്ന വ്യക്തിയെ മറച്ചുവെച്ചുകൊണ്ട് ആ സമ്മതം ചോദിക്കുന്നത് മോറൽ ഫ്രോഡാണ്. തിരഞ്ഞെടുപ്പ് കാലത്ത് നേതാക്കൾക്ക് നാവിൽ നിറയുന്നത് വികസനവാഗ്ദാനങ്ങളാണ്. പക്ഷേ ആ വാഗ്ദാനങ്ങൾ നടപ്പാക്കാൻ പോകുന്ന മുഖം ആരാണെന്ന് ചോദിച്ചാൽ രാഷ്ട്രീയ നേതൃത്വം മൗനം പാലിക്കുന്നു. ഈ മൗനം ലജ്ജയുടേതല്ല – കണക്കുകൂട്ടലിന്റെയും ഭയത്തിന്റെയും മൗനമാണ്. ജനവിധി കഴിഞ്ഞാൽ മാത്രമാണ് തിരശ്ശീല ഉയരുന്നത്. അപ്പോഴേക്കും…
അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ
ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ നാം മറന്നുപോകുന്ന ചില വലിയ സത്യങ്ങളുണ്ട്. അത് തിരിച്ചറിയണമെങ്കിൽ ഒന്നുകിൽ ജീവിതത്തിന്റെ സായാഹ്നത്തിലെത്തണം, അല്ലെങ്കിൽ ആ തീരത്ത് നിൽക്കുന്ന ഒരാളെ സാകൂതം വീക്ഷിക്കണം. ഈയിടെ, ജ്യേഷ്ഠതുല്യനായ, സ്നേഹനിധിയായ ഒരു പിതാവിനെ ആശുപത്രിയിൽ സന്ദർശിച്ചപ്പോൾ ഉണ്ടായ അനുഭവം അത്തരത്തിലൊന്നായിരുന്നു. ഐ.സി.യുവിന്റെ നിശബ്ദതയിൽ, യന്ത്രങ്ങൾ താളം പിടിക്കുന്ന ശ്വാസഗതിയുമായി, പ്രിയപ്പെട്ടവരുടെ വലയത്തിൽ അദ്ദേഹം കിടക്കുകയായിരുന്നു. വിശ്വാസാചാരങ്ങളുടെ ഭാഗമായി പുരോഹിതൻ എത്തി തൈലലേപന ശുശ്രൂഷകൾ ആരംഭിച്ചു. മരണത്തിന്റെ പടിവാതിൽക്കൽ, ബോധമനസ്സിനും അപ്പുറത്തെ ഏതോ ലോകത്തിനും മധ്യേ ശാന്തനായി കിടക്കുന്ന ആ പിതാവിനെ ഇമവെട്ടാതെ നോക്കി നിന്നപ്പോൾ, എന്റെ ഉള്ളിൽ ഉരുത്തിരിഞ്ഞ ചിന്തകൾ ഇവയാണ്: മരണം എന്നത് ഒരു അവസാനമല്ല, മറിച്ച് ജീവിതം അതിന്റെ സകല വേഷപ്പകർച്ചകളും അഴിച്ചുവെച്ച് നഗ്നമായ സത്യമായി വെളിപ്പെടുന്ന നിമിഷമാണ്. ജീവിതകാലം മുഴുവൻ നാം ഓടിപ്പിടിക്കാൻ ശ്രമിച്ച പദവികളും ബാങ്ക് ബാലൻസുകളും മരണക്കിടക്കയിൽ വെറും നിഴലുകൾ…
ഇടിയുന്ന ജനന നിരക്കിൽ ഉലയുന്ന ചൈന: ഡോ. മാത്യു ജോയ്‌സ്, ലാസ് വെഗാസ്
ജനന നിരക്ക് കുറയുന്നത്, കുടുംബാസൂത്രണ വിജയമായി വിലയിരുത്തുന്നു. പ്രത്യുൽപാദന നിലവാരം 2.1 എന്ന റീപ്ലേസ്‌മെന്റ് നിരക്കിനേക്കാൾ താഴെയാകുമ്പോൾ , പ്രത്യേകിച്ച് വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും പ്രായമാകുന്ന ജനസംഖ്യ കൂടുകയും, അതോടൊപ്പം തൊഴിൽ ശക്തി കുറയുകയും , ദീർഘകാല സാമ്പത്തിക സങ്കോചത്തിലേക്ക് അതാതു രാജ്യങ്ങളെ നയിക്കുകയും ചെയ്യും. ഈ പ്രവണത ആശ്രിതത്വ അനുപാതം (കൂടുതൽ വിരമിച്ചവരെ പിന്തുണയ്ക്കുന്ന തൊഴിലാളികളുടെ എണ്ണം കുറയൽ) വർദ്ധിപ്പിക്കുന്നു. ആരോഗ്യ സംരക്ഷണ, പെൻഷൻ സംവിധാനങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്യും. ഇന്ത്യയിലെ കണക്കു നോക്കിയാൽ, കുടുംബാസൂത്രണം ഗണ്യമായ വിജയം കൈവരിച്ചു, 1966-ൽ 5.7-ൽ കൂടുതലായിരുന്ന ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് (TFR) 2020-ൽ 2.0 ആയി കുറച്ചു, ഇത് മാറ്റിസ്ഥാപിക്കൽ നിലവാരത്തിന് താഴെയാണ്. ആധുനിക ഗർഭനിരോധന ഉപയോഗം 67% ആയി (2019-21) ഉയർന്നു, അതോടൊപ്പം മാതൃമരണത്തിൽ 77% കുറവും ഉണ്ടായി. എന്നിരുന്നാലും, സംസ്ഥാനങ്ങളിലുടനീളം പുരോഗതി അസമമാണ്, ബീഹാർ,…
ടോയ്‌ലറ്റില്‍ ഇരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഈ രോഗങ്ങളെ ക്ഷണിച്ചു വരുത്തും
ടോയ്‌ലറ്റിൽ ഇരിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഇക്കാലത്ത് ഒരു സാധാരണ ശീലമായി മാറിയിരിക്കുന്നു, എന്നാൽ, ഈ ശീലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. മൂലക്കുരു, ദഹന പ്രശ്നങ്ങൾ, ബാക്ടീരിയ അണുബാധ, മാനസിക സമ്മർദ്ദം എന്നിവയ്ക്കുള്ള സാധ്യത ഇത് വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇക്കാലത്ത്, മൊബൈൽ ഫോണുകൾ ആളുകളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. രാവിലെ നമ്മൾ ആദ്യം നോക്കുന്നത് നമ്മുടെ മൊബൈൽ ഫോണാണ്, രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് നമ്മൾ അവസാനമായി നോക്കുന്നതും അതാണ്. സോഷ്യൽ മീഡിയയും റീലുകളും കാണുന്ന ശീലം വളരെ വ്യാപകമായിരിക്കുന്നു, ആളുകൾക്ക് കുറച്ച് മിനിറ്റ് പോലും ഫോണിൽ നിന്ന് മാറിനിൽക്കാൻ കഴിയില്ല. അതുകൊണ്ടാണ് ആളുകൾ ഇപ്പോൾ ടോയ്‌ലറ്റിൽ പോലും ഫോണുകൾ കൊണ്ടുപോകുന്നത്, അവിടെ അമിതമായി സമയം ചെലവഴിക്കുന്നതും. ടോയ്‌ലറ്റിൽ ഇരിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ശീലത്തെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. മൊബൈൽ ഫോൺ…
ഈ കാൻസർ പുരുഷന്മാരുടെ നിശബ്ദ കൊലയാളി; 50 വയസ്സിനു ശേഷം അപകടസാധ്യത വർദ്ധിക്കും
പുരുഷന്മാരിൽ അതിവേഗം വളരുന്ന ഒരു ഗുരുതരമായ രോഗമാണ് പ്രോസ്റ്റേറ്റ് കാൻസർ. ഇത് നിശബ്ദ കൊലയാളി എന്നും എന്നറിയപ്പെടുന്നു. ഇതിന്റെ ഏറ്റവും വലിയ വെല്ലുവിളി, പ്രാരംഭ ഘട്ടത്തിൽ പലപ്പോഴും ലക്ഷണങ്ങൾ കാണിക്കുന്നില്ല എന്നതാണ്. ഇന്ത്യയിൽ, 50 വയസ്സിനു ശേഷം പുരുഷന്മാരിൽ അപകടസാധ്യത അതിവേഗം വർദ്ധിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. പുരുഷന്മാരിൽ സാധാരണവും എന്നാൽ അപകടകരവുമായ ഒരു കാൻസറാണ് പ്രോസ്റ്റേറ്റ് കാൻസർ. ഇത് ബീജം ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ഒരു ചെറിയ ഗ്രന്ഥിയായ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലാണ് ആരംഭിക്കുന്നത്. ഈ രോഗത്തിന്റെ ഏറ്റവും വലിയ പ്രശ്നം പ്രാരംഭ ഘട്ടത്തിൽ മുന്നറിയിപ്പില്ലാതെ വളരുന്നു എന്നതാണ്. പല കേസുകളിലും, പുരുഷന്മാർക്ക് വർഷങ്ങളോളം രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നില്ല. തുടക്കത്തിൽ നിശബ്ദമായി വളരുന്നതിനാൽ പ്രോസ്റ്റേറ്റ് കാൻസറിനെ നിശബ്ദ കൊലയാളി എന്ന് വിളിക്കുന്നു. ലക്ഷണങ്ങൾ പ്രകടമാകുമ്പോഴേക്കും, ഇത് പലപ്പോഴും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചിരിക്കും. അതുകൊണ്ടാണ് കൃത്യസമയത്ത് കണ്ടെത്തിയില്ലെങ്കിൽ ഇത് മാരകമാകുന്നത്. ഇന്ത്യയിൽ,…
സോഷ്യൽ മീഡിയാ കാലത്തെ ‘ബസ് തർക്കങ്ങളും’ ചോരുന്ന ധാർമ്മികതയും: പി.പി. ചെറിയാന്‍
സോഷ്യൽ മീഡിയയുടെ അതിപ്രസരം നമ്മുടെ നൈതിക മൂല്യങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നത് ഗൗരവകരമായ ഒരു ചോദ്യമാണ്. ഡിജിറ്റൽ യുഗത്തിൽ ധാർമ്മികത പലപ്പോഴും ചോദ്യം ചെയ്യപ്പെടുകയും പുതിയ രീതിയിൽ നിർവചിക്കപ്പെടുകയും ചെയ്യുന്നു. കേരളത്തിലെ പൊതുഗതാഗത സംവിധാനങ്ങളിൽ ഉണ്ടാകുന്ന തർക്കങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് ഈ സാഹചര്യത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുന്നു സോഷ്യൽ മീഡിയയിൽ ആർക്കും എന്തിനെക്കുറിച്ചും സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. കേരളത്തിലെ ഒരു ബസിനുള്ളിൽ നടക്കുന്ന തർക്കം മൊബൈലിൽ പകർത്തി പങ്കുവെക്കുമ്പോൾ അത് പലപ്പോഴും വിദ്വേഷ പ്രചാരണത്തിനോ വ്യക്തിഹത്യയ്ക്കോ കാരണമാകുന്നു. ഈ സ്വാതന്ത്ര്യം മറ്റൊരാളുടെ അന്തസ്സിനെ ബാധിക്കുമ്പോൾ അതൊരു ധാർമ്മിക പ്രശ്നമായി മാറുന്നു. പലപ്പോഴും ബസ് യാത്രയ്ക്കിടയിലെ പ്രശ്നങ്ങളുടെ പകുതി ഭാഗം മാത്രം ചിത്രീകരിച്ച വീഡിയോകളാണ് വൈറലാകുന്നത്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ഇന്ന് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത ഇത്തരം ദൃശ്യങ്ങൾ പങ്കുവെക്കുന്നതിന് മുൻപ് അതിന്റെ സത്യാവസ്ഥ പരിശോധിക്കുക…
സോഷ്യൽ മീഡിയ സിസേറിയൻ പ്രസവം : കാരൂർ സോമൻ (ചാരുംമൂടൻ)
മനുഷ്യരുടെ അന്തരംഗക്രിയകളിൽ സവിശേഷമായ ഒരു സ്ഥാനം നേടിയിരിക്കുകയാണ് തലയില്ലാത്ത സോഷ്യൽ മീഡിയ. എന്തും നിറമാർന്ന വർണ്ണനകൾകൊണ്ട് സമൂഹത്തെ ഉന്മാദിയാക്കുന്ന സോഷ്യൽ മീഡിയ ഈ പ്രാവശ്യം ബസ്സിലെ ഒരു യുവതിയുടെ നേർക്ക് നടന്ന ലൈംഗീകാതിക്രമമാണ് വീഡിയോയിൽ കുടുക്കി സമൂഹത്തെ മലീമസമാക്കിയത്. കേരളത്തിൽ ഒരു സ്ത്രീപീഡന സംഭവമറിഞ്ഞാൽ ബഹുഭൂരിപക്ഷം ആൺപെൺ ഞരമ്പ് രോഗികൾക്ക് പേറ്റു നോവനുഭവിക്കുന്ന സ്ത്രീയുടെ മനസ്സാണ്. സോഷ്യൽ മീഡിയ ഗർഭിണിയുടെ വയറുകീറി സിസേറിയൻ പ്രസവവും നടത്തിക്കൊടുക്കും. മാലോകരുടെ ശ്രദ്ധ പിടിച്ചെടുക്കാനും വിചാരണ നടത്തി വിധിപറയാനും ശ്രമിക്കുന്നതിനിടയിൽ പാവം യുവാവ് മാനസികമായി, മൃതപ്രായനായി മാറി ജീവനൊടുക്കേണ്ടി വന്നു. കേരള നിയമസഭയിൽ ഇതിനപ്പുറം സ്ത്രീപീഡന ചൂഷണങ്ങളിൽ ബിരുദാനന്ദ ബിരുദവും ഡോക്ടറേറ്റ്മുള്ളവർ എന്തെല്ലാം അപവാദങ്ങൾ കേട്ടു. അവരാരും ആത്മഹത്യയ്ക്ക് ശ്രമിച്ചില്ല. അതിക്രൂരമായ ഈ സോഷ്യൽ മീഡിയ കൊലപാതകം നടത്തിയത് യുവതി മാത്രമല്ല ഈ ദൃശ്യവിരുന്ന് മറ്റുള്ളവരിലേക്ക് എറിഞ്ഞുകൊടുത്ത കാമനും കാലനും ചങ്ങാതിമാരായി…
പ്രവാചകൻ മുഹമ്മദ് നബി (സ) മുന്നോട്ട് വെച്ച ഇസ്ലാമിന്റെ(ഭരണം) രീതി ഇന്നുണ്ടോ!?: കെ.വി.അമീർ
ഗാന്ധിജി സ്വപ്നം കണ്ട ഫാറൂഖ് ഉമറിന്റെ ഭരണം ആണോ കാരക്കുന്ന് പറയുന്ന ഇസ്ലാമിക്ക് റിപ്പബ്ലിക്ക് !? കാന്തപുരം ഉസ്താദ് വിമർശിച്ച ജമായത്തെ ഇസ്ലാമിയുടെ ഇസ്ലാമിക്ക് റിപ്പബ്ലിക്ക് ഇന്ന് ലോകത്ത് ഏതൊക്കെ മുസ്ലിം സമൂഹം കൊണ്ട് നടക്കുന്നുണ്ട് ? നിലവിൽ ലോകത്തുള്ള ഏതെങ്കിലും ഇസ്ലാമിക രാജ്യങ്ങൾ മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ അടക്കം ‘ഖിലാഫത്ത് റാഷിദ’ യുടെ (മുഹമ്മദ് നബിയും 4 ഖലീഫമാരുടേയും ഭരണം) ഇസ്ലാമിക ഭരണം മാതൃകയാക്കി ഭരിക്കുന്നുണ്ടോ!? മദീന രാഷ്ട്രം, ഇസ്ലാമിക് സ്റ്റേറ്റ്, ഇസ്ലാമിക് റിപ്പബ്ലിക്, ശരീഅത്ത് ഭരണം എന്നിവയിൽ ഏതാണ് ശരി! ഇസ്ലാമിക് റിപ്പബ്ലിക്കിനെ അംഗീകരിക്കാത്തവരെല്ലാം സത്യവിശ്വാസികൾ അല്ലെന്നാണ് ജമായത്ത് അസിസ്റ്റന്റ് അമീർ ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് പറയുന്നത് ! ഇത് ഇവർക്ക് തന്നെ പാരയാണ്. കാരണം, ഇവർ ഉണ്ടാക്കിയ വെൽഫെയർ പാർട്ടി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ വേണ്ടി ഉണ്ടാക്കിയതാണോ എന്ന ചോദ്യം സ്വാഭാവികമായും ഉയരും. ജമായത്തെ…
കോൺക്രീറ്റ് കൂടാരങ്ങളിൽ തളയ്ക്കപ്പെടുന്ന ദൈവം; ആധുനിക ‘ബാബേൽ’ നിർമ്മിതികളുടെ ആത്മീയതയെന്ത്?
ദൈവത്തോളം ഉയരത്തിൽ എത്താൻ പണ്ട് മനുഷ്യൻ പണിതുയർത്തിയ ബാബേൽ ഗോപുരം പാതിവഴിയിൽ തകർന്നു വീണത് ചരിത്രം. എന്നാൽ സഹസ്രാബ്ദങ്ങൾക്കിപ്പുറം, ആ തകർച്ചയുടെ ഓർമ്മ പുതുക്കുന്ന രീതിയിൽ അതിനേക്കാൾ വലിയ കോൺക്രീറ്റ് വിസ്മയങ്ങൾ തീർക്കാനുള്ള നെട്ടോട്ടത്തിലാണ് ആധുനിക മനുഷ്യൻ. വ്യത്യാസം ഒന്നുമാത്രം; അന്ന് അത് വെറുമൊരു ഗോപുരമായിരുന്നെങ്കിൽ ഇന്ന് അത് ദൈവത്തിന്റെ പേരിലുള്ള ‘അഹന്തയുടെ സ്മാരകങ്ങളാണ്’. പ്രാർത്ഥനാനിർഭരമായ മനസ്സിനേക്കാൾ ഇന്ന് പ്രസക്തി ലഭിക്കുന്നത് അത്യാധുനിക മാർബിൾ തറകൾക്കും ഇറക്കുമതി ചെയ്ത ചില്ലുവിളക്കുകൾക്കുമാണ്. ആരാധനാലയങ്ങൾ പവിത്രമായ ഇടങ്ങൾ എന്നതിലുപരി ഒരു തരം ‘റിയൽ എസ്റ്റേറ്റ്’ മത്സരവേദിയായി മാറിയിരിക്കുന്നു. അയൽക്കാരന്റെ വിശപ്പിനേക്കാൾ ഭക്തിയുടെ അളവുകോലായി ഇന്ന് കണക്കാക്കപ്പെടുന്നത് പള്ളിയുടെയോ അമ്പലത്തിന്റെയോ വലിപ്പമാണ്. കാലിത്തൊഴുത്തിൽ പിറന്നവനെക്കുറിച്ച് വാചാലരാകുന്നവർ, പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഓഡിറ്റോറിയങ്ങൾ പണിയാൻ കോടികൾ ഒഴുക്കുമ്പോൾ ആത്മീയത പടിക്കുപുറത്താകുന്നു. കേരളത്തിൽ വേരൂന്നിയ ഈ മണിമന്ദിര സംസ്കാരം ഏറ്റവും വികൃതമായി പടർന്നത് പ്രവാസി മലയാളികൾക്കിടയിലാണ്.…
