ലേഡീസ് & ജെന്റില്‍‌മെന്‍…. (നര്‍മ്മ ലേഖനം): സണ്ണി മാളിയേക്കല്‍

ഗുഡ് ഈവനിംഗ്….. വളരെ ചുരുക്കി പറയണമെന്ന് അദ്ധ്യക്ഷൻ പ്രത്യേകം പറഞ്ഞിട്ടുള്ളതിനാൽ നിങ്ങളുടെ വിലയേറിയ സമയം മനസ്സിലാക്കിക്കൊണ്ട് കാര്യത്തിലേക്ക് കടക്കാം. എന്റെ പേര് എൽദോ കൊട്ടാരത്തിൽ, എന്നെ കമ്മറ്റി ചെയർമാൻ ആയി തിരഞ്ഞെടുത്തതിലുള്ള പ്രത്യേകം നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. വേദിയിലിരിക്കുന്ന അദ്ധ്യക്ഷൻ പൊന്നപ്പൻ, നമ്മുടെ പ്രസ്ഥാനത്തിന് ചുക്കാൻ പിടിക്കുന്ന ആഗോള പ്രസിഡണ്ട് തങ്കപ്പൻ, കാലാകാലങ്ങളായി നമ്മുടെ പ്രസ്ഥാനത്തെ നടത്തിക്കൊണ്ടുപോകുന്ന സ്വർണ്ണപ്പൻ, പടിഞ്ഞാറേ റീജണൽ നിന്നും വിമാനം എടുത്തു വന്ന കുട്ടപ്പൻ, മേഖല പ്രസിഡണ്ട് രാജപ്പൻ, ലോക്കൽ പ്രസിഡണ്ട് കണ്ണപ്പൻ, ഇന്നത്തെ ഈ സായാഹ്നം ഇത്ര മനോഹരമാക്കിയ ലോക്കപ്പൻ, പ്രോഗ്രാമിന്റെ കമ്മിറ്റി ചെയർമാൻ ബിജുക്കുട്ടൻ, ബിനുക്കുട്ടൻ, ജിജി കുട്ടൻ വിമൻസ് ഫോറം റീജിയണൽ പ്രസിഡന്റ്മാർ, സാറാകുട്ടി, അന്നക്കുട്ടി, ബീനകുട്ടി, സുമതി പിള്ള, ആനി മേനോൻ, കൺവെൻഷൻ കമ്മറ്റി ബിനുമോൾ, സിനുമോൾ, ചിന്നുമോൾ, ഈ പ്രോഗ്രാം ഇത്ര മനോഹരം ആക്കുവാനായി ഞങ്ങളെ…

ട്രംപും താരിഫും (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ

“പോപ്പിനെ കുർബാന പഠിപ്പിക്കരുതെന്ന്” പണ്ട് പറയുമായിരുന്നു. അതുപോലെയാണ് ട്രംപിനെ ബിസ്സിനസ്സ് പഠിപ്പിക്കരുതെന്ന് പറയുന്നത്. ബിസ്സിനസ്സിന്റെ എല്ലാ തന്ത്രങ്ങളുമറിയാവുന്ന ആളാണ് പ്രസിഡന്റ് ട്രംപ്. ആ ട്രംപിന്റെ താരിഫ് ചങ്ങലക്കുള്ളിൽ കിടന്ന് ഉരുളുകയാണ് ആഗോള വിപണി. ട്രംപ് അധികാരത്തിൽ രണ്ടാമത് വരുന്നത് വരെ അമേരിക്കക്കാരിൽ മിക്കവർക്കും അറിയില്ലായിരുന്നു അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ താരിഫ് അല്ലെങ്കിൽ നികുതി എന്താണെന്ന്. എന്നാൽ ഇന്ന് അമേരിക്കക്കാർക്ക് മാത്രമല്ല ലോകർക്ക് എല്ലാവര്ക്കും അറിയാം താരിഫ് എത്രയെന്ന്. ഒട്ടു മിക്ക സാധങ്ങൾക്കും നാമമാത്രമായ താരിഫ് മാത്രമേ അമേരിക്ക ഏർപ്പെടുത്തിയിരുന്നുള്ളു ഇതിനു മുൻപ്. അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് ഉൾപ്പെടെ താരിഫ് നാമമാത്രമായിരുന്നുയെങ്കിൽ അവയ്‌ക്കൊക്കെ ഇരുപത്തഞ്ച് ശതമാനമാക്കിയിരിക്കുകയാണ്ഇത് ആഗോള വിപണിയെ കാര്യമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. പ്രത്യേകിച്ച് യൂറോപ്പ്യൻ വിപണിയെ അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ വാഹങ്ങൾ ഇറക്കുമതി ചെയ്യുന്നത് യൂറോപ്പിൽ. മെക്സിക്കോ കാനഡ ജപ്പാൻ ജർമ്മനി…

തമ്പുരാനേ…. ഒരു എമ്പുരാന്‍ (രാജു മൈലപ്ര)

കാണാനുള്ളവര്‍ കണ്ടു. കേള്‍ക്കാനുള്ളത് കേട്ടു. നേടാനുള്ളവര്‍ നേടി. ഏതാനും ദിവസത്തെ കോലാഹലങ്ങള്‍ക്കൊടുവില്‍, അവഗണിക്കപ്പെടുമായിരുന്ന ഒരു സിനിമ, കൃത്യമായ മാര്‍ക്കറ്റിംഗ് തന്ത്രത്തിലൂടെ കോടാനുകോടികള്‍ നേടി. കുടില്‍ മുതല്‍ കൊട്ടാരം വരെ അത് ചര്‍ച്ചാവിഷയമായി. തന്ത്രി മുതല്‍ മന്ത്രി വരെയുള്ളവരെ മൂന്നു മണിക്കൂര്‍ നേരം തീയേറ്ററില്‍ ഇരുട്ടിന്റെ തടവറയിലാക്കി. അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍! ഓരോരുത്തരും അവരുടെ രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക ചായ്‌വ് അനുസരിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞു. പറഞ്ഞ അഭിപ്രായങ്ങള്‍ ചിലര്‍ മാറ്റിപ്പറഞ്ഞു. ചാനല്‍ ചര്‍ച്ചകള്‍ ചന്ത നിലവാരത്തിലെത്തിച്ച്, അവതാരകര്‍, അവതാരങ്ങളായി ഉറഞ്ഞു തുള്ളി. ചാനലുകാരും യുട്യൂബ് കാരും മത്സരിച്ച് തുടര്‍ച്ചയായി റിപ്പോര്‍ട്ടുകള്‍ ചെയ്ത് ‘ഓന്ത് പരമുവിനെ, ചട്ടമ്പിപ്പരമുവാക്കി’. പറഞ്ഞുവരുന്നത് ‘എമ്പുരാന്‍’ എന്ന സിനിമയെപ്പറ്റിയാണ്. ഞാന്‍ ആ സിനിമ കണ്ടില്ല. കാണുവാനുള്ള താത്പര്യവുമില്ല. ‘ആടുജീവിതവും’, ‘ആവേശവു’മൊന്നും എന്നില്‍ ഒരു ആവേശവും ഉയര്‍ത്തിയില്ല. അരവിന്ദന്റെ ‘കാഞ്ചനസീത’യും, അടൂര്‍ ഗോപാലകൃഷ്ണന്റെ ‘എലിപ്പത്തായവു’മൊന്നും ആസ്വദിക്കുവാനോ വിലയിരുത്തുവാനോ…

ആശാ വര്‍ക്കര്‍മാരെ അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കണം: രാജു മൈലപ്ര

കഴിഞ്ഞ ഒരു മാസത്തിലധികമായി തികച്ചും ന്യായമല്ലാത്ത ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്, സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തി, ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ നമ്പര്‍ വണ്‍ കേരളത്തെ നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുന്ന ‘ആശാ വര്‍ക്കേഴ്സ്’ എന്ന ലേബലില്‍ അറിയപ്പെടുന്ന ഒരുപറ്റം ധിക്കാരികളായ സ്ത്രീകളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തു ജയിലിലടച്ചു നമ്മുടെ സംസ്ഥാനത്തിന്‍റെ മാനം രക്ഷിക്കണം. അറസ്റ്റ് ചെയ്യുമ്പോള്‍ സാക്ഷാല്‍ രാമന്‍പിള്ള വക്കീലു സാറു വന്നു വാദിച്ചാല്‍ പോലും ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ക്കണം. പോലീസിന് അതൊരു പ്രയാസമുള്ള കാര്യമല്ല എന്നു പലതവണ തെളിയിച്ചിട്ടുള്ളതാണല്ലോ. കാപ്പ, പോക്സോ, ലഹരി, സ്ത്രീവിരുദ്ധ പ്രസ്താവന, ജാതീയ അധിക്ഷേപം അങ്ങനെ ഏതെല്ലാം വകുപ്പുകള്‍! ബഹുമാനപ്പെട്ട ആരോഗ്യമന്ത്രിയെ ഈ സമരക്കാരും ‘മാപ്ര’കളും കൂടി നിരന്തരം ആക്ഷേപിക്കുകയാണ്. അതിനൊരറുതി വരുത്തിയേ മതിയാവൂ. ആശാ വര്‍ക്കേഴ്സിന്‍റെ ആവശ്യങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ നേരില്‍ക്കണ്ട് ധരിപ്പിക്കുവാന്‍, നമ്മുടെ മന്ത്രിക്കൊച്ചമ്മ ഡല്‍ഹിക്കു പറന്നു. അവിടെ ചെന്നപ്പോള്‍, ‘ഇപ്പോള്‍…

മലയാളിയുടെ മത മാധ്യമ സംസ്കാരം (ലേഖനം): കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

ഭാരതത്തിന്‍റെ സാംസ്കാരിക പൈതൃകം പരിശോധിച്ചാല്‍ സമ്പന്നമായ ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. നമ്മള്‍ പഠിച്ചു വളര്‍ന്നത് ഓരോ മതങ്ങളും മാധ്യമങ്ങളും എഴുത്തുകാരും സമൂഹത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെ, അനീതികളെ തല്ലിത്തകര്‍ത്ത് പുരോഗതിയിലേക്ക് നയിക്കുന്നത് കണ്ടും വായിച്ചുമാണ്. ഇന്നത്തെ വായനയില്‍ വിധിയിലും വലുത് കൊതിയാണ്. വിദ്യയില്‍ പോലും വിനയമില്ലാത്തവരാണ്. അതിനു ത്തരവാദി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. മാധ്യമ രംഗത്ത് നിന്ന് സോഷ്യല്‍ മീഡിയയിലേക്ക് കുതിച്ചു ചാടിയതോടെ മതിവരാത്ത വിധം പുതിയ വര്‍ണ്ണങ്ങളായി വെളിച്ച നിഴലുകളുടെ മായിക ലോകത്തു് മാനവക്രുരതയുടെ, ദുഃഖദുരിതത്തിന്‍റെ ഹൊറര്‍ ചിത്രങ്ങളായി ചാനലുകളടക്കം ആഘോഷിക്കയാണ്. മനുഷ്യ മനഃസാക്ഷി നഷ്ടപ്പെട്ട ഞരമ്പു രോഗികള്‍ക്കും മത മാനസിക രോഗികള്‍ക്കും പകര്‍ന്നു നല്‍കുന്ന പാഠങ്ങള്‍ ഭീകരതയുടെ മുഖമുദ്രകളാണ്. മലയാളി ആര്‍ജ്ജിച്ചെടുത്ത മൂല്യബോധത്തെ ഈ കൂട്ടര്‍ സംസ്കരിച്ചുകൊണ്ടിരിക്കുന്നു. സ്നേഹവും കരുണയുമുള്ള മതമില്ലാത്ത ഒരു മനോഹര നാട്ടിലേക്ക് ഇവര്‍ എന്നാണ് കടന്നുവരിക? മനുഷ്യജീവിതത്തെ നരകതുല്യജീവിതത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയാണ് ഓരോ…

‘ഒരു ചൂടു ചായ’ (നര്‍മ്മ ലേഖനം): രാജു മൈലപ്ര

‘യോഗമുള്ളവന് തേടി വെയ്ക്കണ്ടാ’ എന്നൊരു പഴമൊഴിയുണ്ട്. ചുമ്മാതെ ചൊറിയും കുത്തി വീട്ടിലിരുന്നാല്‍ മതി. കെട്ടുകണക്കിന് നോട്ടുകെട്ടുകളുമായി ഭാഗ്യദേവത അവന്റെ പടിവാതില്‍ക്കല്‍ വന്നു മുട്ടും. എല്ലാ മനുഷ്യരിലും ഒരു ഭാഗ്യാന്വേഷി ഒളിഞ്ഞിരിപ്പുണ്ട്. അവസരം കിട്ടുമ്പോഴൊക്കെ അവരതൊന്നു പരീക്ഷിച്ചു നോക്കും. ഒരിക്കലെങ്കിലും ഒരു ലോട്ടറി ടിക്കറ്റ് എടുക്കാത്തവര്‍ ചുരുക്കമാണ്. സ്ഥിരമായി ലോട്ടറി എടുത്ത് നിരാശ വിലയ്ക്കു വാങ്ങുന്നവരും ധാരാളം. നമ്മുടെ കേരള സര്‍ക്കാരിന്റെ ഖജനാവ് നിറയുന്നത് ഇവരുടെ കണ്ണീരിന്റെ കാശുകൊണ്ടാണല്ലോ! എന്റെ ചെറുപ്പകാലത്ത് ലോട്ടറി ടിക്കറ്റിന് ഒരു രൂപാ മാത്രമേ വിലയുണ്ടായിരുന്നുള്ളൂ. ഒന്നാം സമ്മാനം ഒരു അംബാസിഡര്‍ കാര്‍. പിന്നീട് കാറു കൂടാതെ, ഒരു ലക്ഷം രൂപ കൂടി ഉള്‍പ്പെടുത്തി. അത് കൂടുതല്‍ ആകര്‍ഷണീയമാക്കി. ‘ഒരു രൂപാ നോട്ടു കൊടുത്താല്‍ ഒരു ലക്ഷം കൂടെപ്പോരും….. ഭാഗ്യം കയറിവരുന്ന രഹസ്യം പാവം പയ്യനറിഞ്ഞില്ല അമ്പിളി പോലൊരു പെണ്ണും കെട്ടി അവനിന്നിമ്പാലയില്‍ നടപ്പൂ……’…

പ്രണയക്കെടുതിയില്‍ കരയുന്ന മനുഷ്യര്‍: കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

ഭൂമിയില്‍ ഏറ്റവും ആകര്‍ഷകമായ സംഭവം എന്തെന്ന് ചോദിച്ചാല്‍ അത് പ്രണയമാണ്. അത്അമൃതും അനശ്വരവും വിശുദ്ധവുമാണ്. ആ പ്രണയത്തെ ചില സ്വാര്‍ത്ഥന്മാര്‍ എത്തിച്ചിരിക്കുന്നത് ശ്മശാനത്തിലാണ്. അവിടെ നിന്നുയരുന്നത് ദുഃഖാര്‍ത്തരുടെ നാവുകളാണ്.  ആ കുഴിമാടത്തിലേക്ക് നോക്കി ധാരാളം മാതാപിതാക്കള്‍ കണ്ണീര്‍ വാര്‍ക്കുന്നു. ഇന്ന്കേരളത്തില്‍ വിമര്‍ശനത്തിന് വിധേയമാക്കപ്പെടുന്ന ഒരു വിഷയമാണ് ലൗജിഹാദ് എന്ന ഭൂതം. ഈ ഭൂതത്തിന്‍റെ മുന്നില്‍ പെണ്‍കുട്ടികള്‍ തളര്‍ന്നുവീഴുന്നു. ഹൃദയം പൊട്ടിക്കരയുന്നു അതിനെ കടപുഴക്കി എറിയാന്‍ സാധിക്കാതെ നിസ്സഹായവസ്ഥയില്‍ നില്‍ക്കുന്ന മാതാപിതാക്കള്‍. ചിലരാകട്ടെ സാഹചര്യങ്ങളുടെ നിര്‍ബന്ധം മൂലം നിശ്ശബ്ദരാകുന്നു. മതത്തിന്‍റെ മറവില്‍ മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന കുരുടന് ചൂട്ടു പിടിക്കുന്ന ഒരു സമൂഹത്തെ വളര്‍ത്തുന്നു. ലോക സുഖം തേടി മത തീവ്രവാദികള്‍ക്കൊപ്പം ഒളിച്ചോടുന്ന പെണ്‍മക്കളെപ്പറ്റി ലോകത്തോട് വിളിച്ചു പറയാന്‍ മാതാപിതാക്കള്‍ എന്തിന് മടിക്കുന്നു? ബ്രിട്ടനില്‍ 2010 -2012 കളില്‍ ആയിരത്തിലധികം പന്ത്രണ്ട് വയസ്സു മുതലുള്ള പെണ്‍കുട്ടികളുടെ ജീവിതമാണ് പാകിസ്താനി…

നിസ്സഹായതയിൽ ജീവിതം ഹോമിച്ചവർ (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ

ഷൈനിയെന്ന യുവതിയും അവരുടെ രണ്ട് പെൺമക്കളും ട്രെയിനിനുമുന്നിൽച്ചാടി ആത്മഹത്യ ചെയ്തത് കേരളം വേദനയോടെയാണ് കേട്ടത്. ഭർത്താവിന്റെയും അയാളുടെ വീട്ടുകാരുടെയും പീഡനങ്ങളും അവഹേളനങ്ങളും സഹിക്കാതെയും ജോലി നഷ്ടപ്പെടുത്തിയ സഭാ നേതൃത്വത്തിന്റെ കാരുണ്യമില്ലാത്ത പ്രവർത്തിയിലും ജീവിതം മുന്നോട്ടു പോകാൻ കഴിയാത്തത്ര വഴിമുട്ടിയപ്പോഴും അതഹത്യയല്ലാതെ മറ്റൊരുമാർഗ്ഗം അവർക്കുമുന്നിൽ ഇല്ലാതെവന്നപ്പോൾ മരണമെന്ന അവസാന ആശ്വാസം കണ്ടെത്തി. ജീവിച്ചാൽ അതിനേക്കാൾ കഷ്ടപ്പാടുകൾ അവർക്ക് അനുഭവിക്കേണ്ടി വരുമെന്ന ചിന്തയാകാം. സ്വന്തമായ വിധി നടപ്പാക്കിയ അവർ തന്റെ പെൺമക്കളെയും മരണത്തിൽ ഒപ്പം കൂട്ടിയത് എന്തിനാണ്. ഈ ലോകത്ത് താനില്ലാതെ വന്നാൽ തന്റെ പെൺമക്കൾക്ക് ആരുമില്ലായെന്നതുമാത്രല്ലായിരിക്കാം കാരണം തൻ നേരിട്ട അവഹേളനവും അടിമത്തവും പീഡനങ്ങളും അവർക്കും നേരിടേണ്ടി വരുമെന്ന തോന്നലാകാം. അതുമല്ലെങ്കിൽ താനൊരു ബാധ്യതയാണെന്ന് ചിന്തിച്ച ഭർത്താവിനും വീട്ടുകാർക്കും തൻറെ മക്കളും ബാധ്യതയാകുമെന്ന് കരുതിയിരിക്കാം. ബോധം നഷ്ട്ടപ്പെട്ട തൻറെ ഭർത്താവിൽ നിന്ന് ആ മക്കളുടെ ഭാവിയെന്താകുമെന്നും ചിന്തിച്ചിരിക്കാം. അതിലുപരി…

അരിഞ്ഞു വീഴുന്ന യുവ തലമുറ (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ

കേരളത്തിലെ യുവാക്കൾ അതിക്രൂരമായ മാനസ്സിക വൈകൃതത്തിന് അടിമകളാണോ ഇന്ന്. കൊല്ലാനും ഏത് ക്രൂരത ചെയ്യാനും ഇന്ന് മടിയില്ലാത്തവരായി എന്ന് തന്നെ പറയാം. കാരണം അത്തരം പ്രവർത്തികളാണ് ഇന്നവർ കേരളത്തിൽ ചെയ്തു കൊണ്ടിരിക്കുന്നത്. അടിപിടിയിൽ നിന്ന് കൊല്ലാനും അത് അതിക്രൂരമായി ചെയ്യാനും അവർക്കിന്ന് യാതൊരു മടിയുമില്ല എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് തിരുവനന്തപുരത്ത് യുവാവ് നടത്തിയ അതിക്രൂരമായ കൊലപാതകം. തൻറെ കുടുംബത്തിലെ അഞ്ചോളം പേരെയും തന്നെ സ്നേഹിച്ച പെൺകുട്ടിയെയും ഒരു ദയയുമില്ലാത്ത രീതിയിൽ കൊന്നശേഷം അത് പോലീസ് സ്റ്റേഷനിൽ ചെന്ന് കുറ്റബോധമില്ലാതെ പറഞ്ഞത് നിസ്സാരമായി കാണാൻ കഴിയില്ല. ഒരാളെ അല്ല അഞ്ചു പേരെയാണ് ഇയാൾ അതിക്രൂരമായി കോല ചെയ്തത്. അതും ഒരു ദിവസം തന്നെ മണിക്കൂറുകളുടെ ഇടവേളകളിൽ. മറ്റ് കുടുംബങ്ങളിൽ ചിലര്‍ തലനാരിഴക്ക് രക്ഷപെടുകയാണുണ്ടത്. ഇത്ര ക്രൂരമായി കോലപാതകം ചെയ്യാൻ ഇയാളെ പ്രേരിപ്പിച്ച ഘടകമെന്താണ്. ഗുരുതരമായ മാനസിക വിഭ്രാന്തി…

കേരളം ലഹരിയുടെ പിടിയിൽ (ലേഖനം): ജയശങ്കര്‍ പിള്ള

കേരളം ലഹരിയുടെ പിടിയിൽ എന്ന ഈ ഒരു എഴുത്തിലേക്ക് മുതിരുമ്പോൾ തന്നെ അതീവ ദുഃഖമാണ് തോന്നുന്നത്. ദിനംപ്രതി നമ്മുടെ ചുറ്റുപാടിൽ നടക്കുന്നതും, കേൾക്കുന്നതുമായ കുറ്റകൃത്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. സാക്ഷര കേരളത്തിനു ഇത് എന്ത് സംഭവിച്ചു എന്നത് ഒരു വലിയ ചോദ്യചിഹ്നമായി നില്‍ക്കുന്നു. കൗമാരക്കാരും, യുവാക്കളും ഇന്ന് ലഹരിയുടെ പിടിയിലേക്കും, അതിരുവിട്ട അക്രമവാസനയിലേക്കും വ്യാപരിച്ചിരിക്കുന്നു. ഈ ലഹരി പദാർത്ഥങ്ങൾ പേരിലും, രൂപത്തിലും വ്യത്യസ്തമായ രീതിയിൽ മുൻപും കേരളത്തിന്റെ പലഭാഗങ്ങളിലും ഉണ്ടായിരുന്നു. എന്നാൽ അതിന്റെ ലഭ്യതയും, വിതരണവും, ഉപയോഗവും വളരെ രഹസ്യവും, ചുരുക്കം ചില ആളുകളിൽ മാത്രമായോ ഒതുങ്ങി നിന്നിരുന്നു. നിയമവും, ഭരണാധികാരികളും, നിയമപാലകരും ഉണ്ടെങ്കിലും ഉപഭോത്കൃത സംസ്ഥാനമായ കേരളത്തിൽ സ്ഥിതി വളരെ വ്യത്യസ്തവും, വഷളായും തുടരുന്നു. രാഷ്ട്രീയ പിൻബലവും, സാമ്പത്തിക ശക്തികളുടെ ഇടപെടലുകളും ലഹരി വിരുദ്ധ ചെറുത്തു നിൽപ്പുകളെ നിസ്സാരവത്കരിച്ചു മുന്നേറുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിലും, ചാനൽ…