എഡ്മിന്റണിൽ കുട്ടികളുടെ നാടക കളരിയുടെ അരങ്ങേറ്റം ഫെബ്രുവരി 9-ന്

എഡ്മിന്റണിൽ ഇദംപ്രഥമമായി മലയാളി കുട്ടികളുടെ തിയേറ്റർ അവതരിപ്പിക്കുന്ന നാടകം, ‘ദി കേസ് ഓഫ് ദി മിസ്സിംഗ് മൂൺ’ ഫെബ്രുവരി 9 ന് നടക്കും. എഡ്മിന്റൻ വൈറ്റ് അവന്യൂവിലുള്ള വർക്ക്ഷോപ് വെസ്റ്റ് പ്ളേറൈറ്റ്സ് തിയേറ്ററിൽ വെച്ച് ഉച്ചക്ക് രണ്ടിനും, വൈകീട്ടും അഞ്ചിനും രണ്ടു ഷോകൾ നടത്തുന്നു. എഡ്മിന്റണിൽ മലയാളി കുട്ടികൾക്കിടയിൽ നിരവധി ക്യാമ്പുകളും,കേരളാ സംസാസ്കാരിക വകുപ്പിൻറെ മലയാളം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന മഞ്ചാടി മലയാളം സ്കൂളും, വിവിധ വിദ്യഭാസ പരിപാടികളും നടത്തുന്ന അസോസിയേഷൻ ഫോർ സോഷ്യൽ സെർവീസസ്, എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് (അസറ്റ്) എന്ന സംഘടനയുടെ കീഴിലുള്ള കുട്ടികളുടെ തീയറ്റർ അന്ന് നാടകം വേദിയിൽ അവതരിപ്പിക്കുന്നത്. എഡ്മിന്റണിലെ പ്രശസ്തമായ കമ്പനി ഫാമിലി തിയേറ്റർ ആണ് നാടകം ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെ ഭാവനയിൽ വിരിഞ്ഞ നാടകത്തിന്റെ ആശയം എഴുതി സംവിധാനം ചെയ്യുന്നത് ഷാനി പിൻകെർട്ടൻ ആണ്. പ്രോഗ്രാം കോഓർഡിനേറ്റർ ക്രിസ്റ്റി സൈമൺ.…

ജോൺ പോളിന്റെ ‘ഒരു യാത്രയുടെ ലക്ഷ്യം’ പുസ്തകം പ്രകാശനം ചെയ്തു

ന്യൂയോർക്ക് : അമേരിക്കൻ മലയാളി ജോൺ പോളിന്റെ ആത്മകഥയായ ‘ഒരു യാത്രയുടെ ലക്ഷ്യം’ കേരള സെന്ററിൽ സര്ഗവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ഡോ. ശശിധരൻ പ്രകാശനം ചെയ്തു. പ്രൊഫ. തെരേസ ആന്റണി ആദ്യ കോപ്പി ഏറ്റു വാങ്ങി. പി.ടി. പൗലോസ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുടയിലുള്ള ശ്രീലക്ഷ്മി ബുക്‌സാണ് പ്രസാധകർ. 86 പേജുള്ള പുസ്തകത്തിൽ 12 അദ്ധ്യായങ്ങളാണുള്ളത്. ജീവിതാനുഭവങ്ങൾ ഹൃദയത്തിന്റെ ഭാഷയിൽ കൊത്തിവച്ച മനോഹരമായ പുസ്തകം എന്നാണ് ഡോ.ശശിധരൻ വിശേഷിപ്പിച്ചത്. പരസ്പരം` അകന്നുനിൽക്കുന്ന കണ്ണികളെ അടുപ്പിക്കുക എന്നുള്ളതാണ് സമൂഹത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നും രാഷ്ട്രീയത്തിനും മതത്തിനും അതീതമായ സ്നേഹമാണ് സാഹിത്യം എന്നതുകൊണ്ട് ലോകത്തെ ബന്ധിപ്പിക്കാൻ അതിന് സാധിക്കുന്നു എന്നും പ്രകാശനകർമ്മം നിർവ്വഹിച്ചുകൊണ്ട് ഡോ.ശശിധരൻ അഭിപ്രായപ്പെട്ടു. ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ ഡെമോക്രാറ്റെന്നോ റിപ്പബ്ലിക്കെന്നോ നോക്കാതെ ഏവരും പുസ്തകപ്രകാശന ചടങ്ങിന് എത്തിച്ചേർന്നത് സാഹിത്യത്തിന്റെ ഭാഷ ഹൃദയത്തിന്റെ ഭാഷ ആയതുകൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവിതത്തിൽ വിജയിക്കണമെങ്കിൽ…

കേരള റൈറ്റേഴ്‌സ് ഫോറം മീറ്റിംഗ് ജനുവരി 25-ാം തീയതി ശനിയാഴ്ച കേരള കിച്ചണ്‍ റസ്റ്റോറന്റില്‍ നടത്തി

ഹൂസ്റ്റണ്‍: ഹൃദയഹാരിയായ നഗരമാണ് ഹൂസ്റ്റണ്‍. കനത്ത മഞ്ഞുവീഴ്ചമൂലം ഈയിടെ നഗരജീവിതം സ്തംഭിക്കുകയുണ്ടായി. നിരത്തില്‍ വാഹനങ്ങള്‍ ഒന്നും ഇല്ലായിരുന്നു എന്ന് പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തിയാവില്ല. സിറ്റി അധികൃതര്‍ ജനങ്ങളോട് വീട്ടില്‍തന്നെ കഴിയുവാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അത് പാലിക്കപ്പെടുകയും ചെയ്തു. വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രതിമാസ യോഗം നിശ്ചയിച്ച പ്രകാരം ചേരാന്‍ കഴിയുമോയെന്ന ആശങ്കയുണ്ടായി. എന്നാല്‍ ഹൂസ്റ്റണില്‍ കാലാവസ്ഥയ്ക്ക് മാറ്റം വന്നു. കൊടും തണുപ്പ് ക്രമേണ കുറഞ്ഞ് അന്തരീക്ഷ താപനില 60 ഡിഗ്രി ഫാരന്‍ഹീറ്റ് വരെയായി ഉയര്‍ന്നു. ലോകത്തെ പരിഭ്രാന്തിയിലാഴ്ത്തിയ കോവിഡിന് ശേഷമുള്ള നീണ്ട ഇടവേളയ്ക്ക് പിന്നാലെ റൈറ്റേഴ്‌സ് ഫോറത്തിന്റെ പുതുവര്‍ഷത്തിലെ മീറ്റിങ്ങുകള്‍ ഹോട്ടലില്‍ ചേരുവാന്‍ തീരുമാനിച്ചിരുന്നു. അതനുസരിച്ച് ഇക്കഴിഞ്ഞ 25-ാം തീയതി ശനിയാഴ്ച കേരള കിച്ചണ്‍ റസ്റ്ററന്റില്‍ റൈറ്റേഴ്‌സ്…

മാധവിക്കുട്ടി, സ്ത്രീ മുന്നേറ്റത്തിന്‌ ശക്തിപകര്‍ന്ന എഴുത്തുകാരി: ടി.കെ.എ. നായര്‍

തിരുവനന്തപുരം: സ്ത്രീ മുന്നേറ്റത്തിനും സ്ത്രീ ശാക്തീകരണത്തിനും ശക്തി പകര്‍ന്ന എഴുത്തുകാരിയണ്‌ മാധവിക്കുട്ടിയെന്ന്‌ മുന്‍ പ്രധാനമന്ത്രിയുടെ (പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ പ്രസ്താവിച്ചു. കേരള കലാകേന്ദ്രത്തിന്റെ മാധവിക്കുട്ടി-കമലാ സുരയ്യ ചെറുകഥ പുരസ്‌ക്കാരങ്ങളും, ഷോര്‍ട്ട്‌ ഫിലിം- ഡോക്യുമെന്ററി പുരസ്‌ക്കാരങ്ങളും സമ്മാനിക്കുന്ന ചടങ്ങ്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ സ്വാത്രന്ത്യത്തെപ്പറ്റി ചിന്തിക്കാന്‍ പോലും ആകാത്ത കാലഘട്ടത്തില്‍, സമൂഹത്തെ ഭയക്കാതെ സ്വന്തം രചനകളിലൂടെ നിലപാട്‌ വ്യക്തമാക്കിയ മാധവിക്കുട്ടിയോട്‌ സ്ത്രീ സമൂഹം കടപ്പെട്ടിരിക്കുന്നുവെന്നും ടി.കെ.എ. നായര്‍ പറഞ്ഞു. പ്രസ് ക്ലബ്‌ ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഡോ. വാവ ഭാഗ്യലക്ഷ്മിക്ക്‌ മാധവിക്കുട്ടി-കമലാ സുരയ്യ ചെറുകഥ അവാര്‍ഡും, ഡോ. സി.കെ. ശാലിനി, ആര്‍. സരിതാരാജ്‌, ഷബ്ന മറിയം, ഐശ്വര്യ കമല എന്നിവര്‍ക്ക്‌ സ്പെഷ്യല്‍ ജൂറി അവാര്‍ഡുകളും, വിഷ്ണു മുരളീധരൻ നായര്‍ (നിര്‍മ്മാണം, സംവിധാനം), ആസാദ്‌ കണ്ണാടിക്കല്‍ (നടന്‍), എന്നിവര്‍ക്ക്‌ ഷോര്‍ട്ട്‌ ഫിലിം അവാര്‍ഡുകളും, വി.എസ്‌. സുധീര്‍ഘോഷിന്‌…

കേരള കലാകേന്ദ്രം അവാര്‍ഡുകള്‍ ജനുവരി 15 ന് സമ്മാനിക്കും

തിരുവനന്തപുരം: കേരള കലാകേന്ദ്രം നവാഗത എഴുത്തുകാരികള്‍ക്കായി സംഘടിപ്പിച്ച പന്ത്രണ്ടാമത് മാധവിക്കുട്ടി-കമലാ സുരയ്യ ചെറുകഥ പുരസ്ക്കാരങ്ങളും, ഷോര്‍ട്ട് ഫിലിം- ഡോക്യുമെന്‍ററി പുരസ്ക്കാരങ്ങളും ജനുവരി 15 ന് വൈകിട്ട് 4ന് പ്രസ്സ് ക്ലബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ സമ്മാനിക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി അദ്ധ്യക്ഷത വഹിക്കും. ഡോ. ജോര്‍ജ് ഓണക്കൂര്‍, മുന്‍ ഡി.ജി.പി ഡോ. ബി. സന്ധ്യ, കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ എന്നിവര്‍ സംസാരിക്കും. 2024 ലെ മാധവിക്കുട്ടി-കമലാ സുരയ്യ ചെറുകഥ അവാര്‍ഡ് ഡോ. വാവ ഭാഗ്യലക്ഷ്മിക്കും (കഥ: ഉര്‍വര), സ്പെഷ്യല്‍ ജൂറി അവാര്‍ഡുകള്‍ ഡോ. സി.കെ. ശാലിനി (മലഞ്ചെരുവുകളില്‍ രാക്കാറ്റ് വീശുമ്പോള്‍), ആര്‍. സരിതാരാജ് (വിചിത്രയാനം),…

“ഗസൽസന്ധ്യ” ജനുവരി 4 ന് പൊന്നൂക്കരയിൽ

തൃശ്ശൂര്‍: കലയേയും ജീവിതത്തേയും പ്രണയിക്കുന്നവർക്കായി സംഗീതത്തിന്റെ ലാവണ്യഭംഗി നുകരാനും പകരാനും വിശാലമായി ചിന്തിക്കുന്നവരുടെ ഒരു കൂട്ടായ്മയാണ് അന്തര മ്യൂസിക്കൽ കളക്റ്റീവ് പൊന്നൂക്കര, തൃശ്ശൂർ. 2021 മുതൽ പൊന്നൂക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന അന്തര, “ചാരിറ്റബിൾ സൊസൈറ്റീസ് ആക്ടിനു കീഴിലും” “കേരള സംഗീത നാടക അക്കാദമിയിലും” രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊന്നൂക്കരയിൽ എല്ലാ മാസവും അവസാന ഞായറാഴ്ചയിൽ നടത്തുന്ന “പാടാം നമുക്ക് പാടാം” എന്ന പരിപാടിയിലൂടെ ഗ്രാമങ്ങളിലെ ഗായകർക്ക് അവസരം നല്കുകയും അതിലൂടെ മികച്ച ഗായകരെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നല്കുന്നു. ഇവർക്ക് എല്ലാ വർഷവും അന്തര നടത്തുന്ന സ്റ്റേജ് ഷോയിൽ പാടാൻ അവസരം നല്കുന്നു. മാത്രമല്ല ഗ്രാമത്തിൽ മാത്രം ഒതുങ്ങിപോകുന്ന, എന്നാൽ പാടാൻ സവിശേഷമായ കഴിവുള്ള ഗായകർക്ക് കേരളത്തിലെ അതുല്യ പ്രതിഭകളായ സംഗീത സംവിധായകർ പങ്കെടുക്കുന്ന കേരളത്തിലെ മികച്ച ഓർക്കസ്ട്ര നയിക്കുന്ന പരിപാടികളിൽ പാടുവാൻ അവസരം ഒരുക്കുന്നു. മാത്രമല്ല…

കേരള ലിറ്ററി സൊസൈറ്റി ഡാലസ് എബ്രഹാം തെക്കേമുറി സ്മാരക ചെറുകഥാ പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു

ഡാലസ് : അമേരിക്കയിലെയും കാനഡയിലെയും മികച്ച ചെറുകഥയ്ക്ക് അംഗീകാരം നൽകുവാനായി ഡാലസ്സിലെ എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി, ഡാളസ് ചെറുകഥകൾ ക്ഷണിക്കുന്നു. വിജയികൾക്ക് ഇരുനൂറ്റിയൻപതു യു എസ്‌ ഡോളറും പ്രശസ്തി പത്രവും 2025 മാർച്ച്‌ – ഏപ്രിൽ മാസങ്ങളിൽ ഡാലസ്സിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ചു നൽകപ്പെടും. പൊതുനിബന്ധനകൾ 1. അമേരിക്കയിലും, കാനഡയിലും വസിക്കുന്ന മലയാള കഥാകൃത്തുക്കൾക്ക് ഇതിൽ പങ്കെടുക്കാവുന്നതാണ് 2. രചനകൾ മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ വഴി പ്രസിദ്ധീകരിക്കാത്തതായിരിക്കണം . 2. രചനകൾ മതസ്പര്‍ദ്ധ വളർത്തുന്നതോ, കക്ഷി രാഷ്ട്രീയപരമായതോ, വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുത്. 3. മലയാള ചെറുകഥകൾ ആണ് പരിഗണിക്കപ്പെടുന്നത്‌. 4. ഒരു വർഷം അയച്ചു തന്ന കൃതി മറ്റൊരു വർഷം സ്വീകരിക്കുന്നതല്ല. 5.മുൻ വർഷങ്ങളിൽ ഈ അവാർഡുകൾ നേടിയവരും ഈ വർഷത്തെ കെ എൽ എസ്സ് കമ്മറ്റി…

കേരള കലാകേന്ദ്രം മാധവിക്കുട്ടി-കമലാ സുരയ്യ ചെറുകഥ അവാര്‍ഡ് വാവ ഭാഗ്യലക്ഷ്മിക്ക്

തിരുവനന്തപുരം: സാഹിത്യകാരി മാധവിക്കുട്ടിയുടെ സ്മരണാര്‍ത്ഥം നവാഗത എഴുത്തുകാരികള്‍ ക്കായി കേരള കലാകേന്ദ്രം ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് മാധവിക്കുട്ടി-കമലാ സുരയ്യ ചെറുകഥ അവാര്‍ഡ്, വാവ ഭാഗ്യലക്ഷ്മി രചിച്ച څഉര്‍വരാچ എന്ന കഥയ്ക്ക് ലഭിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ആദ്യമായി പ്രസിദ്ധീകൃതമായ കഥയാണ് അവാര്‍ഡിന് പരിഗണിച്ചത്. 10,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്. സ്പെഷ്യല്‍ ജൂറി അവാര്‍ഡിന് ഡോ. സി.കെ. ശാലിനി (മലഞ്ചെരുവുകളില്‍ രാക്കാറ്റ് വീശുമ്പോള്‍), ആര്‍. സരിതാരാജ് (വിചിത്രയാനം), ഷബ്ന മറിയം (കാദംബിനി), ഐശ്വര്യ കമല (പപ്പി പാസിഫൈ) എന്നിവരും അര്‍ഹരായി. ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, എസ്. മഹാദേവന്‍ തമ്പി, ചലച്ചിത്ര സംവിധായകന്‍ അഡ്വ. ശശി പരവൂര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പരിഗണനയ്ക്കായി ലഭിച്ച എഴുപത്തിരണ്ട് കഥകളില്‍ നിന്നും അവാര്‍ഡിന് അര്‍ഹമായവ തെരഞ്ഞെടുത്തത്. ജനുവരി 15 ന് തിരുവനന്തപുരത്ത് വച്ച് പ്രമുഖ സാംസ്ക്കാരിക നായകരുടെ സാന്നിദ്ധ്യത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് കേരള…

കേരള ലിറ്റററി സൊസൈറ്റി ഡാളസ്: എബ്രഹാം തെക്കേമുറി സ്മാരക ചെറുകഥാ പുരസ്കാരത്തിനും മനയിൽ ജേക്കബ് സ്മാരക കവിതാ പുരസ്കാരത്തിനും സൃഷ്ടികൾ ക്ഷണിക്കുന്നു

ഡാളസ്: അമേരിക്കയില്‍ സര്‍ഗവാസനയുള്ള മലയാള കവികളെയും എഴുത്തുകാരേയും പ്രോത്സാഹിപ്പിക്കുവാനായി ഡാളസിലെ എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി ഏർപ്പെടുത്തിയിരിക്കുന്ന കവിതാ അവാർഡ് ഈ വർഷവും നൽകും. പ്രവാസി മലയാള കവി ജേക്കബ് മനയലിന്റെ സ്മരണാര്‍ത്ഥമാണ് ഈ കവിതാ അവാർഡ് നൽകി വരുന്നത്. ഇതോടൊപ്പം 2024 ൽ നമ്മെ വിട്ടുപിരിഞ്ഞ പ്രവാസി സാഹിത്യകാരൻ എബ്രഹാം തെക്കേമുറിയുടെ നാമത്തിലുള്ള ചെറുകഥാ പുരസ്കാരവും ഈ വർഷം മുതൽ നൽകപ്പെടും. വിജയികൾക്ക് 250 യുഎസ്‌ ഡോളറും പ്രശസ്തിപത്രവും, 2025 മാർച്ച്‌-ഏപ്രിൽ മാസങ്ങളിൽ ഡാളസില്‍ നടക്കുന്ന പൊതുസമ്മേളനത്തിൽ വെച്ചു നൽകപ്പെടും. പൊതുനിബന്ധനകൾ: 1. വടക്കേ അമേരിക്കയിലും, കാനഡയിലും വസിക്കുന്ന മലയാള കവികൾക്ക് ഇതിൽ പങ്കെടുക്കാവുന്നതാണ്. 2. രചനകൾ മൗലികമായിരിക്കണം. പുസ്തക രൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ വഴി പ്രസിദ്ധീകരിക്കാത്തതായിരിക്കണം. 3. രചനകൾ മതസ്പര്‍ദ്ധ വളർത്തുന്നതോ, കക്ഷി രാഷ്ട്രീയപരമായതോ, വ്യക്തിഹത്യ നടത്തുന്ന തരത്തിലോ…

‘who am I’ മ്യൂസിക്ക് ആല്‍ബം മാത്യു കുഴല്‍നാടന്‍ എംഎല്‍എ പ്രകാശനം ചെയ്തു

ഫ്‌ളോറിഡ: ഓര്‍ലാന്‍ഡോയില്‍ വച്ച് നടന്ന ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ സമ്മേളന ചടങ്ങില്‍ വച്ച് ഡോ. മാത്യു കുഴല്‍നാടന്‍ എംഎല്‍എ ‘who am I’ എന്ന മ്യൂസിക്ക് ആല്‍ബം പ്രകാശനം ചെയ്തു. മയക്കുമരുന്നിനും പുകവലിക്കും മദ്യപാനത്തിനും അടിമയായി മരണത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന പുതിയ തലമുറയ്ക്ക് ഒരു പുനര്‍ചിന്തനമാണ് ഈ ആല്‍ബം എന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. അഭിവന്ദ്യ പിതാവ് ബിഷപ്പ് ജോണ്‍ ആലപ്പാട്ട് ഈ ഗാനം വരും തലമുറക്ക് ചിന്തകളും നന്മകളും വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു . ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ioc usa Kerala) നാഷണല്‍ ജനറല്‍ സെക്രട്ടറി മിസ്റ്റര്‍ സജി കരിമ്പന്നൂര്‍, (ioc usa florida) പ്രസിഡണ്ട് മിസ്റ്റര്‍ ചാക്കോ കുര്യന്‍, (ioc ട്രഷറര്‍ ലിന്റോ ജോളി, സ്‌കറിയ കല്ലറക്കല്‍, ജോസ് മോന്‍ തത്തംകുളം, സോണി കണ്ണോട്ടുതറ, സണ്ണി മറ്റമന, ജെറി…