മാധവിക്കുട്ടി, സ്ത്രീ മുന്നേറ്റത്തിന്‌ ശക്തിപകര്‍ന്ന എഴുത്തുകാരി: ടി.കെ.എ. നായര്‍

തിരുവനന്തപുരം: സ്ത്രീ മുന്നേറ്റത്തിനും സ്ത്രീ ശാക്തീകരണത്തിനും ശക്തി പകര്‍ന്ന എഴുത്തുകാരിയണ്‌ മാധവിക്കുട്ടിയെന്ന്‌ മുന്‍ പ്രധാനമന്ത്രിയുടെ (പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ പ്രസ്താവിച്ചു.

കേരള കലാകേന്ദ്രത്തിന്റെ മാധവിക്കുട്ടി-കമലാ സുരയ്യ ചെറുകഥ പുരസ്‌ക്കാരങ്ങളും, ഷോര്‍ട്ട്‌ ഫിലിം- ഡോക്യുമെന്ററി പുരസ്‌ക്കാരങ്ങളും സമ്മാനിക്കുന്ന ചടങ്ങ്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീ സ്വാത്രന്ത്യത്തെപ്പറ്റി ചിന്തിക്കാന്‍ പോലും ആകാത്ത കാലഘട്ടത്തില്‍, സമൂഹത്തെ ഭയക്കാതെ സ്വന്തം രചനകളിലൂടെ നിലപാട്‌ വ്യക്തമാക്കിയ മാധവിക്കുട്ടിയോട്‌ സ്ത്രീ സമൂഹം കടപ്പെട്ടിരിക്കുന്നുവെന്നും ടി.കെ.എ. നായര്‍ പറഞ്ഞു.

പ്രസ് ക്ലബ്‌ ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഡോ. വാവ ഭാഗ്യലക്ഷ്മിക്ക്‌ മാധവിക്കുട്ടി-കമലാ സുരയ്യ ചെറുകഥ അവാര്‍ഡും, ഡോ. സി.കെ. ശാലിനി, ആര്‍. സരിതാരാജ്‌, ഷബ്ന മറിയം, ഐശ്വര്യ കമല എന്നിവര്‍ക്ക്‌ സ്പെഷ്യല്‍ ജൂറി അവാര്‍ഡുകളും, വിഷ്ണു മുരളീധരൻ നായര്‍ (നിര്‍മ്മാണം, സംവിധാനം), ആസാദ്‌ കണ്ണാടിക്കല്‍ (നടന്‍), എന്നിവര്‍ക്ക്‌ ഷോര്‍ട്ട്‌ ഫിലിം അവാര്‍ഡുകളും, വി.എസ്‌. സുധീര്‍ഘോഷിന്‌ (സംവിധാനം) ഡോക്യുമെന്ററി അവാര്‍ഡും, രേഖ ആനന്ദ്‌ (സംവിധാനം) അമ്മു നായര്‍ (നടി) എന്നിവര്‍ക്ക്‌ മ്യൂസിക്‌ വീഡിയോ അവാര്‍ഡുകളും ടി.കെ.എ. നായര്‍ സമ്മാനിച്ചു.

മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ പാലോട്‌ രവി അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഡി.ജി.പി ഡോ. ബി. സന്ധ്യ, കലാകേന്ദ്രം ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍, ജോയിന്റ്‌ സെക്രട്ടറി ആര്‍.രജിത എന്നിവര്‍ സംസാരിച്ചു. കെ. പ്രവീണ്‍കുമാര്‍, ജെ.ഹേമചന്ദ്രന്‍, സുരേഷ്‌, രേഷ്‌മ, ശ്രീലക്ഷ്മി എസ്‌ നായര്‍, ബീന കിരണ്‍, എസ്‌. അഞ്ജന, ദിവ്യ, എന്നിവര്‍ പങ്കെടുത്തു.

സെക്രട്ടറി

Print Friendly, PDF & Email

Leave a Comment

More News