17,000 ത്തോളം ഇന്ത്യക്കാര്‍ ഇതിനോടകം ഉക്രൈന്‍ വിട്ടു; 24 മണിക്കൂറിനുള്ളില്‍ 15 വിമാനം കൂടി

ന്യൂഡല്‍ഹി: ഉക്രൈനിലെ ഇന്ത്യന്‍ എംബസി ആദ്യ മുന്നറിയിപ്പ് നല്‍കിയതിന് ശേഷം ഇതുവരെ 17,000 ത്തോളം ഇന്ത്യക്കാര്‍ നാട്ടിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം..അടുത്ത 24 മണിക്കൂറിനുള്ളില്‍ രക്ഷാദൗത്യത്തിനായി 15 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. യുക്രൈന്‍ വിട്ടുവരുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ കുത്തനെ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഞങ്ങള്‍ നിര്‍ദേശം പുറപ്പെടുവിച്ചതിന് ശേഷം ഏകദേശം 17,000 ഇന്ത്യന്‍ പൗരന്മാര്‍ യുക്രൈന്‍ വിട്ടിട്ടുണ്ടെന്ന് ഞങ്ങള്‍ കണക്കാക്കുന്നു, ഇതില്‍ ഇന്ത്യന്‍ എംബസിയില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ആളുകളും ഉള്‍പ്പെടുന്നു’ -വിദേശകാര്യ മന്ത്രാലയ വാക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഓപ്പറേഷന്‍ ഗംഗ’ രക്ഷാദൗത്യ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു വിമാനങ്ങള്‍ പൗരന്‍മാരുമായി ഇന്ത്യയിലെത്തി. ഇതുവരെ 15 വിമാനങ്ങളിലായി 3,352 ആളുകളാണ് ‘ഓപ്പറേഷന്‍ ഗംഗ’യിലൂടെ ഇന്ത്യയിലെത്തിയത്. അടുത്ത 24 മണിക്കൂറിനുള്ള 15 വിമാനങ്ങള്‍ കൂടി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.…

ഗൾഫ് മീറ്റ് -2022 (പൊലിമ-3) സമാപിച്ചു

കുവൈറ്റ്‌ സിറ്റി: വിട്ടുവീഴ്ചയും പരസ്പരം കരുതലും ഉണ്ടാകുമ്പോഴാണ് ലോകത്തിന് ശരിയായ സാക്ഷ്യം നൽകാൻ സാധിക്കുകയെന്ന് മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ. ഗൾഫ് രാജ്യങ്ങളിലെ മലങ്കര സുറിയാനി കത്തോലിക്കാ വിശ്വാസികളുടെ ഒത്തുചേരൽ ഇവാനിയൻ ഗൾഫ് മീറ്റ് 2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു കതോലിക്കാ ബാവാ. ക്ഷമിച്ചു കൊണ്ട് ദൈവവഴിയിൽ നടക്കാൻ ആഗ്രഹിക്കുമ്പോൾ സഹോദരീ സഭകളെയും സമൂഹത്തെയും എല്ലാം ഉൾച്ചേർക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലിമ-3 എന്ന പേരിൽ ഓൺലൈൻ ആയാണ് സംഗമം നടത്തിയത്. പ്രവാസി ജീവിതവും ഭാവി വെല്ലുവിളികളും ഇന്നത്തെ സാഹചര്യത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി ബാബുജി ബത്തേരി സെമിനാർ നയിച്ചു. പൊതുസമ്മേളനത്തിൽ ക്ലീമീസ് ബാവ അധ്യക്ഷത വഹിച്ചു. സഭയുടെ ഗൾഫ് കോർഡിനേറ്റർ ഫാ. ജോൺ തുണ്ടിയത്ത്,മുൻ കോർഡിനേറ്റർമാരായ ഫാ. ഡോ. ജോൺ പടിപുരക്കൽ, ഫാ മാത്യു കണ്ടത്തിൽ,…

എം.സി വൈ.എം – കെ. എം. ആർ. എം യുവ ടി 20 ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലങ്കര കത്തോലിക്കാ സഭാ കൂട്ടായ്മയായ കെ. എം. ആർ. എം ന്റെ യുവജനവിഭാഗമായ എം. സി. വൈ.എം – കെ. എം. ആർ. എം സംഘടിപ്പിച്ച യുവ ടി 20 ക്രിക്കറ്റ്‌ ടൂർണമെന്റ് സമാപിച്ചു. അബ്ബാസിയ ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരം കെ. എം. ആർ. എം ആത്മീയ ഉപദേഷ്ടാവും എം. സി. വൈ. എം ഡയറക്ടറുമായ റവ.ഫാ. ജോൺ തുണ്ടിയത്ത് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി നാലാം തീയതി ഔദ്യോഗികമായ് ആരംഭിച്ച് നാല് ആഴ്ചകളായി നടത്തിയ മത്സരങ്ങൾക്ക് എം.സി.വൈ.എം പ്രസിഡന്റ് നോബിൻ ഫിലിപ്പ്,ഷിബു ജേക്കബ്, അനു വർഗീസ്, ഷിബു പാപ്പച്ചൻ, ലിബിൻ ഫിലിപ്പ് എന്നിവർ നേതൃത്വം നല്കി. 16 ടീമുകൾ മാറ്റുരച്ച ടൂർണ്ണമെന്റിൽ ടീം കൊച്ചിൻ ഹാരിക്കൻസ് തുടർച്ചയായി നാലാം തവണയും വിജയികളായി.ടീം വിന്നേഴ്സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. അബ്ബാസിയ ക്രിക്കറ്റ് ഗ്രൗണ്ടിൽ…

ഉക്രെയ്ന്‍ വിഷയം: വീണ്ടും ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി; പുടിനുമായി ടെലിഫോണില്‍ സംസാരിക്കും

ന്യൂഡല്‍ഹി: യുക്രെയ്ന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു. ഇന്ന് രാത്രി 8.30നാണ് യോഗം വിളിച്ചിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി മോദി ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് ഉന്നതതല യോഗം വിളിച്ചത് വിദ്യാര്‍ത്ഥികളടക്കം ഇന്ത്യന്‍ പൗരന്‍മാരെ തിരികെ എത്തിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് മോദി പുടിനുമായി ചര്‍ച്ച നടത്തുന്നത്. കിഴക്കന്‍ യുക്രെയ്‌നില്‍ കുടുങ്ങിയ പൗരന്മാര്‍ക്ക് റഷ്യ വഴി സുരക്ഷിത പാതയൊരുക്കാനാണ് ഇന്ത്യന്‍ ശ്രമം. അതേസമയം, യുക്രെയ്‌നിലെ കാര്‍കീവിലെ ഇന്ത്യക്കാരോട് ഉടന്‍ തന്നെ ഇവിടം വിടാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് എംബസി. ബസും ട്രെയിനും കാത്തുനിന്ന് സമയം കളയരുതെന്നും കാല്‍നടയായെങ്കിലും കാര്‍കിവ് വിടണമെന്നുമാണ് നിര്‍ദേശം. പെസോചിന്‍, ബബയെ, ബെസ്ലുഡോവ്ക എന്നിവിടങ്ങളിലേക്ക് മാറാനാണ് എംബസി പറഞ്ഞിരിക്കുന്നത്.    

ഉക്രെയ്‌നില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ കൈമാറി; വെള്ളവും ഭക്ഷണവും എത്തിക്കണമെന്ന് പധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: യുദ്ധം രൂക്ഷമായ ഉക്രെയ്‌ന്റെ കിഴക്കന്‍ മേഖലയില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിനും ഉക്രെയ്‌നിലെ ഇന്ത്യന്‍ എംബസിക്കും കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ു. 3500 ലേറെ പേര്‍ ഇതിനകം ഓണ്‍ലൈനായും അല്ലാതെയും നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തു. നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്ത് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. യുദ്ധമേഖലയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ റഷ്യ വഴി സുരക്ഷിതമായി പുറത്തെത്തിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായും മുഖ്യമന്ത്രി അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് പുറത്തു കടക്കാന്‍ മാനുഷിക പരിഗണന മുന്‍നിര്‍ത്തി സുരക്ഷിത പാത ഒരുക്കുന്നതിന് പ്രധാനമന്ത്രി റഷ്യന്‍ നേതൃത്വവുമായി അടിയന്തരമായി ഇടപെടണം. കുടുങ്ങി കിടക്കുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും എത്തിക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാരുകളുടെയും റെഡ്‌ക്രോസ് ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുടെയും സഹകരണം ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യര്‍ഥിച്ചു. ഒഴിപ്പിക്കല്‍ നടപടികള്‍ പ്രധാനമായും കീവ് ഉള്‍പ്പെടെയുള്ള യുക്രെയ്‌നിലെ പടിഞ്ഞാറന്‍…

ചാനല്‍ സംപ്രേഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ മീഡിയ വണ്‍ സുപ്രീം കോടതിയില്‍

കൊച്ചി: ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ മീഡിയ വണ്‍ സുപ്രീംകോടതിയെ സമീപിച്ചു. ചാനല്‍ വിലക്കിനെതിരായ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ചാനല്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഇന്ന് തള്ളിയത്. ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും ചാനല്‍ ജീവനക്കാരും കേരള പത്രപ്രവര്‍ത്തക യൂണിയനും നല്‍കിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ആണ് വിധി പറഞ്ഞത്. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിലക്ക് തുടരാന്‍ സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയത് ശരിയായ നടപടിയാണെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. മീഡിയ വണ്‍ ചാനല്‍ ഗ്രൂപ്പിനു ചില സംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചില…

ഉുക്രെയ്‌നില്‍ ചികിത്സയിലിരുന്ന ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു; മരിച്ചത് പഞ്ചാബ് സ്വദേശി

കീവ്: ഉക്രെയ്‌നില്‍ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. പഞ്ചാബിലെ ബര്‍ണാല സ്വദേശിയായ ചന്ദ്രന്‍ ജിന്‍ഡല്‍ എന്ന 22 വയസുകാരനാണ് മരിച്ചത്. ഉക്രെയ്‌നിലെ വിനിയസ്റ്റയില്‍ ചികിത്സയിലായിരുന്നു. ഫെബ്രുവരി രണ്ടിന് ചന്ദ്രന്‍ ജിന്‍ഡലിന് മസ്തിഷ്‌കാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിന്നു. പിന്നീട് അടിയന്തര ശസ്ത്രക്രിയയ്ക്ക് മാതാപിതാക്കള്‍ സമ്മതം നല്‍കിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ റഷ്യയുടെ ഷെല്ലാക്രമണത്തില്‍ കര്‍ണാടക സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്‍ മരിച്ചിരുന്നു.  

പുല്‍പ്പള്ളിയിലെ ലോഡ്ജില്‍ വയനാട്ടില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും തൂങ്ങി മരിച്ച നിലയില്‍

വയനാട്: പുല്‍പ്പള്ളിയിലെ ലോഡ്ജില്‍ സുഹൃത്തുക്കളായ യുവതിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി പോത്തനാമലയില്‍ നിഖില്‍ പ്രകാശ് (26), ശശിമല മാടപ്പള്ളിക്കുന്ന് ബബിത (22) എന്നിവരെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ലോഡ്ജിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

നവകേരള നയരേഖ പാര്‍ട്ടി നയത്തിന് വിരുദ്ധമല്ല; നേരിട്ടുള്ള വിദേശനിക്ഷേപമാകാമെന്നും കോടിയേരി

കൊച്ചി: സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരളപ്രമേയത്തിനെതിരായ വിമര്‍ശനങ്ങള്‍ തള്ളി സിപിഎം. നയരേഖ പാര്‍ട്ടി നയത്തിന് വിരുദ്ധമെന്ന പ്രചാരണം തെറ്റാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നേരിട്ടുള്ള വിദേശനിക്ഷേപമാകാം. വികസനപ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടാതിരിക്കാന്‍ ഹാനികരമല്ലാത്ത വായ്പകള്‍ സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പൊതുതാല്‍പര്യത്തിന് തടസമല്ലാത്ത വിദേശവായ്പകള്‍ സ്വീകരിക്കണം. പാര്‍ട്ടി പരിപാടിയില്‍ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദേശനിക്ഷേപം തുടരും. നിക്ഷേപം വരുമ്പോള്‍ പാവപ്പെട്ടവരുടെ സംരക്ഷണം ഉറപ്പാക്കണം. നയരേഖ പാര്‍ട്ടികോണ്‍ഗ്രസ് രേഖയ്ക്കു വിരുദ്ധമല്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. 1957 ന് ശേഷം ആദ്യമായാണ് ഇത്തരമൊരു സമഗ്രമായ നയരേഖയുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നയരേഖയിന്മേല്‍ വ്യാഴാഴ്ച ചര്‍ച്ച നടക്കും.

ദീപുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ മന്ത്രി ഇടപെട്ടു; കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് സാബു ജേക്കബ്

  കൊച്ചി: കിഴക്കമ്പലത്ത് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ഒരു മന്ത്രി ഇടപെട്ടുവെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ ട്വന്റി ട്വന്റി സാബു ജേക്കബ് . മന്ത്രിയുടെ ബന്ധുവായ ഒരു അസിസ്റ്റന്റ് സൂപ്രണ്ട് വഴിയാണ് ബന്ധപ്പെട്ടത്. കേസ് സി.ബി.ഐയ്ക്ക് വിടണമെന്നും സാബു ആവശ്യപ്പെട്ടു. തലയ്‌ക്കേറ്റ ക്ഷതമാണ് ദീപുവിന്റെ മരണത്തിന് കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ദീപുവിന്റെ തലയില്‍ രണ്ടിടത്ത് മാരകമായി ക്ഷതമേറ്റിരുന്നു. എംഎൽഎയുടെ നേതൃത്വത്തിലുള്ള ഗൂഡാലോചനയാണ് നടന്നത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റാകുമ്പോൾ കൊറോണ നെഗറ്റീവായിരുന്ന ദീപു മരണശേഷം പൊസീറ്റിവായതിൽ ദുരൂഹതയുണ്ട്. സിബിഐ അന്വേഷണത്തിന് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദീപു നേരത്തെ മരിച്ചിരുന്നു. മരണം പുറത്തുവിടുന്നത് ആശുപത്രി അധികൃതർ മനഃപൂർവം വൈകിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർക്ക് മേൽ സമ്മ൪ദ്ദമുണ്ടായി. ഒരു മന്ത്രി ഇതിന് ശ്രമിച്ചു.…