ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊല ചെയ്ത മാതൃകയില്‍ പാലക്കാട് എസ്ഡിപിഐ പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

പാലക്കാട്: പാലക്കാട് എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. കുത്തിയതോട് സ്വദേശി സുബൈറാണ് (47) മരിച്ചത്. കാറിലെത്തിയ സംഘമാണ് ഇയാളെ കൊലപ്പെടുത്തിയത്. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. ആക്രമണത്തിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. സുബൈർ പള്ളിയിൽ നിന്ന് നിസ്കാരം കഴിഞ്ഞ് ഇറങ്ങുമ്പോഴായിരുന്നു ആക്രമണമെന്നാണ് വിവരം. സുബൈറിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന പിതാവിന് നേരെ ആക്രമണം ഉണ്ടായില്ല. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് മുന്‍ ഡിവിഷന്‍ പ്രസിഡന്റ്, എസ്ഡിപിഐ എലപ്പുള്ളി പഞ്ചായത്ത് കമ്മിറ്റി അംഗം, പോപുലര്‍ ഫ്രണ്ട് പാറ ഏരിയാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നാട്ടിലെ സമാധാനം തകർക്കാനുള്ള ശ്രമമെന്ന് മലമ്പുഴ എം എൽ എ എ പ്രഭാകരൻ കുറ്റപ്പെടുത്തി. വിഷു ദിവസത്തിൽ ഇങ്ങിനെയൊരു അക്രമം നടന്നതിനെ അപലപിക്കുന്നു. അക്രമം വ്യാപിക്കാതിരിക്കാൻ മുൻകരുതലെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടും. പച്ചമനുഷ്യനെ വെട്ടിക്കൊലപ്പെടുത്തിയത് എന്ത് രാഷ്ട്രീയമാണ്?…

തന്റെ വിഷുക്കൈനീട്ടം വിവാദമാക്കിയത് രാഷ്ട്രീയ ലാക്കോടെ; ജനങ്ങളില്‍ നിന്ന് പിടിച്ചുപറിച്ച പണമല്ല അതെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ‘വിഷു കൈനീട്ടം’ നൽകുന്ന പുരാതന ഹൈന്ദവ ആചാരത്തെ അപമാനിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും രാഷ്ട്രീയ നേതാവും ബിജെപി എംപിയുമായ സുരേഷ് ഗോപി. കാറിൽ ഇരുന്നു പണം വിതരണം ചെയ്യുന്നതും ആളുകൾ അദ്ദേഹത്തിന്റെ കാല്‍ തൊട്ട് വന്ദിക്കുന്നതുമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചത്. വിവാദത്തിന് പിന്നിൽ മ്ലേച്ഛന്മാരാണെന്നും, വിവാദങ്ങൾ ഭയന്ന് പിന്നോട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. രാജ്യസഭാ എംപിയായി സുരേഷ് ഗോപിയുടെ കാലാവധി ഈ മാസം അവസാനത്തോടെ അവസാനിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട തൃശ്ശൂരിൽ ഈ ആഴ്ച ആദ്യം ജനകീയ ‘വിഷു കൈനീട്ടം’ വിതരണ കാമ്പയിൻ സംഘടിപ്പിച്ചിരുന്നു. ബി.ജെ.പി പ്രവർത്തകർക്ക് പുറമെ ജില്ലയിലുടനീളമുള്ള കുട്ടികളും പ്രായമായവരുമടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ളവർക്ക് കൈനീട്ടമായി ഒരു രൂപയുടെ കറൻസി നോട്ടും അദ്ദേഹം വിതരണം ചെയ്തു. വിവാദമായ വീഡിയോയിൽ, തങ്ങളുടെ ‘കൈനീട്ടം’ സ്വീകരിക്കാൻ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന് മുന്നിൽ ക്യൂ നിൽക്കുമ്പോൾ,…

സുബൈർ വധം; സംസ്ഥാനത്ത് കലാപങ്ങൾ സൃഷ്ടിക്കാനുള്ള ആർ.എസ്.എസിൻ്റെ ആസൂത്രിത നീക്കം: വെൽഫെയർ പാർട്ടി

പാലക്കാട്: എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ പ്രവർത്തകനായ സുബൈറിനെ ആസൂത്രിതമായി എത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത് കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ബിജെ.പി – ആർ.എസ്.എസ് ഗുഢ നീക്കങ്ങളുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ പ്രസിഡണ്ട് പി.എസ്.അബു ഫൈസൽ ആരോപിച്ചു. ബി.ജെ.പിയും ആർ.എസ്.എസും പ്രത്യേകമായി ശ്രദ്ധിക്കുന്ന മേഖലയാണ് പാലക്കാട്. റമദാൻ മാസവും വെള്ളിയാഴ്ചയും അക്രമികൾ തെരെഞ്ഞെടുത്തത് ബോധപൂർവ്വമാണ്. ഈ നീക്കങ്ങളെ മതേതര സമൂഹം തിരിച്ചറിയണം. സംഘ്പരിവാർ പ്രതികളായി വരുന്ന സംഭവങ്ങളിൽ സ്ഥിരമായി സംഭവിക്കാറുള്ള പോലീസ് വീഴ്ച ഇവിടെ ആവർത്തിക്കാൻ പാടില്ല. അക്രമികളെയും ഗൂഢാലോചകരെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുബൈറിൻ്റെ കുടുബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളിയടക്കം മൂന്നു പേര്‍ അറസ്റ്റില്‍

മലപ്പുറം: മേലാറ്റൂരിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ച മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇതര സംസ്ഥാന തൊഴിലാളിയടക്കം മൂന്നു പേരാണ് മേലാറ്റൂർ പൊലീസിന്റെ കസ്റ്റഡിയിലായത്. ഉത്തർപ്രദേശ് സ്വദേശി ഫിറോസ് സെഫി (23), മേലാറ്റൂർ സ്വദേശികളായ മുഹമ്മദ് റിയാസ് (34), ഷബീർ (26) എന്നിവരാണ് അറസ്റ്റിലായത്. ഇതര സംസ്ഥാന തൊഴിലാളികളുടെ 11, 12, 14 വയസ്സുള്ള പെണ്‍കുട്ടികളെയാണ് ഇവര്‍ പീഡിപ്പിച്ചത്. താമസസ്ഥലത്ത് നിന്ന് കുട്ടികളെ കാണാതായെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരവെ, പെണ്‍കുട്ടികളെ കണ്ടെത്തിയപ്പോഴാണ് പീഡനവിവരം പുറത്ത് വരുന്നത്. മേലാറ്റൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ വച്ചാണ് പ്രതികള്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. പ്രതികള്‍ക്കെതിരെ പോക്‌സോ വരുപ്പ് ചുമത്തി കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ച ഇടുക്കി ജില്ലയിലും ഞായറാഴ്ച വയനാട് ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. അതേസമയം, ഏപ്രിൽ 15 മുതൽ 18 വരെ സംസ്ഥാനത്ത് മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

പെരുമ്പാവൂരിൽ വന്‍ കഞ്ചാവ് വേട്ട; തമിഴ്നാട് സ്വദേശിയെ അറസ്റ്റു ചെയ്തു

പെരുമ്പാവൂർ: പെരുമ്പാവൂരില്‍ വാഹന പരിശോധനയ്ക്കിടെ വന്‍ കഞ്ചാവ് ശേഖരം പിടികൂടി. കുറുപ്പംപടിയിൽ ടാങ്കർ ലോറി പരിശോധനയിലാണ് 300 കിലോയോളം വരുന്ന കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശി സെൽവത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടാങ്കർ ലോറിയും കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ എസ്പി കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്ത് മാഫിയയെ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ടാങ്കർ ലോറിയിൽ പ്രത്യേക അറയുണ്ടാക്കിയാണ് കഞ്ചാവ് കടത്തിയത്. 111 പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത്. അന്വേഷണം പുരോഗമിക്കുന്നു.

അടുത്ത 10 വർഷത്തിനുള്ളിൽ രാജ്യത്തിന് റെക്കോർഡ് ഡോക്ടർമാരെ ലഭിക്കും; പ്രധാനമന്ത്രി മറ്റൊരു മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി: എല്ലാ ജില്ലയിലും ഒരു മെഡിക്കൽ കോളജെങ്കിലും സ്ഥാപിക്കുമെന്ന കേന്ദ്ര സർക്കാർ നയം മൂലം അടുത്ത 10 വർഷത്തിനുള്ളിൽ രാജ്യത്തിന് റെക്കോർഡ് ഡോക്ടർമാരെ ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ഭുജിൽ 200 കിടക്കകളുള്ള കെകെ പട്ടേൽ മുത്‌ലി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സമർപ്പിച്ച ശേഷം വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. ലുവ പട്ടേൽ കമ്മ്യൂണിറ്റിയാണ് ഈ ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. എല്ലാ ജില്ലയിലും കുറഞ്ഞത് ഒരു മെഡിക്കൽ കോളേജെങ്കിലും എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, 10 വർഷത്തിനുള്ളില്‍ രാജ്യത്തിന് റെക്കോർഡ് ഡോക്ടർമാരുടെ എണ്ണം ലഭിക്കുമെന്ന് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി പറഞ്ഞു. രണ്ട് പതിറ്റാണ്ട് മുമ്പ് ഗുജറാത്തിൽ ഒമ്പത് മെഡിക്കൽ കോളേജുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും കഴിഞ്ഞ 20 വർഷത്തിനിടെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ സാഹചര്യം വളരെയധികം മെച്ചപ്പെട്ടുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. “ഇപ്പോൾ ഗുജറാത്തിൽ…

കുറ്റം കണ്ടെത്താൻ ചരിത്രം ഉപയോഗിക്കരുത്; വിവാദങ്ങൾ കൊണ്ട് പ്രയോജനമില്ല: നിതിൻ ഗഡ്കരി

പുനെ: മികച്ച സമൂഹവും രാഷ്ട്രവും കെട്ടിപ്പടുക്കാനാണ് ചരിത്രം ഉപയോഗിക്കേണ്ടതെന്നും തെറ്റ് കണ്ടെത്താനല്ലെന്നും പൂനെയിലെ ഭണ്ഡാർക്കർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. വിവാദങ്ങൾ കൊണ്ട് ആർക്കും പ്രയോജനമില്ല. “നമ്മുടെ നിർഭാഗ്യവശാൽ, തെറ്റുകൾ കണ്ടെത്താൻ നമ്മൾ ചരിത്രത്തെ ഉപയോഗിച്ചു. നല്ല ഭാവിയും സമൂഹവും രാജ്യവും കെട്ടിപ്പടുക്കാൻ ചരിത്രത്തെ ഉപയോഗിക്കുന്നതിൽ നമ്മള്‍ പരാജയപ്പെട്ടു.” അതേസമയം ഇന്ത്യയുടെ സംസ്‌കാരവും ചരിത്രവും വളരെ സമ്പന്നമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ കഴിയുന്ന തരത്തിൽ അത് ഉപയോഗിക്കുന്നതാണ് നല്ലത്. മഹാവീരന്റെയും ബുദ്ധന്റെയും രാമായണത്തിന്റെയും ഭാഗവതത്തിന്റെയും ദർശനത്തിൽ സാമ്യമുണ്ടെന്നും ഏറെക്കുറെ സമാനമായ തത്വശാസ്ത്രമാണ് ചിക്കാഗോ ധർമ സമ്മേളനത്തിൽ സ്വാമി വിവേകാനന്ദൻ മുന്നോട്ടുവച്ചതെന്നും ഗഡ്കരി പറഞ്ഞു. ഇന്ത്യയുടെ സംസ്കാരം മഹത്തരമാണെന്നും ചരിത്രവും പൈതൃകവും ജീവിതമൂല്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ഗഡ്കരി പറഞ്ഞു. ആർഎസ്എസ് മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നില്ലെന്ന് വ്യവസായി രത്തൻ ടാറ്റയോട്…

പുനരുത്ഥാനം മരണാനന്തരമുള്ള പുതിയ ജീവിതത്തിൻ്റെ ആരംഭം! : ഫിലിപ്പ് മാരേട്ട്

പുനരുത്ഥാനം അല്ലെങ്കിൽ പുനർജന്മം, (അനസ്താസിസ്) എന്നത് മരണാനന്തരം ജീവിതത്തിലേക്ക് തിരിച്ചുവരുന്ന ആശയമാണ്. ക്രിസ്ത്യാനികളുടെ ഇടയിൽ യേശു മരിച്ചതും, ഉയിർത്തെഴുന്നേറ്റതും ഒരു വലിയ വിശ്വാസമാണ്. അതുപോലെതന്നെ മറ്റ് പല മതങ്ങളും അനുമാനിക്കുന്ന സമാനമായ ഒരു പ്രക്രിയയാണ് പുനർജന്മം. മരിച്ചവരുടെ പുനരുത്ഥാനം എന്നത് അബ്രഹാമിക് മതങ്ങളിലെ ഒരു സ്റ്റാൻഡേർഡ് എസ്കാറ്റോളജിക്കൽ വിശ്വാസമാണ്. എന്നാൽ മതപരമായ ആശയമെന്ന നിലയിൽ, ഇവ രണ്ട് വ്യത്യസ്ത വശങ്ങളിൽ ഉപയോഗിക്കുന്നു. അതായത് മരണാനാന്തരമുള്ള ജീവിതത്തിലേക്ക് നിലവിലുള്ള വ്യക്തിപരമായ ആത്മാക്കളുടെ പുനരുത്ഥാനത്തിലുള്ള വിശ്വാസം, അല്ലെങ്കിൽ മരിച്ചവരുടെയെല്ലാം കൂടിയുള്ള ഏകീകൃത പുനരുത്ഥാനത്തിലുള്ള വിശ്വാസം. ഇത്തരത്തിൽ ആത്മാവ് പുനരുത്ഥാനം പ്രാപിക്കുന്നു എന്ന് ആളുകൾ വിശ്വസിക്കുന്നു. യേശുവിൻ്റെ മരണവും, പുനരുത്ഥാനവും, ക്രിസ്തുമതത്തിൻ്റെ കേന്ദ്രബിന്ദുവാണ്. എന്നാൽ ഏത് തരത്തിലുള്ള പുനരുത്ഥാനമാണ് വസ്തുതാപരമായത് എന്നതുമായി ബന്ധപ്പെട്ട് ക്രിസ്ത്യൻ ദൈവശാസ്ത്രപരമായ സംവാദങ്ങൾ നടക്കുന്നു എങ്കിലും, ഒന്നുകിൽ ഒരു ആത്മശരീരത്തോടെ സ്വർഗ്ഗത്തിലേക്കുള്ള ആത്മീയ പുനരുത്ഥാനം, അല്ലെങ്കിൽ പുനഃസ്ഥാപിക്കപ്പെട്ട…

ടി.എ. ജോസഫ് തോട്ടത്തിമ്യാലിൽ (പാപ്പൂട്ടി -74) തൊടുപുഴയിൽ അന്തരിച്ചു

തൊടുപുഴ/ന്യൂയോർക്ക്: നെയ്‌ശേരി ടി.എ. ജോസഫ് തോട്ടത്തിമ്യാലിൽ (പാപ്പൂട്ടി-74) തൊടുപുഴയിൽ അന്തരിച്ചു ഭാര്യ ഏലിക്കുട്ടി ജോസഫ് വണ്ണപ്പുറം മേച്ചേരിൽ കുടുംബാംഗം. മക്കൾ: സിജി & ഷാജി മാത്യു, സിജോ ജോസഫ് & ലിജ, സീനോ ജോസഫ് & ജീന (എല്ലാവരും ന്യൂയോർക്ക്). കൊച്ചുമക്കൾ: നെവിൻ, ലെവിൻ, കെവിൻ, ജെറിൻ, ജൂലിയ, ജസ്റ്റിൻ, അമേലിയ, ആഷർ. സഹോദരങ്ങൾ: പരേതനായ ചാക്കോ തോട്ടത്തിമ്യാലിൽ, പരേതയായ മറിയക്കുട്ടി കണ്ണാട്ട്, പരേതയായ അന്നക്കുട്ടി കൊച്ചുപറമ്പിൽ, പരേതയായ റോസക്കുട്ടി വട്ടമറ്റത്തിൽ, സിസിലി ചാക്കോ കിഴക്കേകാട്ടിൽ (ന്യൂയോർക്ക്), മേരി ഫ്രാൻസിസ് (റോക്ക്‌ലാൻഡ്, ന്യൂയോർക്ക്). സംസ്‌കാര ചടങ്ങുകൾ നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ ഏപ്രിൽ 19 ചൊവ്വാഴ്ച 11 മണിക്ക്.