ദോഹ: ഖത്തറിലെ വിവിധ സംരംഭക മേഖലയിൽ കഴിവ് തെളിയിച്ച മലയാളികളായ മികച്ച സംരംഭകരെ കണ്ടെത്തി അവരുടെ പ്രവർത്തന മേഖലയെ ആദരിക്കുന്ന ബിസിനസ് എക്സലന്‍സ് അവാര്‍ഡിന്റെ ബ്രോഷര്‍ പ്രകാശനം ടി.എൻ പ്രതാപൻ എം.പി. നിർവ്വഹിച്ചു. കേരളത്തിൽ നിന്നും ഖത്തറിൽ എത്തി വിവിധ ബിസിനസ്സ് മേഖലയിൽ കഴിവ് തെളിയിച്ച സംരംഭകരെ ആദരിക്കുക എന്ന ഉദ്ദേശത്തോട് കൂടി ഖത്തറിലെ സംരഭകരുടെ കൂട്ടായ്മയായ കേരള എന്റർപ്രണേഴ്‌സ് ക്ലബ് നോമിനേഷനിലൂടെയാണ് അവാർഡിന് അര്‍ഹരായവരെ കണ്ടെത്തുന്നത് . റേഡിയോ മലയാളം 98.6 എഫ്.എം, സൈറ്റ് മാപ്പ് കമ്പ്യൂട്ടേര്‍സ്, കണക്റ്റിംഗ് ഡോട്ട് തുടങ്ങിയ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായത്തോടെയാണ് കെ.ഇ.സി ബിസിനസ് എക്സലന്‍സ് അവാര്‍ഡ് സംഘടിപ്പിക്കുന്നത്. മൈക്രോ, സ്മാൾ, മീഡിയം എന്നീ കാറ്റഗറിയിൽ ആണ് അവാർഡുകൾ പരിഗണിക്കുന്നത് ഗ്രോസറി, കഫ്റ്റീരിയ, റസ്റ്റോറന്റ് , സലൂൺ, സർവീസ് തുടങ്ങിയ വിവിധ മേഖലയിലെ ചെറുകിട സംരംഭകരേയും നിർമ്മാണ മേഖലയില്‍ തുടങ്ങി, വൻകിട…
Month: June 2022
കര്‍ഷകഭൂമി കൈയേറി വന്യസങ്കേത കവചമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല: അഡ്വ.വി.സി.സെബാസ്റ്റ്യന്‍
തിരുവനന്തപുരം: മണ്ണിന്റെ മക്കളുടെ കൃഷിഭൂമി കൈയേറി വന്യജീവി സങ്കേതങ്ങള്‍ക്ക് സംരക്ഷണ കവചമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദക്ഷിണേന്ത്യന്‍ കണ്‍വീനര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റിലുമായി ഒരു കിലോമീറ്റര്‍ ദൂരത്തിലുള്ള ബഫര്‍ സോണ്‍ നീക്കത്തിനെതിരെ കര്‍ഷകപ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ ആഭിമുഖ്യത്തില്‍ നടന്ന സംസ്ഥാനതല പ്രക്ഷോഭപ്രഖ്യാപനവും സെക്രട്ടറിയേറ്റ് ഉപവാസവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ. വി.സി സെബാസ്റ്റ്യന്‍. വനംവകുപ്പിന്റെ നടപടിക്രമങ്ങള്‍ വനത്തിനുള്ളില്‍ മാത്രംമതി. കൃഷിഭൂമി കൈയേറാന്‍ ശ്രമിച്ചാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ പോരാട്ടത്തിന് കേരളം സാക്ഷ്യം വഹിക്കും. ജനപ്രതിനിധികളുടെയും സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും കര്‍ഷക വഞ്ചനയ്ക്ക് സംഘടിത കര്‍ഷകര്‍ വന്‍തിരിച്ചടി നല്‍കുന്ന കാലം വിദൂരമല്ല. ജീവിക്കാന്‍ വേണ്ടിയും നിലനില്‍പിനുമായുള്ള സംഘടിത പോരാട്ടത്തില്‍ കര്‍ഷകസമൂഹം ഒരുമിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. കേരളത്തിലെ 35ല്‍ പരം കര്‍ഷകസംഘടനകളുടെ സംസ്ഥാന നേതാക്കളാണ്…
Hindus push for Diwali holiday in all 18 school districts of California’s Alameda County
Hindus are urging closure of all—public, charter, private, parochial— schools in Alameda County (California) on their most popular festival Diwali. Alameda County is home to 18 Unified School Districts of public schools: Alameda, Albany, Berkeley, Castro Valley, Dublin, Emery, Fremont, Hayward, Livermore Valley Joint, Mountain House, New Haven, Newark, Oakland, Piedmont, Pleasanton, San Leandro, San Lorenzo, Sunol Glen. Distinguished Hindu statesman Rajan Zed, in a statement in Nevada today, said that it was simply not fair with Hindu pupils in schools in Alameda County, as they had to be at…
നിരപരാധികളായ തടവുകാരുടെ കഥ പറയുന്ന ‘ഹീമോലിംഫ്’ പ്രദർശിപ്പിച്ചു
2006-ലെ മുംബൈ ട്രെയിൻ സ്ഫോടനക്കേസിൽ അന്യമായി പ്രതി ചേർക്കപ്പെട്ട് ഒമ്പത് വർഷത്തെ ജയിൽവാസത്തിന് ശേഷം കോടതി കുറ്റവിമുക്തനാക്കിയ സ്കൂൾ അദ്ധ്യാപകനായ അബ്ദുൽ വാഹിദ് ശൈഖിൻ്റെ കഥപറയുന്ന ബോളിവുഡ് സിനിമ ‘ഹീമോലിംഫ്’ പ്രദർശിപ്പിച്ചു. ഹീമോലിംഫ്’ ഇന്ത്യയിലെ വിവിധയിടങ്ങളിൽ റിലീസായെങ്കിലും കേരളത്തിൽ റിലീസ് ചെയ്തിരുന്നില്ല. കേരളത്തിൽ ആദ്യത്തെ പ്രദർശനമായിരുന്നു ശനിയാഴ്ച നടന്നത്. കോഴിക്കോട് ആശീർവാദ് തീയ്യേറ്ററിൽ എസ്.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തിലാണ് ‘ഹീമോലിംഫ്’ ന്റെ പ്രീമിയർ ഷോ നടന്നത്. കേസിൽ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട ശേഷം വാഹിദ് ശൈഖ് തന്റെ അനുഭവങ്ങൾ ബേഗുനാഹ് ഖാഇദി (നിരപരാധിയായ തടവുകാരൻ) എന്ന പേരിൽ പുസ്തകമാക്കി മാറ്റിയിരുന്നു. ആ അനുഭവങ്ങളെ പ്രമേയമാക്കിയാണ് ‘ഹീമോലിംഫ്’ എന്ന സിനിമ ഒരുക്കിയിരുക്കുന്നത്. സുദർശൻ ഗമാരേയാണ് സംവിധായകൻ. ദേശീയ താല്‍പര്യത്തിന്റെ പേരുപറഞ്ഞ് നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ പ്രതിചേർക്കുന്നത് എങ്ങനെയെന്നതിൻ്റെ നേർക്കാഴ്ചയാണ് സിനിമ ആശീർവാദ് തീയ്യേറ്ററിലെ പ്രദർശനത്തിന് ശേഷം നടന്ന ചർച്ചയിൽ സിനിമയുടെ സംവിധായകൻ…
സ്വർണ്ണക്കടത്ത് കേസ്: മുഖ്യമന്ത്രി മൗനം ദീക്ഷിക്കുന്നത് കുറ്റം സമ്മതിക്കുന്നതിന് തുല്യമാണെന്ന് കുമ്മനം രാജശേഖരന്‍
കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മൗനം കുറ്റം ഏറ്റെടുക്കുന്നതിന് തുല്യമാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേരളത്തിൽ അക്രമവും അരാജകത്വവും സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം പോലും ജനങ്ങൾക്ക് നൽകാത്ത ഫാസിസ്റ്റ് നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. കേസിൽ അന്വേഷണ ഏജൻസികൾ സമഗ്രമായ അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വർണക്കടത്ത് കേസിൽ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും പൊലീസ് അനങ്ങുന്നില്ലെന്നും, സ്വപ്നയുടെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കൃത്യമായ അന്വേഷണമാണ് നടക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയുന്നതിനെതിരെ അക്രമം അഴിച്ചുവിടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സോണിയ ഗാന്ധിയെ ഒഴിവാക്കിക്കിട്ടാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. തെറ്റ് ചെയ്തതുകൊണ്ടാണ് ചോദ്യം ചെയ്യലിനെ ഭയപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് കലാപം…
അഗ്നിപതിനെതിരെ സമരം ചെയ്യുന്നവര്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ അന്ധമായ എതിരാളികള്‍: കെ സുരേന്ദ്രന്‍
അഗ്നിപഥിനെതിരായി സമരം ചെയ്യുന്നവര്‍ അവരുടെ സ്ഥിരം പരിപാടിയാണെന്നും, നരേന്ദ്രമോദി സർക്കാരിനെ അന്ധമായി എതിർക്കുന്നവരാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യത്തെ യുവാക്കളുടെ പ്രതീക്ഷയാണ് അഗ്നിപഥ് പദ്ധതി. ഇടതുപക്ഷ-ജിഹാദി-അർബൻ നക്സൽ സംഘമാണ് ഇപ്പോൾ സമരം നയിക്കുന്നത്. ബ്രേക്ക് ഇന്ത്യ ബ്രിഗേഡ് ടീമാണ് അവരെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തിടുക്കപ്പെട്ടാണ് അഗ്നിപഥ് നടപ്പാക്കിയതെന്ന പ്രചരണം ശരിയല്ല. കഴിഞ്ഞ രണ്ട് വർഷത്തെ ചർച്ചകൾക്ക് ശേഷമാണ് പദ്ധതി നടപ്പിലാക്കിയത്. സമരക്കാരോട് കേന്ദ്ര സർക്കാരിന് തുറന്ന സമീപനമാണ് ഉള്ളത്. സംസ്ഥാന ഫോഴ്സുകളിലും അർദ്ധ സൈനിക ഫോഴ്സുകളിലും അഗ്നിവീരൻമാർക്ക് സംവരണം ലഭിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ടെന്നും കോട്ടയത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ആർമി റിക്രൂട്ട്‌മെന്റ് ഏജൻസി നടത്തുന്ന ചില വിരലിലെണ്ണാവുന്നവർക്ക് മാത്രമേ അഗ്നിപഥിൽ പ്രശ്‌നമുണ്ടാകൂ. കഴിഞ്ഞ രണ്ട് ലോക കേരള സഭകളും ചാപിള്ളകളായിരുന്നു എന്ന് സുരേന്ദ്രന്‍ പറഞ്ഞു. ലോക കേരള സഭയുടെ ഭാഗമായി കേരളത്തിൽ…
സെക്കന്തരാബാദ് സ്റ്റേഷനിലെ അക്രമം ആസൂത്രിതമെന്ന് ഹൈദരാബാദ് പോലീസ്
ഹൈദരാബാദ്: സെക്കന്തരാബാദ് റെയിൽവേ സ്‌റ്റേഷനിലുണ്ടായ അക്രമം ആസൂത്രിതമാണെന്നും സ്‌റ്റേഷനു സമീപം ഒത്തുകൂടുന്ന സമയവും സ്ഥലവും സമരക്കാരെ മുൻകൂട്ടി അറിയിച്ചിരുന്നതായും പോലീസ്. റെയിൽവേ സ്റ്റേഷനിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് വെടിയേറ്റ പരിക്കേൽക്കുകയും ചെയ്തു, കല്ലേറിലും ലാത്തിച്ചാർജിലും ഏതാനും പേർക്ക് പരിക്കേറ്റു. “അക്രമം മുൻകൂർ പദ്ധതിപ്രകാരമായിരുന്നു. സമയം, തീയതി, സ്ഥലം, എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തതാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാ സേനയെയും അണിനിരത്താനും അക്രമം നിയന്ത്രിക്കാനും കുറച്ചു സമയമേ ഉണ്ടായിരുന്നുള്ളൂ,” ഹൈദരാബാദ് സിറ്റി പോലീസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അക്രമത്തിൽ പങ്കെടുത്ത ഏതാനും പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോൾ കുറച്ച് പ്രക്ഷോഭകർ വലിയ സംഘത്തെ അക്രമത്തിലേക്ക് പ്രേരിപ്പിക്കുന്നതായി പോലീസിന് മനസ്സിലായി. “അറസ്റ്റു ചെയ്തവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ഇത് എങ്ങനെ ആസൂത്രണം ചെയ്തു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പതുക്കെ പുറത്തുവരുന്നു” എന്ന് പേര് വെളിപ്പെടുത്താന്‍…
അഗ്നിപഥ് പ്രതിഷേധം: ശനിയാഴ്ച ഇന്ത്യയിലുടനീളം 369 ട്രെയിനുകൾ റദ്ദാക്കി
ന്യൂഡൽഹി: സായുധ സേനയിൽ സൈനികരെ റിക്രൂട്ട് ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭത്തെ തുടർന്ന് ശനിയാഴ്ച 369 ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ഇതിൽ 210 മെയിൽ/എക്‌സ്‌പ്രസും 159 ലോക്കൽ പാസഞ്ചർ ട്രെയിനുകളും ഉൾപ്പെടുന്നു. രണ്ട് മെയിൽ/എക്‌സ്‌പ്രസ് ട്രെയിനുകളും റെയിൽവേ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്, അങ്ങനെ പകൽ സമയത്ത് ആകെ 371 ട്രെയിനുകൾ ബാധിച്ചതായി അധികൃതർ പറഞ്ഞു. നാല് വർഷത്തേക്ക് സൈനികരെ റിക്രൂട്ട് ചെയ്യാനും അവരിൽ 75 ശതമാനം പേരെ പെൻഷനും മറ്റ് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും ഇല്ലാതെ വിരമിക്കാനും നിർദ്ദേശിക്കുന്ന അഗ്നിപഥ് പദ്ധതിയുടെ കേന്ദ്രത്തിന്റെ പ്രഖ്യാപനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യുവാക്കളുടെ അക്രമാസക്തമായ പ്രതിഷേധത്തിന് ഇടയാക്കി. അവർ റോഡുകളും റെയിൽവേ ടാക്കുകളും തടഞ്ഞു, കൂടാതെ ട്രെയിൻ കോച്ചുകൾക്ക് തീയിട്ടു. ബിഹാറിൽ, പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ശനിയാഴ്ച പണിമുടക്ക് ആഹ്വാനം ചെയ്തപ്പോൾ, ബന്ദ്…
അഫ്ഗാൻ മസ്ജിദ് സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്കേറ്റു
വടക്കൻ അഫ്ഗാനിസ്ഥാനിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ ഒരാള്‍ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പോലീസ് . ഏപ്രിലിൽ സമാനമായ ബോംബ് ആക്രമണത്തിൽ ഡസൻ കണക്കിന് വിശ്വാസികൾ കൊല്ലപ്പെട്ട വടക്കൻ പ്രവിശ്യയായ കുന്ദൂസിലാണ് സ്‌ഫോടനം നടന്നത്. ഇമാം ഷാഹിബ് ജില്ലയിലെ അലിഫ് ബിർദി പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി പ്രവിശ്യാ പോലീസ് വക്താവ് ഖാരി ഒബൈദുള്ള അബേദി പറഞ്ഞു. സ്‌ഫോടകവസ്തുക്കൾ പള്ളിക്കുള്ളിൽ വെച്ചിരിക്കുകയായിരുന്നു എന്ന് അദ്ദേഹം വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു. ആരാധകർ പ്രാർത്ഥന പൂർത്തിയാക്കി പള്ളിയിൽ നിന്ന് പുറത്തേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ചതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ദൃക്‌സാക്ഷി പറഞ്ഞു. മുറിവേറ്റ ഇമാം പ്രസംഗിച്ച സ്ഥലത്തുനിന്ന് അധികം അകലെയല്ലാതെയാണ് സ്ഫോടകവസ്തു സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ വർഷം യുഎസ് പിന്തുണയുള്ള ഗവൺമെന്റിൽ നിന്ന് താലിബാൻ അഫ്ഗാനിസ്ഥാനെ ഏറ്റെടുത്തതോടെ രാജ്യത്ത്…
ജയിലിനുള്ളിൽ മകന് മയക്കുമരുന്ന് നൽകാൻ ശ്രമിച്ച അമ്മ അറസ്റ്റിൽ
ബെംഗളൂരു: ജയിലിൽ കഴിയുന്ന മകനുവേണ്ടി ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യുവതിയെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ ശിക്കാരിപാല്യയിൽ താമസിക്കുന്ന പർവീൺ താജ് എന്ന യുവതിയാണ് അറസ്റ്റിലായത്. ജയിലിൽ കഴിയുന്ന മകന്റെ നിർദേശപ്രകാരമാണ് യുവതി പെരുമാറിയതെന്ന് പോലീസ് പറഞ്ഞു. പർവീൺ താജിന്റെ മകൻ മുഹമ്മദ് ബിലാൽ സ്ഥിരം കുറ്റവാളിയാണ്. 2020-ൽ ഒരു കവർച്ചക്കേസുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ കോണനകുണ്ടെ പോലീസ് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ വിചാരണത്തടവുകാരനായി ജയിലിലാണ്. ജൂൺ 13ന് മകനെ കാണാൻ ജയിലിൽ എത്തിയതായിരുന്നു പർവീൺ താജ്. സന്ദർശനത്തിനിടെ മകന് തുണിസഞ്ചി നൽകി. ബാഗ് പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥർ 200 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെത്തി. ഉടൻ തന്നെ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് പരപ്പന അഗ്രഹാര പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പിടികൂടിയ ഹാഷിഷ് ഓയിലിന് അഞ്ച് ലക്ഷം രൂപ വിലവരുമെന്ന്…
