ഫ്‌ളോറിഡ : തോക്കെടുത്തു കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ എട്ടു വയസുകാരന്റെ തോക്കില്‍ നിന്നു വെടിയേറ്റ് ഒരു വയസുകാരിക്കു ദാരുണാന്ത്യം. രണ്ടു വയസുകാരിക്കു ഗുരുതരമായ പരുക്കേറ്റെങ്കിലും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഈ സംഭവത്തില്‍ കുട്ടികളുടെ പിതാവും മാതാവിന്റെ കാമുകനുമായ റോഡ്രിക്ക് സ്വയ്ന്‍ റാണ്ടലിനെ (45) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വാരാന്ത്യം ഫ്‌ളോറിഡ പെന്‍സകോളയിലെ ഹോട്ടലില്‍ വച്ചായിരുന്നു സംഭവമെന്നു ജൂണ്‍ 27ന് പോലീസ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അമ്മയും അച്ചനും ഉറങ്ങുന്നതിനിടയിലാണ് എട്ടു വയസുകാരനു ക്ലോസറ്റില്‍ സൂക്ഷിച്ചിരുന്ന തോക്ക് ലഭിച്ചത്. പിതാവ് എവിടെയാണു തോക്ക് വച്ചിരുന്നതെന്നു കുട്ടിക്കറിയാമെന്നാണു പോലീസ് വെളിപ്പെടുത്തിയത്. സംഭവം അറിഞ്ഞു പോലീസ് എത്തുന്നതിനു മുന്‍പു റോഡ്രിക്ക് തോക്കും മുറിയില്‍ സൂക്ഷിച്ചിരുന്ന മയക്കു മരുന്നും അവിടെ നിന്നു മാറ്റിയതായി പോലീസ് കണ്ടെത്തിയിരുന്നു. ആയുധം കൈവശം വച്ചതിനും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനും തോക്ക് സുരക്ഷിത സ്ഥാനത്തു വയ്ക്കാതിരുന്നതിനുമാണു…
Month: June 2022
യൂറോപ്പിൽ യു എസും നേറ്റോയും സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുന്നു
വാഷിംഗ്ടണ്‍: യുക്രെയ്‌നിലെ റഷ്യയുടെ അധിനിവേശത്തിന് മറുപടിയായി യൂറോപ്പിൽ തങ്ങളുടെ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി അമേരിക്കയും നേറ്റോ സഖ്യകക്ഷികളും പ്രഖ്യാപിച്ചു. യുക്രെയിന്‍ യുദ്ധം നാലാം മാസത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിലാണ് ഈ സുപ്രധാന തീരുമാനം. ചൊവ്വാഴ്ച സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിൽ നടന്ന നേറ്റോ ഉച്ചകോടിയിൽ സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായി സംസാരിക്കവെ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് പ്രഖ്യാപനം നടത്തിയത്. തെക്കൻ സ്പെയിനിലെ റോട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന നാവിക വിനാശക കപ്പലുകളുടെ എണ്ണം നാലിൽ നിന്ന് ആറായി വർദ്ധിപ്പിക്കാൻ വാഷിംഗ്ടൺ പദ്ധതിയിടുന്നതായി ബൈഡൻ പറഞ്ഞു. യുഎസും അതിന്റെ നേറ്റോ സഖ്യകക്ഷികളും മേഖലയിലെ സഖ്യം ശക്തിപ്പെടുത്താൻ സഹായിക്കുന്ന ഒന്നിലധികം പ്രഖ്യാപനങ്ങളിൽ ഒന്നാണ് ഈ നീക്കംനെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ പ്രതിബദ്ധതകൾ സഖ്യകക്ഷികളുടെ ഐക്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ശ്രദ്ധേയമായ പ്രകടനമാണെന്നും ബൈഡൻ പറഞ്ഞു. കിഴക്കൻ യൂറോപ്പിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ ഉക്രേനിയൻ സംസ്കാരത്തെ…
ഷെയ്ൻ നിഗത്തിന്റെ ‘ബർമുഡ’യുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു
വരാനിരിക്കുന്ന മലയാളം ചിത്രം ബർമുഡയുടെ നിർമ്മാതാക്കൾ ചിത്രത്തിന്റെ പുതിയ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച്, ചിത്രം ജൂലൈ 29 ന് റിലീസ് ചെയ്യും. ഇൻസ്റ്റാഗ്രാമില്‍ ഈ വാർത്ത പങ്കുവെച്ചുകൊണ്ട്, ഷെയ്ൻ നിഗം ചിത്രത്തിന്റെ ഒരു മോഷൻ വീഡിയോയും പോസ്റ്റു ചെയ്തു. ചില കാരണങ്ങളാൽ ബാങ്ക് ജോലി രാജിവച്ച ഇന്ദുഗോപൻ എന്ന ചെറുപ്പക്കാരന്റെ വേഷത്തിലാണ് ഷെയ്ൻ നിഗം അഭിനയിക്കുന്നത്. പോലീസ് ഇൻസ്പെക്ടർമാരെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു വിചിത്രമായ പോലീസ് പരാതി ഫയൽ ചെയ്യുന്ന ഷെയ്ൻ നിഗത്തിന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥയുടെ കാതൽ. അതേസമയം, വിനയ് ഫോർട്ട് ചിത്രത്തിൽ ജോഷു ജോസഫ് എന്ന സബ് ഇൻസ്പെക്ടർ കഥാപാത്രത്തെ അവതരിപ്പിക്കുന്നു, ഒരു കടുത്ത ഫുട്ബോൾ ഗെയിം ആരാധകനും കൂടിയാണ് ഈ ഇന്‍സ്പെക്ടര്‍. നവാഗതനായ കൃഷ്ണദാസ് പങ്കിയുടെ തിരക്കഥയിൽ ജസ്റ്റിസ് രാമചന്ദ്രൻ പട്ടാഴി എന്ന ഒരു പ്രധാന കഥാപാത്രത്തെ…
ട്രക്കില്‍ ചൂടേറ്റ് മരിച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 51 കവിഞ്ഞു
സാന്‍ അന്റോണിയോ (ടെക്സസ്): സാന്‍ അന്റോണിയോ ട്രക്കില്‍ നിന്നും കണ്ടെത്തിയ മരിച്ചവരുടെ എണ്ണം 51 ആയെന്ന് ബെക്സര്‍ കൗണ്ടി കമ്മീഷണര്‍ റെബേക്ക ക്ലെ ചൊവ്വാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 34 പേരെ തിരിച്ചറിഞ്ഞതായും ഇവര്‍ പറഞ്ഞു. 39 പുരുഷന്മാരും 12 സ്ത്രീകളും മരിച്ചതായി അധികാരികൾ റിപ്പോർട്ട് ചെയ്തതിനെത്തുടര്‍ന്ന് ക്രിമിനൽ അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര സുരക്ഷാ വകുപ്പ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ട്രക്കിലുണ്ടായിരുന്ന കൂടുതല്‍ പേരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ സംഭവത്തില്‍ മൂന്നു പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. സാന്‍ അന്റോണിയോ റെയില്‍വേ ട്രാക്കിന് സമീപമാണ് നിര്‍ത്തിയിട്ടിരുന്ന ട്രക്ക് അവിടെയുണ്ടായിരുന്ന ഒരാളുടെ ശ്രദ്ധയില്‍പ്പെട്ടത്. ട്രക്കില്‍ നിന്നും നിലവിളിയും കേട്ടിരുന്നതായി ഇയാള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ട്രക്കിന്റെ പുറകുവശത്തെ ഡോര്‍ പാതി തുറന്ന നിലയിലായിരുന്നു. ട്രക്കിനകത്തു ഇത്രയും പേര്‍ മരിക്കുന്നത് ആദ്യമാണ്. മെക്സിക്കൊ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും…
ക്രിമിയയിൽ നേറ്റോയുടെ കടന്നുകയറ്റം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കുമെന്ന് റഷ്യ
ക്രിമിയയെ ലംഘിക്കാനുള്ള നേറ്റോ ഭരണകൂടത്തിന്റെ ഏത് ശ്രമവും മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന് റഷ്യയുടെ മുൻ പ്രസിഡന്റും റഷ്യൻ സുരക്ഷാ കൗൺസിലിന്റെ നിലവിലെ ഡെപ്യൂട്ടി ചെയർമാനുമായ ദിമിത്രി മെദ്‌വദേവ് പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. “ഞങ്ങളെ സംബന്ധിച്ചിടത്തോളം, ക്രിമിയ റഷ്യയുടെ ഭാഗമാണ്. അതിനർത്ഥം എന്നെന്നേക്കുമായി. ക്രിമിയയിൽ കടന്നുകയറാനുള്ള ഏതൊരു ശ്രമവും നമ്മുടെ രാജ്യത്തിനെതിരായ യുദ്ധ പ്രഖ്യാപനമാണ്,” മെദ്‌വദേവ് മോസ്കോ ആസ്ഥാനമായുള്ള ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. “ഇത് ഒരു നേറ്റോ അംഗരാജ്യമാണ് ചെയ്യുന്നതെങ്കിൽ, അതിനർത്ഥം മുഴുവൻ നോർത്ത് അറ്റ്ലാന്റിക് സഖ്യവുമായുള്ള സംഘർഷമാണ്; ഒരു മൂന്നാം ലോക മഹായുദ്ധം. ഒരു സമ്പൂർണ്ണ ദുരന്തം,” അദ്ദേഹം കൂട്ടിച്ചേർത്തു. ഫിൻലൻഡും സ്വീഡനും നേറ്റോയിൽ ചേരുകയാണെങ്കിൽ, റഷ്യ അതിന്റെ അതിർത്തികൾ ശക്തിപ്പെടുത്തുമെന്നും “പ്രതികാര നടപടികൾക്ക്” തയ്യാറാണെന്നും മെദ്‌വദേവ് പറഞ്ഞു. കഴിഞ്ഞ ആഴ്ച, ക്രിമിയൻ പെനിൻസുലയിലെ റഷ്യൻ അനുകൂല സേനയുടെ തലവൻ, മുൻ…
സിപിഎം – സംഘപരിവാർ ശക്തികളുടെ ഗാന്ധി നിന്ദക്കെതിരെ ഒഐസിസി യുഎസ്എ നാഷണൽ കമ്മിറ്റി
ഡാളസ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അപമാനിക്കുന്ന സിപിഎം, സംഘപരിവാർ ശക്തികളുടെ നടപടിയിൽ ഒഐസിസിസി യുഎസ്എ നാഷണൽ കമ്മിറ്റി പ്രതിഷേധിച്ചു. രാഷ്ട്രപിതാവിൻ്റെ പ്രതിമ തകർത്തു കൊണ്ട് സിപിഎം അവരുടെ അക്രമ അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. രാഷ്ട്രപിതാവിനെ പോലും അപമാനിക്കുന്ന നിലപാട് അംഗീകരിക്കുവാൻ കഴിയില്ല. സംഘപരിവാർ തുടങ്ങിവെച്ച ഈ അക്രമണരീതിയെ സിപിഎമ്മും പിന്തുടരുകയാണ്. ഗാന്ധി നിന്ദയിൽ രണ്ടു പാർട്ടികളും ഒരേ നാണയത്തിൻ്റെ രണ്ടു വശങ്ങളാണ്. ഗാന്ധിജിയെ ഇല്ലാതാക്കുന്നത് ഭാരതത്തിൻ്റെ ആത്മാവിനെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്നും യോഗം വിലയിരുത്തി. വയനാട്ടിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫീസിൽ അതിക്രമിച്ചു കയറി, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഫോട്ടോ വലിച്ചു താഴെയിട്ടു ചവിട്ടി മെതിച്ച എസ്‌എഫ്‌എ, ഡിവൈഎഫ്ഐ ഗുണ്ടകളുടെ വിളയാട്ടത്തെ നേതാക്കൾ ശക്തമായി അപപലപിച്ചു. ഇതിനെ തുടർന്ന് കെപിസിസി നടത്തുന്ന എല്ലാ സമരപരിപാടികൾക്കും ഒഐസിസി യുഎസ്എ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജൂണ്‍ 26 ഞായറാഴ്ച ഉച്ചകഴിഞ്ഞു ഡാലസിലെ ഇർവിങ്ങിലുള്ള മഹാത്മാഗാന്ധി…
ജോസഫ് ചാണ്ടിയുടെ “കനിവിന്റെ സൂര്യതേജസ്” പുസ്തക പ്രകാശനം നിർവഹിച്ചു
ഗാർലാൻഡ് (ഡാളസ്): ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സ്വജീവിതം ഉഴിഞ്ഞുവച്ച വിദേശ മലയാളിയും ഡാളസിലെ സ്ഥിരം താമസക്കാരനുമായ ജോസഫ് ചാണ്ടിയുടെ ജീവചരിത്രവും അദ്ദേഹം രൂപീകരിച്ച ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് പൂർണ്ണരൂപവും ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ “കനിവിന്റെ സൂര്യതേജസ്” പുസ്തകത്തിൻറെ നാലാം പതിപ്പിന്റെ പ്രകാശന കർമ്മം നിർവഹിച്ചു ജൂൺ 27ന് വൈകിട്ട് ഗാർലാൻഡ് പാർക്‌ലാന്റിൽ ചേർന്ന സമ്മേളനത്തിൽ പുസ്തകത്തിൻറെ ഒരു കോപ്പി കേരള അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പന് നൽകി കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി നിർവഹിച്ചു. മൗന പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ സ്വാഗതമാശംസിച്ചു. അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ പി പി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. കാൽ നൂറ്റാണ്ടായി സ്വന്തം സമ്പാദ്യത്തിന്റെ സിംഹഭാഗവും ‘ഇന്ത്യൻ ജീവകാരുണ്യ ട്രസ്ററ്’ രൂപീകരിച്ച് വിതരണം ചെയ്യുക എന്നത്…
ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ പുതിയതായി ഗ്രാജുവേറ്റ് ചെയ്തവരെ ആദരിച്ചു
ഷിക്കാഗൊ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ ജൂൺ 26 ഞായറാഴ്ച രാവിലെ 10:00 മണിയുടെ വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവകയിൽ ഗ്രാജുവേറ്റ് ചെയ്തവരെ ആദരിച്ചു. അമേരിക്കൻ ഐക്യനാട്ടിൽ ജനിച്ചു വളർന്ന് കഴിഞ്ഞ 5 വർഷം ഫൊറോനാ ദൈവാലയത്തിന്റെ ഡി.ആർ. ഇ. ആയി സേവനം ചെയ്ത ടീന നെടുവാമ്പുഴയുടെ പ്രവർത്തനങ്ങളെ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അഭിന്ദിക്കുകയും, ഫലകം കൊടുത്ത് ആദരിക്കുകയും ചെയ്തു. തുടർന്ന് പുതിയതായി ഡി. ആർ. ഇ. ആകുന്ന സക്കറിയ ചേലക്കലിന് ആശംസകളും പ്രാര്തഥനകളും നേർന്നു. ഇതേ തുടർന്ന് കഴിഞ്ഞ വർഷം ഏറ്റവും നന്നായി അധ്യാപനം നടത്തിയ യൂത്ത് ടീച്ചർ ഹാന്ന ചേലക്കലിന് ഫലകം കൊടുത്ത് അഭിന്ദിച്ചു. റെവ. ഫാ. എബ്രാഹം മുത്തോലത്ത് തന്റെ അനുമോദന സന്ദേശത്തിൽ ഈ വർഷം ഇടവകയിൽ നിന്നും ഗ്രാജുവേറ്റ് ചെയ്തവരെ അഭിന്ദിക്കുകയും,…
കുമ്പളങ്ങി നൈറ്റ്‌സ് നടി അംബികാ റാവു അന്തരിച്ചു
കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ പ്രശസ്തയായ മലയാള നടിയും സഹ സംവിധായികയുമായ അംബികാ റാവു അന്തരിച്ചു. റിപ്പോർട്ട് അനുസരിച്ച്, നടി കോവിഡ് -19 ബാധിച്ച് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി ആരോഗ്യനില വഷളാവുകയും 58 കാരിയായ നടി എറണാകുളത്തെ ആശുപത്രിയിൽ രാത്രി 10:30 ഓടെ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയും ചെയ്തു. രാഹുലും സോഹനും മക്കളാണ്. 2002-ൽ അസിസ്റ്റന്റ് ഡയറക്ടറായാണ് അംബികാ റാവു മലയാള സിനിമയിൽ തന്റെ കരിയർ ആരംഭിച്ചത്. ചലച്ചിത്ര നിർമ്മാതാവായ ബാലചന്ദ്രമേനോന്റെ ‘കൃഷ്ണ ഗോപാലകൃഷ്ണ’യ്‌ക്കൊപ്പം അവർ പ്രവർത്തിച്ചു. അഭിനയ ജീവിതം ആരംഭിക്കുന്നതിന് മുമ്പ്, ‘രാജമാണിക്യം’, ‘തൊമ്മനും മക്കളും’, ‘വെള്ളിനക്ഷത്രം’ തുടങ്ങി നിരവധി സൂപ്പർ ഹിറ്റുകളിൽ നടി സഹസംവിധായകയായി പ്രവർത്തിച്ചിട്ടുണ്ട്. ‘വൈറസ്’, ‘മീശ മാധവൻ’, ‘അനുരാഗ കരിക്കിൻ വെള്ളം’, ‘സാൾട്ട് ആൻഡ് പെപ്പർ’, ‘മീശ മാധവൻ’, ‘തമാശ’, ‘വെള്ളം’ തുടങ്ങി നിരവധി മലയാള സിനിമകളിൽ അംബിക ശ്രദ്ധേയമായ വേഷങ്ങൾ…
സംസ്ഥാനത്ത് കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്നു; പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിര്‍ബ്ബന്ധമാക്കി; പരിശോധന കർശനമാക്കാന്‍ പോലീസിന് നിര്‍ദ്ദേശം
തിരുവനന്തപുരം: കോവിഡ്-19 കേസുകൾ വർദ്ധിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് മാസ്ക് പരിശോധന കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസിന് നിര്‍ദ്ദേശവും നല്‍കി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയ്ക്കാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. പൊതുസ്ഥലങ്ങളിലും യാത്രകളിലും മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണമെന്നും മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഏപ്രിൽ 27ന് പുറപ്പെടുവിച്ച ഉത്തരവ് ഇപ്പോഴും നിലവിലുണ്ടെന്ന് സർക്കാർ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കോവിഡ് കണക്കുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ ഏപ്രിലില്‍ മാസ്‌ക് നിര്‍ബന്ധമാക്കി ദുരന്ത നിവാരണ വിഭാഗം സര്‍ക്കുലര്‍ നല്‍കിയിരുന്നു. പക്ഷേ പരിശോധന കര്‍ശനമാക്കിയിരുന്നില്ല. മാസ്‌ക് ധരിക്കാത്തവര്‍ക്ക് 500 രൂപ പിഴ ചുമത്തുന്ന നടപടിയാണ് ദുരന്ത നിവാരണ നിയമപ്രകാരം സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ഇന്നു മുതല്‍ ഈ നടപടി പുനരാരംഭിച്ചേക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 2500ന് മുകളിലാണ് സംസ്ഥാനത്തെ പ്രതിദിന കോവിഡ്…