പ്രതിഷേധങ്ങൾക്കിടയിൽ ലോസ് ഏഞ്ചൽസിൽ അമേരിക്ക ഉച്ചകോടി സമാപിച്ചു

ലോസ് ഏഞ്ചൽസ്: ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളെ ഒഴിവാക്കിയതിനും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെയുള്ള പ്രകടനങ്ങൾക്കിടയിൽ അമേരിക്ക ആതിഥേയത്വം വഹിച്ച അമേരിക്കയുടെ ഉച്ചകോടി ലോസ് ഏഞ്ചൽസിൽ സമാപിച്ചു. ക്യൂബ, നിക്കരാഗ്വ, വെനസ്വേല എന്നിവയെ ഒഴിവാക്കിയത് ഇവന്റിന്റെ മൊത്തത്തിലുള്ള നിയമസാധുതയെക്കുറിച്ച് പ്രശ്നങ്ങൾ ഉയർത്തുകയും വിമർശകരുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്തു. വ്യാപാരം, കുടിയേറ്റം, സാമ്പത്തിക വികസനം, കാലാവസ്ഥാ വ്യതിയാനം, കോവിഡിന് ശേഷമുള്ള വീണ്ടെടുക്കൽ എന്നിവയും അതിലേറെയും ഉൾപ്പെടെ, അവരുടെ രാജ്യങ്ങളെയും പ്രദേശത്തെയും ഭാവിയെ ബാധിക്കുന്ന പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി രാഷ്ട്ര നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുത്തു. കോൺഫറൻസിൽ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, അതിർത്തിക്ക് തെക്കുള്ള രാജ്യങ്ങളെ ബാധിക്കുന്ന വൻതോതിലുള്ള കുടിയേറ്റവും സാമ്പത്തിക ദുരിതവും പരിഹരിക്കാൻ പ്രതിജ്ഞാബദ്ധത പുലർത്തുകയും ലാറ്റിനമേരിക്കയിൽ മാത്രം 1.9 ബില്യൺ ഡോളർ കോർപ്പറേറ്റ് നിക്ഷേപം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, തങ്ങളുടെ ഏറ്റവും അടുത്ത…

കള്ളനും പൊലീസും കളിക്കുന്നതിനിടയില്‍ 13കാരന്റെ വെടിയേറ്റ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

അലബാമ: കള്ളനും പൊലീസും കളിക്കുന്നതിനിടയില്‍ 13 വയസ്സുകാരന്റെ അബദ്ധത്തിലുള്ള വെടിയേറ്റ്, കസിന്‍ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. ജൂണ്‍ 9 വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മൊബൈല്‍ കൗണ്ടി ഹോമില്‍ ക്ലോസറ്റിനകത്തു വച്ചിരുന്ന തോക്ക് 13 കാരന്‍ കളിക്കുന്നതിനിടയില്‍ കണ്ടെത്തി. കളിയുടെ അവസാനം മൂന്നു വയസ്സുകാരനെ കണ്ടെത്തിയപ്പോള്‍ കയ്യിലുണ്ടായിരുന്ന തോക്ക് ചൂണ്ടി കാഞ്ചി വലിച്ചു. തോക്കില്‍ വെടിയുണ്ടയുണ്ടായിരുന്നു എന്നത് കുട്ടിക്ക് അറിയില്ലായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ നിന്ന് മനസിലായത്. 22 കാലിബര്‍ എയര്‍റൈഫിളായിരുന്നു അത്. വെടിയുണ്ട മൂന്നു വയസ്സുകാരന്റെ കണ്ണിനുള്ളിലൂടെ തലയില്‍ തറച്ചു കയറുകയായിരുന്നു. അബദ്ധം മനസ്സിലാക്കിയ കുട്ടി ഉടനെ മുതിര്‍ന്നവരെ വിളിച്ചു വിവരം പറഞ്ഞു. ആദ്യം പറഞ്ഞതു മൂന്നു വയസ്സുകാരന്‍ നിലത്തു വീണു പരുക്കേറ്റു എന്നാണ്. കുട്ടിയെ ഉടനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരിക്കലും കുട്ടികളെ കള്ളനും പൊലീസും കളിക്കാന്‍ ഞങ്ങള്‍ അനുവദിക്കാറില്ല. ദുഃഖം താങ്ങാനാകാതെ മാതാപിതാക്കള്‍…

ഒരു മണിക്കൂറിനുള്ളില്‍ കവര്‍ച്ച നടത്തിയത് 6 സ്റ്റോറുകളില്‍; പത്തൊമ്പുകാരന്‍ അറസ്റ്റില്‍

ഡാളസ് : രാവിലെ 9 മുതല്‍ 10 വരെയുള്ള ഒരു മണിക്കൂറില്‍ സമീപ പ്രദേശങ്ങളിലെ ആറു സ്റ്റോറുകള്‍ കവര്‍ച്ച ചെയ്ത് പോലീസിനെ വെട്ടിച്ചു കടന്നു കളയുവാന്‍ ശ്രമിച്ച പത്തൊമ്പതുകാരനെ ഒടുവില്‍ പോലീസ് പിടികൂടി. ഈസ്റ്റ് ഡാളസില്‍ ജൂണ്‍ 9 വ്യാഴാഴ്ചയായിരുന്നു സംഭവം. ഡാളസ്സിലെ ഏബ്രംസ്, സ്‌ക്കില്‍മാന്‍ സ്ട്രീറ്റുകളിലുള്ള കണ്‍വീനിയന്‍സ് സ്റ്റോറുകള്‍, ഫാര്‍മസികള്‍, മറ്റു വിവിധ ഷോപ്പുകളിലാണ് ആയുധവുമായി പത്തൊമ്പതുകാരന്‍ മിന്നല്‍ കവര്‍ച്ച നടത്തിയത്. പിങ്ക് ഹാറ്റ്, സണ്‍ഗ്ലാസ്, ഷൂസ്, പാന്റ്‌സ്, ഹുഡി എന്നിവ ധരിച്ചായിരുന്നു യുവാവ് കടകളില്‍ എത്തിയത്. കയ്യില്‍ തോക്കും ഉണ്ടായിരുന്നു. തോക്കു ചൂണ്ടിയായിരുന്നു കവര്‍ച്ച. കവര്‍ച്ച നടത്തി പുറത്തു കടന്ന യുവാവ് കാറില്‍ കയറുമ്പോള്‍ അവിടെയുള്ള ഒരു ജീവനക്കാരന്‍ കാറിന്റെ ഫോട്ടോ എടുത്തതാണ് പ്രതിയെ പിടികൂടാന്‍ പോലീസിന് സഹായകരമായത്. കാറിനെ പിന്തുടര്‍ന്ന പോലീസിന് മുമ്പില്‍ യുവാവ് കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റു ചെയ്ത യുവാവിന്റെ കാറില്‍…

അമേരിക്കയിലെ ആദിമവാസികളായ ചോക്ക്റ്റൗ വിഭാഗക്കാരുടെ ഇടയിലുള്ള മാർത്തോമ്മ സഭയുടെ പ്രവർത്തനം 20 വർഷം പിന്നിട്ടു

ന്യൂയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നേറ്റിവ് അമേരിക്കൻ മിഷന്റെ ചുമതലയിൽ ഒക്ലഹോമ സംസ്ഥാനത്തുള്ള ആദിമവാസികളായ ചോക്ക്റ്റൗ വിഭാഗക്കാരുടെ ഇടയിലുള്ള മിഷൻ പ്രവർത്തനം 20 വർഷം പിന്നിട്ടു. 2002 ൽ ഒക്ലഹോമയിലെ തെക്ക് കിഴക്കൻ പ്രദേശത്ത് വസിക്കുന്നതായ ആദിമവാസികളായ ചോക്ക്റ്റൗ അംഗങ്ങൾ ഉൾപ്പെടുന്ന യുണൈറ്റഡ് പ്രെസ്ബൈറ്റിരിയൻ സഭയുമായി സഹകരിച്ച് സഭയുടെ കിഴിലുള്ള മൂന്ന് ഇടവകളിലായിട്ടാണ് പ്രവർത്തനം തുടക്കം കുറിച്ചത്. റവ.ജീൻ ഹോൾസ് വിൽ‌സൺ ആണ് തുടക്കത്തിൽ വേണ്ട സഹായങ്ങൾ നൽകിയത്. ഇപ്പോൾ കംബർലാൻഡ് പ്രെസ്ബിറ്റിരിയൻ സഭയുമായി സഹകരിച്ചാണ് മിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ചോക്ക്റ്റൗ വിഭാഗത്തിലുള്ള റവ.റാണ്ടി ജേക്കബ് ആയിരുന്നു ഈ പ്രദേശത്ത് പ്രവർത്തിക്കുവാൻ വേണ്ട സഹായങ്ങൾ നൽകിയിരുന്നത്. 2017 ൽ ഒരു വാഹനാപകടത്തെ തുടർന്ന് അദ്ദേഹം മരണപ്പെട്ടു. തുടർന്ന് സഹധർമ്മിണി ബെറ്റി ജേക്കബ് (കോർഡിനേറ്റർ, കംബർലാൻഡ് പ്രെസ്ബിറ്റിരിയൻ സഭ) ആണ്…

കേരളത്തിലെ ആദ്യ ചിത്രലേല ഉത്ഘാടനം ജൂൺ 12 നു രതിദേവി നിർവഹിക്കും

ചിക്കാഗോ : കേരളത്തിലാദ്യമായി സംഘടിപ്പിച്ച ആലപ്പുഴയൂണിറ്റ് ചിത്രലേലം ഉത്ഘാടനം ജൂൺ 12 നു ഷിക്കാഗോയിൽ നിന്നും ദി ഗോസ്പൽ ഓഫ് മേരി മഗ്ദ ലീന ആൻഡ്‌ മീ എന്ന കൃതിയിലൂടെ പ്രസിദ്ധയായ എഴുത്തുകാരി രതീദേവി നിർവഹിക്കും. ഇതിനായി റസെലിയൻസ് എന്ന് പേരിട്ട് ചിത്രകലാ ‌ ക്യാംപ്പ് സംഘടിപ്പിക്കുകയും , അതിൽ നിന്നും ഉണ്ടായ ശ്രദ്ധേയമായ 30 ചിത്രങ്ങളാണ് ലേലത്തിന് വയ്ക്കുന്നത് . ഈ ക്യാംപ്പ് ഉദ്ഘാടനം നിർവഹിച്ചത് ഇന്ത്യൻ ചിത്രകല യിലെ നിറസാന്നിധ്യമായ ശ്രീ . സക്കീർ ഹുസ്സൈൻ ആണ്‌ ആർട്ട് ലേലത്തിന് കലാചരിത്രത്തിൽ വളരെ വലിയ പ്രാധാന്യമാണ് ഉള്ളത് . ആർട്ട് ലേലം ആരംഭിക്കുന്നത് 1595-ൽ ലണ്ടണിലെ കോഫീ ഹൗസുകളിലും പബ്ബുകളിൽ നിന്നുമാണ് . ചിത്ര കലാപരിഷത്തിന്റെ പ്രാധാന ലക്ഷ്യങ്ങളിൽ ഒന്ന് ,ഒരു വീട്ടിൽ ഒരു ചിത്രം കൂടാതെ ചിത്ര – ശില്പ കലാകാരൻമാരുടെ സ്വതന്ത്രമായ…

ഫെഡറൽ നിരക്ക് വർദ്ധിപ്പിച്ചിട്ടും മെയ് മാസത്തിൽ യുഎസ് പണപ്പെരുപ്പം 8.6 ശതമാനമായി ഉയർന്നു

വാഷിംഗ്ടൺ: അമേരിക്കൻ ഐക്യനാടുകളിലെ ഉപഭോക്തൃ പണപ്പെരുപ്പം ഒരു വർഷം മുമ്പുള്ള അതേ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ 8.6% വർദ്ധിച്ചു. ഇത് ഫെഡറൽ റിസർവിന്റെ നിരക്ക് വർദ്ധനയ്ക്കിടയിലും പണപ്പെരുപ്പം ഇപ്പോഴും ഉയർന്നതാണെന്ന് സൂചിപ്പിക്കുന്നതായി യുഎസ് ലേബർ ഡിപ്പാർട്ട്മെന്റ് റിപ്പോർട്ട് ചെയ്തു. ഡിപ്പാർട്ട്‌മെന്റ് ഓഫ് ലേബർ ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കനുസരിച്ച്, ഉപഭോക്തൃ വില സൂചിക (സിപിഐ) ഏപ്രിലിൽ (ബി‌എൽ‌എസ്) 0.3 ശതമാനം ഉയർന്നതിന് ശേഷം മെയ് മാസത്തിൽ 1% വർദ്ധിച്ചു. 2021 മുതൽ മെയ് സിപിഐ 8.6% വർദ്ധിച്ചു, ഏപ്രിലിലെ 8.3% വർദ്ധനയേക്കാൾ ഉയർന്ന വർദ്ധനവ്, തുടർച്ചയായ മൂന്നാം മാസത്തെ പണപ്പെരുപ്പം 8% ന് മുകളിലാണ്. മാർച്ചിലെ കണക്ക് 8.5 ശതമാനമാണ്. 1981 ഡിസംബറിന് ശേഷമുള്ള 12 മാസ കാലയളവിലെ ഏറ്റവും വലിയ വർദ്ധനവാണ് മെയ് മാസത്തിലെ CPI വർദ്ധന. 2021 ഒക്‌ടോബർ മുതൽ, CPI…

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രകൾ സംശയത്തിന്റെ നിഴലിലാണെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്

ആലപ്പുഴ: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഒരു നിമിഷം പോലും ആ സ്ഥാനത്തിരിക്കാൻ അർഹതയില്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ആലപ്പുഴയിൽ പറഞ്ഞു. മുഖ്യമന്ത്രി സത്യസന്ധത തെളിയിക്കണം. അദ്ദേഹത്തിന്റെ വിദേശ യാത്രകൾ സംശയത്തിന്റെ നിഴലിലാണെന്നും ആഭ്യന്തര വകുപ്പിലും പോലീസിലും ഷാ കിരണിന്റെ പങ്ക് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അല്പമെങ്കിലും ധാർമിക ബോധമുണ്ടെങ്കിൽ രാജിവെക്കണം. മടിയിൽ കനമില്ലാത്തതിനഅല്‍ വഴിയിൽ പേടിക്കേണ്ടതില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്താന്‍ ഇടനിലക്കാരെ നിയോഗിച്ചതോടെ ആ വാക്കുകള്‍ അര്‍ത്ഥശൂന്യമാണെന്ന് തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സ്വപ്ന വെളിപ്പെടുത്തിയത് മുഖ്യമന്ത്രിക്ക് മാത്രമല്ല സി.പി.എമ്മിനും തിരിച്ചടിയാണെന്ന് കൃഷ്ണദാസ് ആരോപിച്ചു. ബിലിവേഴ്‌സ് ചര്‍ച്ച് മുഖേന പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് കോടികള്‍ കടത്തിയെന്ന വെളിപ്പെടുത്തല്‍ ഗുരുതരമാണെന്നും അതിനെ സംബന്ധിച്ചും കാര്യമായ അന്വേഷണം നടത്തണമെന്നും…

സ്വർണക്കടത്തിന്റെ ക്യാപ്റ്റനാണ് മുഖ്യമന്ത്രി: ചെന്നിത്തല

ആലപ്പുഴ: കേരള മുഖ്യമന്ത്രി പിണറായി വിജയൻ സ്വർണക്കടത്ത് കേസിന്റെ ക്യാപ്റ്റനായി മാറിയെന്ന് കെപിസിസി മുൻ അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ യഥാർത്ഥ പ്രതിയെ ജനങ്ങൾക്ക് മനസ്സിലായെന്നും കൃത്യമായ അന്വേഷണം ഉണ്ടായാൽ മുഖ്യമന്ത്രിക്ക് ക്ലിഫ് ഹൗസിൽ നിന്ന് നേരിട്ട് പൂജപ്പുരയിലേക്ക് മാറേണ്ടി വരുമെന്നും ചെന്നിത്തല ആരോപിച്ചു. കേരളത്തില്‍ പൊലീസ് രാജാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും സര്‍ക്കാറിനെതിരെ ആരെങ്കിലും ആരോപണം ഉന്നയിച്ചാല്‍ അവര്‍ക്കെതിരെ പൊലീസിനെയും വിജിലന്‍സിനെയും ഉപയോഗിച്ച് കേസെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സമരം ചെയ്യുമ്പോള്‍ കെപിസിസി പ്രസിഡന്‍റിനെതിരെ കേസെടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ജനാധിപത്യ സംവിധാനത്തില്‍ സമരം ചെയ്യാനുള്ള പ്രതിപക്ഷ അവകാശത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ നോക്കേണ്ടെന്നും പിണറായി വിജയന്‍റെ കാലത്ത് നാട്ടില്‍ കഴിയുന്നതിനേക്കാള്‍ നല്ലത് ജയിലില്‍ കിടക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു. സ്വർണക്കടത്ത് കേസ് കൃത്യമായി അന്വേഷിക്കണം. മുഖ്യമന്ത്രിക്ക് സത്യം നിഷേധിക്കാനാവില്ലെന്നും അതിനാലാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്നും ചെന്നിത്തല…

20 വർഷത്തിനിടെ ആരോഗ്യ മേഖലയിൽ ഗുജറാത്ത് പുതിയ ഉയരങ്ങളിലെത്തി: പ്രധാനമന്ത്രി മോദി

“ഈ 20 വർഷത്തിനിടയിൽ, ഗുജറാത്തിൽ നഗരങ്ങൾ മുതൽ ഗ്രാമപ്രദേശങ്ങൾ വരെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾക്കായി എല്ലാ തലങ്ങളിലും പ്രവർത്തിക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ ആയിരക്കണക്കിന് ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിച്ചു. നഗരപ്രദേശങ്ങളിൽ 600 ദീൻ ദയാൽ ഡിസ്പെൻസറികൾ ആരംഭിച്ചു. ഇന്ന് ഗുജറാത്തിൽ സർക്കാർ ആശുപത്രികളിൽ പോലും ക്യാൻസർ പോലുള്ള രോഗങ്ങളുടെ ചികിത്സയ്ക്ക് വിപുലമായ സൗകര്യങ്ങളുണ്ട്,” പ്രധാനമന്ത്രി പറഞ്ഞു. അഹമ്മദാബാദ്: 20 വർഷത്തിനിടെ ഗുജറാത്ത് ആരോഗ്യ മേഖലയിൽ പുതിയ ഉയരങ്ങളിലെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  നിരാലി  മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും ഹെൽത്ത് സെന്ററിന്റെയും ഉദ്ഘാടനത്തോടനുബന്ധിച്ച് നവസാരിയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ സിആർ പാട്ടീൽ ഉൾപ്പെടെയുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. “ഈ 20 വർഷത്തിനിടയിൽ, ഗുജറാത്തിൽ നഗരങ്ങൾ മുതൽ ഗ്രാമപ്രദേശങ്ങൾ വരെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾക്കായി എല്ലാ തലങ്ങളിലും പ്രവർത്തിക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ ആയിരക്കണക്കിന്…

നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യൂ: ജുമാ മസ്ജിദിൽ വന്‍ പ്രതിഷേധം

ന്യൂദൽഹി: മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്ത ബിജെപി വക്താവ് നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ജുമാമസ്ജിദിന് പുറത്ത് പ്രതിഷേധം. പ്ലക്കാർഡുകളുമേന്തി നൂറുകണക്കിന് ആളുകൾ ശർമ്മയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചു. കുറച്ച് സമയത്തിന് ശേഷം പ്രകടനക്കാരിൽ ചിലർ സ്ഥലം വിട്ടപ്പോൾ മറ്റുള്ളവർ പ്രതിഷേധം തുടർന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി, വിവാദ പുരോഹിതൻ യതി നരസിംഹാനന്ദ് എന്നിവരുൾപ്പെടെ 31 പേർക്കെതിരെ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും വിദ്വേഷം പ്രചരിപ്പിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് മുൻ ബിജെപി വക്താവ് നൂപുർ ശർമയ്‌ക്കെതിരെ പ്രത്യേക കേസെടുക്കുകയും ചെയ്തു. സോഷ്യൽ മീഡിയ വിശകലനത്തിന് ശേഷം ബുധനാഴ്ചയാണ് രണ്ട് എഫ്‌ഐആറുകളും രജിസ്റ്റർ ചെയ്തതെന്ന് അവർ പറഞ്ഞു. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഡൽഹി…