ഉമയുടെ വിജയത്തിൽ സന്തോഷമോ, ജോ ജോസഫിന്റെ പരാജയത്തിൽ സങ്കടമോ എനിക്ക് തോന്നുന്നില്ല. കാരണം, ഉമയുടെ വിജയം ഒരു പരാജയം കൂടിയാണ്. പി ടി യുടെ പരാജയം…. ജനാധിപത്യത്തിന്റെ പരാജയം….. രാഷ്ട്രീയം ഇത്രമാത്രം മതാധിഷ്ഠിതമായ ഒരു സമൂഹത്തിൽ, മതത്തിന്റെയും ജാതിയുടെയും പേരിൽ വോട്ട് നേടുകയും, മതം നോക്കി സ്ഥാനാർത്ഥികളെ നിർണ്ണയിക്കുകയും, മതത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടികൾ തന്നെ രൂപീകരിക്കുകയും ചെയ്യുന്ന ഒരു നാട്ടിൽ, മത സ്ഥാപനങ്ങളോടും പൗരോഹിത്യത്തോടും പൊരുതി നിൽക്കുന്നതായിരുന്നു പി ടി യുടെ രാഷ്ട്രീയം. തിരഞ്ഞെടുപ്പു കാലത്തു പോലും അരമനകളിൽ ചെന്ന് മുട്ടുകുത്താനോ മോതിരം മുത്താനോ നിന്നവനായിരുന്നില്ല പി ടി. തന്റെ അന്ത്യയാത്രയിൽ പോലും കുന്തിരിക്കവും കുദാശയുമായി വരുന്ന ഒരു പുരോഹിതനെയും തന്റെ മൃതശരീരത്തിന്റെ പരിസരത്ത് പോലും അടുപ്പിക്കരുതെന്ന് പറഞ്ഞവനായിരുന്നു പി ടി. ആ മനുഷ്യന് പകരക്കാരിയായി മത്സരിച്ച ഉമ, അദ്ദേഹം നിലകൊണ്ട മൂല്യങ്ങളെ മറന്നുകൊണ്ട് അരമനയുടെ…
Month: June 2022
ഡബ്ല്യൂ. എം. സി. ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് ഓണ ആഘോഷം സെപ്റ്റംബർ 3-ന്
ഡാളസ് കൗണ്ടി: ടെക്‌സാസിലെ ഡാളസ് കൗണ്ടിയിൽ വേൾഡ് മലയാളി കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിൻസ് സെപ്തംബര് 3-ന് കേരള തനിമയിൽ ഓണം ആഘോഷിക്കുവാൻ തീരുമാനിച്ചു. കോവിഡ് 19 ന്റ്റെ ആധിക്യം കുറഞ്ഞതിനാൽ ആണ് ഈ തീരുമാനം. പ്രസ്തുത ഓണപ്പരിപാടികൾ നിറമാർന്നതാക്കുവാൻ എലിസബത്ത് റെഡ്‌ഢിയാർ കൺവീനർ ആയും ജെയ്സി ജോർജ് കോ കൺവീനർ ആയും ഒരു കമ്മിറ്റിക്കു രൂപം കൊടുക്കുവാൻ പ്രൊവിൻസ് യോഗം തീരുമാനിച്ചതായി ചെയർമാൻ വർഗീസ് കയ്യാലക്കകം, പ്രസിഡന്റ് ജോർജ് വര്ഗീസ്, ജനറൽ സെക്രട്ടറി മഹേഷ് പിള്ള, ട്രഷറർ സാം മാത്യു എന്നിവർ സംയുക്തമായി അറിയിച്ചു. ചെയർമാൻ വര്ഗീസ് അധ്യക്ഷത വഹിച്ച എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് പി. സി. മാത്യു പങ്കെടുത്തു പ്രസംഗിച്ചു. ജൂൺ 23 നു ബഹ്‌റൈൻ പ്രൊവിൻസ് ഹോസ്റ്റ് ചെയ്യുന്ന ഗ്ലോബൽ കോണ്ഫറന്സിന് മാറ്റു കൂട്ടുവാൻ താൻ അമേരിക്ക…
സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനം ഉജ്ജ്വലമായി
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം വര്‍ണ്ണവൈവിധ്യമായ പരിപാടികളോടെ നടന്നു. ഹില്‍ട്ടന്‍ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ റിച്ച്മണ്ട് കൗണ്ടി ക്രിമിനല്‍ കോര്‍ട്ട് ജഡ്ജി ആദരണീയനായ ബിജു കോശി മുഖ്യാതിഥിയായിരുന്നു. അമേരിക്കയിലേക്കുള്ള മലയാളി കുടിയേറ്റം ആറു പതിറ്റാണ്ടു കഴിയുമ്പോള്‍ എല്ലാ മേഖലയിലും അഭൂതപൂര്‍വ്വമായ വളര്‍ച്ച കൈവരിച്ചതില്‍ നമുക്കഭിമാനിക്കാം. മെഡിക്കല്‍, വിദ്യാഭ്യാസ രംഗത്തു നിന്നും രാഷ്ട്രീയവും സാമൂഹ്യവും ഭരണപരവുമായ മേഖലയിലേക്ക് പുതിയ തലമുറ എത്തിപ്പെട്ടിരിക്കുന്നു. സ്‌ക്കൂള്‍ കോളേജ് വിദ്യാര്‍്തഥി. വിദ്യാര്‍ത്ഥിനികള്‍ക്ക് വഴികാട്ടിയാകുവാന്‍ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയട്ടെയെന്ന് ജഡ്ജി ബിജു കോശി ആഹ്വാനം ചെയ്തു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍മ്മപരിപാടികള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അസോസിയേഷന്‍ പ്രസിഡന്റ് ശ്രീമതി. ജെമിനി തോമസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സെക്രട്ടറി ശ്രീ.ജോസ് ഏബ്രഹാം അവതാരകനായിരുന്നു. അമേരിക്കന്‍ മലയാളി സമൂഹത്തിന്…
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബൈനിയൽ കോണ്‍ഫറന്‍സ് ന്യൂജേഴ്‌സി ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്നു
ന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ള്യു.എം.സി) അമേരിക്ക റീജിയന്റെ 13 മത് ബൈനിയൽ കോണ്‍ഫറന്‍സ് മെയ് 21, 22 തീയതികളിൽ ന്യൂജേഴ്‌സിയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ വെച്ച് നടന്നു. ഡബ്ള്യു.എം.സി അമേരിക്ക റീജിയൻ പ്രസിഡണ്ട് സുധീർ നമ്പ്യാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ന്യൂയോർക്ക് ഇന്ത്യൻ കോൺസുലെറ്റ് കമ്മ്യൂണിറ്റി അഫയേഴ്‌സ് കോൺസുൽ വി. വിജയ കുമാറും, ന്യൂജേഴ്‌സി സ്റ്റേറ്റ് 18 മത് ലെജിസ്ലേറ്റിവ് അസംബ്ലി മാൻ സ്റ്റെർലി എസ് സ്റ്റാൻലിയും മുഖ്യാതിഥികൾ ആയിരുന്നു. ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഓർഗനൈസെഷൻ ഡെവലപ്മെന്റ് പി. സി. മാത്യു, ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, ട്രെഷറാർ സെസിൽ ചെറിയാൻ, വൈസ് പ്രസിഡന്റ് അഡ്മിൻ എൽദോ പീറ്റർ, വൈസ് പ്രസിഡന്റ് ഓർഗനൈസഷൻ ഡെവലപ്മെൻറ് ജോൺസൻ തലച്ചെല്ലൂർ, വൈസ് പ്രസിഡന്റ് ജോർജ് കെ…
ആത്മീയ ഭക്ഷണം പ്രഭാഷണം ഒന്നാം വയസ്സിലേക്ക്; ജോസഫ് പാപ്പന് നിർവൃതി
വെരി. റെവ. യേശുദാസൻ പാപ്പൻ കോർ എപ്പിസ്കോപ്പാ, റെവ. ഫാ .ഡേവിസ് ചിറമേൽ , റെവ . ഫാ അലക്സാണ്ടർ കൂടാരത്തിൽ . റെവ . ഫാ .റെജി ചാക്കോ , റെവ .ഫാ .ബ്രിൻസ് മാത്യൂസ് , റെവ .ഫാ .മാത്യൂസ് പുരക്കൻ , റെവ .ഫാ . ജോയ്‌സ് പാപ്പൻ, റെവ . ഫാ . ജോൺ പാപ്പൻ , തുടങ്ങിയവരുടെ വചനസന്ദേശങ്ങൾ നൂറുകണക്കിന് വിശ്വാസികളിൽ എല്ലാ ദിവസവും എത്തിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട് . തുമ്പമൺ ഭദ്രാസനത്തിന്റെ മാർ ക്ളീമിസ് തിരുമേനിയും സന്ദേശം നൽകിയിട്ടുണ്ട്. ഇപ്പോൾ ഇവിടെയുള്ള മാർ യൂലിയോസ് തിരുമേനിയും സന്ദേശം നൽകാമെന്നേറ്റിട്ടുണ്ട്. രണ്ട് മുതൽ 5 മിനിറ്റ് വരെയുള്ള ഹ്രസ്വ സന്ദേശങ്ങളാണ് നൽകുന്നത്. ഉണർന്ന് എണീറ്റ് വരുമ്പോൾ അത് കേൾക്കുന്നത് ഹൃദയത്തെ കൂടുതൽ വിശുദ്ധീകരിക്കും. അന്നത്തെ ദിവസത്തെ ദൈവികചൈതന്യത്തിൽ അഭിമുഖീകരിക്കാൻ ശക്തി നൽകും.…
ഡോ. ജോസഫ് ഇ തോമസ് (85) അന്തരിച്ചു
ചിക്കാഗോ: ക്ലിനിക്കൽ സൈക്കോളജിസ്റ്റും നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിലെ മുൻ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ജോസഫ് ഇ തോമസ്, 85, ജൂൺ ഒന്നിന് രാത്രി ഒൻപതു മണിക്ക് അന്തരിച്ചു പിറവത്തെ പ്രശസ്തമായ എരുമപ്പെട്ടിക്കൽ തറവാട്ടിൽ ആണ് ജനനം. ആലുവ യു.സി,. കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം സ്റ്റുഡന്റ് ക്രിസ്ത്യൻ മൂവ്‌മെന്റിൽ പ്രവർത്തിക്കാൻ ബാംഗ്ലൂരിലേക്ക് പോയി പിന്നീട് കേരള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറൽ ബിരുദവും നേടി. നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ ഫെലോഷിപ്പ് പൂർത്തിയാക്കാൻ 1970-ൽ ചിക്കാഗോയിലെത്തി. 2003-ൽ സ്വകാര്യ പ്രാക്ടീസിൽ നിന്നും വിരമിച്ചു. സ്വപ്നങ്ങൾ ഒരു പഠനം, ദ്വന്ദ്വ വ്യക്തിത്വം, ഫോബിയ എന്നീ മനഃശാസ്ത്ര ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഇന്ത്യയിലും നോർത്ത് അമേരിക്കയിലുമുള്ള മാഗസിനുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . പല ഇന്റർനാഷണൽ സെമിനാറുകളിൽ പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട് പുല്ലുവഴി കവാട്ട് കുടുംബാംഗമായ ഡോ. ചിന്നമ്മ ആണ്…
അന്നമ്മ മത്തായി (95) ന്യൂയോര്‍ക്കില്‍ നിര്യാതയായി
വൈറ്റ്പ്ലെയ്ന്‍സ് (ന്യൂയോര്‍ക്ക്): പരേതനായ മത്തായി കെ. മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (95) ന്യൂയോര്‍ക്ക് വൈറ്റ്പ്ലെയിന്‍സില്‍ നിര്യാതയായി. അയിരൂര്‍ മാനാക്കുഴിയില്‍ കുടുംബാംഗവും, യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗവുമാണ്. മക്കള്‍: മത്തായി വി. മത്തായി (ബാബു), മറിയാമ്മ കോശി (അമ്മിണി). മരുമക്കള്‍: കോശി വെട്ടുപറമ്പില്‍ (രാജു), ലീലാമ്മ മത്തായി. കൊച്ചുമക്കള്‍: ബിനോയി, റോബിന്‍, ജോയ്‌സ്, റീന (റെജിന്‍), ബിന്‍സി (പ്രീത്), ബോന്‍സി (ജിനൊ). കൊച്ചുമക്കളുടെ മക്കള്‍: ലൂക്കസ്, മൈക്കിള്‍, ഡേവിഡ്, അനയ. പൊതുദര്‍ശനം: ജൂണ്‍ 5 ഞായറാഴ്ച 3:00 മണി മുതല്‍ 5:00 മണി വരെയും, വൈകീട്ട് 6: മണി മുതല്‍ 9: മണി വരെയും സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (4 റിവര്‍വ്യു പ്ലെയ്‌സ്, യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക് -10702). സംസ്‌കാര ശുശ്രൂഷ: ജൂണ്‍ 6 തിങ്കളാഴ്ച രാവിലെ 9 മണിക്ക് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ്…
കാഞ്ഞിരപ്പള്ളി പാറേക്കാട്ട് മോളൊപ്പറമ്പിൽ എം വി വർക്കി (100) അന്തരിച്ചു
കടന്നു പോയത് ഒരു നൂറു വർഷത്തെ ചരിത്രം നിറച്ച ഓർമ്മകൾ. കാഞ്ഞിരപ്പള്ളി പാലമ്പ്ര പാറേക്കാട്ട് മോളൊപ്പറമ്പിൽ എം വി വർക്കി ( കുഞ്ഞൂട്ടി ) അന്തരിച്ചു, നൂറു വയസായിരുന്നു, വിട വാങ്ങിയത് ശതകവാർഷികം ആഘോഷിച്ചു ദിവസങ്ങൾ പിന്നിടുമ്പോൾ. കാഞ്ഞിരപ്പള്ളിയിലെ ആദ്യ കാല കുടിയേറ്റകുടുംബങ്ങളിലൊന്നായിരുന്നു അദ്ദേഹത്തിന്റെത്, സമൂഹത്തിന്റെയും നാടിന്റെയും വികസനത്തിനും അഭിവൃദ്ധിക്ക് വേണ്ടിയും നിലകൊള്ളുകയും സമൂഹത്തിൽ അതിനു വേണ്ടി വ്യക്തമായി ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്ന ഒരു മഹദ് വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. കുടിയേറ്റ കാലം മുതൽക്കു തന്നെ നാടിനാവശ്യമായ സംവിധാനങ്ങൾ, സ്ഥാപനങ്ങളടക്കം ഉയർത്തിക്കൊണ്ടു വരുന്നതിലും നേതൃത്വം കൊടുത്തിരുന്ന സർവ സമ്മതനായിരുന്നു നാട്ടുകാരുടെ കുഞ്ഞൂട്ടിച്ചേട്ടൻ. അദ്ദേഹത്തിൻറെ 12 മക്കളിൽ മൂന്നാമത്തെ മകൻ ബേബിച്ചന്റെ മകനാണ് ഫോമയുടെ മുൻ ജനറൽ സെക്രട്ടറിയും കേരളാ അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയുടെ മുൻ പ്രസിഡന്റുമായ ജിബി തോമസ് മോളൊപ്പറമ്പിൽ. മക്കൾക്കും കൊച്ചുമക്കൾക്കുമടക്കം പിന്‍തലമുറയ്ക്ക് ഒരു മാർഗദർശിയും അഭിമാനവുമായിരുന്നു…
മാരക പ്രഹരശേഷിയുള്ള തോക്കുകളുടെ വില്പന നിരോധിക്കണം: ബൈഡന്‍
വാഷിംഗ്ടണ്‍: കഴിഞ്ഞ മൂന്നാഴ്ചയായി അമേരിക്കയില്‍ നടന്ന മാസ് ഷൂട്ടിംഗില്‍ ഉപയോഗിക്കപ്പെട്ട മാരക പ്രഹരശേഷിയുള്ള തോക്കുകളുടെ വില്പന നിരോധിക്കണമെന്ന് വൈറ്റ് ഹൗസില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രസിഡന്റ് ബൈഡന്‍ അഭ്യര്‍ത്ഥിച്ചു. ഇതിനാവശ്യമായ നിയമനിര്‍മ്മാണം നടത്തുന്നതിന് ലൊ മേക്കേഴ്‌സ് തയ്യാറാകണമെന്നും പ്രസിഡന്റ് പറഞ്ഞു. തോക്കിനോടൊപ്പം ഹൈ കപ്പാസിറ്റി മാഗസിന്‍ വില്പനയും നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹാന്‍ഡ്ഗണ്‍ നിരോധിക്കണമെന്ന ആവശ്യത്തോട് വൈറ്റ് ഹൗസ് നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കൊളംബയ്ന്‍, സാന്റിഹുക്ക്, ചാള്‍സട്ടണ്‍, ഒര്‍ലാന്റൊ, ലാസ് വേഗസ്, പാര്‍ക്ക്‌ലാന്റ് വെടിവെപ്പുകള്‍ക്കുശേഷം ഒന്നും നടന്നില്ല. എന്നാല്‍ ഇപ്പോള്‍ തന്നെ ഒരു കൃത്യത ഇതിനാവശ്യമാണ്. വൈററ് ഹൗസില്‍ നിന്നും 17 മിനിട്ട് നടന്ന പ്രസംഗത്തില്‍ ബൈഡന്‍ അസന്നിഗ്ദധമായി പ്രഖ്യാപിച്ചു. മാരകശേഷിയുളള തോക്കുകളുടെ വില്പന നിരോധിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെങ്കില്‍ ഗണ്‍ വില്പന നടത്തുന്ന പ്രായം 18 ല്‍ നിന്നും 21 ലേക്ക് ഉയര്‍ത്തണമെന്ന് ബൈഡന്‍…
പ്രമുഖ വാര്‍ത്താ വിതരണ സ്ഥാപനമായ ദിഗ്പൂ ന്യൂസും ഖലീജ് ടൈംസും തമ്മിൽ ധാരണ
ലോകമെമ്പാടുമുള്ള പ്രഗത്ഭരായ ഇന്ത്യന്‍ പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമായി ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ പ്രമുഖ പി.ആര്‍ വാര്‍ത്താ വിതരണ കമ്പനിയായ ദിഗ്പൂ ന്യൂസ് നെറ്റ്‌വര്‍ക്ക് യു.എ.ഇ ആസ്ഥാനമായുള്ള പ്രമുഖ മാധ്യമഗ്രൂപ്പായ ഖലീജ് ടൈംസുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. മൂന്ന് വര്‍ഷത്തേക്കാണ് ഇരു കമ്പനികളും തമ്മില്‍ സഹവര്‍ത്തിത്തം ഉറപ്പാക്കിയിരിക്കുന്നത്. ഈ ധാരണ പ്രകാരം ദിഗ്പൂ ന്യൂസിന് വാര്‍ത്തകൾ, ബിസിനസ് സംബന്ധമായ വാര്‍ത്തകള്‍, വാര്‍ത്താക്കുറിപ്പുകള്‍ എന്നിവ ഖലീജ് ടൈംസിലും അവരുടെ ഗ്രൂപ്പ് പ്രസാധകരായ സിറ്റി ടൈംസ്, ബസ് ഓണ്‍, ഇന്‍സ്പയേര്‍ഡ് ലിംവിംഗ് എന്നിവയിലും പ്രസിദ്ധീകരിക്കാന്‍ സാധ്യമാകും. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ഫണ്ടിംഗ് അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഈ കൂട്ടായ്മ വേദി ഒരുക്കും. നിലവില്‍ യൂറോപ്യന്‍ കമ്പനികള്‍ യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, ഇറാന്‍ തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലാണ് ഏറ്റവുമധികം ഫണ്ടിംഗ് അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. ഈ രാജ്യങ്ങളിലെല്ലാം തന്നെ ഇന്ത്യന്‍ കമ്പനികള്‍ക്കും തങ്ങളുടെ…
