മാരക പ്രഹരശേഷിയുള്ള തോക്കുകളുടെ വില്പന നിരോധിക്കണം: ബൈഡന്‍

വാഷിംഗ്ടണ്‍: കഴിഞ്ഞ മൂന്നാഴ്ചയായി അമേരിക്കയില്‍ നടന്ന മാസ് ഷൂട്ടിംഗില്‍ ഉപയോഗിക്കപ്പെട്ട മാരക പ്രഹരശേഷിയുള്ള തോക്കുകളുടെ വില്പന നിരോധിക്കണമെന്ന് വൈറ്റ് ഹൗസില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രസിഡന്റ് ബൈഡന്‍ അഭ്യര്‍ത്ഥിച്ചു. ഇതിനാവശ്യമായ നിയമനിര്‍മ്മാണം നടത്തുന്നതിന് ലൊ മേക്കേഴ്‌സ് തയ്യാറാകണമെന്നും പ്രസിഡന്റ് പറഞ്ഞു. തോക്കിനോടൊപ്പം ഹൈ കപ്പാസിറ്റി മാഗസിന്‍ വില്പനയും നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹാന്‍ഡ്ഗണ്‍ നിരോധിക്കണമെന്ന ആവശ്യത്തോട് വൈറ്റ് ഹൗസ് നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കൊളംബയ്ന്‍, സാന്റിഹുക്ക്, ചാള്‍സട്ടണ്‍, ഒര്‍ലാന്റൊ, ലാസ് വേഗസ്, പാര്‍ക്ക്‌ലാന്റ് വെടിവെപ്പുകള്‍ക്കുശേഷം ഒന്നും നടന്നില്ല. എന്നാല്‍ ഇപ്പോള്‍ തന്നെ ഒരു കൃത്യത ഇതിനാവശ്യമാണ്. വൈററ് ഹൗസില്‍ നിന്നും 17 മിനിട്ട് നടന്ന പ്രസംഗത്തില്‍ ബൈഡന്‍ അസന്നിഗ്ദധമായി പ്രഖ്യാപിച്ചു.

മാരകശേഷിയുളള തോക്കുകളുടെ വില്പന നിരോധിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെങ്കില്‍ ഗണ്‍ വില്പന നടത്തുന്ന പ്രായം 18 ല്‍ നിന്നും 21 ലേക്ക് ഉയര്‍ത്തണമെന്ന് ബൈഡന്‍ പറഞ്ഞു.

യു.എസ്. സെനറ്റില്‍ ഈ പാര്‍ട്ടികള്‍ക്കും തുല്യ വോട്ടര്‍മാരാണുള്ളത്. ഇങ്ങനെ ഒരു തീരുമാനം സെനറ്റ് അംഗീകരിക്കണമെങ്കില്‍ 60 സെനറ്റര്‍മാരുടെ പിന്തുണ ആവശ്യമാണ്. ഡെമോക്രാറ്‌റിക്ക് പാര്‍ട്ടിക്ക് 50 സെനറ്റര്‍മാരാണുളളത്. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരില്‍ 10 സെനറ്റര്‍മാരുടെ പിന്തുണ ആവശ്യമാണ്. അടുത്തു നടക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പിന് ഇതോടെ പ്രാധാന്യം വര്‍ദ്ധിക്കുകയാണ്.

Print Friendly, PDF & Email

Leave a Comment

More News