ലോക പ്രശസ്ത മന്ത്രികനും, കേരളത്തിലെ ഏറ്റവും ജനകീയനായ ഇന്ദ്രജാലക്കാരനും, മോട്ടിവേഷണൽ സ്പീക്കറും, നൂറുകണക്കിന് ഭിന്നശേഷിക്കാരായ കുട്ടികളുടെ ആശയും ആവേശവും അഭയസ്ഥാനവുമായി നിലകൊള്ളുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ഏഷ്യയിലെ ആദ്യത്തെ മാജിക് തീം മ്യൂസിയമായ മാജിക് പ്ലാനറ്റിന്റെ ഉടമയുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് ഫിലാഡൽഫിയ മലയാളികളുടെ അഭിമാനമായ ബഡ്ഡി ബോയ്സ് ഓണാഘോഷത്തിന് മുഖ്യാതിഥിയായി പങ്കെടുത്ത് ഓണസന്ദേശം നൽകും. ബഡ്ഡി ബോയ്സ് അണിയിച്ചൊരുക്കുന്ന ഓണാഘോഷത്തിൽ പങ്കെടുക്കുവാനായി ഫിലാഡൽഫിയായിൽ എത്തിച്ചേരുമെന്ന സന്ദേശം അടങ്ങിയ മുതുകാടിന്റെ വീഡിയോ ഇതിനോടകം കേരളത്തിലും അമേരിക്കയിലും ഏറ്റവുമധികം പ്രചാരം നേടിക്കഴിഞ്ഞു. ഒരു മോട്ടിവേഷൻ സ്പീക്കർ എന്ന നിലയിലും കാരുണ്യപ്രവർത്തകൻ എന്ന നിലയിലും ഏറ്റവുമധികം പ്രശസ്തനും, ഏവരും ഒരുപോലെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന മുതുകാടിന്റെ സാന്നിധ്യം എന്തുകൊണ്ടും ഫിലാഡൽഫിയ മലയാളികളുടെയും ബഡ്ഡി ബോയ്സിന്റെയും അഭിമാന മുഹൂർത്തമായിരിക്കും എന്നതിൽ സംശയമില്ല. കാരുണ്യത്തിന്റെ കരസ്പർശം നാലാൾ അറിഞ്ഞും അറിയാതെയും, വാർത്താമാധ്യമങ്ങളിൽ ഇടംകണ്ടെത്താതെയും ഒട്ടനവധി…
Month: July 2022
2021 ജനുവരി 6-ന് ചരിത്രമാകാനുള്ള അവസരം പെന്‍സ് നഷ്ടപ്പെടുത്തി: ട്രംപ്
ഫ്ലോറിഡ: 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ സാക്ഷ്യപ്പെടുത്താൻ വിസമ്മതിച്ചുകൊണ്ട് തന്റെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന് 2021 ജനുവരി 6 ന് ചരിത്രമാകാൻ അവസരമുണ്ടായിരുന്നു എന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അരിസോണ ഗവർണർ പ്രൈമറിയിൽ സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്ന പരിപാടികൾ നടത്താൻ ഒരുങ്ങുന്നതിനിടെയാണ് വ്യാഴാഴ്ച ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇലക്ടറൽ കോളേജിൽ നിന്നുള്ള വോട്ടുകൾ നിരസിക്കാൻ തനിക്ക് അധികാരമില്ലെന്ന് പെൻസ് തന്നോട് പറഞ്ഞതായി ട്രംപ് പറഞ്ഞു. ബുധനാഴ്ച, റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് സെനറ്റർമാരുടെ ഒരു സംഘം 1887 ലെ ഇലക്ടറൽ കൗണ്ട് ആക്റ്റ് പരിഷ്കരിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് ഫലങ്ങൾ മറികടക്കാൻ വൈസ് പ്രസിഡന്റിന് അധികാരമില്ലെന്ന് വ്യക്തമാക്കുന്ന ഒരു ബിൽ അവതരിപ്പിച്ചു. തർക്കവിഷയമായ 2020 ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ മറികടക്കാൻ വിസമ്മതിച്ചതിന് ട്രംപ് പെൻസിനെ ആവർത്തിച്ച് അപലപിച്ചു. നിലവിലെ യുഎസ് പ്രസിഡന്റായി ജോ ബൈഡനെ നിയമിച്ച 2020…
ജോർജ്ജ് ഫ്ലോയിഡ് കേസിൽ മിനിയാപൊളിസ് മുൻ പോലീസ് ഉദ്യോഗസ്ഥന് 2-1/2 വർഷം തടവ്
മിനിയാപൊളിസ്: വംശീയ അനീതിക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ആളിക്കത്തിച്ച കറുത്ത വർഗക്കാരനായ ജോർജ്ജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയതിലെ പങ്കിനെ തുടർന്ന് മുൻ മിനിയാപൊളിസ് ഉദ്യോഗസ്ഥന്‍ തോമസ് ലെയ്‌നെ ഫെഡറൽ കുറ്റത്തിന് 2-1/2 വർഷം തടവിന് ശിക്ഷിച്ചു. ഫ്ലോയിഡിന്റെ പൗരാവകാശങ്ങൾ ഹനിച്ചെന്നും, അറസ്റ്റാണ് മരണത്തിന് കാരണമായതെന്നും സെന്റ് പോളിലെ ഫെഡറൽ കോടതിമുറിയിൽ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി പോൾ മാഗ്നുസൺ വിധിന്യായത്തില്‍ പറഞ്ഞു. ജയില്‍ ശിക്ഷ കഴിഞ്ഞാലുടന്‍ രണ്ട് വർഷത്തേക്ക് പോലീസിന്റെ മേൽനോട്ടത്തിൽ പുറത്തിറങ്ങാനും ജഡ്ജി മാഗ്നുസൺ ഉത്തരവിട്ടതായി ഒരു പബ്ലിക് ഇൻഫർമേഷൻ ഓഫീസർ പറഞ്ഞു. 2020 മെയ് 25 ന് മിനിയാപൊളിസ് പലചരക്ക് കടയിലേക്ക് വിളിച്ചു വരുത്തിയ നാല് ഉദ്യോഗസ്ഥരിൽ ഒരാളാണ് 39 കാരനായ ലെയ്ൻ. സിഗരറ്റ് വാങ്ങാൻ 20 ഡോളർ വ്യാജ ബിൽ ഉപയോഗിച്ചുവെന്ന സംശയത്തിലാണ് ജോര്‍ജ്ജ് ഫ്ലോയിഡിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത്. അറസ്റ്റ് നടക്കുന്നതിനിടയില്‍ നടന്ന മല്പിടുത്തത്തില്‍, സ്ഥലത്തുണ്ടായിരുന്ന മുതിർന്ന…
അടുത്ത ഏതാനും വർഷങ്ങള്‍ക്കകം ആഭ്യന്തരയുദ്ധം നടക്കുമെന്ന് പകുതി അമേരിക്കക്കാരും വിശ്വസിക്കുന്നു
വാഷിംഗ്ടണ്‍: അമേരിക്കയിൽ “അടുത്ത ഏതാനും വർഷങ്ങളിള്‍ക്കകം” ഒരു ആഭ്യന്തരയുദ്ധം ഉണ്ടാകുമെന്ന് എല്ലാ അമേരിക്കക്കാരിലും പകുതിയോളം പേര്‍ വിശ്വസിക്കുന്നതായി പഠന റിപ്പോര്‍ട്ട്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ-ഡേവിസ് വയലൻസ് പ്രിവൻഷൻ റിസർച്ച് പ്രോഗ്രാമും കാലിഫോർണിയ വയലൻസ് റിസർച്ച് സെന്ററും ചേർന്നാണ് പഠനം നടത്തിയത്. ബുധനാഴ്ചയാണ് ഈ റിപ്പോര്‍ട്ട് പുറത്തിറങ്ങിയതെന്ന് വിവിധ മാധ്യമങ്ങള്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. സർവേയിൽ പങ്കെടുത്തവരിൽ 50.1 ശതമാനം പേരും ആഭ്യന്തരയുദ്ധം ഉടൻ ഉണ്ടാകുമെന്ന് ഒരു പരിധിവരെയെങ്കിലും സമ്മതിക്കുന്നതായി ഗവേഷകർ റിപ്പോർട്ട് ചെയ്തു. അതേസമയം, 47.8 ശതമാനം പേർ അത് നടക്കില്ലെന്ന് പറഞ്ഞു. പ്രതികരിച്ചവരിൽ 14 ശതമാനം പേരും ഒരു ആഭ്യന്തരയുദ്ധം ആസന്നമാണെന്ന് തങ്ങൾ “ശക്തമായി” അല്ലെങ്കിൽ “വളരെ ശക്തമായി” സമ്മതിക്കുന്നുവെന്ന് പറഞ്ഞു. അതേസമയം, 36 ശതമാനം പേർ തങ്ങൾ ഒരു പരിധിവരെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞു. 2021 ജനുവരി 6 ന് ആയിരക്കണക്കിന് ട്രംപ് അനുകൂലികൾ യുഎസ്…
ഈ യുഗത്തിൽ (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ
മാന്യരായേവരും വാഴ്ത്തുവോർ നാൾക്കുനാൾ ശൂന്യരായ് മാറുന്നൊരീ യുഗത്തിൽ, മാനവ സത്യ സനാതന ധർമ്മങ്ങൾ മാറാല കെട്ടുന്നോരീ യുഗത്തിൽ, അർത്ഥ ലാഭേച്ഛയിൽ ധാർമ്മിക മൂല്യങ്ങൾ- ക്കർത്ഥമില്ലാതാകുമീ യുഗത്തിൽ, പഴുതെഴും തന്മനസ്സാക്ഷിയേ വേരോടെ പിഴുതെറിഞ്ഞീടുന്നൊരീ യുഗത്തിൽ, അഴകോലും ശോഭന ഭാവിക്കായന്യരെ അഴലിൽ കുളിപ്പിക്കുമീ യുഗത്തിൽ, അഴിമതിക്കൂടുതൽ കൊണ്ടു ഹൃദയത്തിൻ ആഴമറിയാത്തൊരീ യുഗത്തിൽ, ഉള്ളതെല്ലാം തൻ്റെ സ്വന്തമെന്നേവരും ഉച്ചത്തിൽ ഘോഷിക്കുമീ യുഗത്തിൽ, കഴുതപോലൊരു കൂട്ടരന്യരുരിഞ്ഞിടും വിഴുപ്പു ചുമക്കുന്നൊരീ യുഗത്തിൽ, വേലയേ ചെയ്യാതനങ്ങാതൊരു കൂട്ടർ വേതനം വാങ്ങുന്നൊരീ യുഗത്തിൽ, സത്വരലാഭപ്രസക്തനാംമാനവൻ തത്വംപ്രസംഗിക്കുമീയുഗത്തിൽ, വിശ്വത്തിൽ ഭൗതിക സൗഖ്യത്താലീശ്വര- വിശ്വാസം തീരുന്നൊരീ യുഗത്തിൽ, സുഖമോഹം തീരാത്ത മാനവനനുദിനം ദുഖത്തിലാഴുന്നൊരീ യുഗത്തിൽ, നന്മനാമെത്രമേൽ ചെയ്കിലും നാൾക്കുനാൾ തിന്മവളരുന്നൊരീ യുഗത്തിൽ, ഉള്ളവനൊന്നും കഴിക്കുവാനാകാതെ ഉള്ളുരുകീടുന്നൊരീ യുഗത്തിൽ, ഭക്ഷണം കാണാതെയെത്രയോ നിർധനർ ഭിക്ഷയാചിക്കുന്നൊരീ യുഗത്തിൽ, സർവ്വജ്ഞപീഠം കയറിയപോൽ ചിലർ, ഗർവ്വു കാട്ടീടുന്നൊരീ യുഗത്തിൽ, കണ്ണഞ്ചിപ്പിക്കുമെന്തുണ്ടേലും പിന്നെയും കാഞ്ചന മോഹിതമീ യുഗത്തിൽ,…
യജമാന സ്നേഹത്താൽ കഴുത്തിൽ വരിഞ്ഞു മുറുക്കിയ പെരുമ്പാമ്പിനെ വെടിവച്ചു കൊന്നു
പെൻസിൽവേനിയ ∙ ഇരുപത്തിയെട്ടു വയസ്സുള്ള യുവാവിന്റെ വളർത്തു ജീവിയാണ് 15 അടിയിലധികം നീളം വരുന്ന പെരുമ്പാമ്പ്. പാമ്പിനെ വളർത്തുക എന്നത് ഇയാളുടെ വിനോദമായിരുന്നു. പാമ്പിന് യജമാനനോടുള്ള സ്നേഹം വർധിച്ചപ്പോൾ അത് പ്രകടിപ്പിച്ചത് കഴുത്തിൽ വരിഞ്ഞു മുറുക്കിയായിരുന്നു. ഇതിനെ തുടർന്ന് യുവാവ് ശ്വാസം കിട്ടാതെ ബോധരഹിതനായി നിലത്തു വീണു. ഇത് കണ്ട് കൂടെയുണ്ടായിരുന്ന കുടുംബാംഗം പൊലീസനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തുമ്പോൾ യുവാവ് മരണത്തിലേക്ക് നീങ്ങുകയായിരുന്നു. യുവാവിന്റെ കഴുത്തിൽ ചുറ്റി വളഞ്ഞു തല മുകളിലേക്കുയർത്തിയ പാമ്പിന്റെ തലയ്ക്കു നേരെ പൊലീസ് വെടിയുതിർത്തു. വെടിയേറ്റ് ജീവൻ നഷ്ടപ്പെട്ട പാമ്പിന്റെ ശരീരം സാവകാശത്തിൽ നിലത്തേക്കു പതിച്ചു. പാമ്പിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട യുവാവിനെ പൊലീസ് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവൻ തിരിച്ചു കിട്ടിയെങ്കിലും താൻ ഓമനിച്ചു വളർത്തിയ പെരുമ്പാമ്പിന്റെ മരണം തന്നെ കൂടുതൽ തളർത്തിയതായി യുവാവ് പറഞ്ഞു.
ഫ്രണ്ട്‌സ് ഓഫ് റാന്നി ഫിലഡല്‍ഫിയയുടെ സില്‍വര്‍ ജൂബിലി ജൂലൈ 30-ന്
ഫിലഡല്‍ഫിയ: ചരിത്ര നഗരിയായ ഫിലഡല്‍ഫിയയ്ക്ക് തിലകക്കുറിയായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കലാ-സാംസ്‌കാരിക-ജീവകാരുണ്യ സംഘടനയായ ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ ഇരുപത്തഞ്ചാം വാര്‍ഷികം (സില്‍വര്‍ജൂബിലി) 2022 ജൂലൈ 30-ന് ക്രിസ്‌തോസ് മാര്‍ത്തോമാ ചര്‍ച്ചിന്റെ കമനീയമായ ഓഡിറ്റോറിയത്തില്‍ വച്ചു (999 ഗാന്റോയി റോഡ്, ഫിലഡല്‍ഫിയ, പി.എ 19115) നടത്തുന്നു. ജൂലൈ 30-ന് 5 മണിക്ക് ആരംഭിക്കുന്ന ഘോഷയാത്രയോടെ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ജൂബിലി ആഘോഷങ്ങള്‍ക്ക് അമേരിക്കയിലെ പ്രമുഖ സാസംസ്‌കാരിക നായകന്മാരും ഫിലഡല്‍ഫിയയിലെ മറ്റ് സംഘടനാ പ്രവര്‍ത്തകരും അണിനിരക്കും. തുടര്‍ന്ന് ജൂബിലി ആഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കും. സില്‍വര്‍ ജൂബിലി സമ്മേളനം ചരിത്രമുഹൂര്‍ത്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ധൃതഗതയില്‍ നടക്കുന്നതായി കോര്‍ഡിനേറ്റര്‍ മനു ചെറുകത്തറ അറിയിച്ചു. സമ്മേളനത്തില്‍ സംഘടനയിലെ മുതിര്‍ന്ന പൗരന്മാരേയും, മുന്‍ പ്രസിഡന്റുമാരേയും ആദരിക്കും. പൊതുസമ്മേളനത്തിനുശേഷം കലാപരിപാടികള്‍ക്ക് തിരിതെളിയും. ഡാന്‍സ്, മിമിക്രി, ഗാനമേള എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ‘സംഗീതമഴ’ എന്ന പ്രത്യേക സംഗീത പരിപാടി ശബരീനാഥ് (ന്യൂയോര്‍ക്ക്),…
ഡാളസിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാൾ ജൂലൈ 22 മുതല്‍ 31 വരെ
കൊപ്പേൽ (ടെക്സാസ്) : ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധയായ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ജൂലൈ 22 (വെള്ളി) അഭിവന്ദ്യ ബിഷപ്പ് മാർ ലോറൻസ് മുക്കുഴി കൊടിയേറ്റുന്നതോടെ തുടക്കമാവും . ജൂലൈ 22 മുതല്‍ 31 വരെയാണ് തിരുനാൾ. ജൂലൈ 31 ഞായറാഴ്ച നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്കു അഭി. ബിഷപ്പ് മാർ ലോറൻസ് മുക്കുഴി മുഖ്യകാർമ്മികത്വം വഹിക്കും. തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ , കൈക്കാരന്മാരായ എബ്രഹാം പി മാത്യൂ , പീറ്റർ തോമസ് , സാബു സെബാസ്റ്റ്യൻ , ടോം ഫ്രാൻസീസ്, ജോർജ് തോമസ് (സെക്രട്ടറി) എന്നിവരടങ്ങുന്ന പാരീഷ് കൌണ്‍സിലും ഇടവകയിലെ കുടുംബ യൂണിറ്റുകളും നേതൃത്വം നൽകും. തിരുനാൾ പരിപാടികൾ: ജൂലൈ 22 വെള്ളി: വൈകുന്നേരം 6 മുതൽ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 7 നു കൊടിയേറ്റ്.…
റഷ്യയെ ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിക്കണം: നാന്‍സി പെലോസി
വാഷിംഗ്ടണ്‍: റഷ്യയെ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ഡമോക്രാറ്റിക് പാര്‍ട്ടി ലീഡറും യു.എസ്. ഹൗസ് സ്പീക്കറുമായ നാന്‍സി പെലോസി സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് ആവശ്യപ്പെട്ടു. സെക്രട്ടറി ഇതിന് തയ്യാറാകുന്നില്ലെങ്കില്‍ യു.എസ്. കോണ്‍ഗ്രസ് ഈ ദൗത്യം ഏറ്റെടുക്കേണ്ടിവരുമെന്നും നാന്‍സി സ്‌റ്റേറ്റ് സെക്രട്ടറിക്ക് മുന്നറിയിപ്പ് നല്‍കി. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി പ്രഖ്യാപിക്കുന്നതിന് സ്റ്റേറ്റ് സെക്രട്ടറിക്ക് ആവശ്യമായ അധികാരം കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. സൗത്ത് കരോലിനായില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രാഹം, കണക്റ്റിക്കട്ടില്‍ നിന്നുള്ള ഡമോക്രാറ്റിക് സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലൂമെന്തല്‍ ഈ മാസമാദ്യം ഉ്ക്രയ്ന്‍ തലസ്ഥാനം സന്ദര്‍ശിച്ചു. പ്രസിഡന്റ് സെലന്‍സ്‌ക്കിക്ക് യു.എസ്. പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇരുവരും റഷ്യ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ആരോപിക്കുകയും, ബ്ലിങ്കനോട് റഷ്യയെ ഔദോഗീകമായി ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഭീകരരാഷ്ട്രമായി റഷ്യയെ പ്രഖ്യാപിക്കുന്നതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ കഴിയുമെന്നും, ഇവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുവാന്‍ കഴിയുമെന്നും…
അബ്ദുൾ ഹിന്ദുമതം സ്വീകരിച്ചു; പിതാവ് അത്യാഗ്രഹത്താൽ ഇസ്ലാം മതം സ്വീകരിച്ചു
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ റെയിൽവേ ജോലിയിൽ നിന്ന് വിരമിച്ച അബ്ദുൾ ജമീൽ ഇനി ശ്രാവൺ കുമാർ എന്നറിയപ്പെടും. അബ്ദുൾ വ്യാഴാഴ്ച ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചു. നഗരത്തിലെ പട്ടേൽ നഗറിലെ ഹനുമാൻ ക്ഷേത്രത്തിൽ ആചാര്യന്മാരുടെ സാന്നിധ്യത്തിനും മന്ത്രോച്ചാരണങ്ങൾക്കും ഇടയിൽ അദ്ദേഹം ദീക്ഷ സ്വീകരിച്ചു. തുടക്കം മുതൽ സനാതന ധർമ്മത്തിലാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പൂർവ്വികരും രജപുത്രരായിരുന്നു. എന്നിരുന്നാലും, ഈ തീരുമാനത്തിന്റെ പേരിൽ അബ്ദുൾ തന്റെ ബന്ധുക്കളിൽ നിന്ന് എതിർപ്പ് നേരിടേണ്ടി വന്നു. 65 കാരനായ അബ്ദുൾ ജമീൽ ഫത്തേപൂരിൽ റെയിൽവേയിൽ ചീഫ് റിസർവേഷൻ സൂപ്പർവൈസറായി സേവനമനുഷ്ഠിച്ചിരുന്നതായി അഖിലേന്ത്യ ഹിന്ദു മഹാസഭ പ്രവിശ്യാ ജനറൽ സെക്രട്ടറി മനോജ് ത്രിവേദി അറിയിച്ചു. ഇപ്പോൾ അദ്ദേഹം വിരമിച്ചു. സദാബാദിലെ ഹത്രാസ് സ്വദേശികളാണ് ഇവർ. ഇപ്പോൾ നഗരത്തിലെ ദേവിഗഞ്ചിലാണ് താമസം. സനാതൻ ധർമ്മം സ്വീകരിക്കാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു,…
