ശ്രീരാമകഥാമൃതം ഭക്തിസാന്ദ്രമാക്കിയ രാമായണ മാസാചരണത്തിന് ചിക്കാഗോ ഗീതാ മണ്ഡലത്തിൽ ശുഭാരംഭം

ചിക്കാഗോ: രാമായണ പാരായണത്തിലൂടെ മനുഷ്യ മനസ്സിലേക്ക് ആധ്യാത്മിക പുണ്യം നിറച്ചുകൊണ്ട് ചിക്കാഗോ ഗീതാമണ്ഡലത്തിൽ ഭാഗവതശുകം ബ്രഹ്മശ്രീ മനോജ് നമ്പൂതിരി രാമായണപാരായണ യജ്‌ഞം ഉത്‌ഘാടനം ചെയ്തു. ഹൈന്ദവസംസ്കൃതിയുടെയും ആദ്ധ്യാത്മിക പാരമ്പര്യത്തിന്റെയും ആരാധനാ ക്രമത്തിന്റെയും ആകെത്തുകയാണ് രാമായണം. അതുപോലെ തന്നെ രാമായണത്തെ എങ്ങും, എവിടെയും ഉത്കൃഷ്ടമാക്കുന്നത് അതിലെ സാര്‍വ്വ ലൗകീകമായ ധര്‍മ്മബോധത്തിന്റെ പ്രസക്തി തന്നെയാണ് എന്നും, മനുഷ്യ മനസ്സില്‍ സംഭൂതമാകുന്ന സംശുദ്ധിയുടെയും ചപലതകളുടെയും അനന്തരഫലങ്ങള്‍ ഏതൊക്കെയെന്നു ഉദാഹരണങ്ങളിലൂടെ രാമായണ കവ്യം വ്യക്തമാക്കുന്നു എന്നും ആചാര്യൻ തന്റെ ഉത്ഘടന പ്രസംഗത്തിൽ പറഞ്ഞു. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം വളരെ വിപുലമായ രീതിയിൽ ആണ് ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ വെച്ച് രാമായണപാരായണ യജ്‌ഞം സംഘടിപ്പിച്ചത്. അതിനാൽ തന്നെ ഈ വർഷത്തെ രാമായണപാരായണ യജ്‌ഞം പങ്കെടുക്കുവാൻ ചിക്കാഗോയിൽ നിന്നും ചിക്കഗോക്ക് പുറത്തു നിന്നും വളരെ അധികം ഭക്തർ വന്നിരുന്നു. രാമായണ ആചാര്യ ശ്രീമതി സുധാ…

യുഎഇയിൽ ഖഷോഗിയുടെ അഭിഭാഷകനെ അറസ്റ്റ് ചെയ്തതിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് അമേരിക്ക

വാഷിംഗ്ടണ്‍: കൊല്ലപ്പെട്ട സൗദി മാധ്യമ പ്രവർത്തകന്‍ ജമാല്‍ ഖഷോഗിയുടെ മുൻ അഭിഭാഷകനും അമേരിക്കൻ പൗരനുമായ അസിം ഗഫൂറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് യു.എ.ഇയോട് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. നേരത്തെ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് കള്ളപ്പണം വെളുപ്പിക്കൽ, നികുതിവെട്ടിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തി യുഎഇ ഗഫൂറിനെ വാരാന്ത്യത്തിൽ മൂന്ന് വർഷത്തെ തടവിനും 800,000 ഡോളർ പിഴയ്ക്കും ശിക്ഷിച്ചു. ഗഫൂറിനെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ യുഎസ് അധികൃതർ യുഎഇ സഹായം ആവശ്യപ്പെട്ടതായി യുഎഇ ശനിയാഴ്ച അറിയിച്ചു. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ കടന്നുപോകുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. രാജ്യാന്തര കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ യുഎസുമായി സഹകരിച്ചതിന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ പ്രതിയെ അറസ്റ്റു ചെയ്തതും ഇതുമായി ബന്ധപ്പെട്ട് സ്ഥാപിച്ച നിയമനടപടികൾക്കനുസൃതമായി അബുദാബി ക്രിമിനൽ കോടതിയിൽ ഹാജരാക്കിയതും യുഎഇ പബ്ലിക് പ്രോസിക്യൂഷന്റെ പ്രശംസ പിടിച്ചുപറ്റിയതായി വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നു.…

ക്യാപിറ്റോള്‍ ആക്രമണം സാക്ഷ്യപ്പെടുത്താന്‍ വിസമ്മതിച്ച ട്രംപിന്റെ മുൻ ഉപദേഷ്ടാവ് സ്റ്റീവ് ബാനൻ വിചാരണ നേരിടുന്നു

വാഷിംഗ്ടണ്‍: ഡൊണാൾഡ് ട്രംപിനെ വൈറ്റ് ഹൗസിലേക്ക് കൊണ്ടുവരാൻ സഹായിച്ച സ്റ്റീവ് ബാനൻ — 2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റോളിനു നേരെ നടന്ന ആക്രമണത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്താൻ വിസമ്മതിച്ചതിന് ഇപ്പോൾ വിചാരണ നേരിടുന്നു. 68 കാരനായ മുൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കർ, ട്രംപ് പ്രതിഭാസത്തിൽ ഇടപെടുന്നതിനും കോടീശ്വരനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നയിക്കുന്നതിനും മുമ്പ് തീവ്ര വലതുപക്ഷ വാർത്താ ഔട്ട്‌ലെറ്റ് ബ്രീറ്റ്ബാർട്ടിന്റെ തലവനായിരുന്നു. ബാനനെ മുഖ്യ തന്ത്രജ്ഞൻ എന്ന് നാമകരണം ചെയ്തുകൊണ്ട് ട്രംപ് അദ്ദേഹത്തിന് പ്രതിഫലം നൽകി കൂടെക്കൂട്ടി. പുറത്താക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം ഒരു വർഷത്തിൽ താഴെ മാത്രമേ ഈ പദവി വഹിച്ചിരുന്നുള്ളൂ. എന്നാല്‍, ട്രംപിനോടുള്ള ബാനന്റെ വിശ്വസ്തത അതിജീവിച്ചു. വൈറ്റ് ഹൗസിന് പുറത്ത് നിന്ന് ട്രംപിന് വേണ്ടി പോരാടുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു. 2020 ലെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റിന്റെ അപകീർത്തികരമായ വഞ്ചനാ ആരോപണങ്ങൾ ഉന്നയിച്ചതു കൂടാതെ, ക്യാപിറ്റോള്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന…

ഡബ്ല്യൂഎംസി കലാസന്ധ്യ-2022: ഗ്ലോബല്‍ നേതാക്കള്‍ പങ്കെടുക്കും, കലാഭവന്‍ ജയന്‍ അതിഥി താരം

ചിക്കാഗോ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 23 ആം തീയതി നടത്തുന്ന സംഗീത – കലാസന്ധ്യയില്‍ സുപ്രസിദ്ധ ടി വി താരം കലാഭവന്‍ ജയന്‍ കോമഡി ഷോ നയിക്കും. അമേരിക്കയില്‍ താരം നയിക്കുന്ന ഉജ്ജ്വല പരിപാടിയാണ് ശനിയാഴ്ച മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ആഡിറ്റോറിയത്തില്‍ നടത്തുന്ന കലാസന്ധ്യയില്‍ അരങ്ങേറുന്നതെന്ന് പ്രൊവിന്‍സ് പ്രസിഡന്റ് ബെഞ്ചമിന്‍ തോമസ്, പ്രോഗ്രാം കണ്‍വീനര്‍ ഫിലിപ്പ് പുത്തന്‍പുര, സെക്രട്ടറി തോമസ് ഡിക്രൂസ് എന്നിവര്‍ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് നടക്കുന്ന ചെണ്ടമേളത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും. വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രൊവിന്‍സ് ഏറ്റെടുത്തിട്ടുള്ള ഭവനനിര്‍മ്മാണപദ്ധതികളുടെയും വിവിധങ്ങളായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെയും ധനശേഖരണാര്‍ത്ഥം സംഘടിപ്പിച്ചിട്ടുള്ള ഈ പരിപാടിയില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍-റീജിയന്‍ നേതാക്കള്‍ പങ്കെടുക്കുമെന്ന് ഡബ്ല്യൂ.എം.സി അമേരിക്ക റീജിയന്‍ വൈസ് പ്രസിഡന്റ് മാത്യൂസ് എബ്രഹാം അറിയിച്ചു. ഗ്ലോബല്‍ സെക്രട്ടറി പിന്റോ…

ഉമ്പായിക്ക് സമർപ്പണമായി ‘സിതയേ സുതനുവേ’

യശ്ശഃശരീരനായ മലയാള ഗസൽ ചക്രവർത്തി ഉമ്പായിക്ക് സമർപ്പണമായി, അദ്ദേഹത്തിൻറെ വേർപ്പാടിൻറെ നാലാം വാർഷികത്തിൽ (ആഗസ്റ്റ്-1) ഒരു പ്രണയ ഗാനം കമ്പോസ് ചെയ്തിരിക്കുന്നു. ‘സിതയേ സുതനുവേ’ എന്ന പേരിൽ ഇറങ്ങിയ ഇതിലെ വരികൾ എഴുതിയത്, ഡോക്യുമെൻററി സംവിധായകനും കവിയുമായ സതീഷ് കളത്തിൽ ആണ്. 2002ൽ യൂസഫലി കേച്ചേരി രചിച്ച്, ഉമ്പായി സംഗീതം നൽകി പാടിയ ജൂബിലി ഓഡിയോസിൻറെ ‘ഗസൽമാല’ ആൽബത്തിലെ ‘സുനയനേ സുമുഖീ’ എന്ന ഗസലിലെ വരികളെ അനുകരിച്ചാണ് ഈ സമർപ്പണ ഗസൽ എഴുതിയിട്ടുള്ളത്. സുനയനേയുടെ ഈണത്തിനനുസൃതമായി പുതിയ ഓർക്കസ്ട്ര ചെയ്തത് സതീഷിൻറെ സുഹൃത്തായ അഡ്വ. പി. കെ. സജീവാണ്. സംഗീത സംവിധായകനായിരുന്ന അന്തരിച്ച ഉണ്ണികുമാറിൻറെ മകൻ ശിവദേവ് ഉണ്ണികുമാറാണ് ഈ ഗസൽ ആലപിച്ചത്. ഈ ഗസലിന് പുറമേ വേറെ പത്ത് ഗസലുകൾകൂടി സതീഷ് തയ്യാറാക്കിയിട്ടുണ്ട്. തികച്ചും സ്വതന്ത്രമായ വരികളാണ് ഇതിലുള്ളത്. ഈ ഗസലുകളിലൂടെ ഉമ്പായിയെകുറിച്ചുള്ള ഒരു മ്യൂസിക്കൽ…

നൈനാൻ തോമസ് ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: റാന്നി കണ്ടംപേരൂർ കുടമലയിൽ നൈനാൻ തോമസ് (തങ്കച്ചൻ – 73) ന്യൂയോർക്കിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. റാന്നി കരിങ്കുറ്റിമണ്ണിൽ കുടുംബാഗം അമ്മിണി തോമസാണ് ഭാര്യ. മക്കൾ: സിജി മാത്യു (ഫ്ലോറിഡ), സിനി തോമസ് (ന്യൂയോർക്ക്). മരുമക്കൾ: നിബു മാത്യൂ വെള്ളവന്താനം (ഫ്ലോറിഡ), സ്റ്റാൻലി ജോഷ്വ ഈട്ടിമൂട്ടിൽ (ന്യൂയോർക്ക്). 1988 ൽ കുടുംബമായി അമേരിക്കയിലേക്ക് കുടിയേറിയ നൈനാൻ തോമസ് ന്യൂയോർക്ക് ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി സഭയുടെ അംഗമാണ്. കുടുതൽ വിവരങ്ങൾക്ക്: 516 643 3085, 516 385 0185.

ലോക ജനാധിപത്യവും സ്വാതന്ത്ര്യവും ആക്രമണത്തിനിരയായി: യു എന്നില്‍ ഹാരി രാജകുമാരൻ

യുണൈറ്റഡ് നേഷൻസ്: യുഎസിലെ ഭരണഘടനാപരമായ അവകാശങ്ങൾ അസാധുവാക്കിയത് “ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും എതിരായ ആഗോള ആക്രമണത്തിന്റെ” ഭാഗമാണെന്ന് ബ്രിട്ടനിലെ ഹാരി രാജകുമാരൻ തിങ്കളാഴ്ച യുഎന്നിൽ പറഞ്ഞു. നെൽസൺ മണ്ടേല അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു സസെക്സ് ഡ്യൂക്ക്. “വേദനാജനകമായ ദശകത്തിൽ ഇത് വേദനാജനകമായ വർഷമാണ്,” അദ്ദേഹം പറഞ്ഞു. പാൻഡെമിക്, കാലാവസ്ഥാ വ്യതിയാനം, തെറ്റായ വിവരങ്ങൾ, റഷ്യയുടെ ഉക്രെയ്ൻ അധിനിവേശം എന്നിവയിൽ നിന്നുള്ള തുടർച്ചയായ വീഴ്ചകൾ എന്നിവ അദ്ദേഹം ഉദ്ധരിച്ചു. ഗർഭച്ഛിദ്രത്തിനുള്ള അമേരിക്കയുടെ രാജ്യവ്യാപകമായ അവകാശത്തെ സുപ്രീം കോടതി അടുത്തിടെ അസാധുവാക്കിയതിനെയും പരാമർശിച്ചു. “ഉക്രെയ്നിലെ ഭീകരമായ യുദ്ധം മുതൽ ഇവിടെ അമേരിക്കയിൽ ഭരണഘടനാപരമായ അവകാശങ്ങൾ പിൻവലിക്കുന്നത് വരെ, മണ്ടേലയുടെ ജീവിതത്തിന് കാരണമായ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും എതിരായ ആഗോള ആക്രമണത്തിന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു,” ഹാരി പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചന വിരുദ്ധ നേതാവായ…

ഉപരോധം നേരിടുന്ന റഷ്യ മുസ്ലീം നിക്ഷേപകരെ ആകർഷിക്കാൻ ഇസ്ലാമിക് ബാങ്കിംഗ് അവതരിപ്പിക്കാൻ ആലോചിക്കുന്നു

മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരെ ആകർഷിക്കുന്നതിനും ഉപരോധം നേരിടുന്ന സ്റ്റേറ്റ് ബാങ്കുകളെ സഹായിക്കുന്നതിനുമായി, രാജ്യത്ത് ഇസ്ലാമിക് ബാങ്കിംഗിൽ വൈദഗ്ദ്ധ്യം നേടുന്നതിന് വായ്പ ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്ന പുതിയ ബിൽ റഷ്യ തയ്യാറാക്കുന്നതായി റിപ്പോർട്ട്. നോൺ-ക്രെഡിറ്റ് ബാങ്കിംഗ് സ്ഥാപനങ്ങൾ ഫിനാൻസിംഗ് പാർട്ണർഷിപ്പ് ഓർഗനൈസേഷനുകളായി (എഫ്‌പി‌ഒ) പ്രവർത്തിക്കുകയും, അവരുടെ ക്ലയന്റുകൾക്ക് ഷരിയ നിയമം അനുസരിച്ചുള്ള സാമ്പത്തിക ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുമെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, എഫ്പിഒകളെ റഷ്യയുടെ സെൻട്രൽ ബാങ്ക് നിയന്ത്രിക്കും. ഇത് അത്തരം എല്ലാ കമ്പനികളുടെയും രജിസ്റ്റർ പരിപാലിക്കുകയും അവയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യും. അത്തരം സംഘടനകൾക്ക് വ്യക്തികളിൽ നിന്നും നിയമപരമായ സ്ഥാപനങ്ങളിൽ നിന്നും ഫണ്ട് ശേഖരിക്കാനും പങ്കാളിത്ത അടിസ്ഥാനത്തിൽ ഇസ്ലാമിക നിയമത്തിന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി പദ്ധതികളിൽ നിക്ഷേപിക്കാനും കഴിയുമെന്ന് നിർദ്ദിഷ്ട നിയമനിർമ്മാണം വ്യക്തമാക്കുന്നു. കരട് നിയമം പാർലമെന്റിന്റെ അധോസഭയിൽ…

ചിമ്പാൻസി കട്ടൗട്ടിൽ എംഎം മണിയുടെ മുഖവുമായി മഹിളാ കോൺഗ്രസ്: പിന്തുണയുമായി കെ സുധാകരൻ

തിരുവനന്തപുരം: കെ കെ രമ എം‌എല്‍‌എയ്ക്കെതിരെ എം എം മണി നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെതിരെ മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധ മാർച്ച്. എംഎം മണിയെ ചിമ്പാൻസിയുടെ കട്ടൗട്ടായി ചിത്രീകരിച്ച് മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. ചിമ്പാൻസിയുടെ ശരീരത്തിൽ മണിയുടെ മുഖം ഒട്ടിച്ചാണ് പ്രതിഷേധ മാര്‍ച്ചില്‍ പ്രദര്‍ശിപ്പിച്ചത്. കെ.കെ രമ എംഎല്‍എക്കെതിരെ എം.എം മണി നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണിക്കെതിരെ മുദ്രാവാക്യമുയര്‍ത്തി. സംഭവം വിവാദമായതോടെ കട്ടൗട്ട് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒളിപ്പിച്ചു. ഇതിനിടെ, മഹിള കോൺഗ്രസ് പ്രവര്‍ത്തകരെ പിന്തുണച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്‍ രംഗത്തെത്തി. അതുതന്നെയല്ലേ അദ്ദേഹത്തിന്‍റെ മുഖമെന്നായിരുന്നു അധിക്ഷേപത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സുധാകരന്‍റെ മറുപടി. ഒറിജിനല്‍ അല്ലാതെ കാണിക്കാന്‍ പറ്റുമോ? മുഖം അങ്ങനെയായതിന് ഞങ്ങളെന്ത് പിഴച്ചു, സൃഷ്‌ടാവിനോടല്ലേ പോയി…

പൊടിമറ്റം സെന്റ് മേരീസ് പള്ളി സുവര്‍ണ്ണ ജൂബിലി നേതൃസംഗമം ജൂലൈ 24ന്

പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചുള്ള ഇടവക നേതൃസംഗമം ജൂലൈ 24 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും. വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളത്തിന്റെ അധ്യക്ഷതയില്‍ ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ നേതൃസംഗമം ഉദ്ഘാടനം ചെയ്യും. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യൻ, എസ്.എച്ച്. പ്രൊവിന്‍ഷ്യല്‍ സി.മേരി ഫിലിപ്പ്, ജൂബിലി ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജോജി വാളിയംപ്ലാക്കല്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് രണ്ടുപ്ലാക്കല്‍ തുടങ്ങിയവര്‍ സംസാരിക്കും. ഇടവക നേതൃസംഗമത്തിനോടനുബന്ധിച്ച് 50 അംഗ ജൂബിലി ഗായകസംഘം നേതൃത്വം നല്‍കുന്ന ഗാനശുശ്രൂഷയും നടത്തപ്പെടും. സഹവികാരി ഫാ. മാത്യു കുരിശുംമൂട്ടില്‍, ട്രസ്റ്റിമാരായ ജോയി കല്ലുറുമ്പേല്‍, റെജി കിഴക്കേത്തലയ്ക്കല്‍, സാജു പടന്നമാക്കല്‍ എന്നിവര്‍ നേതൃസംഗമത്തിന് നേതൃത്വം നല്‍കും. ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം,…