തിരുവനന്തപുരം: കുടുംബപാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ സ്ഥാനമാനങ്ങൾ തീരുമാനിക്കുന്നത് കോൺഗ്രസുകാരാണെന്ന ആക്ഷേപം കാലങ്ങളായി നിലനിൽക്കുന്നതാണ്. പക്ഷേ, പുത്ര/പുത്രി സ്നേഹത്താൽ അന്ധരായ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളുടെ നാടായി കേരളം മാറുകയാണ്. കമ്മ്യൂണിസത്തിന്റെ തീക്കനൽ അണയാതെ സൂക്ഷിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമായ കേരളത്തിൽ മക്കളോടുള്ള വാത്സല്യത്താൽ ആക്ഷേപം ഏറ്റുവാങ്ങിയ രണ്ട് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരെയാണ് അടുത്തിടെ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും തങ്ങളുടെ മക്കളുടെ പേരിൽ പ്രതിപക്ഷം നടത്തുന്ന ഹീനമായ ആരോപണങ്ങളുടെ നടുവിലാണ്. സിപിഎം ഭരിക്കുമ്പോൾ പാർട്ടി സെക്രട്ടറിയുടെ മകൻ കൂലിപ്പണിക്ക് പോയ നാടാണ് കേരളം. കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നപ്പോഴെല്ലാം നേതാക്കൾ പിന്തുടരുന്ന വലിയ കാര്യങ്ങളിലൊന്ന് മക്കളെ അധികാരത്തിന്റെ ഇടനാഴികളിൽ നിന്ന് അകറ്റി നിർത്തുക എന്നതായിരുന്നു. ജ്യോതി ബസുവും മണിക് സർക്കാരും ഇക്കാര്യത്തിൽ മാതൃക കാട്ടിയിട്ടുണ്ട്. കേരളത്തിലും അങ്ങനെ തന്നെയായിരുന്നു. എന്നാൽ നായനാർ അധികാരത്തിൽ വന്നതോടെ അൽപം മാറി. നായനാരുടെ…
Month: July 2022
അട്ടപ്പാടിയിൽ 22കാരൻ മർദനമേറ്റ് മരിച്ചു; അഞ്ച് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു
അട്ടപ്പാടി: അഗളിയിൽ കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോര്‍ (23) എന്ന യുവാവിനെ ഒരു സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. അട്ടപ്പാടി നരസിമുക്കിലാണ് സംഭവം നടന്നത്. മർദനമേറ്റ് അവശനിലയിലായ നന്ദകിഷോറിനെ അഗളിയിലെ ആശുപത്രിയിലെത്തിച്ച് അക്രമി സംഘം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി. സംഭവത്തിൽ നന്ദകിഷോറിന്റെ സുഹൃത്ത് ഉള്‍പ്പടെ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഗളി പൊലീസ് പറഞ്ഞു.
അഗ്നിപഥിനെതിരായ പ്രതിഷേധത്തിനിടെ തെലങ്കാനയിൽ ബിജെപിയും കോൺഗ്രസും ഏറ്റുമുട്ടി
ഹൈദരാബാദ് : തെലങ്കാനയിലെ ഹനംകൊണ്ട പട്ടണത്തിൽ വെള്ളിയാഴ്ച ബിജെപി-കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു. കരസേനാ റിക്രൂട്ട്‌മെന്റുകൾക്കായി അടുത്തിടെ പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്നിപഥിനെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയപ്പോഴായിരുന്നു സംഭവം. പ്രതിഷേധക്കാർ ബിജെപി ഓഫീസിന് സമീപം ധർണ നടത്തിയപ്പോഴാണ് ബിജെപി പ്രവർത്തകർ എതിർപ്പ് പ്രകടിപ്പിച്ചത്. ഇത് ഇരുവിഭാഗങ്ങൾ തമ്മിലുള്ള വാക്കുതർക്കത്തിന് കാരണമായി. ഉടൻ തന്നെ ഇത് ഏറ്റുമുട്ടലിലേക്ക് നീങ്ങുകയും ഇരുവിഭാഗവും പരസ്പരം ആക്രമിക്കുകയും ചെയ്തു. കോൺഗ്രസ് നേതാക്കളുടെ വാഹനങ്ങൾ ബിജെപി പ്രവർത്തകർ ആക്രമിച്ചു. സംഭവം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് ഇടപെട്ടു, സംഘട്ടന സംഘങ്ങളെ പിരിച്ചുവിടാൻ ലാത്തിച്ചാർജും നടത്തി.
മനീഷ് സിസോദിയക്കെതിരെ അസം മുഖ്യമന്ത്രി ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു
ഗുവാഹത്തി : കൊവിഡ് പകർച്ചവ്യാധിയുടെ കാലത്ത് പിപിഇ കിറ്റുകൾ വാങ്ങിയതിൽ അഴിമതി നടത്തിയെന്ന ആരോപണത്തിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ക്രിമിനൽ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. സിസോദിയക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ ദേബോജിത് സൈകിയ വെള്ളിയാഴ്ച ഇവിടെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499, 500, 501 വകുപ്പുകൾ പ്രകാരം കാംരൂപ് മെട്രോയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2022 ജൂലൈ 22-നകം കേസുമായി ബന്ധപ്പെട്ട് പ്രാഥമിക മൊഴി നൽകാനും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശർമ്മയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശർമ്മ തന്റെ ഭാര്യയുമായി ബന്ധമുള്ള ഒരു കമ്പനിക്ക് പിപിഇ കിറ്റുകളുടെ കരാർ നൽകിയെന്നും അതിന് അമിതമായി പണം നൽകിയെന്നും സിസോദിയ ആരോപിച്ചിരുന്നു. അസം മുഖ്യമന്ത്രിയുടെ ഭാര്യ റിനികി…
കാനഡയുടെ അഭിമാനമായ ജോജി തോമസ് വണ്ടന്മാക്കിയിൽ ഫൊക്കാന ട്രസ്റ്റി ബോർഡ് അംഗമായി മത്സരിക്കുന്നു
ന്യൂജേഴ്സി: 2022 -2024 വർഷത്തെ ട്രസ്റ്റി ബോർഡ് അംഗമായി കാനഡയെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന ജോജി തോമസ് വണ്ടന്മാക്കിയിലിനു പിന്തുണയുമായി അമേരിക്കയിലെയും കാനഡയിലെയും മുഴുവൻ അംഗസംഘടനകളും രംഗത്ത്. കാനഡയുടെ അഭിമാനവും നിലവിൽ ഫൊക്കാനയുടെ അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറിയുമായ ജോജി കാനഡയിൽ നിന്നുള്ള ഫൊക്കാനയുടെ ഏറ്റവും ശക്തനായ യുവ നേതാവാണ്. കാനഡയിൽ അറിയപ്പെടുന്ന വ്യവസായിയും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ജോജി തോമസിന്റെ വിജയം അനിവാര്യമാണെന്ന് കാനഡയിലെ ഫൊക്കാന അംഗസംഘടനകൾ വ്യക്തമാക്കുന്നത്. നിലവിൽ ഫൊക്കാന ട്രസ്റ്റി ബോർഡിലേക്കും മറ്റേതെങ്കിലും സ്ഥാനത്തേക്കും മത്സരിക്കുന്ന കാനഡയിൽ നിന്നുള്ള ഏക സ്ഥാനാർത്ഥിയാണ് ജോജി. ജയിച്ചാൽ ഫൊക്കാനയിൽ കാനഡയെ പ്രതിനിധീകരിക്കുന്ന ഏക നേതാവായിരിക്കും ജോജി. അതുകൊണ്ടു തന്നെ ജോജിയുടെ വിജയം സുനിശ്ചിതമാണെന്ന് കാനഡയിലെയും അമെരിക്കയിലെയും ഫൊക്കാന നേതാക്കന്മാർ കരുതുന്നത്. മിക്കവാറുമുള്ള എല്ലാ ഡെലിഗേറ്റുമാരും തനിക്ക് പിന്തുണ നൽകി കഴിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. കാനഡയുടെ സംസ്‌കാരിക രംഗത്ത് ചുരുങ്ങിയ…
പരാജയ ഭീതി മൂലം വ്യക്തിഹത്യനടത്തുന്നത് അന്തസ്സിനു ചേർന്നതല്ല: ഡോ. ബാബു സ്റ്റീഫൻ
വാഷിംഗ്‌ടൺ ഡി. സി: ഫൊക്കാന തെരഞ്ഞടുപ്പ് പടിവാതിക്കൽ എത്തിനിൽക്കേ വ്യക്തിഹത്യയുമായി പ്രചാരം നടത്തുന്ന എതിർ സ്ഥാനാർത്ഥിയുടെ രീതി അന്തസ്സിനു ചേർന്നതല്ലെന്ന് ഫൊക്കാന പ്രസിഡണ്ട് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ. ബാബു സ്റ്റീഫൻ. താൻ ഒരു ഡെലിഗേറ്റിനെയും പണം കൊടുത്ത് വാങ്ങിയിട്ടില്ലെന്നു വ്യകത്മാക്കിയ ബാബു സ്റ്റീഫൻ ഫൊക്കാന കൺവെൻഷന്റെ റോയൽ പേട്രൺ ആവുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ” തെരഞ്ഞെടുപ്പിന്റെ ഭാഗമായി പലയിടങ്ങളിലും മീറ്റിംഗുകൾ സംഘടിപ്പിച്ചു. രാജ്യത്തിൻറെ പല ഭാഗങ്ങളിലുമുള്ള ഡെലിഗേറ്റുമാരുമായി നേരിൽ കാണാനാണ് യോഗം വിളിച്ചത്. ആരുടെയും വീട്ടിൽ പോയി ശല്യം ചെയ്തിട്ടില്ല. തനിക്കു മുൻപേ പോയി എല്ലാ ഡെലിഗേറ്റുമാരോടും തന്നെക്കുറിച്ച് വ്യക്തിഹത്യ നടത്തിയ എതിർ സ്ഥാനാർത്ഥിയുടെ വാക്കു കേട്ട് മുൻവിധിയോടെയാണ് പലരും യോഗത്തിനെത്തിയത്. എന്നാൽ തന്റെ പ്രസംഗം കേട്ടു കഴിഞ്ഞപ്പോൾ ഡെലിഗേറ്റുമാർക്കും മറ്റു നേതാക്കന്മാർക്കുമുണ്ടായിരുന്ന മുൻവിധി മാറി,” അദ്ദേഹം വ്യക്തമാക്കി. ഒരു യോഗത്തിലും എതിർ…
ഫോമാ ന്യൂ ഇംഗ്ലണ്ട് റീജിയൻ്റെ ഗ്ളോബൽ കൺവെൻഷൻ കിക്കോഫും മയൂഖം ക്രൗണിംഗും
ഫോമാ ന്യൂ ഇംഗ്ലണ്ട് റീജിയൻ്റെ ഗ്ളോബൽ കൺവെൻഷൻ കിക്കോഫും മയൂഖം ക്രൗണിംഗ് സെറിമണിയും ജൂലൈ 2 ശനിയാഴ്ച നടക്കുന്നു. Kumars, 238J Tolland Turnpike Manchester വെച്ച് വൈകിട്ട് അഞ്ചുമണിയോടെ പരിപാടികൾ ആരംഭിക്കും. ന്യൂ ഇംഗ്ലണ്ട് റീജിയണിൽ നിന്നുള്ള എല്ലാവരെയും പരിപാടികൾക്കായി ക്ഷണിക്കുന്നു എന്ന് സംഘാടകരായ ആർ.വി.പി സുജനൻ ടി പുത്തൻപുരയിൽ, നാഷണൽ കമ്മിറ്റി അംഗങ്ങളായ ഗിരീഷ് പോറ്റി , ഗീവർഗീസ് കെ.ജി, കൺവൻഷൻ കോചെയർ മനോജ് പിള്ള, കൺവെൻഷൻ കോർഡിനേറ്റർ ഉണ്ണി തോയക്കാട്ട്, വിമൻസ് ഫോറം ചെയർ ശ്രീവിദ്യ, കോചെയർ അനിതാ നായർ എന്നിവർ അറിയിച്ചു. ഫോമാ എക്സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവെൻഷൻ ചെയർമാൻ പോൾ…
ട്രൈസ്റ്റേറ്റ് ഓണ മഹോത്സവത്തിന് അണിഞ്ഞൊരുങ്ങി വരുന്ന ദമ്പതികൾക്ക് ഒരു ലക്ഷം രൂപയും പ്രശംസ പത്രവും
ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണ മഹോത്സവത്തിൽ നിന്ന് പരമ്പരാഗത കേരളാ വസ്ത്ര രീതിയിൽ സുന്ദര വസ്ത്ര ധാരികളായ ദമ്പതികളെ കണ്ടെത്തി ഒരു ലക്ഷം രൂപ സമ്മാനവും പ്രെശംസ പത്രവും സമ്മാനിക്കും. ഓഗസ്ററ് 20 നു 2 മണി മുതൽ അക്കാദമി റോഡിലുള്ള കൺസ്റ്റാറ്റർ ഓപ്പൺ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്ന ഓണ മഹോത്സവത്തിന് തുടക്കം മുതൽ പങ്ക്കെടുക്കുന്നവരിനിന്നാവും വിജയികളെ തിരഞ്ഞെടുക്കുക. സമാപന സമ്മേളനത്തിൽ വിജയിയെ പ്രഖ്യാപിക്കും. വൈസ് ചെയർമാൻ വിൻസെന്റ് ഇമ്മാനുവേൽ കോർഡിനേറ്ററായി പ്രവർത്തിക്കും. ഡെന്നിസ് ജേക്കബ് – ജൂബി ജേക്കബ് ദമ്പതികളാണ് സ്പോൺസേർസ്. ഫിലാഡൽഫിയയിലെ 15 ൽ പരം സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ട്രൈസ്റ്റേറ്റ് ഏരിയയിലെ മുഴുവൻ മലയാളികളെയും ഒന്നിച്ചണി നിരത്തി വര്ഷങ്ങളായി നടത്തി വരുന്ന ഓണാഘോഷം ഫിലാഡൽഫിയയിലെ മലയാളി മാമാങ്കമായാണ് അറിയപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്ക്: ചെയർ മാൻ സാജൻ വർഗീസ് (215…
നേറ്റോ ‘പ്രതിരോധ സഖ്യം’ മാത്രമാണെന്ന അവകാശവാദം റഷ്യ തള്ളിക്കളഞ്ഞു
നേറ്റോ ഒരു പ്രത്യേക പ്രതിരോധ സഖ്യമാണെന്ന അവകാശവാദം പരിഹാസ്യവും അപമാനകരവുമാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. വെള്ളിയാഴ്ച ബെലാറഷ്യൻ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അഭിസംബോധന ചെയ്യവെ, നേറ്റോ അംഗങ്ങളുടെ നിരവധി ഉദ്യോഗസ്ഥരുടെ സമീപകാല പ്രസ്താവനകൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “അടുത്തിടെ, വൈറ്റ് ഹൗസിന്റെ ഒരു പ്രതിനിധി ഒരിക്കൽ കൂടി റഷ്യ നേറ്റോയെ ഭയപ്പെടേണ്ടതില്ലെന്നും ആരും അതിനെ ഭയപ്പെടേണ്ടതില്ലെന്നും ആവർത്തിച്ചു പറഞ്ഞിരുന്നു. കാരണം, നേറ്റോ ഒരു പ്രതിരോധ സഖ്യമാണ്. എന്നാൽ, മുതിർന്നവർ അത്തരം വ്യക്തമായ അസംബന്ധം പറയുന്നത് കേൾക്കുന്നത് പരിഹാസ്യമാണ്. ഇത് അപമാനകരമാണെന്ന് ഞാൻ പറയും, ” ലാവ്‌റോവിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേറ്റോയുടെ ചരിത്രവും വാർസോ ഉടമ്പടി ഓർഗനൈസേഷനും സോവിയറ്റ് യൂണിയനുമായുള്ള ഏറ്റുമുട്ടലും ചൂണ്ടിക്കാണിച്ചുകൊണ്ട്, വാർസോ ഉടമ്പടിയും സോവിയറ്റ് യൂണിയനും ഇല്ലാതായി. എന്നാൽ, “നേറ്റോ അഞ്ച് തവണ കിഴക്കോട്ട് നീങ്ങി”…
പാശ്ചാത്യ തീർഥാടകർ നേരിടുന്ന ദുരിതങ്ങൾക്ക് പരിഹാരവുമായി സൗദി അറേബ്യ
റിയാദ്: പടിഞ്ഞാറൻ യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് ഈ വർഷം ഹജ്ജ് കർമ്മത്തിന് എത്തുന്ന തീർഥാടകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് സൗദി അറേബ്യയുടെ ഹജ്ജ് ആന്റ് ഉംറ മന്ത്രാലയം അറിയിച്ചു. ട്രാവൽ ഏജൻസികൾക്ക് ബദലായി സൗദി അറേബ്യ ആരംഭിച്ച മോട്ടാവിഫ് ആപ്ലിക്കേഷൻ വഴിയുള്ള ബുക്കിംഗ് പ്രശ്നങ്ങളെക്കുറിച്ചുള്ള പരാതികളെ തുടർന്നാണിത്. ജൂൺ 7 ന് , സൗദി അറേബ്യയുടെ ഹജ്ജ് മന്ത്രാലയം പ്രഖ്യാപിച്ചത്, പടിഞ്ഞാറൻ മുസ്ലീങ്ങൾക്ക് ഹജ്ജ് ലിസ്റ്റിൽ ഇടം നേടാനുള്ള അവസരത്തിനായി “ഓട്ടോമേറ്റഡ് ലോട്ടറി” എന്ന നറുക്കെടുപ്പിൽ പങ്കെടുക്കാൻ സൗദി അറേബ്യ നിയോഗിച്ചിട്ടുള്ള മോട്ടാവിഫ് എന്ന കമ്പനി ഉപയോഗിക്കേണ്ടിവരുമെന്നാണ്. “കോൺസൽ ജനറലും കോൺസുലേറ്റ് സ്റ്റാഫ് അംഗങ്ങളും നിരവധി സൗദി മന്ത്രാലയങ്ങളുമായും അധികാരികളുമായും സംസാരിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ തീർത്ഥാടകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അവർ ശ്രമിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പു നൽകി” എന്ന് സൗദി അറേബ്യയിലെ യുഎസ് കോൺസുലേറ്റ്…
