ഹൂസ്റ്റൺ ഒഐസിസി യൂഎസ്എ: പ്രവർത്തനോത്‌ഘാടനം ആഗസ്റ്റ് 14 ന്

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രഥമ പ്രവർത്തക സമിതിയും പ്രവർത്തനോത്‌ഘാടനവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടത്തപ്പെടും. ഉത്‌ഘാടന സമ്മേളനത്തിന് ശേഷം വിപുലമായ പരിപാടികളോടെ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷവും ഹൂസ്റ്റണിലുള്ള ഇന്ത്യയിലെ മുൻ സൈനികരെ ആദരിക്കൽ ചടങ്ങും 5.30 നു നടത്തപ്പെടും. മിസ്സോറി സിറ്റിയിലുള്ള അപ്നാ ബസാർ ഹാളിൽ ( 2437, FM 1092 Rd, Missouri City, TX 77459) വച്ച് നടക്കുന്ന ചടങ്ങിൽ പ്രസിഡണ്ട് വാവച്ചൻ മത്തായി അദ്ധ്യക്ഷത വഹിയ്ക്കും. നാഷണൽ ചെയർമാൻ ജെയിംസ് കൂടലും നാഷണൽ പ്രസിഡണ്ട് ബേബി മണക്കുന്നേലും നിലവിളക്കു കൊളുത്തി ഉത്‌ഘാടനം നിർവഹിക്കും. ഹൂസ്റ്റൺ ചാപ്റ്റർ ഭാരവാഹികളോടൊപ്പം നാഷണൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ഹൂസ്റ്റണിൽ നിന്നുള്ള സതേൺ റീജിയണൽ കമ്മിറ്റി ഭാരവാഹികളായ ജനറൽ സെക്രട്ടറി…

ഇന്നത്തെ രാശിഫലം (ആഗസ്റ്റ് 12, 2022)

ചിങ്ങം: ഇന്ന് നിങ്ങളുടെ തത്ത്വങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യില്ല. അതിന്റെ ഫലമായി നിങ്ങൾ തൃപ്തിയടയും. സംതൃപ്‌തനാകും. നിങ്ങളുടെ അനുനയപരമായ സമീപനം നഷ്‌ടപ്പെടുത്തരുത്. നിങ്ങളുടെ പ്രൊഫഷണൽ കാര്യങ്ങളിൽ നിങ്ങൾ പ്രായോഗികമതിയും അതുപോലെ ബിസിനസ് ചിന്താഗതിക്കാരനുമാണെങ്കിൽ അത് സഹായകരമാകും. കന്നി: ഇന്നത്തെ ചില ഞെട്ടിപ്പിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അതിയായ വേദന അനുഭവപ്പെടും. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിന് എന്തെങ്കിലും തരത്തിലുള്ള ഒരു കോഴ്‌സില്‍ ചേരുന്നതിനുള്ള സാധ്യതയുണ്ട്. ചില സാങ്കൽപ്പിക ആനന്ദത്തിന് കാരണമായ ഒരു സംഭാഷണത്തിന്റെ സാധ്യതയുമുണ്ട്. തുലാം: നിങ്ങൾക്ക്‌ ഇന്ന് സർക്കാരുമായി ബന്ധപ്പെട്ട ജോലികൾ ഗുണകരമായിത്തീരും. നിങ്ങളുടെ കുട്ടികളുമായുള്ള നിങ്ങളുടെ ബന്ധം വളരെ മെച്ചപ്പെടും. വളരെ അടുത്ത സുഹ്യത്തുക്കളുമായി സന്തോഷകരമായി സമയം ചിലവഴിക്കാൻ നിങ്ങൾക്കിന്ന് സാധിക്കും. വൃശ്ചികം: ഇന്നത്തെ നിങ്ങളുടെ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായും മുതിർന്നവരോടുള്ള നിങ്ങളുടെ കടമകൾക്കായും തുല്ല്യമായി വിഭജിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ മൃദുലമായ മാനസികാവസ്ഥ കാരണം അവരെ സഹായിക്കാൻ നിങ്ങൾ പുറപ്പെടും. പുതിയ ജീവിതം ആരംഭിക്കാനായി കാത്തിരിക്കുന്നവർക്ക്‌…

പ്രശസ്ത കന്നഡ ഗായകൻ ശിവമൊഗ്ഗ സുബ്ബണ്ണ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ ഗായകൻ ശിവമൊഗ്ഗ സുബ്ബണ്ണ വ്യാഴാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചതായി കുടുംബവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തിന് 83 വയസ്സായിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് നഗരത്തിലെ ജയദേവ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചായിരുന്നു അന്ത്യം. ഒരു മകനും മകളുമുണ്ട്. “കാടു കുതിരേ” എന്ന ചിത്രത്തിലെ “കാടു കുദൂരേ ഓടി ബന്ദിട്ടാ”  എന്ന ഗാനത്തിന് ദേശീയ അവാർഡ് നേടിയ ആദ്യ കന്നഡിഗനായിരുന്നു സുബ്ബണ്ണ. കന്നഡയിലെ കവിതകൾക്ക് സംഗീതം നൽകുന്ന ഒരു വിഭാഗമായ ‘സുഗമ സംഗീത’ മേഖലയിലെ പ്രവർത്തനത്തിന് പേരുകേട്ട സുബ്ബണ്ണ, കുവെമ്പു, ദാരാ ബേന്ദ്രെ തുടങ്ങിയ പ്രശസ്ത കവികളുടെ കവിതകളിൽ പ്രവർത്തിക്കുകയും പാടുകയും ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി അവാർഡുകളും ബഹുമതികളും നേടിയിട്ടുണ്ട്. ആകാശവാണിയിലും ദൂരദർശനിലും ഗായകനായ അദ്ദേഹം അഭിഭാഷകനായും പ്രവർത്തിച്ചിട്ടുണ്ട്.

ഗോവ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു

പനാജി: ഗോവയിൽ ഈയാഴ്ച ആദ്യം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വെള്ളിയാഴ്ച രാവിലെ ആരംഭിച്ചു, ഇത് അയ്യായിരത്തിലധികം സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കും. സംസ്ഥാനത്തെ 12 താലൂക്കുകളിലെ 21 കേന്ദ്രങ്ങളിലായി രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഗോവയിലെ 186 പഞ്ചായത്തുകളിലേക്കാണ് ബുധനാഴ്ച വോട്ടെടുപ്പ് നടന്നത്. പാർട്ടി ചിഹ്നത്തിൽ മത്സരിക്കാത്ത തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെയാണ് നടന്നത്. 1,464 വാർഡുകളിലായി 5,038 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. രാവിലെ 9 മണി മുതൽ തിരഞ്ഞെടുപ്പ് ഫലം വരുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 78.70 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ 6,26,496 വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. നോർത്ത് ഗോവയിൽ 81.45 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോൾ ദക്ഷിണ ഗോവയിൽ 76.13 ശതമാനം പോളിങ് രേഖപ്പെടുത്തി. വടക്കൻ ഗോവയിലെ സത്താരി താലൂക്കിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് – 89.30 ശതമാനം,…

ഹൂസ്റ്റൺ എക്യൂമെനിക്കൽ വോളീബോൾ ടൂർണമെന്റ് ഓഗസ്റ്റ് 13 ന് ശനിയാഴ്ച

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ നടത്തപെടുന്ന എക്യൂമെനിക്കൽ വോളിബാൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായാതായി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ് 13 ശനിയാഴ്ച രാവിലെ 9 മുതൽ രാത്രി 9 വരെ നടക്കുന്ന ടൂർണമെന്റിൽ ഹൂസ്റ്റണിലെ വിവിധ ഇടവകകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. ട്രിനിറ്റി സെന്ററിൽ (5810,Almeda Genoa Road, Hoston, TX 77048) വച്ച് നടക്കുന്ന ടൂർണമെന്റ് വിജയിപ്പിയ്ക്കുന്നതിനു എല്ലാ കായിക പ്രേമികളെയും ട്രിനിറ്റി സെന്ററിലേക്ക് ക്ഷണിക്കുന്നവെന്നു സംഘടകർ അറിയിച്ചു, വിജയികൾക്ക്‌ ചാമ്പ്യൻഷിപ്പ് ട്രോഫികളും എംവിപി, ബസ്റ്റ് ഡിഫെൻസ്, ബസ്റ്റ് ഒഫൻസ്, ബെസ്റ്റ് സെറ്റ്ലെർ തുടങ്ങിയ വ്യക്തിഗത ട്രോഫികളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ.ജെക്കു സഖറിയ (പ്രസിഡണ്ട്) – 832 466 3153 റവ.ഡോ.ജോബി മാത്യു (സ്പോർട്സ് കൺവീനർ) – 832 806 7144 റജി കോട്ടയം (കോർഡിനേറ്റർ) 832 723…

ഐപിഎസ്എഫ് വൻ വിജയം: ഹൂസ്റ്റൺ സെന്റ്‌ ജോസഫ് ചാമ്പ്യന്മാർ; കൊപ്പേൽ റണ്ണേഴ്‌സ് അപ്പ്

ഓസ്റ്റിൻ : ഓസ്റ്റിന്‍ സെന്‍റ് അല്‍ഫോന്‍സാ സീറോ മലബാർ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സമാപിച്ച ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റ് വൻവിജയം. ഓസ്റ്റിന്‍ സെന്‍റ് അല്‍ഫോന്‍സാ സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 5, 6, 7 തീയതികളിലായിരുന്നു ഫെസ്റ്റ്. ചിക്കാഗോ രൂപതയിലെ ടെക്സാസ്-ഒക്ലഹോമ റീജണിലെ എട്ടു ഇടവകകളാണ് ഈ കായികമേളയിൽ പങ്കെടുത്തത്. റൌണ്ട് റോക്ക് ഇൻഡോർ സ്പോർട്സ് സെന്റർ, റൌണ്ട് റോക്ക് മൾട്ടി പർപ്പസ് കോംപ്ലക്സ് (ഔട്ട്ഡോർ) എന്നീ സ്പോർട്സ് സ്റ്റേഡിയങ്ങൾ വേദികളായി. 250 പോയിന്റ്‌ നേടി ഹൂസ്റ്റൺ സെന്റ്‌ ജോസഫ് ഫൊറോനാ ഇടവക ഓവറോൾ ചാമ്പ്യരായി. 237.5 പോയിന്റോടെ കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവക റണ്ണേഴ്‌സ് അപ്പും നേടി. ഡിവിഷൻ -ബി യിൽ സാൻഅന്റോണിയോ, മക്കാലൻ പാരീഷുകൾ യഥാക്രമം ഒന്നും രണ്ടും സ്‌ഥാനങ്ങളും നേടി. ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്‌ ഫെസ്റ്റിന്റെ സമാപനത്തിൽ നടന്ന സമ്മാനദാന…

ഇന്ത്യാ ഡേ പരേഡിന് വൻ തയ്യാറെടുപ്പുമായി ഫ്ലോറൽ പാർക്ക് മെർച്ചൻറ്സ് അസ്സോസ്സിയേഷൻ

ന്യൂയോർക്ക്: കഴിഞ്ഞ ഏതാനും വർഷങ്ങളായി നടന്നു വരുന്ന ഫ്ലോറൽ പാർക്ക് ബെല്ലെറോസ് ഭാഗത്തെ ഇന്ത്യാ ഡേ പരേഡിന് രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വമ്പിച്ച ഒരുക്കങ്ങളുമായി ഫ്ലോറൽ പാർക്ക് – ബെല്ലെറോസ് മെർച്ചന്റ്സ് അസ്സോസിയേഷൻ തയ്യാറെടുക്കുന്നു. കഴിഞ്ഞ ദിവസം കൂടിയ അസ്സോസിയേഷൻ ഭാരവാഹികളുടെയും ഇന്ത്യൻ സമൂഹത്തിലെ നേതാക്കളുടെയും സംയുക്ത യോഗത്തിൽ പരേഡിന് വേണ്ട തയ്യാറെടുപ്പുകളെപ്പറ്റി ചർച്ച നടത്തി. ഇന്ത്യൻ സ്വാതന്ത്ര്യത്തിൻറെ എഴുപത്തഞ്ചാമതു വർഷമായതിനാൽ മുൻ വർഷങ്ങളതിനേക്കാൾ വിപുലമായ രീതിയിലാണ് ആഘോഷ ക്രമീകരണങ്ങൾ നടത്തുന്നത്. ബെല്ലെറോസിലുള്ള സെൻറ് ഗ്രീഗോറിയോസ് പള്ളിയുടെ അങ്കണത്തിൽ 14 -ന് ഞായറാഴ്ച ഉച്ചക്ക് 2 മുതൽ വൈകിട്ട് 6 വരെ സ്വാതന്ത്ര്യ ദിന പരേഡ് നടത്തി ഗ്രിഗോറിയൻ ഹാൾ ഓഡിറ്റോറിയത്തിൽ വിവിധ കലാ പരിപാടികളോടെ ആഘോഷങ്ങൾ നടത്താനാണ് സംഘാടകർ ഉദ്ദേശിക്കുന്നത്. മിനി പരേഡ്, പതാക ഉയർത്തൽ, ദേശീയ ഗാനാലാപനം, പ്രമുഖ വ്യക്തികളെ ആദരിക്കൽ, ഡി.ജെ…

യുഎസില്‍ സാമൂഹിക അകലവും ക്വാറന്റീനും അവസാനിപ്പിച്ചതായി സിഡിസി

വാഷിംഗ്ടണ്‍: കോവിഡ് 19 അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നു നിലവില്‍ വന്ന സാമൂഹിക അകലം പാലിക്കലും ക്വാറന്റീനും ഔദ്യോഗികമായി അവസാനിച്ചതായി യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അറിയിച്ചു. കോവിഡിനെ പ്രതിരോധിക്കുന്നതിനാവശ്യമായ കര്‍ശന നടപടികള്‍ ഇനി തുടരേണ്ടതില്ലെന്നും, കോവിഡിന്റെ തീവ്രത വളരെ കുറഞ്ഞിരിക്കുന്നുവെന്നും സിഡിസി പറയുന്നു. പുതിയ ഗൈഡ്ലൈന്‍ പ്രസിദ്ധീകരിച്ചതില്‍ കോവിഡിന്റെ വ്യാപനം കുറക്കുന്നതിന് മറ്റുള്ളവരില്‍ നിന്നും ആറടി അകലം പാലിക്കുന്നതും രോഗലക്ഷണം പ്രകടിപ്പിക്കുന്നവര്‍ ക്വാറന്റീനില്‍ കഴിയണമെന്നതും അവസാനിപ്പിക്കുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പു മഹാമാരിയെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളില്‍ നിന്നും വളരെ വ്യത്യസ്ഥമാണ് ഇന്നത്തെ സ്ഥിതി. കൂടുതല്‍ ആളുകള്‍ വാക്‌സിനേഷന്‍ സ്വീകരിച്ചിരിക്കുന്നുവെന്നതും ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി വര്‍ധിച്ചിരിക്കുന്നുവെന്നതും മാനദണ്ഡങ്ങള്‍ പിന്‍വലിക്കുന്നതിന് കാരണമായി സിഡിസി ചൂണ്ടികാണിക്കുന്നു. പുതിയ ഗൈഡ്ലൈന്‍ അനുസരിച്ച് കോവിഡിനെ തുടര്‍ന്ന് കാര്യമായ രോഗലക്ഷണങ്ങള്‍ ഉള്ളവരും ശ്വാസ തടസ്സം നേരിടുന്നവരും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെങ്കില്‍…

മാർത്തോമ്മ സഭ നാവഹോ ആദിമവാസികളുടെ ഇടയിൽ നടത്തിയ വിബിഎസ് ക്രിസ്തിയ സ്നേഹത്തിന്റെ സാക്ഷ്യമായി

ന്യൂയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ്.ഡോ. ഐസക്ക് മാർ ഫിലക്സിനോസിന്റെ നിർദ്ദേശപ്രകാരം നേറ്റിവ് അമേരിക്കൻ മിഷന്റെ നേതൃത്വത്തിൽ പുതിയതായി തുടക്കം കുറിച്ച നാവഹോ ആദിമവാസി വിഭാഗത്തിൽപെട്ടവരുടെ ഇടയിലുള്ള പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ വെക്കേഷൻ ബൈബിൾ സ്കൂൾ (വി.ബി.എസ് ) ക്രിസ്തിയ സ്നേഹത്തിന്റെ സാക്ഷ്യമായി. അമേരിക്കയിലെ യൂട്ടാ, അരിസോണ, ന്യൂമെക്സിക്കോ, കൊളറാഡോ എന്നീ സംസ്ഥാനങ്ങളുടെ കോർണ്ണർ സ്ഥലമായ ഫാർമിംഗ്ടണിലെ മലകളുടെ അടിവാരത്ത് അധിവസിക്കുന്ന നാവഹോ ആദിമവാസികൾക്കായിട്ടാണ് വിബിഎസ് നടത്തിയത്. നേറ്റിവ് അമേരിക്കൻ മിഷന്റെ കോർഡിനേറ്റേഴ്‌സ് ആയ ഒ.സി എബ്രഹാം, നിർമ്മല എബ്രഹാം (ഡെലാവെയർ) എന്നിവരുടെ നേതൃത്വത്തിൽ റവ.ജോബി ജോൺ തോമസ് (ഡാളസ് ), റവ.അരുൺ ശാമുവേൽ വർഗീസ് (ലോസ് ആഞ്ചലസ്‌), കെസിയാ ചെറിയാൻ (ഡാളസ്), സ്റ്റാൻലി തോമസ് (ചിക്കാഗോ), ഷാരോൺ മാത്യു (ലോസ് ആഞ്ചലസ്‌), ഷാജീ രാമപുരം (ഡാളസ്), ക്രിസ്സെൻ ജോസഫ് (ലോസ്…

ഫോമാ ഫാമിലി ടീമിന് വിജയാശംസകളുമായി മങ്ക (MANCA)

സാൻഫ്രാൻസിസ്കോ: മലയാളി അസ്സോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക – MANCA) “ഫോമാ ഫാമിലി ടീമിന്” പിന്തുണ പ്രഖ്യാപിച്ച് ആശംസകൾ അർപ്പിച്ചു. സാൻഫ്രാൻസിസ്‌കോയിലെ റെഡ് ചില്ലീസ് റെസ്റ്റോറന്റിൽ കൂടിയ യോഗത്തിൽ മങ്ക പ്രസിഡൻറ് റെനി പൗലോസ് അധ്യക്ഷത വഹിച്ചു. ഫോമാ പ്രസിഡൻറ് സ്ഥാനാർതഥി ജെയിംസ് ഇല്ലിക്കൽ, ജനറൽ സെക്രട്ടറി സ്ഥാനാർഥി വിനോദ് കൊണ്ടൂർ, വൈസ് പ്രസിഡൻറ് സ്ഥാനാർഥി സിജിൽ പാലക്കലോടി എന്നിവരെ വിജയാശംസകൾ അറിയിച്ചും “ഫാമിലി ടീം” അംഗങ്ങളുടെ ഇലക്ഷനിൽ എല്ലാവിധ പിന്തുണകൾ അറിയിച്ചും മങ്ക സെക്രട്ടറി ടോം ചാർളി, ട്രഷറർ ജാക്സൺ പൂയപ്പാടം, ഫോമാ മുൻ വൈസ് പ്രസിഡൻറ് വിൻസെന്റ് ബോസ് എന്നിവർ സംസാരിച്ചു. 2022 – 24 വർഷത്തെ ചുമതലക്കാരായി മത്സരിക്കുന്ന “ഫോമാ ഫാമിലി ടീം” അംഗങ്ങളെ അവരുടെ അസ്സാന്നിധ്യത്തിലാണെങ്കിലും യോഗത്തിൽ പങ്കെടുത്ത ഏവർക്കും സിജിൽ പാലക്കലോടി പരിചയപ്പെടുത്തി. പ്രസിഡൻറ് സ്ഥാനാർഥി ജെയിംസ് ഇല്ലിക്കലിന്റെ…