ഇന്നത്തെ രാശി ഫലം (ആഗസ്റ്റ് 6, 2022)

ചിങ്ങം: അശ്രദ്ധമായ മനോഭാവംമൂലം ഇന്നത്തെ നിങ്ങളുടെ ചെലവുകൾ വർധിക്കാനിടയുണ്ട്. ചെലവ് കുറയ്ക്കാന് ശ്രമിക്കണം. ദിവസത്തിന്‍റെ അവസാന പകുതിയിൽ ജോലിസ്ഥലത്ത് നിസാര പ്രശ്നങ്ങൾ ഉണ്ടാകും. ഈ പ്രശ്‌നങ്ങൾ ഇപ്പോൾ അവഗണിക്കുകയാണെങ്കിൽ അവ പിന്നീട് വലിയ പ്രശ്‌നങ്ങളായി മാറും. അതുകൊണ്ട് അവ അടിയന്തിരമായി പരിഹരിക്കുക. കന്നി: വളരെ ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന നിങ്ങളുടെ ലക്ഷ്യം ഇന്ന് സാധ്യമാകും. ജോലിസ്ഥലത്ത്, നിങ്ങളുടെ വാക്കുകളും, പ്രവർത്തിയും കൊണ്ട് മറ്റുള്ള വ്യക്തികളെക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ ശ്രമിക്കും. മറ്റുള്ളവരോട് നർമ്മരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് അവരുടെ പ്രീതി നേടിയെടുക്കും. തുലാം: നിങ്ങൾ ഒരു ജോലി ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂർത്തിയാക്കുകയും ചെയ്യും. നിങ്ങളുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരും, സഹപ്രവർത്തകരും നിങ്ങളുടെ ജോലിയിലുള്ള കഴിവിലും പ്രാഗത്‌ഭ്യത്തിലും മതിപ്പ് പ്രകടിപ്പിക്കും. ഇത് പ്രകടമാകുന്നത് നിങ്ങൾക്ക് ഓഫീസിൽ ലഭിക്കുന്ന പ്രൊമോഷനിലൂടെയോ അല്ലെങ്കിൽ നിങ്ങളുടെ ശമ്പളത്തിലുണ്ടാകാൻ പോകുന്ന ഒരു വർധനവിലൂടെയുമാണ്. വൃശ്ചികം: നിങ്ങൾക്ക് ഒരു…

ഫോമാ വെസ്റ്റേൺ റീജിയൻറെ കൺവെൻഷൻ കിക്ക് ഓഫിലും മയൂഖം ക്രൗണിങ്ങിലും “ഫാമിലി ടീം” സാന്നിധ്യം ശ്രദ്ധേയമായി

സാൻഫ്രാൻസിസ്കോ: ഫോമായുടെ ദ്വൈവാർഷിക കൺവൻഷനു മുന്നോടിയായി സാൻഫ്രാൻസിക്കോയിൽ ഫോമാ വെസ്റ്റേൺ റീജിയൻറെ ആഭിമുഖ്യത്തിൽ ദ്വൈവാർഷിക കൺവൻഷൻറെ രജിസ്ട്രേഷൻ കിക്ക് ഓഫും മയൂഖം ക്രൗണിങ്ങും അതിഗംഭീരമായി നടത്തപ്പെട്ടു. പ്രസ്തുത പരിപാടിയിൽ “ഫോമാ ഫാമിലി ടീം” ജനറൽ സെക്രട്ടറി സ്ഥാനാർഥി വിനോദ് കൊണ്ടൂർ വൈസ് പ്രസിഡൻറ് സ്ഥാനാർഥി സിജിൽ പാലക്കലോടി എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി. റീജിയണൽ വൈസ് പ്രസിഡൻറ് ജോസ് വടകര, നാഷണൽ കൺവീനർമാരായ ഡോ. പ്രിൻസ് നെല്ലിക്കാട്ട്, ജോസഫ് ഔസോ, വിമൻസ് ഫോറം പ്രതിനിധി ജാസ്മിൻ പരോൾ, കൺവെൻഷൻ ചെയർമാൻ പോൾ ജോൺ, കൺവെൻഷൻ കോ-ചെയർ റെനി പൗലോസ്, വെസ്റ്റേൺ റീജിയൺ ചെയർ വിൻസെൻറ് ബോസ്, കൺവെൻഷൻ നാഷണൽ രജിസ്ട്രേഷൻ കോർഡിനേറ്റർ സാജൻ മൂലേപ്ലാക്കൽ, കൺവെൻഷൻ വെസ്റ്റേൺ റീജിയൺ കോർഡിനേറ്റർ സിജിൽ പാലക്കലോടി എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച “കിക്ക് ഓഫ്” പരിപാടിയിൽ വിവിധ അംഗസംഘടന അംഗങ്ങളും സമൂഹത്തിലെ പ്രമുഖരായ…

നികുതി സമര്‍പ്പിക്കുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിനെയും ഒരു അംഗമായി കണക്കാക്കണമെന്ന് ജോര്‍ജിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റവന്യൂ

ജോര്‍ജിയ: ജോര്‍ജിയ സംസ്ഥാനത്ത് നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിനെ ആശ്രിതനായി ക്ലെയിം ചെയ്യാമെന്ന് ജോര്‍ജിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റവന്യു പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ഗര്‍ഭസ്ഥ ശിശുവിനു 3000 ഡോളറിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. ലിവിങ് ഇന്‍ഫന്റ് ആന്‍ഡ് ഫാമലിസ് ഈക്വാലിറ്റി ആക്ടിനു വിധേയമായാണ് പുതിയ പ്രഖ്യാപനം. ഹൃദയ സ്പന്ദനമുള്ള ഗര്‍ഭസ്ഥ ശിശുവിനാണ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ലഭിക്കുകയെന്ന് റവന്യു ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. 2022 ല്‍ വ്യക്തിഗത ടാക്‌സ് റിട്ടേണ്‍സ് ഫയല്‍ ചെയ്തവര്‍ക്ക് 3000 ഡോളറിന്റെ ആനുകൂല്യം ലഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹൃദയ സ്പന്ദനം ആരംഭിച്ച ഗര്‍ഭസ്ഥ ശിശുവിന് ആനുകൂല്യം എങ്ങനെയെല്ലാം അവകാശപ്പെടാമെന്നതിനെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ വര്‍ഷാവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്നും റവന്യു വകുപ്പ് അധികൃതര്‍ അറിയിച്ചു.

തലച്ചോറില്‍ ആറ് ശസ്ത്രക്രിയക്ക് വിധേയയായ ഡോക്ടര്‍ രോഗികളെ പരിശീലിപ്പിക്കുന്നു

ഹൂസ്റ്റണ്‍ : മെമ്മോറിയല്‍ റിഹാബ് ആശുപത്രിയില്‍ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന ഡോ.ക്ളോഡിയ മാര്‍ട്ടിനസ് ചില വര്‍ഷങ്ങള്‍ക്ക് മുന്‍പ് രോഗിയായിരുന്നുവെങ്കിലും വിജയകരമായി അതിനെ അതിജീവിച്ചു ഇപ്പോള്‍ ഇവിടെ രോഗികളെ പരിശീലിപ്പിക്കുന്നു . യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണില്‍ കോളേജ് വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴാണ് തലച്ചോറിനെ ബാധിക്കുന്ന മാല്‍ഫോര്‍മേഷന്‍ എന്ന അപൂര്‍വ രോഗത്തിന് വിധേയയായത് . ബ്രെയിന്‍ ടിഷ്യു സ്‌പൈനല്‍ കോഡിലേക്ക് വളര്‍ന്നു വരുന്ന ഈ രോഗം ശരീരത്തെ മുഴുവന്‍ തളര്‍ത്താന്‍ കഴിയുന്ന ഒന്നായിരുന്നു . രോഗം സ്ഥിരീകരിച്ചതോടെ രണ്ടു വലിയ ബ്രെയിന്‍ ശാസ്ത്രക്രിയക്കാണ് ഇവര്‍ വിധേയരായത് എന്നാല്‍ ചെറുപ്പം മുതല്‍ ഡോക്ടറാകണമെന്ന മോഹത്തിന് ഈ ശസ്ത്രക്രിയ തടസ്സമാകരുതെന്ന നിര്‍ബന്ധം ഇവര്‍ക്കുണ്ടായിരുന്നു . എന്നാല്‍, ആറാമത്തെ ശസ്ത്രക്രിയ ഇവരുടെ പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്ത്തി പെട്ടെന്നുണ്ടായ പക്ഷാഘാതം കഴുത്തു മുതലുള്ള ശരീരാവയവങ്ങളെ തളര്‍ത്തി , എഴുതുന്നതിനോ ലാപ്ടോപ് ഉപയോഗിക്കുന്നതിനോ പുസ്തകത്തിന്റെ പേജുകള്‍ പോലും മറിക്കുന്നതിനോ…

മണ്ണാർക്കാട്ട് എൻഡോസൾഫാൻ ദുരിതബാധിതരുടെ രോഗവിവരങ്ങൾ പുറത്ത്

പാലക്കാട്: ജില്ലയിലെ മണ്ണാർക്കാട് പ്രദേശത്തെ എൻഡോസൾഫാൻ ദുരിതബാധിതരുടെ രോഗവിവരം പുറത്ത്. 2015ൽ തെങ്കര പഞ്ചായത്തിൽ 200 പേരെ പരിശോധിച്ചതിൽ 45 പേർക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘം നടത്തിയ പരിശോധനയിൽ സെറിബ്രൽ പാൾസി, ശ്വാസതടസ്സം തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി. കാസര്‍കോട്ടും മണ്ണാര്‍ക്കാട്ടും റിപ്പോര്‍ട്ട് ചെയ്യ്തത് സമാനമായ ആരോഗ്യ പ്രശ്‌നങ്ങളാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തെങ്കര പഞ്ചായത്തിലെ ഏതാനും പേരെമാത്രമാണ് സ്‌ക്രീനിങ്ങ് ടെസ്റ്റില്‍ പങ്കെടുപ്പിച്ചത്. എന്നാല്‍ മാനസിക വെല്ലുവിളി നേരിടുന്ന വേറെയും കുട്ടികള്‍ പ്രദേശത്തുണ്ട്. നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി നിരവധി പേരാണ് സമാന പ്രശ്‌നങ്ങളുമായി ഇപ്പോഴും ജീവിക്കുന്നത്.

ഇന്ത്യന്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ഇന്ന്; ജഗ്ദീപ് ധന്‍‌ഖറും മാര്‍ഗരറ്റ് ആല്‍‌വയും സ്ഥാനാര്‍ത്ഥികള്‍

ന്യൂഡൽഹി: എം വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് 10 ന് അവസാനിക്കാനിരിക്കെ ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ഇന്ന് (ഓഗസ്റ്റ് 6 ശനിയാഴ്ച) നടക്കും. നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്റെ (എൻഡിഎ) വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ജഗ്ദീപ് ധൻഖറും പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജൂലൈ 18 ന് പാർലമെന്റ് ഹൗസിൽ വെച്ച് ധന്ഖർ തന്റെ നാമനിർദ്ദേശ പത്രികകൾ ലോക്സഭയുടെ റിട്ടേണിംഗ് ഓഫീസർക്കും സെക്രട്ടറി ജനറലിനും സമർപ്പിച്ചു. ധന്‍‌ഖര്‍ സ്ഥാനാർത്ഥിത്വം സമർപ്പിക്കുമ്പോൾ ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി എന്നിവര്‍ സന്നിഹിതരായിരുന്നു. അഭിഭാഷകനായ ധൻഖർ 1989-ലാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 2019 ജൂലൈയിൽ അദ്ദേഹം പശ്ചിമ ബംഗാൾ ഗവർണറായി നിയമിതനായി. അന്നുമുതൽ, മമത ബാനർജി ഭരണകൂടവുമായുള്ള അദ്ദേഹത്തിന്റെ വിവാദ ഇടപെടലുകൾ മാധ്യമശ്രദ്ധ…

മനുഷ്യന്റെ ചെറിയ ആവശ്യങ്ങളിലും ദൈവത്തെ കാണുവാൻ സാധിക്കേണ്ടത് ഈ കാലഘട്ടത്തിന് അനിവാര്യം: റവ.ഫാ. ജേക്കബ് അനീഷ് വർഗീസ്

ഡാലസ്: മനുഷ്യന്റെ ചെറിയ ആവശ്യങ്ങളിലും ദൈവത്തെ കാണുവാൻ സാധിക്കേണ്ടത് ഈ കാലഘട്ടത്തിന് അനിവാര്യമെന്ന് കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (KECF) ആഭിമുഖ്യത്തിൽ ഡാലസ് സെന്റ്.മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ (14133 Dennis Lane, Farmers Branch, Tx 75234) വെച്ച് നടന്ന ഇരുപത്തി അഞ്ചാമത് സംയുക്ത സുവിശേഷ കൺവെൻഷന്റെ പ്രാരംഭ ദിവസത്തെ മുഖ്യ സന്ദേശത്തിലൂടെ നാഗപ്പൂർ സെന്റ്.തോമസ് ഓർത്തഡോക്സ് സെമിനാരി അധ്യാപകനും, വേദ പണ്ഡിതനും ആയ റവ.ഫാ.ജേക്കബ് അനീഷ് വർഗീസ് അഹ്വാനം ചെയ്തു. ദൈവസാന്നിധ്യം നഷ്ടപ്പെടുമ്പോൾ ആണ് മനുഷ്യൻ സംശയത്തിന് അടിമകൾ ആകുന്നതെന്നും വേദവചനത്തെ അടിസ്ഥാനമാക്കി ഉത്‌ബോധിപ്പിച്ചു. . കെഇസിഎഫ് പ്രസിഡന്റ് വെരി.റവ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പായുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ വിവിധ സഭാവിഭാഗത്തിൽപ്പെട്ട അനേക വൈദീകരും, വിശ്വാസികളും പങ്കെടുത്തു. ഇന്നും, നാളെയും വൈകിട്ട് 6.30 മുതൽ 9 മണി വരെ നടക്കുന്ന കൺവെൻഷനിലും ഫാ.ജേക്കബ് അനീഷ് വർഗീസ്…

ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിനു ഓസ്റ്റിനിൽ വർണ്ണശബളമായ തുടക്കം

ഓസ്റ്റിന്‍: ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ ടെക്‌സാസ് – ഒക്ലഹോമ റീജണിലെ സീറോ മലബാർ പാരീഷുകൾ പെങ്കെടുക്കുന്ന നാലാമത് ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിനു (ഐപിഎസ്എഫ് 2022) ഓസ്റ്റിനിൽ വർണ്ണശബളമായ തുടക്കം. ഷിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട്‌ തിരി തെളിച്ചു ഉദ്ഘാടനം നിർവഹിച്ചു. ഫാ കുര്യൻ നെടുവേലിചാലുങ്കൽ (പ്രൊക്യൂറേറ്റർ), ഫെസ്റ്റ് ചെയർമാനും ഓസ്റ്റിൻ ഇടവക വികാരിയുമായ ഫാ.ആന്റോ ആലപ്പാട്ട്, ഐപിഎസ്എഫ് ചീഫ് കോര്‍ഡിനേറ്റര്‍ മേജര്‍ ഡോ.അനീഷ് ജോര്‍ജ്, ഫാ ജോണിക്കുട്ടി പുലിശ്ശേരി, ഫാ ക്രിസ്റ്റി പറമ്പുക്കാട്ടിൽ , ഫാ പോൾ കൊടകരക്കാരൻ , ഫാ കെവിൻ മുണ്ടക്കൽ തുടങ്ങി റീജണിലെ മറ്റു വൈദികരും, ജിബി പാറയ്ക്കൽ ( മുഖ്യ സ്പോൺസർ, പിഎസ്ജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ) മറ്റു റീജണൽ കോർഡിനേറ്റേറുമാരും ചടങ്ങുകളിൽ സന്നിഹിതരായിരുന്നു. റീജണിലെ വിശ്വാസികളുടെ കൂട്ടായ്മാക്കും ദൈവമഹത്വത്തിനായും ഈ…

ഒഐസിസി യൂഎസ്എ ഹൂസ്റ്റൺ-സ്വാതന്ത്ര്യ ദിനാഘോഷവും മുൻ സൈനികരെ ആദരിക്കലും ഓഗസ്റ്റ് 14 ന്

ഹൂസ്റ്റൺ: ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ മാതൃരാജ്യത്തിന്റെ കര – നാവിക – വ്യോമ സേനകളിൽ സേവനമനുഷ്ടിച്ചുള്ള ഹൂസ്റ്റൺ നിവാസികളായ സൈനികരെ ആദരിക്കുന്നു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസിയുഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 – മത് വാർഷികാഘോഷത്തോടനുബന്ധിച്ചാണ് ആദരിക്കൽ ചടങ്ങു നടത്തപ്പെടുന്നത്. ഓഗസ്റ്റ് 14 നു ഞായറാഴ്ച വൈകുന്നേരം 5.30 നു മിസ്സോറി സിറ്റിയിലുള്ള അപ്നാ ബസാർ ഹാളിൽ ( 2437, FM 1092 Rd, Missouri City, TX 77489) വച്ച് നടക്കുന്ന ചടങ്ങിൽ പ്രസിഡണ്ട് വാവച്ചൻ മത്തായി അദ്ധ്യക്ഷത വഹിയ്ക്കും. മലയാളികളുടെ അഭിമാനവും ആദരണീയരുമായ ഫോർട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ്, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ഫോർട്ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു, സ്റ്റാഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു…

മദീന പള്ളിയെ അപമാനിച്ചതിന് ആറ് പാക്കിസ്താനികള്‍ക്ക് തടവും കനത്ത പിഴയും

മദീന: മദീനയിലെ മസ്ജിദ്-ഇ-നബവിയുടെ പവിത്രത ലംഘിച്ചതിന് ആറ് പാക്കിസ്താന്‍ പൗരന്മാര്‍ക്ക് ജയില്‍ ശിക്ഷയും കനത്ത പിഴയും വിധിച്ചു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഈ വർഷം ഏപ്രിലിൽ തന്റെ പ്രതിനിധി സംഘത്തോടൊപ്പം സൗദി അറേബ്യ സന്ദർശിച്ച സമയത്ത് ചില പാക്കിസ്താന്‍ പൗരന്മാർ പ്രധാനമന്ത്രിയോടും അദ്ദേഹത്തിന്റെ പ്രതിനിധികളോടും മോശമായി പെരുമാറി. ഇവർ പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ മുദ്രാവാക്യം വിളിച്ചിരുന്നു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അദ്ദേഹത്തിന്റെ പ്രതിനിധി സംഘവും മദീനയിലെ മസ്ജിദ്-നബവിയിൽ എത്തിയപ്പോൾ തന്നെ അവിടെയുണ്ടായിരുന്ന പാക്കിസ്താന്‍ പൗരന്മാർ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂന്ന് പാക് പൗരന്മാരായ അനസ്, ഇർഷാദ്, മുഹമ്മദ് സലിം എന്നിവർക്ക് മദീനയിലെ കോടതി 10 വർഷം തടവും മറ്റ് മൂന്ന് പേരായ ഖ്വാജ ലുക്മാൻ, മുഹമ്മദ് അഫ്സൽ, ഗുലാം മുഹമ്മദ് എന്നിവര്‍ക്ക് എട്ടു വര്‍ഷം വീതം ശിക്ഷ വിധിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.…