വാഷിംഗ്ടണ്‍: ജനുവരി ആറിന് ക്യാപിറ്റോളില്‍ നടന്ന ആക്രമണത്തിൽ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ സമഗ്രമായ ക്രിമിനൽ അന്വേഷണത്തിൽ വിചാരണ നേരിടുന്ന ആദ്യ പ്രതിയായ ഗയ് വെസ്‌ലി റെഫിറ്റിന് തിങ്കളാഴ്ച ഏഴ് വർഷത്തിലധികം തടവ് ശിക്ഷ വിധിച്ചു. കലാപവുമായി ബന്ധപ്പെട്ട കേസിലെ ഏറ്റവും ദൈർഘ്യമേറിയ ശിക്ഷയാണിത്. ആറ് മണിക്കൂർ നീണ്ട ഹിയറിംഗിന് ശേഷമാണ് ജഡ്ജി ഡാബ്നി ഫ്രെഡറിക് ശിക്ഷ വിധിച്ചത്. കലാപവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത 800-ലധികം ആളുകൾക്ക് നൽകിയ ശിക്ഷയേക്കാൾ വളരെ ദൈർഘ്യമേറിയതാണ് ഈ ശിക്ഷ. ഗാർഹിക ഭീകരവാദ കേസുകളിൽ ഉപയോഗിക്കുന്ന ശിക്ഷയുടെ വർദ്ധനവ് ചേർത്തതിന് ശേഷം, റെഫിറ്റിന് 15 വർഷം തടവ് ലഭിക്കണമെന്ന് പ്രോസിക്യൂട്ടർമാർ അഭ്യർത്ഥിച്ചു. എന്നാല്‍, ഫ്രെഡറിക് ആ നിബന്ധനകൾ നിരസിക്കുകയും പകരം ഏഴ് വർഷവും മൂന്ന് മാസവും തടവിന് ശിക്ഷിക്കുകയും, മൂന്ന് വർഷത്തെ പ്രൊബേഷനും കൂടാതെ $2,000 പിഴയും മാനസികാരോഗ്യ ചികിത്സ ലഭിക്കേണ്ടതിന്റെ ആവശ്യകതയും വിധിച്ചു. സിവിൽ…
Month: August 2022
ചോള രാജ്ഞി സെംബിയൻ മഹാദേവിയുടെ പുരാതന വിഗ്രഹം അമേരിക്കൻ മ്യൂസിയത്തിൽ കണ്ടെത്തി
1929-ൽ തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് സ്ഥിതി ചെയ്യുന്ന ശ്രീ കൈലാസനാഥസ്വാമി ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ ചോള രാജ്ഞി സെംബിയൻ മഹാദേവിയുടെ 1000 വർഷം പഴക്കമുള്ള വിഗ്രഹം കണ്ടെത്തി. യുഎസിലെ ഒരു മ്യൂസിയത്തിൽ ഇത് അടുത്തിടെ കണ്ടെത്തി, അത് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. പത്താം നൂറ്റാണ്ടിലെ മൂന്നര അടിയുള്ള വിഗ്രഹം യുഎസിലെ വാഷിംഗ്ടൺ ഡിസിയിലെ ഫ്രീര്‍ ഗ്യാലറിയിൽ നിന്ന് തമിഴ്‌നാട് പോലീസിന്റെ ഐഡൽ വിംഗ് സിഐഡി കണ്ടെത്തി. റിപ്പോർട്ടുകൾ പ്രകാരം, “യുനെസ്‌കോ ഉടമ്പടി പ്രകാരം വിഗ്രഹം എത്രയും വേഗം നമ്മുടെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാനും ക്ഷേത്രത്തിൽ പുനഃസ്ഥാപിക്കാനും ഞങ്ങൾ ശ്രമിക്കുന്നു” എന്ന് തമിഴ്‌നാട് പോലീസ് ഡയറക്ടർ ജനറൽ കെ. ജയന്ത് മുരളി പറഞ്ഞു. വെങ്കലത്തിൽ നിർമ്മിച്ച ഈ വിശിഷ്ട വിഗ്രഹം ന്യൂയോർക്കിലെ ഹാഗോപ് കെവോർക്കിയനിൽ നിന്ന് 1929-ൽ വെളിപ്പെടുത്താത്ത വിലയ്ക്ക് ഫ്രീർ ഗാലറി ഓഫ് ആർട്ട് വാങ്ങിയതായി ഡിജിപി…
ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരൻ നായരുടെ അനുഗ്രഹാശിസ്സുകളോടെ ജെയിംസ് ഇല്ലിക്കൽ ടീം മുന്നേറുന്നു
ഹ്യൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ ഫോമായെ 2022-2024 വർഷം നയിക്കുന്നതിന് ജെയിംസ് ഇല്ലിക്കലിന്റെ ശക്തമായ നേതൃത്വത്തിൽ മത്സരരംഗത്തുള്ള “ഫോമാ ഫാമിലി ടീം”- ന് അനുഗ്രഹാശംസകളുമായി ഫോമാ സ്ഥാപക പ്രസിഡൻറ് ശശിധരൻ നായർ. ഏതാനും ദിവസങ്ങൾക്കു മുൻപ് “ഫോമാ ഫാമിലി ടീമിലെ” ആറു സ്ഥാനാർഥികൾക്കും ശശിധരൻ നായരുടെയും മാഗ്ഗ് പ്രസിഡൻറ് അനിൽ ആറന്മുളയുടെയും നേതൃത്വത്തിൽ മറ്റ് അംഗ സംഘടനകളുടെ സഹകരണത്തോടെ ഹൂസ്റ്റണിൽ സ്വീകരണം നൽകുകയുണ്ടായി. “ഫോമായുടെ യെശ്ശസ് ഉയർത്തിപ്പിടിക്കുവാൻ കഴിവുള്ള ശക്തരായ സ്ഥാനാർഥികളാണ് ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിൽ മത്സരരംഗത്തുള്ള ആറ് പേരും. ഫോമായെ പ്രശസ്തിയുടെയും സേവനത്തിൻറെയും അടുത്ത തലങ്ങളിലേക്ക് എത്തിക്കുവാൻ “ഫാമിലി ടീം” പ്രാപ്തരാണ്. വളരെ പ്രതിസന്ധികളുടെ കാലഘട്ടത്തിലൂടെ കടന്നു വന്ന ഫോമാ എന്ന സംഘടന ഇപ്പോൾ അതിന്റെ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിക്കൊണ്ടു മുന്നേറുകയാണ്. ഈ സംഘടനയെ അടുത്ത രണ്ടു വർഷം ഭംഗിയായി മുന്നോട്ടു നയിക്കുവാൻ…
വാഹന പരിശോധനയ്ക്കിടെ പോലീസ് ഓഫിസര്‍ വെടിയേറ്റ് മരിച്ചു
ഇന്ത്യാന: ഇന്ത്യാനയില്‍ വാഹന പരിശോധനയ്ക്കിടെ പോലീസ് ഓഫീസര്‍ വെടിയേറ്റു മരിച്ചതായി ഇന്ത്യാന സ്റ്റേറ്റ് പോലീസ് സെര്‍ജന്റ് സ്‌കോട്ട് കീഗന്‍ ജൂലായ് 31 ഞായറാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മിലിട്ടറിയില്‍ 5 വര്‍ഷത്തെ സേവനത്തിനുശേഷം എല്‍വുഡ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പതിനൊന്നു മാസം മുമ്പാണ് 24 വയസ്സുള്ള നോഹ ഷഹനാവാസ് പോലീസ് ഓഫീസറായി ചേര്‍ന്നത്. പുലര്‍ച്ച 2 മണിക്ക് സംശയം തോന്നിയ വാഹനം തടഞ്ഞു നിര്‍ത്തി പരിശോധനക്കിടയില്‍ കാറിലെ യാത്രക്കാരനായ കാള്‍ റോയി കാറില്‍ നിന്നിറങ്ങി ഓഫീസര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിവെപ്പിനുശേഷം കാറില്‍ കയറി സ്ഥലം വിട്ട പ്രതിയെ പോലീസ് പിന്തുടര്‍ന്നാണ് പിടികൂടിയത്. കാറിന്റെ ടയറിനു നേരെ പോലീസ് സ്‌പൈക്ക് ഉപയോഗിച്ചുവെങ്കിലും കാര്‍ നിര്‍ത്താതെ മുന്നോട്ടുപോയി. ടയര്‍പൊട്ടിയ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനാല്‍ കാര്‍ മുന്നോട്ടു പോകല്‍ അസാധ്യമായി. പിന്നീട് ഐ.എസ്.പി.യുടെ നിര്‍ദ്ദേശമനുസരിച്ചു…
ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഇല്ലിനോയിസ് സെനറ്റര്‍മാരുമായി ചര്‍ച്ച നടത്തി
ഷിക്കാഗോ: ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ അംബ്രല്ലാ സംഘടനയായ ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ (എ.എ.ഇ.ഐ.ഒ) ഇല്ലിനോയിസിലെ സെനറ്റര്‍മാര്‍, സ്റ്റേറ്റ് റെപ്രസന്റേറ്റീവ്, കുക്ക് കൗണ്ടി കമ്മീഷണര്‍മാര്‍ എന്നിവരുമായി ഇല്ലിനോയിസിലെ എന്‍ജിനീയറിംഗ് സമൂഹം, എന്‍ജിനീയറിംഗ് സ്റ്റിഡന്റ്‌സ്, സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ എന്നിവ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി. ഇല്ലിനോയിസ് സെനറ്റ് പ്രസിഡന്റ് സെനറ്റര്‍ ഡോണ്‍ ഹാര്‍മന്‍, സെനറ്റ് ഡപ്യൂട്ടി മജോറിറ്റി ലീഡര്‍ സെനറ്റര്‍ ലോറ മര്‍ഫി, ഗവണ്‍മെന്റ് എത്തിക്‌സ് അധ്യക്ഷ സെനറ്റര്‍ ആന്‍ റലപ്പസി, തൊഴില്‍ & വാണിജ്യ കമ്മിറ്റി അംഗം, സ്റ്റേറ്റ് റെപ്രസന്റേറ്റീവ് സെത് ലൂയിസ്, ഇന്റര്‍നാഷണല്‍ ട്രേഡ് ചെയര്‍മാന്‍ സ്റ്റേറ്റ് റപ്രസന്റേറ്റീവ് മാര്‍ക്ക് വാക്കര്‍, കുക്ക് കൗണ്ടി ബോര്‍ഡ് കമ്മീഷണര്‍ കെവിന്‍ മോറിസണ്‍, എന്‍ജിനീയേഴ്‌സ് അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, സമ്മിറ്റി & ഗാല ചെയര്‍മാന്‍മാരായ ഡോ. ദീപക് കാന്ത് വ്യാസ്, ഡോ. പ്രമോദ് വോറ, ബോര്‍ഡ് ഓഫ്…
കൊലക്കേസ് പ്രതിയുടെ ആക്രമണത്തില്‍ കറക്ഷന്‍ ഓഫീസര്‍ കൊല്ലപ്പെട്ടു
ഒക്കലഹോമ: ഒക്കലഹോമ ജയിലിലെ കറക്ഷന്‍ ഓഫീസര്‍ ജയിലില്‍ കഴിഞ്ഞിരുന്ന കൊലകേസ്സ് പ്രതിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ജയില്‍ അധികൃതര്‍ തിങ്കളാഴ്ച(ആഗസ്റ്റ്1) അറിയിച്ചു. ഡേവിസ് കറക്ഷണല്‍ ഫെസിലിറ്റഇയില്‍ ഞായറാഴ്ച നടന്ന ആക്രമണത്തില്‍ ഓഫീസര്‍ അലന്‍ ജെ ഹെര്‍ഷ്ബര്‍ഗറാണ് കൊല്ലപ്പെ്ട്ടത്. റിക്രിയേഷനു ശേഷം ഹൗസിംഗ് ഏരിയായിലേക്ക് മടങ്ങിവരുന്നതിനിടയില്‍ മാരകായുധം ഉപയോഗിച്ചു പുറകില്‍ നിന്നും പ്രതി ആക്രമിക്കുകയായിരുന്നു. 49 വയസ്സുള്ള ജയില്‍ അന്തേവാസി ഗ്രിഗറി തോംപ്‌സനെ ഇതിനെ തുടര്‍ന്ന് പ്രത്യേക സെല്ലിലേക്ക് മാറ്റി. തോംപ്‌സണ്‍ 2003 ല്‍ നടന്ന ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍ കേസ്സില്‍ ജീവപര്യന്തം തടവു ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള ഈ കറക്ഷണര്‍ ഫെസിലിറ്റി കോര്‍ സിവില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള സ്ഥലമാണ്. ഒക്കലഹോമ ഇന്‍സ്‌പെക്റ്റര്‍ ജനറല്‍ ഓഫീസ് സംഭവത്തെ കുറിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കളിയും കാര്യവുമായി നടുമുറ്റം സമ്മർ സ്പ്ലാഷ് സമാപിച്ചു
ദോഹ: സ്കൂൾ വിദ്യാർത്ഥികൾക്കായി നടുമുറ്റം ഖത്തർ സംഘടിപ്പിച്ച വേനലവധിക്കാല ക്യാമ്പ് സമ്മർ സ്പ്ലാഷ് അവസാനിച്ചു. ‘നമുക്ക് ഐക്യപ്പെടാം’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ദ്വിദിന ക്യാമ്പിൽ സീനിയർ ജൂനിയർ വിഭാഗങ്ങളിലായി 125 ഓളം കുട്ടികൾ പങ്കെടുത്തു. കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് ചന്ദ്രമോഹനന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റിഥം ഓഫ് ഹാർമണി, അസ്ട്രോണമി ബേസിക്സ്, ടാലറ്റ് ടൈം, ടാക്ക് വിത്ത് ആർ.ജെ, ഗെറ്റ് ക്രാഫ്റ്റി തുടങ്ങി പത്ത് സെഷനുകളിലായി കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടറി അനീസ് റഹ്മാൻ, അജിത്ത് എവറസ്റ്റർ, ജോളി തോമസ്, ലത കൃഷ്ണ, ആര്‍.ജെ സൂരജ്, ആര്‍.ജെ തുഷാര, ഷബീബ് അബ്ദു റസാക്ക്, അനസ് എടവണ്ണ, അനീസ് എടവണ്ണ, വാഹിദ നസീര്‍ തുടങ്ങിയവര്‍ കുട്ടികളുമായി സംവദിച്ചു. കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടറി അനീസ് റഹ്മാൻ, ജോളി തോമസ്, അസ്ട്രോണമി ബേസിക്സ് ആൻഡ് മൊബൈൽ ഫോട്ടോഗ്രഫി അജിത്ത്…
Religions want moral-ethical guardrails as Artificial Intelligence heads towards sentience
In view of fast emerging Artificial Intelligence (AI) with the possibility of artificial sentience, the world needs to seriously and urgently address the ethical and moral issues surrounding it; a multi-faith coalition of Christian-Hindu-Buddhist-Jewish leaders warns. Senior Episcopal priest in Connecticut Father Thomas W. Blake, Greek-Orthodox Christian clergyman in Nevada Father Stephen R. Karcher, Hindu statesman Rajan Zed, renowned Buddhist minister Reverend Matthew T. Fisher, esteemed Jewish rabbi in California-Nevada ElizaBeth Webb Beyer, well-respected Senior United Methodist Pastor Dawn M. Blundell; in a joint statement, said that AI should be used…
അൽ-ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ യു എസ് വധിച്ചതായി ജോ ബൈഡന്‍
വാഷിംഗ്‌ടൺ: കാബൂളിൽ 2001 സെപ്‌റ്റംബർ 11-ന് നടന്ന ആക്രമണത്തിന്റെ സൂത്രധാരനും അൽ-ഖ്വയ്‌ദ തലവനുമായ അയ്‌മൻ അൽ സവാഹിരിയെ യു എസ് ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതായി പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. വാരാന്ത്യത്തിൽ അഫ്ഗാൻ തലസ്ഥാനത്ത് സവാഹിരിയെ വിജയകരമായി ലക്ഷ്യം വച്ച ഉയർന്ന കൃത്യതയുള്ള സ്‌ട്രൈക്കിന് താൻ അന്തിമ അനുമതി നൽകിയതായി ഒരു ടെലിവിഷൻ പ്രസംഗത്തിൽ ബൈഡന്‍ പറഞ്ഞു. “നീതി ലഭിച്ചിരിക്കുന്നു, ഈ തീവ്രവാദ നേതാവ് ഇപ്പോൾ ഇല്ല,” ബൈഡൻ പറഞ്ഞു. സവാഹിരിയുടെ മരണം 9/11 ന് അമേരിക്കയിൽ കൊല്ലപ്പെട്ട 3,000 ആളുകളുടെ കുടുംബങ്ങൾക്ക് “ആശ്വാസം” നല്‍കുമെന്ന് താൻ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 31 ന് സൂര്യോദയത്തിന് ഒരു മണിക്കൂറിന് ശേഷം രണ്ട് ഹെൽഫയർ മിസൈലുകൾ ഉപയോഗിച്ചാണ് സവാഹിരിയെ വധിച്ചത്. ആ സമയത്ത് സവാഹിരി കാബൂളിലെ ഒരു വീടിന്റെ ബാൽക്കണിയിലായിരുന്നു എന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍…
പങ്കാളിത്ത പെൻഷൻ നിർത്തുന്നത് വരെ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ജോയിന്റ് കൗൺസിൽ ദ്വിദിന പഠനക്യാമ്പ് സമാപിച്ചു
ആലുവ: പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുന്നതുവരെ ജോയിന്റ് കൗൺസിൽ സമരം നടത്തുമെന്ന് ആലുവ ശാന്തിഗിരി ആശ്രമത്തിൽ നടന്ന ജോയിന്റ് കൗൺസിലിന്റെ ദ്വിദിന പഠന ക്യാമ്പില്‍ സർക്കാരിന് മുന്നറിയിപ്പ് നൽകി. ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളുടെ ഏക പ്രതീക്ഷ കേരളം മാത്രമാണ്. സംസ്ഥാനം മുന്നോട്ടുവെക്കുന്ന ബദൽ നയങ്ങൾക്കായി രാജ്യത്തെ മറ്റ് വിഭാഗങ്ങൾ ഉറ്റുനോക്കുന്നു. പക്ഷേ, കേരളത്തിലും ചില നയങ്ങൾക്ക് പ്രാധാന്യം ലഭിക്കുന്നുണ്ട്. സർക്കാർ സർവീസിലും മറ്റ് തൊഴിൽ മേഖലകളിലും വർധിച്ചുവരുന്ന കരാർ, കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കണം. കേരളത്തിന്റെ പുരോഗമന നിലപാടുകൾക്കനുസരിച്ച് സിവിൽ സർവീസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വളരേണ്ടതുണ്ട്. പങ്കാളിത്ത പെൻഷൻ ഉൾപ്പെടെയുള്ള വലതുപക്ഷ പദ്ധതികൾ തള്ളിക്കളയാൻ സർക്കാർ തയ്യാറാകണം. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് നിയമാനുസൃത പെൻഷൻ നടപ്പാക്കണം. ഇക്കാര്യത്തിൽ ഇനിയും കാലതാമസം ഉണ്ടായാൽ തുറന്ന സമര പരിപാടിയിലേക്ക് നീങ്ങാൻ നിർബന്ധിതരാവും. ഒക്‌ടോബർ 27ന് പങ്കാളിത്ത പെൻഷൻ പിൻവലിക്കുക എന്ന മുദ്രാവാക്യം…
