ഹ്യൂസ്റ്റൺ: തിമിരം ബാധിച്ചു കാഴ്ചനഷ്ടപ്പെട്ട നിരാലംബരായ ആളുകൾക്ക് വേണ്ടി സൗജന്യ തിമിര ശസ്ത്രക്രിയ എന്ന കർമ പദ്ധതിയുമായി മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ. മാഗ് പ്രസിഡണ്ട് അനിൽ ആറന്മുള, സെക്രട്ടറി രാജേഷ് വർഗീസ്, ട്രെഷറർ ജിനു തോമസ്, ചാരിറ്റി കോർഡിനേറ്റർ റെജി കുര്യൻ എന്നിവരാണ് ഈ വിവരം അറിയിച്ചത്. ഇതിനായി പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ചൈതന്യാ നേത്ര ചികിത്സാലയത്തിലെ ഡോക്ടർമാർ മാഗുമായി സഹകരിക്കാമെന്നേറ്റിട്ടുണ്ട്. ഡോക്ടർമാരുടെ സേവനം സൗജന്യമായിരിക്കും. എന്നാൽ ലെൻസ്, മറ്റു മരുന്നുകൾ ശസ്ത്രക്രിയ ഉപകരണങ്ങൾ എന്നിവക്കായി ഒരു രോഗിക്ക് ഇരുപത്തിനാലായിരം രൂപ ($300) ചെലവുവരും. ഇതിനു വേണ്ട പണം സ്വരൂപിക്കാനായി മാഗ് പ്രവർത്തകർ തുടങ്ങിക്കഴിഞ്ഞു. നൂറു പേർക്ക് ചികിത്സ നല്കാൻ വേണ്ടത് മുപ്പതിനായിരം ഡോളർ ആണ്. മാഗ് ചാരിറ്റി ഫണ്ട്, കമ്മറ്റി അംഗങ്ങളുടെ സംഭാവനകൾ എന്നിവ ചേർത്ത അയ്യായിരത്തോളം ഡോളർ സമാഹരിച്ചു കഴിഞ്ഞതായി അനിൽ…
Year: 2022
ഭൂത കാലസ്മരണകളെ തഴുകിയുണർത്തിയ ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം: ജില്ലി സുഷിൽ
നവമ്പർ ആദ്യവാരം കേരള ലിറ്റററി സൊസൈറ്റിയുടെ ഈ വർഷത്തെ കേരള പിറവി ദിനാഘോഷത്തിന്റെ ഭാഗമായാണ് ആദ്യമായി ഡാലസിലുള്ള ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെത്തിയത്. പരിപാടികൾക്ക് ശേഷം ഓഡിറ്റോറിയത്തിന് പുറത്തിറങ്ങി നടക്കാൻ തുടങ്ങിയപ്പോഴാണ് അമ്പലത്തിലേക്ക് കടക്കുന്നതിനുള്ള ചെറിയ പടി പൂട്ടിയിട്ടില്ല എന്നുള്ളത് ശ്രദ്ധയിൽ പെട്ടത്. വൈകുന്നേരത്തെ പൂജക്കുശേഷം നട അടച്ചിരുന്നു. വിജനമായ നടപ്പാത കാൺകെ വെറുതെ ഒന്ന് നടക്കാൻ ഒരു മോഹം, പാദരക്ഷകൾ ഊരിവക്കുക എന്ന ബോർഡിനിപ്പുറമായി ചെരുപ്പ് ഊരി വച്ച് അകത്തേക്കു കടന്നു കാല്പാദത്തിലൂടെ അരിച്ചു കയറുന്ന തണുപ്പിനെ കാര്യമാക്കാതെ പതിയെ നടത്തം ആരംഭിച്ചു ….ശബരിമല സീസണോടനുബന്ധിച്ചു ധൃതഗതിയിൽ റോഡിലെ കുഴിയടക്കൽ നടക്കുമ്പോൾ പതിവ് റൂട്ടിൽ നിന്നും മാറി ബസുകൾ കുറച്ചു ദിവസത്തേക്ക് വഴി തിരിച്ചു വിടും. ആ സമയങ്ങളിൽ കോളേജിന് മുൻപിൽ ഇറങ്ങാൻ സാധിക്കാതെ ഗുരുവായൂർ സ്റ്റാൻഡിൽ ചെന്നിറങ്ങി അവിടെ നിന്നും തിരിച്ചു നടക്കണം. കളഭവും കർപ്പൂരവും…
ഫോമ ചിക്കാഗോ സെന്‍ട്രല്‍ റീജിയനു നവ നേതൃത്വം
ചിക്കാഗോ: ഫോമാ നാഷണല്‍ കമ്മിറ്റി 2022 – 2024 അധികാരമേറ്റതിനുശേഷം ചിക്കാഗോയില്‍ കൂടിയ സെന്‍ട്രല്‍ റീജിയന്റെ പ്രഥമ മീറ്റിംഗില്‍വച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഒക്ടോബര്‍ 27 വ്യാഴാഴ്ച വൈകുന്നേരം 6 : 30 നു സിഎംഎ ഹാളില്‍ കൂടിയ യോഗത്തില്‍ ചിക്കാഗോ സെന്‍ട്രല്‍ റീജിയന്‍ ആര്‍വിപി ടോമി ഇടത്തില്‍ അധ്യക്ഷത വഹിച്ചു. നിരവധി ഫോമ പ്രവര്‍ത്തകര്‍ പങ്കെടുത്ത യോഗത്തില്‍ വച്ചു പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് (ചെയര്‍മാന്‍), സ്റ്റീഫന്‍ കിഴക്കേക്കുറ്റ് (വൈസ് ചെയര്‍മാന്‍), ജോഷി വള്ളിക്കളം (സെക്രട്ടറി), സിബു കുളങ്ങര (ട്രഷറര്‍), ആന്റോ കവലയ്ക്കല്‍ (ജോയിന്റ് സെക്രട്ടറി), ആഷാ മാത്യു (വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍), പീറ്റര്‍ കുളങ്ങര (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ബിജി ഫിലിപ്പ് ഇടാട്ട് (അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍) എന്നിവരാണ് പുതിയ സാരഥികള്‍. ഫോമ നാഷണല്‍ വൈസ് പ്രസിഡന്റ്…
മാനുഷിക ജീവിതത്തിൽ വിശ്വാസത്തിനും അന്ധവിശ്വാസത്തിനും എന്താണ് പ്രസക്തി? (ലേഖനം): ഫിലിപ്പ് മാരേട്ട്
മാനുഷിക ജീവിതത്തിൽ വിശ്വാസത്തിനും അന്ധവിശ്വാസത്തിനും വേണ്ട തിരിച്ചറിവുകൾ അഥവാ ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാമാണെന്നും, അവയുടെ പ്രസക്തി എന്താണെന്നും മനസ്സിലാക്കേണ്ടതുണ്ട്. വിശ്വാസം, അന്ധവിശ്വാസം എന്നീ പദങ്ങൾ ചിലപ്പോൾ തെറ്റായി സംയോജിപ്പിച്ച് ഉപയോഗിക്കാറുണ്ടെങ്കിലും, ഈ പദത്തിൻ്റെ നിർവചനങ്ങൾ വ്യത്യസ്തമാണ്. അതായത്, വിശ്വാസം എന്നത് ഒരു പ്രത്യേക തരത്തിലുള്ള വിശ്വാസത്തെ ശരിയായി സൂചിപ്പിക്കുന്നു. എന്നാൽ, അന്ധവിശ്വാസങ്ങൾ സാധാരണയായി ലോകത്തെക്കുറിച്ചുള്ള ശാസ്ത്രീയ അറിവിൻ്റെ യുക്തിരഹിതമായ, അല്ലെങ്കിൽ വിരുദ്ധമായ, വിശ്വാസങ്ങളായി വിവരിക്കുന്നു. ഒരു അന്ധവിശ്വാസത്തിൻ്റെ പ്രവൃത്തിയുടെ അനുമാനമായ സംവിധാനം ഭൗതിക ലോകത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യവുമായി പൊരുത്തപ്പെടുന്നില്ല എന്ന് തന്നെ പറയാം. അതുപോലെ വിശ്വാസം എന്നത് നമ്മുടെ ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാണ്. എന്താണ് വിശ്വാസം? ഇവിടെ വിശ്വാസത്തിന് രണ്ട് അടിസ്ഥാന അർത്ഥങ്ങളുണ്ട്. ആദ്യത്തേത് ഒരു വ്യക്തിയിലോ പദ്ധതിയിലോ ഉള്ള പൂർണ്ണമായ വിശ്വാസമാണ്. രണ്ടാമത്തേത് ഒരു അമാനുഷിക ശക്തിയിലോ മനുഷ്യൻ്റെ വിധിയെ നിയന്ത്രിക്കുന്ന ശക്തികളിലോ ഉള്ള…
അമേരിക്കൻ രാഷ്ട്രീയത്തെ സ്വാധീനിക്കാൻ യുഎഇ ശ്രമിച്ചു: യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്
വാഷിംഗ്ടൺ : അമേരിക്കൻ രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്താൻ യുണൈറ്റഡ് അറബ് എമിറേറ്റ്സ് നടത്തുന്ന ശ്രമങ്ങളുടെ വിശദാംശങ്ങളടങ്ങിയ യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ടിനെക്കുറിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാഷണൽ ഇന്റലിജൻസ് കൗൺസിൽ എഴുതിയ റിപ്പോർട്ട് പറയുന്നത്, യു.എ.ഇ വർഷങ്ങളായി – ഒന്നിലധികം പ്രസിഡൻഷ്യൽ ഭരണകൂടങ്ങളിൽ – നിയമവിരുദ്ധമായും നിയമപരമായും യുഎസ് നയം രൂപപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നാണ്. റിപ്പോർട്ട് വായിച്ച മൂന്ന് അജ്ഞാത സ്രോതസ്സുകളെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് അറിയാവുന്ന, സ്വാധീനം ചെലുത്തുന്ന ചില നടപടികള്‍ “ചാരവൃത്തിയോട് കൂടുതൽ സാമ്യമുള്ള” പ്രവർത്തനങ്ങളും ഉള്‍പ്പെടുന്നു എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, 2016 മുതൽ ലോബിയിസ്റ്റുകൾക്കായി യുഎഇ 154 മില്യൺ ഡോളറിലധികം ചെലവഴിക്കുന്നുണ്ട്. കൂടാതെ, യുഎസ് സർവ്വകലാശാലകൾക്ക് സംഭാവനയായി ദശലക്ഷക്കണക്കിന് ഡോളര്‍ വേറെയും, റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിശകലന വിഭാഗമായ നാഷണൽ ഇന്റലിജൻസ്…
ഏഷ്യന്‍ വിരുദ്ധ വിദ്വേഷത്തിനെതിരെ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക്
ഒരു കുടുംബം സാംസ് ക്ലബില്‍ ഷോപ്പിങ് നടത്തുകയായിരുന്നു. പിതാവും മാതാവും അവരുടെ ആറും രണ്ടും വയസ്സുള്ള കുട്ടികളും. അവരെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാള്‍ അവരെ പിന്തുടര്‍ന്നു. അവര്‍ ചൈനയില്‍ നിന്ന് വന്നതാണെന്ന് അയാള്‍ അനുമാനിച്ചു. കടയില്‍ എങ്ങുനിന്നോ ഒരു കത്തി കണ്ടുപിടിച്ചു അയാള്‍ ആദ്യം കുട്ടികളുടെ പിതാവിന്റെ കത്തികൊണ്ടു വരഞ് അവിടെ നിന്ന് അപ്രത്യക്ഷനായി. പുറത്തുനിന്നു മൂര്‍ച്ചയുള്ള മറ്റൊരു കത്തിയുമായി അയാള്‍ തിരിച്ചു സാംസ് ക്ലബില്‍ എത്തി ആ ചെറിയ കുടുംബത്തെ വീണ്ടും കണ്ടുപിടിച്ചു. തുടര്‍ന്ന് ഷോപ്പിംഗ് കാര്‍ട്ടിന്റെ മുന്നിലെ ബാസ്‌കറ്റില്‍ ഇരുന്നിരുന്ന രണ്ടു കുട്ടികളെയും അയാള്‍ ആക്രമിച്ചു. ആറു വയസുള്ള കുട്ടിയുടെ മുഖത്ത് വെട്ടിമുറിവേല്‍പ്പിച്ചു . തുടര്‍ന്ന് എന്തെങ്കിലും ചെയ്യുന്നതിനു മുന്‍പ് മറ്റുള്ളവര്‍ ചേര്‍ന്ന് അയാളെ പിടിച്ചു മാറ്റി പോലീസിനെ ഏല്‍പ്പിച്ചു. ആ കുടുംബം ചൈനയില്‍ നിന്ന് വന്നതാണെന്നും ചൈനയില്‍ നിന്ന് കോവിഡ് കൊണ്ടുവന്നവര്‍ ആണെന്നും…
യുഎസ് സെനറ്റിന്റെ നിയന്ത്രണം ഡമോക്രാറ്റിക് പാർട്ടിക്ക്
നെവേഡ: നവംബർ 12 ശനിയാഴ്ച രാത്രി നെവേഡ സെനറ്റ് സീറ്റിന്റെ വിജയം ഉറപ്പിച്ചതോടെ യുഎസ് സെനറ്റിന്റെ നിയന്ത്രണം ഡമോക്രാറ്റിക്ക് പാർട്ടിക്കു ലഭിച്ചു. അരിസോണ സെനറ്റ് സീറ്റിൽ ഡമോക്രാറ്റിക് പാർട്ടി വിജയിച്ചിരുന്നു. ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി കാതറിൻ കോർട്ടസ് മസ്റ്റൊ നേരിയ ഭൂരിപക്ഷത്തിനാണു റിപ്പബ്ലിക്കൻ സ്ഥാനാർഥി ആഡം ലക്സൽട്ടിനെ പരാജയപ്പെടുത്തിയത്. 97% വോട്ടുകളും എണ്ണിക്കഴിഞ്ഞു. ഇതോടെ ആറംഗ സെനറ്റിൽ ഡമോക്രാറ്റിക്ക് പാർട്ടിക്ക് 50, റിപ്പബ്ലിക്കൻ പാർട്ടിക്ക് 49 സീറ്റുകളും ലഭിച്ചു. ജോർജിയ സെനറ്റ് സീറ്റിൽ ഡിസംബർ ആദ്യവാരം റൺഓഫ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിക്കാണു ജയസാധ്യത. ഇരു സ്ഥാനാർഥികൾക്കും പോൾ ചെയ്ത വോട്ടിന്റെ 50% ലഭിക്കാതിരുന്നതിനെ തുടർന്നാണു റൺ ഓഫ് വേണ്ടി വന്നത്. അതേസമയം, യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം റിപ്പബ്ലിക്കൻ പാർട്ടിക്കു ലഭിക്കുമെന്നാണു ഇതുവരെയുള്ള തിരഞ്ഞെടുപ്പു ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഡമോക്രാറ്റിക് പാർട്ടിക്ക് 203 സീറ്റുകൾ ലഭിച്ചപ്പോൾ റിപ്പബ്ലിക്കൻ പാർട്ടി 211…
അകലെ അസ്തമയം (കവിത)
അസ്തമയത്തിന്റെ ചെഞ്ചുവപ്പിൽ എന്റെ ഇത്തിരിപ്പൂ കൂടി, വച്ച് തൊഴട്ടേ ഞാൻ. നിൽക്കൂ, സമയ സമൂർത്തമേ സ്വപ്‌നങ്ങൾ വിട്ടയക്കുന്നില്ല, യാലിംഗനങ്ങളാൽ ! ഏതോ നിഗൂഢയിടങ്ങളിൽ ആണവ – ബാണം കുതിക്കാനൊരുങ്ങുന്നുവോ – എന്റെ വീടും അതിൽപൂത്ത സ്നേഹമാം സൗഹൃദ – ച്ചൂടും ഒരുപിടി ചാരമായ് തീരുമോ ? പാടില്ല, പാടില്ലായീക്കളി തീക്കളി – വാരി വിതക്കുവാൻ നീയാര് ? – ദൈവമോ ? മണ്ണിനെക്കൊന്ന് നീയെന്താണ് നേടുക, മണ്ണല്ലേ ? – നാളെ മടങ്ങേണ്ട താവളം ? വന്നുദിക്കട്ടേ യൂഷസുകൾ നാളെയിൽ വർണ്ണങ്ങളായി വിടരട്ടെ നമ്മളും. ഒന്നൊരിക്കൽ കൂടി വന്നു പിറക്കുവാൻ ഉണ്ടായിരിക്കണമമ്മയീ ഭൂമിയാൾ ?
27ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍: ഡെലിഗേറ്റ് രജിസ്‌ട്രേഷൻ വെള്ളിയാഴ്ച ആരംഭിച്ചു
തിരുവനന്തപുരം: 27ാമത് ഐഎഫ്എഫ്‌കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ വെള്ളിയാഴ്ച തുടങ്ങി. ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്താണ് മേള. www.iffk.in എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താം. ജനറൽ വിഭാഗത്തിന് 1000 രൂപയും വിദ്യാർത്ഥികൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിലെ ഡെലിഗേറ്റ് സെൽ വഴിയും നേരിട്ട് രജിസ്‌ട്രേഷൻ നടത്താം. മേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 180 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. 14 തിയേറ്ററുകളിലായാണ് പ്രദർശനം. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സരവിഭാഗം, സമകാലിക ചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ സിനിമകൾ, മുൻനിര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ സിനിമകൾ എന്നിവ ഉൾപ്പെടുന്ന ലോക സിനിമാ വിഭാഗം, ഇന്ത്യൻ സിനിമ ഇപ്പോൾ, മലയാളം സിനിമ ഇന്ന്, മാസ്റ്റേഴ്‌സിന്റെ വിഖ്യാത ചിത്രങ്ങൾ ഉൾപ്പെടുത്തിയ റെട്രോസ്‌പെക്ടീവ് വിഭാഗം, ഹോമേജ് വിഭാഗം എന്നീ…
കുടുംബ പ്രേക്ഷകർക്കായി മറ്റൊരു പോലീസ് കഥ “കാക്കിപ്പട”: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി പ്രകാശനം ചെയ്തു
ഷെബി ചൗക്കട്ട് സംവിധാനം ചെയ്ത “കാക്കിപ്പട” സമകാലിക സംഭവങ്ങളുമായി വളരെ പ്രസക്തമായ ഒരു വിഷയമാണ്. പോസ്റ്റ്-പ്രൊഡക്ഷൻ സമയത്ത് പ്രസിദ്ധീകരിച്ച ചില വാർത്തകളുമായി ഈ കഥയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകർ അങ്കലാപ്പിലാണ്. യഥാർത്ഥത്തിൽ സംഭവിച്ചതിനേക്കാൾ ഒരു പടി മുകളിലാണ് സിനിമയെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ ഷെബി ചൗക്കത്ത് അഭിപ്രായപ്പെട്ടു. പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെബി ചൗക്കട്ട് രചനയും സംവിധാനവും നിർവ്വഹിക്കുന്ന “കാക്കിപ്പട” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്. എസ് വി പ്രൊഡക്ഷൻ സിന്റയുടെ ബാനറിൽ ഷെജി വലിയകത്ത് നിർമ്മിച്ചിരിക്കുന്ന “കാക്കിപ്പട” പൂർണ്ണമായും ത്രില്ലർ മൂഡിലാണ് അവതരിപ്പിച്ചിരിക്കുന്നത്. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിയെ അനുഗമിക്കേണ്ട സായുധരായ എട്ട് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. പോലീസുകാരുടെയും പ്രതികളുടെയും മാനസികാവസ്ഥയും രാജ്യത്തോടുള്ള അവരുടെ…
