ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പ്: ഡമോക്രാറ്റുകള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ലീ സെല്‍ഡിനെ പിന്തുണയ്ക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ഉറച്ച സംസ്ഥാനമായ ന്യൂയോര്‍ക്കില്‍ ഇത്തവണ പാര്‍ട്ടിക്ക് അടിപതറുമോ? സാധ്യതകള്‍ തള്ളികളയാനാവില്ലെന്നാണ് തിരഞ്ഞെടുപ്പ് അടുത്തു വരുംതോറും തെളിഞ്ഞുവരുന്ന ചിത്രം. ഡമോക്രാറ്റിക് പാര്‍ട്ടി വോട്ടര്‍മാരു പോലും ഇത്തവണ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്താല്‍ അത്ഭുതപ്പെടാനില്ല.

ഒരാഴ്ച മുമ്പു ക്യൂനി പിക്ക് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട സര്‍വ്വേയില്‍ വളരെ നേരിയ ഭൂരിപക്ഷം നിലവിലുള്ള ന്യൂയോര്‍ക്ക് സര്‍വ്വേയില്‍ വളരെ നേരിയ ഭൂരിപക്ഷം നിലവിലുള്ള ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ കാത്തി ഹോച്ചൂളിന് ലഭിച്ചുവെങ്കിലും പിന്നെ സ്ഥിതിമാറിവരുന്നതായിട്ടാണ് പുതിയതായി ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

ന്യൂയോര്‍ക്ക് പ്രധാന സിറ്റികളില്‍ കാത്തിക്ക് ഭൂരിപക്ഷം ലഭിക്കുന്നുണ്ടെങ്കിലും, ഉള്‍പ്രദേശങ്ങളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ലീ സെല്‍ഡിന് ലഭിക്കുന്നതു വമ്പിച്ച പിന്തുണയാണ്. സബര്‍ബ് വോട്ടര്‍മാരില്‍ 52 ശതമാനം സെല്‍ഡിനെ പിന്തുണക്കുമ്പോള്‍ 44 ശതമാനം മാത്രമാണ് കാത്തിയെ പിന്തുണക്കുന്നത്.

സര്‍വ്വെയില്‍ പങ്കെടുത്ത വോട്ടര്‍മാരില്‍ 43 ശതമാനം കാത്തിയെ അനുകൂലിക്കുമ്പോള്‍, 45 ശതമാനം വോട്ടര്‍മാര്‍ കാത്തിയെ അറിയുകപോലുമില്ലാ എന്നാണ് സൂചിപ്പിക്കുന്നത്. 9 ശതമാനം പേര്‍ ഇവരെ കുറിച്ചു കേട്ടിട്ടുമില്ല.

ജനാധിപത്യ സംരക്ഷണം, കുറ്റകൃത്യങ്ങള്‍, നാണ്യപെരുപ്പം എന്നിവ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഭീഷിണിയാകുന്നുണ്ട്. അതോടൊപ്പം അനധികൃത കുടിയേറ്റക്കാരുടെ തള്ളികയറ്റം ന്യൂയോര്‍ക്ക് സിറ്റി ജനങ്ങളെ വല്ലാതെ അലോസരപ്പെടുത്തുന്നുമുണ്ട്.

ന്യൂയോര്‍ക്ക് സെനറ്റ് സീറ്റില്‍ അഞ്ചാം തവണയും മത്സരിക്കുന്ന നിലവിലുള്ള സെനറ്റര്‍ ചക്ക് ഷൂമര്‍(ഡമോക്രാറ്റിക്) റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജൊപിനിയനേക്കാള്‍ ബഹുദൂരം മുന്നിലാണ്. ഗവര്‍ണ്ണര്‍ സ്ഥാനം നിലനിര്‍ത്തുന്നതിനുള്ള അടവുകളാണ് ഡമോക്രാറ്റിക് പാര്‍ട്ടി പയറ്റുന്നത്.

Print Friendly, PDF & Email

Leave a Comment

More News