രാജ് സുകുമാരൻ മന്ത്ര കാലിഫോർണിയ റീജിയണൽ വൈസ് പ്രസിഡന്റ്

മന്ത്രയുടെ കാലിഫോർണിയ വൈസ് പ്രസിഡന്റ് ആയി രാജ് സുകുമാരനെ തിരഞ്ഞെടുത്തു’ സാൻ ഡീഗോയിലെയും , സതേൺ കാലിഫോർണിയയിലേയും വിവിധ ഹിന്ദു സംഘടനകളിലെ സജീവ പ്രവർത്തകനായ രാജ്, മന്ത്രയുടെ കാലിഫോർണിയ റീജിയന്റെ പ്രവർത്തനങ്ങൾക്കു ശക്തി പകരും എന്ന് പ്രസിഡന്റ് ഹരി ശിവരാമൻ പ്രത്യാശ പ്രകടിപ്പിച്ചു.

സാൻഡിയേഗോയിലെ മലയാളി സമൂഹത്തിനു പരിചിത മുഖമായ രാജ്, സേവ് ശബരിമല യു എസ് എ ഫോറത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. കോട്ടയം ജില്ലയിലെ തിരുവഞ്ചൂർ സ്വദേശിയായ അദ്ദേഹം, ഹിന്ദു സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി വിവിധ കർമ്മ മണ്ഡലങ്ങളിൽ പ്രവർത്തിക്കുകയും, 2005 ഇൽ യു എസ് എയിലേക്ക് ജോലിസംബന്ധമായി താമസം മാറുകയുമായിരുന്നു. ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥനായ രാജ്, ഭാര്യ രാഖി, മക്കൾ ഋഷി, പ്രണവ് എന്നിവരോടൊപ്പം സാൻഡീഗോയിൽ താമസിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News