അബുദാബിയിലെ ഇരട്ടക്കൊലപാതകം: രണ്ടു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട ഡെന്‍സിയുടെ മൃതദേഹം പുറത്തെടുത്ത് റീപോസ്റ്റ്മോര്‍ട്ടം നടത്തും

മലപ്പുറം: നിലമ്പൂർ നാട്ടുവൈദ്യൻ ഷാബ ഷെരീഫ് വധക്കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ബിസിനസ് പങ്കാളി ഷൈബിൻ അഷ്‌റഫിനൊപ്പം അബുദാബിയിൽ കൊല്ലപ്പെട്ട, ചാലക്കുടി സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ച ഡെൻസിയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും. തഹസിൽദാറുടെ മേൽനോട്ടത്തിലാണ് മൃതദേഹം പുറത്തെടുക്കുന്നത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജില്‍ ഫോറൻസിക് മേധാവിയുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തും. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും തെളിവെടുപ്പ് നടത്തും. മൃതദേഹം സംസ്‌കരിച്ച് രണ്ട് വർഷമായെങ്കിലും പോസ്റ്റ്‌മോർട്ടം നടത്തിയാൽ നിർണായക തെളിവുകൾ ലഭിക്കുമെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം അബുദാബിയില്‍ നിന്ന് എംബാം ചെയ്‌ത് വിമാനത്തിലെത്തിച്ച് കല്ലറയില്‍ സംസ്‌കരിച്ചതിനാല്‍ പൂര്‍ണമായും അഴുകാനുള്ള സാധ്യതയും കുറവാണ്. ഇത് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടിന് സഹായകമാവുമെന്നാണ് പൊലീസ് കരുതുന്നത്. 2020 മാര്‍ച്ച് അഞ്ചിനാണ് ഷൈബിന്‍ അഷ്‌റഫിന്‍റെ ബിസ്‌നസ് പങ്കാളി കുന്ദമംഗലം സ്വദേശി ഹാരിസിനെയും ഇയാളുടെ…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ സഹോദരങ്ങള്‍ അറസ്റ്റിൽ

പാലക്കാട്: ചിറ്റൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ നേതാവും സഹോദരനും അറസ്റ്റിൽ. വളയോടി പാറക്കളം സ്വദേശികളായ അജീഷ് (27), അജയ്ഘോഷ് (22) എന്നിവരാണ് അറസ്റ്റിലായത്. പാറക്കളത്ത് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും ചിന്ത വായനശാല ഭാരവാഹിയുമാണ് അജീഷ്. മീനാക്ഷിപുരം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്‌കൂളില്‍ നടന്ന കൗണ്‍സലിംഗിനിടെയാണ് കുട്ടി സംഭവം പുറത്ത് പറഞ്ഞത്. പെണ്‍കുട്ടിയുട മാതാപിതാക്കളുടെ പരായിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കോടതി വളപ്പില്‍ വച്ച് ആത്മഹത്യാ ശ്രമവും അജയ്‌ഘോഷ് നടത്തി. ട്രാന്‍സ്‌ഫോര്‍മറില്‍ പിടിച്ചായിരുന്നു അത്മഹത്യാശ്രമം. കൈയ്ക്ക് പൊള്ളലേറ്റ ഇയാളെ ചിറ്റൂര്‍ താലൂക്കാശുപത്രിയിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ഇവരെ ജയിലിലേക്ക് മാറ്റി. ഇവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തതായും സൂചനയുണ്ട്.

14 സെന്റ് സ്ഥലവും വീടും തട്ടിയെടുക്കാൻ മകൾ അമ്മയ്ക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തി; പിതാവിനെ കൊല്ലാനും ശ്രമിച്ചു

കുന്നംകുളം: പതിനാല് സെന്റ് സ്ഥലവും വീടും സ്വന്തമാക്കാന്‍ മകൾ അമ്മയ്ക്ക് എലിവിഷം നൽകി കൊലപ്പെടുത്തി. കീഴൂർ ചൂഴിയാറ്റയിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി (58) ആണ് മരിച്ചത്. സംഭവത്തിൽ മകൾ ഇന്ദുലേഖയെ (39) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. ഇവര്‍ അച്ഛനേയും കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പോലീസ് അറിയിച്ചു. കീടനാശിനി ചായയില്‍ കലര്‍ത്തിയായിരുന്നു കൊലപാതക ശ്രമം. എന്നാല്‍ രുചിമാറ്റം തോന്നിയതിനെത്തുടര്‍ന്ന് അച്ഛന്‍ ചായ ഉപേക്ഷിക്കുകയായിരുന്നു. പാറ്റയെ കൊല്ലാനുള്ള കീടനാശിനിയാണ് അച്ഛന്റെ ചായയില്‍ കലര്‍ത്തി നല്‍കിയതെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് അറിയാതെ ഇന്ദുലേഖ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തി എട്ട് ലക്ഷത്തിലധികം രൂപ വായ്പയെടുത്തിരുന്നു. ഈ ബാധ്യത ഭര്‍ത്താവ് അറിയാതെ തീര്‍ക്കാനാണ് അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വീടും സ്ഥലവും തട്ടിയെടുക്കാന്‍ ഇവര്‍ പദ്ധതി തയ്യാറാക്കിയത്. വിഷം…

കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 9): ജോണ്‍ ഇളമത

മൈക്കെലാഞ്ജലോയും ലുഡ്‌വിക്കോ അരിസ്റ്റോയും സായംകാലങ്ങളില്‍ കൂടി സന്ധ്യാവേളകളെ ആനന്ദമയമാക്കിത്തീര്‍ത്തു. കവിതാപാരായണവും ലഹരിയുള്ള വീഞ്ഞും അവരെ സന്തുഷ്ടരാക്കി. ആനുകാലിക വിഷയങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തു. നവോത്ഥാന ആര്‍ട്ടിസ്റ്റുകള്‍, അവരുടെ സംഭാവനകള്‍, കവികള്‍, ക്ലാസിക്‌ കൃതികള്‍, ശാസ്ത്രജ്ഞര്‍, പോപ്പുമാര്‍, രാജാക്കന്മാര്‍, പ്രഭുക്കള്‍, ഹുമാനിസ്റ്റുകള്‍ എന്നിവര്‍ അവരുടെ ചര്‍ച്ചകളില്‍ സ്ഥാനംപിടിച്ചു. മൈക്കിള്‍ പറഞ്ഞു: നമ്മള്‍ കണ്ടുമുട്ടിയത്‌ ഒരു നിമിത്തമാണ്‌. അരിസ്റ്റോ വാചാലനായി: അതേ, അതേ. എല്ലാക്കാര്യങ്ങളും അങ്ങനെയാണ്‌. താങ്കളില്‍ ഒരു നല്ല കവി ഒളിച്ചിരിപ്പുണ്ട്‌. ശില്പംപോലെ അത്‌ കൊത്തി രൂപപ്പെടുത്തി തേച്ചുമിനുക്കി പുറത്തേക്കെടുക്കണം. ലിയനാര്‍ഡോ ഡാവിന്‍ചിയെ നോക്കുക. അദ്ദേഹം ബഹുമുഖ പ്രതിഭയല്ലേ..! ചിത്രകാരന്‍, ശില്പി, ശാസ്ത്രജ്ഞന്‍, വാഗ്മി എന്നുവേണ്ട വിവിധ തുറകളില്‍ ഉന്നതന്‍, ബഹുമാന്യന്‍! ഇന്ന്‌ ഉന്നതത്തില്‍ നില്‍ക്കുന്ന ശില്പിയും ചിത്രകാരനും കൂടിയാണ്‌. എന്നാല്‍ ശില്പകലയില്‍ താങ്കളുടെ നാമധേയം ഡാവിന്‍ചിയുടെ ഒപ്പമോ, അതിനപ്പുറമോ എത്തിയിട്ടുണ്ടെന്നാണ്‌ കേള്‍ക്കുന്നത്‌. ഡാവിന്‍ചി പടക്കുതിരകള്‍ക്ക്‌ മിഴിവേറെ കൊടുക്കുമെങ്കിലും…

എല്ലാ മലയാളികളും ഇപ്പോൾ മാധ്യമ പ്രവർത്തകർ: എൽദോസ് കുന്നപ്പള്ളിൽ എം.എൽ.എ

ഫിലാഡൽഫിയ: കേരളത്തിൽ ഇപ്പോൾ പത്രപ്രവർത്തനം നടത്താത്ത ആരുമില്ലെന്ന് പെരുമ്പാവൂർ എം.എൽ.എ  എൽദോസ് കുന്നപ്പള്ളിൽ. എല്ലാവര്ക്കും എഴുതാനറിയാം. പലരും നവമാധ്യമങ്ങളിൽ  സുന്ദരമായി എഴുതുന്നു. അറിയുന്ന കാര്യങ്ങൾ അവർ വാട്ട്സാപ്പിലോ  ഫെയ്‌സ്ബുക്കിലോ ഇടുന്നതോടെ അവരും മാധ്യമ പ്രവർത്തകരായി-ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ ചാപ്റ്റർ പ്രവർത്തനോദ് ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചാപ്റ്റർ പ്രസിഡന്റ് ജീമോൻ ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുൺ കോവാട്ട് ആമുഖ പ്രസംഗം  നടത്തി. ട്രഷറർ വിൻസന്റ് ഇമ്മാനുവൽ സ്വാഗതമാശംസിച്ചു. മുഖ്യ പ്രസംഗം  നടത്തിയ നാഷണൽ പ്രസിഡന്റ്  സുനിൽ തൈമറ്റം പ്രസ് ക്ലബിന്റെ പ്രവർത്തനങ്ങൾ വിവരിച്ചു. കേരളത്തിലെ ഏറ്റവും വലിയ മാധ്യമ പുരസ്കാരമായ മാധ്യമ ശ്രീ, മാധ്യമ  രത്ന എന്നിവ പ്രസ് ക്ലബ് നൽകുന്നു. അടുത്ത അവാർഡ് വിതരണം, ജനുവരി ആറിന് കൊച്ചി ബോൾഗാട്ടി പാലസിലാണ്.  കേരളത്തിൽ  അകാലത്തിൽ  മരിച്ച പത്രക്കാരുടെ കുടുംബങ്ങൾക്കു…

കോശി കൈതയിൽ ജോസഫ് ഓസ്റ്റിനിൽ നിര്യാതനായി

ഓസ്റ്റിൻ: കോട്ടയം കൊല്ലാട് കോശി കൈതയിൽ ജോസഫ് (ജോച്ചെൻ – 79 വയസ്സ്) ഓസ്റ്റിനിൽ നിര്യാതനായി. ഭാര്യ സൂസൻ ജോസഫ് (ലില്ലിക്കുട്ടി) ചെങ്ങന്നൂർ വാഴക്കാലായിൽ കുടുംബാംഗമാണ്. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിയങ്ങിൽ ബിരുദം നേടിയ ശേഷം കുവൈറ്റിലും അമേരിക്കയിലെ വിവിധ നഗരങ്ങളിലും പരേതൻ ജോലി ചെയ്തു. ദീർഘവർഷങ്ങൾ ഹൂസ്റ്റണിലായിരുന്ന കോശി ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ വൈസ് പ്രസിഡണ്ട്, ട്രസ്റ്റി, സോണൽ അസ്സംബ്ലി അംഗം, 1981- 84 കാലഘട്ടത്തിൽ ഇടവകയുടെ ദേവാലയ നിർമാണ കമ്മിറ്റി അംഗം തുടങ്ങിയ വിവിധ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. മക്കൾ: ജീജോ ജോസഫ്, രേഖാ പോൾസൺ, ജയ്ക്ക് ജോസഫ് മരുമകൾ: ഐമീ കൊച്ചുമക്കൾ : കരോളിൻ, ഡ്രൂ, ടൈയസ്, എലൈ, ഫിൻ പൊതുദർശനവും സംസ്കാര ശുശ്രൂഷകളും: ഓഗസ്റ്റ് 26 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓസ്റ്റിൻ മാർത്തോമാ ദേവാലയത്തിൽ (2222, Downing…

മർത്ത മറിയം വനിതാ സമാജം സംഘടനയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയവരെ ആദരിച്ചു

മൗണ്ട് ഒലീവ്, ന്യൂജേഴ്‌സി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വനിതകളുടെ സംഘടനയായ മർത്ത മറിയം വനിതാ സമാജം നാല്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ഇതോടനുബന്ധിച്ച് ഭദ്രാസനത്തിലുടനീളം വിവിധ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലുള്ള അനുയോജ്യരായ നാല്‍പത് കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി സഹായധനം നല്‍കും. ഓഗസ്റ്റ് മാസം മർത്ത മറിയം വനിതാ സമാജ മാസമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഭദ്രാസനം. ഇതോടനുബന്ധിച്ച് ഫിലാഡല്‍ഫിയ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഒക്ടോബര്‍ ഒന്ന് ശനിയാഴ്ചയാണ് വിവിധ ദേവാലയങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പരിപാടി നടക്കുന്നത്. മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നിന്ന് മർത്ത മറിയം വനിതാ സമാജത്തില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ പൊന്നമ്മ അലക്‌സാണ്ടര്‍, സോഫിയാമ്മ മാത്യു എന്നിവരെ ആദരിച്ചു. ടൊറന്റോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി റവ. ഫാ. ഡോ. തോമസ് ജോര്‍ജ് ഉപഹാരം കൈമാറി. ഫാ. ഷിബു…

സോവേഴ്സ് ഹാർവെസ്റ്റ് ഇവാൻജലിക്കൽ ചർച്ച് കൺവെൻഷൻ സെപ്റ്റംബര്‍ 9, 10 തീയതികളിൽ; റവ. ഡോ. പി.ജി. വർഗീസ് പ്രസംഗിക്കുന്നു

ഹൂസ്റ്റൺ : ഹൂസ്റ്റൺ സോവേഴ്സ് ഹാർവെസ്റ്റ് ഇവാൻജലിക്കൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സഭയുടെ പ്രഥമ കൺവെൻഷൻ സെപ്റ്റംബർ മാസം 9, 10 തീയതികളിൽ (വെള്ളി, ശനി) സഭാ ദേവാലയത്തിൽ വച്ച് നടത്തപ്പെടും. യോഗങ്ങൾ വൈകുന്നേരം 7 മണിക്ക് ഗാനശൂശ്രുഷൂയോടുകൂടി ആരംഭിക്കും. ലോക പ്രസിദ്ധ കൺവെൻഷൻ പ്രസംഗകൻ റവ.ഡോ. പി.ജി വർഗീസ് ( ന്യൂഡൽഹി ) ദൈവവചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഇന്ത്യൻ ഇവാൻജലിക്കൽ ടീമിന്റെ സ്ഥാപകനും പ്രസിദ്ധ സുവിശേഷ പ്രവർത്തകനുമായ അദ്ദേഹം വടക്കേ ഇന്ത്യ ഉൾപ്പെടെ വിവിധ മിഷൻ ഫീൽഡുകൾക്ക് നേതൃത്വം നൽകി വരുന്നു. ഹുസ്റ്റൺ പ്രദേശത്തു അനുഗ്രഹിക്കപ്പെട്ട ഒരു കൂട്ടായ്മയായി കഴിഞ്ഞ 40 വർഷത്തിൽ പരം ദൈവവേലയിൽ ആയിരിക്കുന്ന റവ. കെ.ബി കുരുവിളയാണ് ഈ സഭക്ക് നേതൃത്വം നൽകുന്നത്. ഈ സഭയുടെ ആരംഭം മുതൽ അച്ചനും കുടുംബവും ഇടവകയ്ക്ക് ശക്തമായ നേതൃത്വം നൽകി വരുന്നു. ഇവിടെ സഭയിൽ…

സ്ത്രീകൾ അനുഭവിക്കുന്ന ദുരവസ്ഥയാണ് അവഗണ: സതീഷ് കളത്തിൽ

ഗുരുവായൂർ: പി. അനിലിന്റെ, ‘ഇടവഴിയിലെ പടവുകൾ’ എന്ന കവിതാ സമാഹാരത്തിൻറെ പ്രകാശനവും അന്തരിച്ച സാഹിത്യകാരി ഗീതാ ഹിരണ്യനെകുറിച്ചുള്ള അനുസ്മരണവും ഗുരുവായൂർ കെ. ദാമോദരൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മകരം ബുക്സ് പബ്ലിഷ് ചെയ്ത പുസ്തകം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി. കെ. വിജയൻ കെ. ടി. ഡി. സി. മുൻ ഡയറക്ടർ പി. ഗോപിനാഥന് നൽകിയാണ് പ്രകാശനം ചെയ്തത്. ഗീതാ ഹിരണ്യൻറെ പേരിലുള്ള സാഹിത്യ പുരസ്കാരം നവ എഴുത്തുകാരി ബദരിക്ക് ചടങ്ങിൽ സമ്മാനിച്ചു. ‘ഗീതാ ഹിരണ്യൻ അനുസ്മരണം’, കവിയും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തിൽ നിർവ്വഹിച്ചു. സ്ത്രീകൾ അനുഭവിക്കുന്ന ദുരവസ്ഥ അവഗണനയാണെന്നും അകത്തുള്ള പുരുഷനായാലും പുറത്തുള്ള പുരുഷനായാലും സ്ത്രീക്കു നേരെയുള്ള ഇത്തരം മനോഭാവങ്ങൾക്ക് എക്കാലത്തും ഒരേ മുഖമാണെന്നും ഗീതാ ഹിരണ്യൻറെ ‘സുഖം’ എന്ന കവിതയെ ആസ്പദമാക്കി സതീഷ് പറഞ്ഞു. മകരം ബുക്സ് ചീഫ് എഡിറ്റർ കെ.കെ.ബാബു…

കേരളത്തിന്റെ ബഫര്‍സോണ്‍ റിവ്യൂ ഹര്‍ജി ഭാവിയില്‍ ചതിക്കെണിയാകും: അഡ്വ. വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: കേരള സര്‍ക്കാരിന്റെ ബഫര്‍സോണ്‍ റിവ്യൂ ഹര്‍ജി ഒരിക്കലും കരകയറാനാവാത്ത ചതിക്കുഴിയിലേയ്ക്ക് മലയോരജനതയെ തള്ളിവിടുന്ന കെണിയാണ് ഒരുക്കിയിരിക്കുന്നതെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ. വി.സി.സെബാസ്റ്റിയന്‍ പറഞ്ഞു. ജൂണ്‍ 3ലെ സുപ്രീം കോടതിയുടെ ബഫര്‍സോണ്‍ വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രശ്‌നബാധിതപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ വനംവകുപ്പ് തയ്യാറാക്കി സംസ്ഥാനത്തെ പ്രതിനീധീകരിച്ച് ചീഫ് സെക്രട്ടറി സമര്‍പ്പിച്ചിരിക്കുന്ന റിവ്യൂ ഹര്‍ജിയില്‍ മലയോരജനതയെ കയ്യേറ്റക്കാരായി ചിത്രീകരിച്ചിരിക്കുന്നത് ജനജീവിതത്തിന് വന്‍പ്രതിസന്ധിയാണ് ക്ഷണിച്ചുവരുത്തുന്നത്. വസ്തുതവിരുദ്ധത നിറഞ്ഞ പരാമര്‍ശങ്ങളും 2019 ഒക്‌ടോബറിലെ 1 കിലോമീറ്റര്‍ ബഫര്‍സോണ്‍ പ്രഖ്യാപിച്ച മന്ത്രിസഭാതീരുമാനവും തുടര്‍ ഉത്തരവുകളും റിവ്യൂ ഹര്‍ജിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുമ്പോള്‍ ജൂണ്‍ 3ലെ സുപ്രീം കോടതിവിധി വീണ്ടും ശരിവയ്ക്കുന്നതായി മാറും. റിവ്യൂ ഹര്‍ജി നല്‍കിയെന്ന് പ്രചരിപ്പിച്ച് കര്‍ഷക പ്രതിഷേധങ്ങളെയും പ്രക്ഷോഭങ്ങളെയും ഇല്ലാതാക്കാനുള്ള കുതന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധിച്ചിരിക്കുന്ന 1…