മർത്ത മറിയം വനിതാ സമാജം സംഘടനയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയവരെ ആദരിച്ചു

മൗണ്ട് ഒലീവ്, ന്യൂജേഴ്‌സി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വനിതകളുടെ സംഘടനയായ മർത്ത മറിയം വനിതാ സമാജം നാല്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ഇതോടനുബന്ധിച്ച് ഭദ്രാസനത്തിലുടനീളം വിവിധ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലുള്ള അനുയോജ്യരായ നാല്‍പത് കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി സഹായധനം നല്‍കും.

ഓഗസ്റ്റ് മാസം മർത്ത മറിയം വനിതാ സമാജ മാസമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഭദ്രാസനം. ഇതോടനുബന്ധിച്ച് ഫിലാഡല്‍ഫിയ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഒക്ടോബര്‍ ഒന്ന് ശനിയാഴ്ചയാണ് വിവിധ ദേവാലയങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പരിപാടി നടക്കുന്നത്.

മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നിന്ന് മർത്ത മറിയം വനിതാ സമാജത്തില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ പൊന്നമ്മ അലക്‌സാണ്ടര്‍, സോഫിയാമ്മ മാത്യു എന്നിവരെ ആദരിച്ചു.

ടൊറന്റോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി റവ. ഫാ. ഡോ. തോമസ് ജോര്‍ജ് ഉപഹാരം കൈമാറി. ഫാ. ഷിബു ഡാനിയല്‍, ട്രസ്റ്റി സുനോജ് തമ്പി, സെക്രട്ടറി ഡോ. ജോളി കുരുവിള, മർത്ത മറിയം വനിതാ സമാജം സെക്രട്ടറി ബീനാ വര്‍ക്കി, ന്യൂജേഴ്‌സി-സ്റ്റാറ്റൻ ഐലൻഡ് ഏരിയാ കോർഡിനേറ്റര്‍ ഇന്ദിരാ തുമ്പയില്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പൊന്നമ്മ അലക്‌സാണ്ടര്‍, സോഫിയാമ്മ മാത്യു എന്നിവരെ ആദരിച്ചത്.

സംഘടനയില്‍ നാല്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ പരേതരായ ശോശാമ്മ ഇട്ടി, ബാലമ്മ ലൂക്ക് എന്നിവരുടെ സ്മരണയ്ക്കു മുന്‍പില്‍ യോഗം പ്രണാമം അര്‍പ്പിച്ചു

Print Friendly, PDF & Email

Leave a Comment

More News