അല ആർട്ട് & ലിറ്ററേച്ചർ ഫെസ്റ്റിവൽ 2023 (ALF 2023 )

വടക്കേ അമേരിക്കയിലെ പുരോഗമന കലാ സാഹിത്യ സംഘടനയായ അല (ആർട് ലൗവേഴ്സ് ഓഫ് അമേരിക്ക) യുടെ നേതൃത്വത്തിൽ മലയാള കലാ സാഹിത്യോത്സവം – ആർട്ട് & ലിറ്ററേച്ചർ ഫെസ്റ്റിവൽ 2023 (ALF 2023 ) – വരുന്ന മെയ് മാസത്തിൽ അരങ്ങേറുന്നു. വിനോദത്തോടൊപ്പം അറിവും ആനന്ദവും നൽകുന്ന ഒരുപിടി നല്ല പരിപാടികൾ അമേരിക്കൻ മലയാളികളുടെ മുന്നിലെത്തിച്ചിട്ടുള്ള അലയുടെ ന്യൂജെഴ്‌സി, ചിക്കാഗോ ചാപ്റ്ററുകളാണ് ALF 2023 സംഘടിപ്പിക്കുന്നത്. 2023 മെയ് 20 ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.00ന് ന്യൂജെഴ്‌സിയിലെ റാൻഡോൾഫ്‌ ഹൈസ്കൂൾ പെർഫോമൻസ് ആർട്ട് ഓഡിറ്റോറിയത്തിലും, മെയ് 27 ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.00ന് ചിക്കാഗോയിലെ ബഫല്ലോ ഗ്രോവ് കമ്മ്യുണിറ്റി ആർട്സ് സെൻ്ററിലും നടക്കുന്ന ആർട്സ് & ലിറ്ററേച്ചർ ഫെസ്റ്റിവൻറെ (ALF 2023) തയ്യാറെടുപ്പുകൾ അണിയറയിൽ അലയുടെ പ്രവർത്തകർ നടത്തിവരുകയാണ്. ALF 2023 സമ്പന്നമാക്കാൻ മലയാളത്തിൻ്റെ…

റിയൽ എസ്റ്റേറ്റ് ഏജന്റാണെന്ന് നടിച്ച് 10,300 ദിർഹം വാടക തട്ടിപ്പ് നടത്തിയതിന് അബുദാബിയിൽ 20-കാരൻ അറസ്റ്റിൽ

അബുദാബി: റിയൽ എസ്റ്റേറ്റ് ഏജന്റെന്ന വ്യാജേന വാടക ഇനത്തിൽ 10,300 ദിർഹം വഞ്ചിച്ചതിന് 20 കാരനായ അറബ് പൗരൻ അബുദാബിയിൽ അറസ്റ്റിലായി. റിയൽ എസ്റ്റേറ്റ് ഏജന്റാണെന്നും അബുദാബിയിൽ അപ്പാർട്ട്‌മെന്റ് വാടകയ്‌ക്കെടുക്കാൻ യുവാവ് സഹായം വാഗ്‌ദാനം ചെയ്‌തെന്നും ഏഷ്യക്കാരനായ പരാതിക്കാരൻ പരാതിയിൽ പറയുന്നു. അബുദാബിയിലെ ഒരു അപ്പാർട്ട്മെന്റ് കാണിച്ച് 10,300 ദിർഹം യുവാവിന് കൈമാറിയതായി ഏഷ്യക്കാരൻ പറഞ്ഞു. എന്നാൽ, അപ്പാർട്ട്മെന്റ് വാടകയ്‌ക്കെടുക്കാൻ അധികാരമില്ലാത്തതിനാൽ യുവാവ് തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് പിന്നീട് മനസ്സിലായി. യുവാവില്‍ നിന്ന് പണം തിരികെ വാങ്ങാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് പരാതിക്കാരൻ പറഞ്ഞു. തുടർന്ന് അറബ് യുവാവിനെതിരെ ക്രിമിനൽ പരാതി നൽകി. യുവാവിന് പണം കൈമാറിയതായി സ്ഥിരീകരിക്കുന്ന രസീതും തന്റെ വാദങ്ങൾക്ക് തെളിവായി ചില വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും യുവാവ് ഹാജരാക്കിയിരുന്നു. തുടർന്ന് അബുദാബി ഫാമിലി ആൻഡ് സിവിൽ അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി അറബ് യുവാവ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ…

കഫ് സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവം; നോയിഡയിൽ മൂന്നു കമ്പനി ജീവനക്കാര്‍ അറസ്റ്റിൽ

നോയിഡ: ഉസ്‌ബെക്കിസ്ഥാനിൽ 18 കുട്ടികളുടെ മരണത്തിന് കാരണമായതായി കണ്ടെത്തിയ ചുമയ്ക്കുള്ള മരുന്ന് നിർമ്മിച്ച കമ്പനിയിലെ മൂന്ന് പേർ അറസ്റ്റിൽ. നോയിഡ ആസ്ഥാനമായുള്ള മരിയോൺ ബയോടെക്കിൽ നിന്നുള്ള മൂന്ന് പേരാണ് അറസ്റ്റിലായത്. നേരത്തെ കമ്പനി പരിശോധിച്ച ഡ്രഗ് ഇൻസ്പെക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കമ്പനിയിലെ 22 സാമ്പിളുകൾ ഹാജരാക്കിയത് മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി. മരിയോൺ ബയോടെക്കിന്റെ രണ്ട് ഡയറക്ടർമാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി വൈകിയാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. ജനങ്ങൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വ്യാജ മരുന്ന് നിർമ്മാണത്തിൽ പിടിയിലായവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാണെന്ന് സെൻട്രൽ നോയിഡ എഡിസിപി രാജീവ് ദീക്ഷിത് പ്രതികരിച്ചു. കമ്പനിയുടെ മറ്റ് രണ്ട് ഡയറക്ടർമാർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് വിശദീകരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. തുഹിന്‍ ഭട്ടാചാര്യ, അതുല്‍ റാവത്ത്, മൂല്‍ സിംഗ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. സ്ഥാപനത്തിന്‍റെ…

Azim Premji University announces admissions for Undergraduate Programmes 2023

Thiruvananthapuram: Azim Premji University, Bengaluru, has announced admissions to its new four-year Undergraduate programmes designed and structured in line with the National Education Policy (NEP) 2020. The programmes aim to prepare and nurture highly motivated, socially conscious, and reflective young citizens capable of self-learning. The programmes consist of four integrated elements — a rigorous disciplinary major, an interdisciplinary component combined with an intensive internship focused on occupational readiness, a set of foundational courses designed to develop capacities to engage effectively with the world, and a whole series of flexible credits…

ഇന്ത്യയില്‍ ക്രൈസ്തവര്‍ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: രാജ്യത്തുടനീളം തീവ്രവാദസംഘടനകളുടെ അക്രമങ്ങള്‍ക്കിരയാകുന്ന സമാനതകളില്ലാത്ത പ്രതിസന്ധി ക്രൈസ്തവസമൂഹം നേരിടുന്നുവെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റിയന്‍ പറഞ്ഞു. ആഗോളഭീകരതയ്ക്കും ആഭ്യന്തര തീവ്രവാദത്തിനും ഇന്ത്യയില്‍ ക്രൈസ്തവര്‍ ഇരയാകുമ്പോള്‍ സംരക്ഷണം നല്‍കേണ്ട ഭരണസംവിധാനങ്ങള്‍ ഒളിച്ചോടുകയാണ്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവവിശ്വാസികള്‍ക്കും പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ അക്രമം അഴിച്ചുവിടുമ്പോള്‍ സര്‍ക്കാര്‍ നിഷ്‌ക്രിയത്വം തുടരുന്നത് നിരാശയും വേദനയും ഉളവാക്കുന്നു. മതപരിവര്‍ത്തന നിരോധനത്തിന്റെ മറവില്‍ ക്രൈസ്തവര്‍ക്കുനേരെ സംഘടിതവും ആസൂത്രിതവുമായ അക്രമണ പരമ്പരയാണ് രാജ്യത്ത് അരങ്ങേറുന്നത്. ക്രൈസ്തവ വിശ്വാസികളെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്തുന്നത് ആസാമില്‍ നിത്യസംഭവമാണ്. അരുണാചലില്‍ വിവിധയിടങ്ങളില്‍ പ്രാര്‍ത്ഥനാസമ്മേളനങ്ങളും ആരാധനകളും നിരോധിച്ചു. ഡല്‍ഹിയില്‍ ക്രൈസ്തവ പുസ്തകശാലയ്‌ക്കെതിരെ അക്രമം. യു.പി., ഛത്തീസ്ഘട്ട്, ജാര്‍ഖണ്ഡ്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലും തീവ്രവാദസംഘടനകള്‍ അക്രമങ്ങള്‍ അഴിച്ചുവിടുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തികളാകുന്നു. ആഗോള ഭീകരപ്രസ്ഥാനങ്ങളുടെ അടിവേരുകള്‍ കേരളത്തിലാണെന്നുള്ള യു.എന്‍.കണ്ടെത്തലും ആശങ്കയുളവാക്കുന്നതാണ്. വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളേയും…

അസിം പ്രേംജി സർവകലാശാല 2023 ലെ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

തിരുവനന്തപുരം, 4 മാർച്ച് 2023: അസിം പ്രേംജി സർവകലാശാലയുടെ ബംഗലൂരു ക്യാമ്പസ് പുതിയ അധ്യയന വർഷത്തിലേക്കുള്ള നാലു വർഷത്തെ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ദേശീയ വിദ്യാഭ്യാസ നയപ്രകാരം ചിട്ടപ്പെടുത്തിയ ഈ ബിരുദ കോഴ്സുകൾ സ്വതന്ത്രമായ പഠനപ്രവർത്തനം നടത്താൻ ശേഷിയുള്ള, സാമൂഹ്യബോധം പുലർത്തുന്നവരും വിമർശനാവബോധമുള്ളവരുമായ പുതുതലമുറയെ സൃഷ്ടിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. കൃത്യതയാർന്നതും ചിട്ടയോടു കൂടിയതുമായ വിഷയ പഠനം, തൊഴിൽ മേഖലയിൽ പ്രാവീണ്യം നേടാൻ സഹായിക്കുന്ന ഇന്റേൺഷിപ്പുകളോടുകൂടിയ അന്തർവൈജ്ഞാനിക പഠനസമീപനം, ആധുനിക ലോക ക്രമവുമായിഫലപ്രദമായി ഇടപെടാനുള്ള ശേഷി വികസിപ്പിച്ചെടുക്കാൻ സഹായകമായ തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന കോഴ്‌സുകൾ, സവിശേഷ താല്പര്യ മേഖലകളിൽ സ്വതന്ത്രമായ അന്വേഷണം നടത്താൻ അനുവദിക്കുന്ന ക്രെഡിറ്റ് സിസ്റ്റം എന്നിങ്ങനെ, സംയോജിതമായ നാലു ഘടകങ്ങൾ ഉൾക്കൊള്ളുന്നവയാണ് ഈ ബിരുദ പ്രോഗ്രാമുകൾ. താഴെ പറയുന്ന ബിരുദ കോഴ്സുകൾക്കാണ് ബംഗലൂരു ക്യാംപസിൽ പ്രവേശനം നടക്കുന്നത്: ● ബി. എ ഹോണേഴ്സ് എക്കണോമിക്സ്/ ഇംഗ്ലീഷ്/…

BBC Top Gear India Awards 2023: Dulquer Salmaan won the Petrolhead Actor award

Mollywood actor and pan-Indian star Dulquer Salman won the Petrolhead Actor of the Year award for his performance in the Hindi film Chup at the BBC Top Gear India Awards 2023. Dulquer Salmaan recently won the Dadasaheb Phalke Film Festival Award as well for his performance in the same movie. He won the award for best actor in a negative role at the Dadasaheb Phalke International Film Festival Awards. He is the first Mollywood actor to get this award. Chup is a psychological thriller movie written and directed by famous…

ആദ്യപൂർണ മലയാള വ്യാകരണ ഭാഷാ ഗ്രന്ഥകർത്താവായ റവ.ജോർജ് മാത്തൻ്റെ 153 -ാം ചരമവാർഷിക ദിനം ഇന്ന്; ചരിത്രമുറങ്ങുന്ന കല്ലറ തലവടിയിൽ

തലവടി: ആംഗ്ലിക്കൻ സഭയുടെ ആദ്യ നാട്ടുപട്ടക്കാരനും മാതൃഭാഷയെ കൂടാതെ സുറിയാനി, ഇംഗ്ലീഷ്, ഗ്രീക്ക്, ഹീബ്രു, സംസ്‌കൃതം, തമിഴ്, തെലുങ്ക്, ഹിന്ദുസ്ഥാനി ഭാഷകളിലെ പണ്ഡിതനുമായിരുന്ന മലയാഴ്മയുടെ വ്യാകരണം, സത്യവേദഖേടം തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ആദ്യ പൂർണ മലയാള വ്യാകരണഭാഷ ഗ്രന്ഥകർത്താവുമായ റവ.ജോർജ് മാത്തൻ അന്തിയുറങ്ങുന്നത് കുട്ടനാട് തലവടി കുന്തിരിക്കൽ സെന്റ് തോമസ് സി.എസ്.ഐ പള്ളി അങ്കണത്തിലാണ്. പത്തനംതിട്ടയിലെ കിടങ്ങന്നൂർ എന്ന സ്ഥലത്ത് തിരുവിതാംകൂർ രാജഭരണം നിലവിലിരുന്ന കാലത്ത് പുത്തൻകാവിൽ കിഴക്കേതലയ്ക്കൽ മാത്തൻ തരകൻ്റെയും അന്നാമ്മയുടെയും മകനായി 1819 സെപ്റ്റംബർ 25 ന് ആണ് ജോർജ് മാത്തൻ ജനിച്ചത്. ജോർജ് മാത്തൻ ജനിക്കും മുമ്പ് പിതാവ് മരിച്ചു. പിതാവിൻ്റെ സഹോദരൻ ഓർത്തഡോക്സ് സഭയിലെ കുര്യൻ കത്തനാർ ആണ് ജോർജ് മാത്തനെ സുറിയാനി പഠിപ്പിച്ചത്. കോട്ടയം പഴയ സെമിനാരിയിൽ നിന്നും ഇംഗ്ലീഷ് ,ഗ്രീക്ക്, സംസ്കൃതം, എന്നീ ഭാഷകൾ പഠിച്ചു. ഈ…

ബിബിസി ടോപ് ഗിയര്‍ അവാര്‍ഡ് 2023; പെട്രോള്‍ഹെഡ് ആക്ടറിനുള്ള അവാര്‍ഡ് സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍

ബിബിസി ടോപ് ഗിയര്‍ ഇന്ത്യ അവാര്‍ഡ് 2023ന് അര്‍ഹനായി പാന്‍ ഇന്ത്യന്‍ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്‍. ഈ വര്‍ഷത്തെ പെട്രോള്‍ഹെഡ് ആക്ടറിനുള്ള അവാര്‍ഡാണ് താരം സ്വന്തമാക്കിയത്. ചുപ് എന്ന ചിത്രത്തിലെ പ്രകടനമാണ് ദുല്‍ഖറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. അടുത്തിടെയാണ് ദുല്‍ഖര്‍ സല്‍മാന് ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌കാരം ലഭിച്ചത്. മികച്ച വില്ലന്‍ കഥാപാത്രത്തിനുള്ള പുരസ്‌കാരമായിരുന്നു ദുല്‍ഖറിന് ലഭിച്ചത്. മലയാളത്തിലെ അഭിനേതാക്കളില്‍ ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ നടനാണ് ദുല്‍ഖര്‍. ആര്‍ ബല്‍കി രചനയും സംവിധാനവും നിര്‍വഹിച്ച ചുപ്പ് സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്. ബിഗ് ബജറ്റ് മാസ്സ് എന്റര്‍ടെയ്നര്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യാണ് ഇനി ദുല്‍ഖറിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. ഈ വര്‍ഷം ഓണം റിലീസ് ആണ് ചിത്രത്തിന്. ദുല്‍ഖറിന്റെ എക്കാലത്തെയും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും…

ദുബായ്-കേരളാ സന്ദർശനത്തിന്റെ അവിസ്മരണീയ ഓർമ്മകളുമായി സെനറ്റർ കെവിൻ തോമസ്

ന്യൂയോർക്ക്: ന്യൂയോർക്ക് സംസ്ഥാന സെനറ്റിലെ ആദ്യ ഇന്ത്യൻ വംശജനും മലയാളിയുമായ സെനറ്റർ കെവിൻ തോമസിന് ഇത്തവണത്തെ ദുബായ് സന്ദർശനവും കേരളാ സന്ദർശനവും ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളാണ് സമ്മാനിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദുബായിൽ വച്ച് നടത്തപ്പെട്ട “വേൾഡ് ഗവണ്മെന്റ് സമ്മിറ്റ്-2023” ഉച്ചകോടിയിൽ സംബന്ധിക്കുവാനും ആഗോളതലത്തിൽ തെരെഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം പ്രബന്ധ അവതാരകരിൽ ഒരാളായി പങ്കെടുക്കുവാനും ജനങ്ങളുടെ സ്വകാര്യതാ സംരക്ഷണത്തെപ്പറ്റി സംസാരിക്കുവാനുമാണ് കെവിന് അവസരം ലഭിച്ചത്. ഉച്ചകോടിയുടെ രണ്ടാം ദിവസം ദുബായിലെ മദിനത് ജുമേയ്‌റയിൽ വച്ച് നടത്തപ്പെട്ട “ടെക്നോളജി ആൻഡ് സൈബർ സെക്യൂരിറ്റി ഫോറ”-ത്തിൽ “ജനതയുടെ സ്വകാര്യതയും വിവരങ്ങളും സംരക്ഷിക്കുന്നത് സർക്കാരുകളുടെ ഉത്തരവാദിത്വമോ?” എന്ന വിഷയത്തിലാണ് സെനറ്റർ കെവിൻ സംസാരിച്ചത്. “അതാത് രാജ്യങ്ങളിലെ പൗരന്മാരുടെ വിവരങ്ങളും സ്വകാര്യതയും സംരക്ഷിയ്ക്കുക എന്നത് ഓരോ സർക്കാരിന്റെയും ഉത്തരവാദിത്വമാണ്. ഇപ്പോൾ പല കമ്പനികളും അവരുടെ കച്ചവട താൽപര്യങ്ങൾക്കായി വിവിധ ആപ്പുകൾ വഴി വ്യക്തി വിവരങ്ങൾ…