EXCITING NEW UPGRADES ON ROYAL ENFIELD’S GLOBALLY SUCCESSFUL 650 TWINS

● Four stunning new colourways on the Interceptor 650 and two exciting new shades on the Continental GT 650 ● New Blacked-Out options with cast alloy wheels and tubeless tyres, along with functional and ergonomic upgrades on all colourways ● Bookings to commence starting March 16, 2023. Ex-showroom price starting at INR 303000* for the Interceptor 650 and INR 319000* for the Continental GT 650 March 17, 2023, Kochi: Royal Enfield’s immensely successful parallel twin motorcycles, the Interceptor 650 and the Continental GT 650 have appealed to enthusiasts all over…

റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജി ടി 650 എന്നിവയ്ക്ക് പുതിയ അപ്‌ഗ്രേഡുകൾ

കൊച്ചി, മാർച്ച് 17: റോയൽ എൻഫീൽഡിന്റെ വൻ വിജയം നേടിയ ട്വിൻ മോട്ടോർ സൈക്കിളുകളായ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജി ടി 650 എന്നിവയ്ക്ക് പുതിയ അപ്പ്ഗ്രേഡുകൾ പ്രഖ്യാപിച്ചു. ആധികാരികതയ്ക്കും രസകരമായ റൈഡിംഗ് അനുഭവത്തിനും 2018 മുതൽ ലോകമെമ്പാടുമുള്ള മോട്ടോർ സൈക്കിൾ പ്രേമികളുടെ ശ്രദ്ധ നേടിക്കഴിഞ്ഞ ഈ മോട്ടോർസൈക്കിൾ മോഡലുകൾ പുതിയ നിറങ്ങളിലും, ഒപ്പം മെച്ചപ്പെടുത്തിയ പ്രവർത്തനപരവും എർഗണോമിക് സവിശേഷതകളുമായാണ് എത്തുന്നത്. ബ്ലാക്ക് റേ, ബാഴ്‌സലോണ ബ്ലൂ എന്നീ രണ്ട് ബ്ലാക്ക്ഡ്-ഔട്ട് വേരിയന്റുകളും പുതിയ കസ്റ്റം ഡ്യുവൽ കളർ ആയ ബ്ലാക്ക് പേൾ, സോളിഡ് കളർ സീരീസിലെ കാലി ഗ്രീൻ എന്നിവയുൾപ്പെടെ ഇന്റർസെപ്റ്റർ 650 നാല് പുതിയ നിറങ്ങളിൽ ലഭ്യമാകും. കോണ്ടിനെന്റൽ ജി ടി 650-ൽ, റോയൽ എൻഫീൽഡ് സ്ലിപ്പ്സ്ട്രീം ബ്ലൂ, അപെക്സ് ഗ്രേ എന്നീ രണ്ട് പുതിയ ബ്ലാക്ക്ഡ് ഔട്ട് പതിപ്പുകൾ അവതരിപ്പിച്ചു. മിസ്റ്റർ ക്ലീൻ,…

ടി. സുവർണ്ണകുമാരിക്കും റോബിൻ പള്ളുരുത്തിക്കും ഭാരത് സേവക് സമാജ് ദേശിയ പുരസ്ക്കാരം സമ്മാനിച്ചു.

ആലപ്പുഴ:ഭാരത് സേവക് സമാജ് ദേശിയ പുരസ്ക്കാരം ടി. സുവർണ്ണ കുമാരിക്കും ( സാമൂഹിക സേവനം) , റോബിൻ പള്ളുരുത്തി സാഹിത്യം ) ദേശിയ ചെയർമാൻ ബി.എസ് ബാലചന്ദ്രൻ സമ്മാനിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിൽ വന്നതിനുശേഷം സാമൂഹ്യ,സാംസ്ക്കാരിക – ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന ടി. സുവർണ്ണ കുമാരി സ്ത്രീകളുടെയും കുട്ടികളുടെയും കാര്യങ്ങൾക്ക് പ്രത്യേക ഊന്നൽ കൊടുത്തുകൊണ്ട് സ്ത്രീ ശാക്തീകരണ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്നു.2019ൽ ബഹുജന സാഹിത്യ അക്കാദമിയുടെ നാഷണൽ അവാർഡ് ആയ ശ്രീജഗ്ജീവൻ റാം അവാർഡും,2019 ൽ കേരള സാഹിത്യ അക്കാദമിയിൽ വെച്ച് ഭാഷാ ബുക്സിന്റെ വുമൺ ഓഫ്ദി ഇയർ അവാർഡും,2019ൽ തന്നെ കേരളകൗമുദിയുടെ സ്ത്രീ ശാക്തീകരണത്തിനുള്ള അവാർഡും ലഭിക്കുകയുണ്ടായി. ബാല്യത്തിൽ ഉണ്ടായിരുന എഴുത്തിന്റെ വഴിയിലേക്ക് തിരിഞ്ഞു. അതിന്റെ ഫലമായിട്ട് പെണ്ണെഴുത്ത് എന്ന കവിത സമാഹാരത്തിന് ഉപാസനയുടെ മലയാറ്റൂർ രാമകൃഷ്ണൻ അവാർഡും, സമശ്രീ മിഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെ,…

കീനിന്‍റെ 2023 ലെ ഭാരവാഹികള്‍ സ്ഥാനമേറ്റു

ന്യൂയോർക്ക്: കേരളാ ഇഞ്ചിനിയറിംഗ് ഗ്രാഡുവേറ്റസ് അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക ( കീന്‍) യുടെ 2023 ലെ ഭാരവാഹികള്‍ മാര്‍ച്ച് 4-ാം തീയതി ഓറഞ്ച്ബർഗിലെ സിത്താര്‍ പാലസില്‍ വച്ച് നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ സ്ഥാനമേറ്റു. പുതിയ ഭാരവാഹികളായി ഷിജിമോന്‍ മാത്യു – പ്രസിഡന്‍റ് സോജിമോന്‍ ജയിംസ് – വൈസ് പ്രസിഡന്‍റ് ജേക്കബ് ജോസഫ് – ജനറല്‍ സെക്രട്ടറി ലിന്‍റോ മാത്യു – ജോയിൻറ് സെക്രട്ടറി പ്രേമ ആന്‍ഡ്രാപള്ളിയില്‍- ട്രഷറാര്‍ രജ്ഞിത് പിള്ള – ജോയിന്‍റ് ട്രഷറാര്‍, എന്നിവരും സബ്കമ്മിറ്റി ചെയര്‍പേഴ്സണ്‍സായി സിന്ധു സുരേഷ് – പ്രൊഫഷണല്‍ അഫയർസ് നീനാ സുധീര്‍ – സ്റ്റുഡന്‍റ് ഔട്ട്റീച്ച് പ്രകാശ് കോശി – സ്കോളര്‍ഷിപ്പ് & ചാരിറ്റി റജിമോന്‍ എബ്രഹാം – സോഷ്യല്‍ & കള്‍ച്ചറല്‍ അഫയർസ് ഫിലിപ്പോസ് ഫിലിപ്പ് – പബ്ലിക്ക് റിലേഷന്‍ ബിജു ജോണ്‍ – ന്യൂസ് ലെറ്റര്‍…

ഡാളസിൽ ശക്തമായ കൊടുങ്കാറ്റും ആലിപ്പഴ വർഷവും; വൈദ്യുതി വിതരണം തടസ്സപെട്ടു

ഡാളസ് – വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് രൂപപ്പെട്ട ശക്തമായ മഴയിലും കാറ്റിലും വടക്കൻ ടെക്‌സാസിൽ പ്രധാനമായും ഫോർട്ട് വർത്ത്, ഇർവിംഗ് മേഖലയിലെ പല വീടുകളിലും വൈദ്യുതി വിതരണം തടസ്സപെട്ടു രാത്രി ഒമ്പത് മണിവരെയുള്ള കണക്കനുസരിച്ച് 8500-ഓളം പേർക്ക് വൈദ്യുതിയില്ല. ശക്തമായ കൊടുങ്കാറ്റിൽ റോഡരികിൽ വെള്ളപ്പൊക്കമുണ്ടായി, ആലിപ്പഴവും ശക്തമായ കാറ്റും ഡാലസ് ഫോർട്ട് വർത്തിലെ ജനജീവിതം സ്തംഭിച്ചു.വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് വടക്കൻ ടെക്സാസിലൂടെ നീങ്ങിയ ശക്തമായ കൊടുങ്കാറ്റ് അസാധാരണമായ തണുത്ത കാലാവസ്ഥയാണ് പ്രദേശത്തേക്ക് വ്യാപിപ്പിച്ചിരിക്കുന്നതു. ചുഴലിക്കാറ്റ് വടക്കൻ ടെക്‌സസിന്റെ കിഴക്കും തെക്കുകിഴക്കും ഭാഗത്തേക്ക് നീങ്ങുന്നതിനാൽ ഡാളസ് കൗണ്ടിയുടെ ചില ഭാഗങ്ങളിൽ അരമണിക്കൂറോളം ചുഴലിക്കാറ്റ് മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉണ്ടായിരുന്നു.ഡാലസ്-ഫോർട്ട് വർത്ത് മെട്രോ ഏരിയയിലുടനീളം സൈറണുകൾ സജീവമാക്കിയിരുന്നു . നാഷണൽ വെതർ സർവീസ് ഡാലസ്, ടാറന്റ് കൗണ്ടികളിലെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരുന്നു. മേഖലയിൽ മഴയും ആലിപ്പഴവും പെയ്തതിനാൽ അന്തർസംസ്ഥാന റോഡുകളിൽ വെള്ളം…

വ്യോമസേനയുടെ അസിസ്റ്റന്റ് സെക്രട്ടറിയായി ഇന്ത്യൻ-അമേരിക്കൻ രവി ചൗധരിയെ യുഎസ് സെനറ്റ് നിയമിച്ചു

വാഷിംഗ്ടൺ: പെന്റഗണിലെ ഉന്നത സിവിലിയൻ നേതൃത്വ സ്ഥാനങ്ങളിലൊന്നായ വ്യോമസേനയുടെ പ്രതിരോധ അസിസ്റ്റന്റ് സെക്രട്ടറിയായി ഇന്ത്യൻ-അമേരിക്കൻ രവി ചൗധരിയെ അമേരിക്കൻ സെനറ്റ് സ്ഥിരീകരിച്ചു. 65-29 എന്ന ഉഭയകക്ഷി വോട്ടിന് രവി ചൗധരിയെ എയർഫോഴ്‌സ് ഫോർ എനർജി, ഇൻസ്റ്റാളേഷൻസ് ആൻഡ് എൻവയോൺമെന്റ് അസിസ്റ്റന്റ് സെക്രട്ടറിയായി യുഎസ് സെനറ്റ് സ്ഥിരീകരിച്ചു. ഈ നിയമനത്തോടെ, മിനിയാപൊളിസ് സ്വദേശിയായ ചൗധരി പെന്റഗണിലെ ഉന്നത സിവിലിയൻ നേതൃത്വ സ്ഥാനങ്ങളിലൊന്നിന്റെ ഭാഗമാകുന്ന ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ ആയി. ഈ നിർണായക റോളിന് ആവശ്യമായ യോഗ്യതകളും അനുഭവപരിചയവും ചൗധരിക്കുണ്ടെന്ന് സെനറ്റർ ആമി ക്ലോബുചാർ അദ്ദേഹത്തിന്റെ നാമനിർദ്ദേശം മുന്നോട്ടുവച്ചു. “മിനസോട്ടയിലെ കുടിയേറ്റ മാതാപിതാക്കളുടെ മകനായി വളർന്ന ഡോ രവി ചൗധരി ഒരു എയർഫോഴ്‌സ് പൈലറ്റായി നമ്മുടെ രാജ്യത്തെ സേവിക്കാൻ സ്വപ്നം കണ്ടു. “20 വർഷത്തിലേറെയായി സജീവമായ ഡ്യൂട്ടി എയർഫോഴ്‌സ് ഓഫീസർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സേവനം മുതൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനിലെ…

കോവിഡ്-ഗർഭിണികൾക്കിടയിലെ മരണങ്ങൾ വര്ധിപ്പിച്ചതായി ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ്

ഇൻഡ്യാന: ഗർഭിണിയായതോ ഏതെങ്കിലും കാരണത്താൽ ഗർഭധാരണവുമായി ബന്ധപ്പെട്ടതോ ആയ സ്ത്രീകളുടെ മരണങ്ങൾ വര്ധിച്ചുവരുന്നതായി ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് പുറത്തുവിട്ട ഒരു പ്രത്യേക റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു 2021-ൽ കുറഞ്ഞത് 400 മാതൃമരണങ്ങൾക്ക് കാരണമായതു കോവിഡ് ആണെന്നാണ് അതിൽ ഉദ്ധരിച്ചിരിക്കുന്നത് , ഇത് വലിയൊരു വർദ്ധനയിലേക്കാണ് വിരൽ ചൂണ്ടുന്നത്. നാഷണൽ സെന്റർ ഫോർ ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തതനുസരിച്ചു , 2021-ൽ 1,205 ഗർഭിണികലാണ് മരിച്ചത്, ഇത് 2020-നെ അപേക്ഷിച്ച് മാതൃമരണങ്ങളിൽ 40% വർദ്ധനയാണ്‌ (861) .2019 മരണങ്ങൾ ഉണ്ടായപ്പോൾ മുൻ വർഷത്തെ ,അപേക്ഷിച്ച് 60% വർദ്ധനവാന്ന് ( 754). പാൻഡെമിക്കിന് മുമ്പുതന്നെ, ഏതൊരു വ്യാവസായിക രാജ്യത്തേക്കാളും ഉയർന്ന മാതൃമരണ നിരക്ക് അമേരിക്കയിലായിരുന്നു . കൊറോണ വൈറസ് ഇതിനകം തന്നെ ഈ ഭയാനക അവസ്ഥയെ കൂടുതൽ വഷളാക്കി, ഇതിനെ തുടർന്ന് 2019 ലെ ഒരു ലക്ഷത്തിന് 20.1 ശതമാനം…

യുഎസ് ആണവ നിലയം റേഡിയോ ആക്ടീവ് ചോർച്ച സമ്മതിച്ചു

മിനസോട്ട: മിനിയാപൊളിസിന് സമീപമുള്ള ഒരു ആണവ നിലയത്തിൽ 1.5 ദശലക്ഷം ലിറ്ററിലധികം റേഡിയോ ആക്ടീവ് വെള്ളം ചോർന്നതായി മിനസോട്ട സർക്കാർ വ്യാഴാഴ്ച പ്രഖ്യാപിച്ചു. മോണ്ടിസെല്ലോ ന്യൂക്ലിയർ ജനറേറ്റിംഗ് പ്ലാന്റിന്റെ ഉടമ, എക്‌സെൽ എനർജി, ചോർച്ച വൃത്തിയാക്കാൻ ശ്രമിക്കുകയും പൊതുജനങ്ങൾക്ക് അപകടമൊന്നും ഇല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മിനസോട്ട മലിനീകരണ നിയന്ത്രണ ഏജൻസി (എം‌പി‌സി‌എ) പറയുന്നതനുസരിച്ച്, ഈ സ്ഥാപനത്തിലെ പൈപ്പ് പൊട്ടിയത് ഏകദേശം 400,000 ഗാലൻ ട്രിറ്റിയേറ്റഡ് വെള്ളം പുറത്തേക്ക് ഒഴുകാൻ കാരണമായി. നവംബർ 22നാണ് ചോർച്ച ആദ്യം തിരിച്ചറിഞ്ഞത്. ഡിസംബർ 19-ന്, അതിന്റെ ഉറവിടം കണ്ടെത്തുകയും “ഉടൻ” പാച്ച് ചെയ്യുകയും ചെയ്തു. എം‌പി‌സി‌എ അസിസ്റ്റന്റ് കമ്മീഷണർ കിർക്ക് കൗഡെൽക്ക പറയുന്നതനുസരിച്ച്, റേഡിയോ ആക്ടീവ് ജലത്തിന്റെ ഭൂഗർഭ പ്ലം അടുത്തുള്ള മിസിസിപ്പി നദിയിലേക്ക് പടരുന്നത് തടയാനുള്ള സാഹചര്യം എക്‌സെൽ എനർജിയും സംസ്ഥാനവും “സജീവമായി കൈകാര്യം” ചെയ്യുന്നതിനിടയിലാണ് സംഭവത്തെക്കുറിച്ച് പൊതുജനങ്ങളെ ഇരുട്ടിൽ…

ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിൽ മാർച്ച് 21 നു ഐപിഎല്ലില്‍ മുഖ്യ പ്രഭാഷണം നല്‍കുന്നു

ഹൂസ്റ്റണ്‍ : മാർച്ച് 21 നു ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈൻ സംഘടിപ്പിക്കുന്ന നാനൂറ്റി അറുപത്തിരണ്ടാമതു പ്രാർത്ഥനാ സമ്മേളനത്തിൽ ഷംഷാബാദ് രൂപത ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിൽ(ന്യൂജേഴ്‌സി) മുഖ്യ പ്രഭാഷണം നല്‍കുന്നു. ഐപിഎല്ലില്‍ ആദ്യമായി പ്രഭാഷണത്തിനെത്തുന്ന ബിഷപ്പ് മാർപാപ്പയുടെ അംഗീകാരം ലഭിച്ച ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ അന്തർദേശീയ കത്തോലിക്ക അല്‍മായ മുന്നേറ്റമായ ജീസസ് യൂത്തിന്റെ ആഗോള ആത്മീയോപദേഷ്ടാവായി സേവനം അനുഷ്ഠിക്കുന്ന ഷംഷാബാദ് രൂപത അദ്ധ്യക്ഷനാണ്. ഈ വർഷത്തെ മാരാമൺ കൺവെൻഷനിൽ നടത്തിയ തിരുവചന ധ്യാനം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു . അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിനു എത്തി ചേർന്നിരിക്കുന്ന ബിഷപ്പ് മാർ റാഫേൽ തട്ടിൽ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന നോബ് കാല ധ്യാനങ്ങൾക്കു നേത്ര്വത്വം നൽകുന്നു. പ്രവാസികളോടുള്ള കരുതലും പരിഗണനയും സഭയുടെ സുപ്രധാന പ്രേഷിതദൗത്യമാണെന്നും വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയ വിശ്വാസീഗണത്തിന് മതിയായ കരുതൽ നൽകിയില്ലെങ്കിൽ വിശ്വാസം ക്ഷയിക്കാനുള്ള സാധ്യതയുണ്ടെന്നും വിശ്വസിക്കുന്ന…

ഡാളസിൽ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട വേൾഡ് ഡേ പ്രയർ വേറിട്ട അനുഭവമായി

ഡാളസ്: കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാളസിൽ അഖില ലോക പ്രാർത്ഥനാ ദിനം മാർച്ച്‌ 11 ശനിയാഴ്ച രാവിലെ 9 മണി മുതൽ 12.30 വരെ മെസ്ക്വിറ്റ് സെന്റ്. പോൾസ് മാർത്തോമ്മ ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. ഡാളസിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ ഇടവകളിൽ നിന്ന് അനേക സ്ത്രീകളും വൈദീകരും സമ്മേളനത്തിൽ പങ്കെടുത്തത് കോവിഡ് മഹാമാരിക്ക് ശേഷം മാസ്ക് തുടങ്ങിയ നിയന്ത്രണങ്ങൾ ഇല്ലാത്ത ഒരു ഒത്തുകൂടലിന്റെ നിമിഷങ്ങളായി. അതോടൊപ്പം പട്ടുസാരിയും നീല ബ്ലൗസും അണിഞ്ഞ് തങ്ങളുടെ പ്രായത്തെപ്പോലും വകവെയ്ക്കാതെ മുന്നൂറിൽ പരം സ്ത്രീകൾ സമ്മേളനത്തിൽ പങ്കെടുത്തത് വേറിട്ട അനുഭവമായി. സിസ്റ്റർ മരിയ തെങ്ങുംതോട്ടത്തിൽ (സെന്റ്. തോമസ് സീറോ മലബാർ കാതലിക്ക് ചർച്ച്‌, ഗാർലന്റ് ) മുഖ്യ സന്ദേശം നൽകി. ഞാൻ നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് കേട്ടിരിക്കുന്നു (എഫെസ്യ 1:15 – 19) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കി ആയിരുന്നു…