ജൂലി സൂ – ലേബര്‍ സെക്രട്ടറി, കാബ്‌നെറ്റിലെ ആദ്യ ഏഷ്യന്‍ വംശജ

വാഷിംഗ്ടണ്‍: ഡെപ്യൂട്ടി ലേബര്‍ സെക്രട്ടറി ജൂലി സൂവിനെ ലേബര്‍ സെക്രട്ടറിയായി നിയമിക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശിച്ചു. ബൈഡന്‍ കാബ്‌നെറ്റിന്റെ ഭാഗമാകുന്ന ആദ്യ ഏഷ്യന്‍ വംശജയായ അമേരിക്കക്കാരിയാണ് ജൂലി സൂ.Su, if confirmed, would also expand the majority of women serving in the president’s Cabinet.ഇവരുടെ നിയമനം അംഗീകരിക്കുകയാണെങ്കിൽ ബൈഡന്റെ ക്യാബിനറ്റിൽ സ്ത്രീകൾക്കായിരിക്കും ഭൂരിപക്ഷം നാഷണല്‍ ഹോക്കി ലീഗ് പ്ലേയേഴ്‌സ് അസോസിയേഷന്റെ നായക സ്ഥാനം ഏറ്റെടുക്കാന്‍ ലേബര്‍ സെക്രട്ടറി പദം ഒഴിഞ്ഞ മാര്‍ട്ടി വാല്‍ഷിന് പകരക്കാരിയായാണ് ജൂലി നിയമിതയാകുക. മുന്‍ കാലിഫോര്‍ണിയ ലേബര്‍ സെക്രട്ടറിയായ ജൂലിയെ ലേബര്‍ ഡെപ്യൂട്ടി സെക്രട്ടറിയായി 2021 ജൂലൈയിലാണ് തെരഞ്ഞെടുത്തിരുന്നത്. 20 വര്‍ഷത്തിനിടെ ഏഷ്യന്‍ വംശജരായ കാബ്‌നെറ്റ് സെക്രട്ടറിമാരില്ലാത്ത ആദ്യ സര്‍ക്കാരാണ് ബൈഡന്റേത്. വാല്‍ഷിന്റെ രാജി പ്രഖ്യാപനം വന്നതോടെ സൂവിനെ സെക്രട്ടറിയായി നിയമിക്കാനുള്ള സമ്മര്‍ദ്ദം ബൈഡന് മേല്‍…